October 15, 2026

പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം ചെലവഴിച്ചത് ഒയാസിസിന്റെ പണം : രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും വലിയ മദ്യ കുംഭകോണത്തില്‍ ഒന്നാണ് പാലക്കാട് ബ്രൂവറിയെന്ന് പറഞ്ഞ രാഹുല്‍ മാങ്കൂട്ടത്തില്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ ഒയാസിസ് കമ്പനി സിപിഎമ്മിന്റെ ചീഫ് പാര്‍ട്ണര്‍ ആയിരുന്നുവെന്നും പറഞ്ഞു. പാലക്കാട് ബ്രൂവറിക്ക് അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍. Also Read ; പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല, എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് : വിനായകന്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ സിപിഎം പാലക്കാട് ചെലവഴിച്ചത് […]

പല വിഷയങ്ങളും കൈകാര്യം ചെയ്യാന്‍ എനിക്ക് പറ്റുന്നില്ല, എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് : വിനായകന്‍

ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് അസഭ്യവര്‍ഷവും നഗ്നതാ പ്രദര്‍ശനവും നടത്തിയ സംഭവത്തില്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞ് നടന്‍ വിനായകന്‍. കഴിഞ്ഞ ദിവസമാണ് വിവാദങ്ങള്‍ക്ക് കാരണമായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. ഇതിന് പിന്നാലെയാണ് നടന്‍ പൊതുസമൂഹത്തോട് മാപ്പ് പറഞ്ഞത്. സോഷ്യല്‍മീഡിയയിലൂടെ തന്നെയാണ് താരം മാപ്പ് പറഞ്ഞത്. തന്റെ ഭാഗത്തുനിന്നുണ്ടായ എല്ലാ നെഗറ്റീവ് എനര്‍ജികള്‍ക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്നാണ് വിനായകന്‍ പറഞ്ഞത്. Also Read ; മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി ‘സിനിമ നടന്‍ എന്ന […]

മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശനെ ഒഴിവാക്കി

പത്തനംതിട്ട:മാരാമണ്‍ കണ്‍വെന്‍ഷനില്‍ നിന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനെ ഒഴിവാക്കി, മാരാമണ്‍ കണ്‍വെന്‍ഷന്റെ ഭാഗമായുള്ള പ്രധാന പരിപാടിയായ യുവവേദിയിലേക്കാണ് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിരുന്നത്. എന്നാല്‍ മാര്‍ത്തോമാ സഭയിലെ രാഷ്ട്രീയ ഭിന്നതയെ തുടര്‍ന്ന് പ്രതിപക്ഷ നേതാവിനെ ഒഴിവാക്കുകയായിരുന്നു. Also Read ; സെയ്ഫിനെ ആക്രമിച്ച പ്രതിയെ തന്നെയാണോ പോലീസ് പിടികൂടിയത് ? മൂക്കും മുടിയും ചുണ്ടുമെല്ലാം വ്യത്യാസം; കരീനയുടെ പെരുമാറ്റവും ചോദ്യംചെയ്യപ്പെടുന്നു അതേസമയം ആരെയും പരിപാടിക്ക് ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്നും വിവാദത്തെക്കുറിച്ച് അറിയില്ലെന്നും സഭാ നേതൃത്വം അറിയിച്ചു. പരിപാടിക്കായി ഫെബ്രുവരി 15 […]

സെയ്ഫിനെ ആക്രമിച്ച പ്രതിയെ തന്നെയാണോ പോലീസ് പിടികൂടിയത് ? മൂക്കും മുടിയും ചുണ്ടുമെല്ലാം വ്യത്യാസം; കരീനയുടെ പെരുമാറ്റവും ചോദ്യംചെയ്യപ്പെടുന്നു

മുംബൈ : നടന്‍ സെയ്ഫ് അലിഖാന്റെ വീട്ടിലെ മോഷണശ്രമത്തിനിടെ നടനെ കുത്തിപരിക്കേല്‍പ്പിച്ച കേസില്‍ അറസ്റ്റിലായ പ്രതി മുഹമ്മദ് ഷെരിഫുല്‍ ഇസ്ലാം ഷെഹ്‌സാദിനും നേരത്തെ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിലെ വ്യക്തിക്കും തമ്മില്‍ സാമ്യമില്ലെന്ന ആക്ഷേപം ശക്തമായി ഉയരുന്നു. അറസ്റ്റിലായ പ്രതിയും സിസിടിവി ദൃശ്യങ്ങളിലെ പ്രതിയും തമ്മില്‍ പ്രായം, മൂക്ക്, മുടി, ചുണ്ട് എന്നിവയിലെല്ലാം വ്യത്യാസമുണ്ടെന്ന് പറഞ്ഞ് പലരും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം കുറിപ്പുകളും പങ്കുവെച്ചിട്ടുണ്ട്. Also Read ; അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ട്രംപ് ഈ കേസുമായി ബന്ധപ്പെട്ട് […]

അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ട്രംപ്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ അതിപ്രധാന ഉത്തരവുകളില്‍ ഒപ്പുവെച്ച് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ കുടിയേറ്റം തടയാന്‍ മെക്‌സിക്കോ അതിര്‍ത്തിയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. കാപിറ്റോള്‍ കലാപത്തിലെ 1600 പ്രതികള്‍ക്ക് മാപ്പ് നല്‍കി ഉത്തരവിറക്കി.  ഇതിനോടകം ബൈഡന്റെ കാലത്തെ എഴുപതോളം ഉത്തരവുകളും ട്രംപ് റദ്ദാക്കി. 200ഓളം എക്‌സിക്യൂട്ടീവ് ഉത്തരവുകളിലാണ് ഒപ്പുവെച്ചിരിക്കുന്നത്. Also Read ; എടപ്പാളില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മാത്രമല്ല, ലോകമാകെ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന ഉത്തരവുകളാണ് […]

ചേന്ദമംഗലം കൂട്ടക്കൊല: പ്രതി റിതുവുമായി ഇന്ന് തെളിവെടുപ്പ് നടത്തും

കൊച്ചി: പറവൂര്‍ ചേന്ദമംഗലം കൂട്ടക്കൊലപാതക കേസില്‍ പ്രതി റിതുവിനെ ഇന്ന് തെളിവെടുപ്പിന് എത്തിച്ചേക്കും. ജനരോഷം കണക്കിലെടുത്ത് വന്‍ സുരക്ഷയിലാകും പ്രതിയെ തെളിവെടുപ്പിന് എത്തിക്കുക. രാവിലെത്തെ വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഉച്ചയ്ക്കാകും പ്രതിയുമായി തെളിവെടുപ്പ് നടത്തുക. നിലവില്‍ 5 ദിവസത്തേക്ക് വടക്കേക്കര പോലീസിന്റെ കസ്റ്റഡിയില്‍ ആണ് പ്രതി റിതു ഉള്ളത്. അതേ സമയം ചികിത്സയിലുള്ള ജിതിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തലയില്‍ ശസ്ത്രക്രിയ ചെയ്‌തെങ്കിലും ബോധം തിരിച്ചു കിട്ടിയിട്ടില്ല. ജിതിന്‍ ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണ്. Also Read; എടപ്പാളില്‍ […]

എടപ്പാളില്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടം; 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്

മലപ്പുറം: എടപ്പാളിന് അടുത്ത് മാണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 30ലധികം യാത്രക്കാര്‍ക്ക് പരിക്ക്. ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ 2.50ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. എന്നാല്‍ അപകടത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പോലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. Also Read; എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യംചെയ്യും ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും […]

എന്‍ എം വിജയന്റെ ആത്മഹത്യ ; കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യംചെയ്യും

കല്‍പ്പറ്റ: വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ ആത്മഹത്യയില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ചോദ്യം ചെയ്യും. എന്‍ എം വിജയന് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് സുധാകരന് കത്തെഴുതിയതെന്നത് കണക്കിലെടുത്താണ് അന്വേഷണസംഘം ചോദ്യം ചെയ്യാനൊരുങ്ങുന്നത്. എന്നാല്‍ എന്ന് ചോദ്യം ചെയ്യുമെന്നതിനെ കുറിച്ച് വ്യക്തതയില്ല. മരണവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് കെകെ ഗോപിനാഥന്റെ വസതിയില്‍ ഇന്നലെ അന്വേഷണസംഘം നടത്തിയ തിരച്ചിലില്‍ അന്വേഷണത്തെ സഹായിക്കുന്ന ചില രേഖകള്‍ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. അതേസമയം, ഔദ്യോഗികമായി അന്വേഷണ സംഘം രൂപീകരിച്ചിട്ടില്ല. […]

ഷാരോണ്‍ കേസ് ; ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മ, വധശിക്ഷ പ്രതീക്ഷിച്ചിരുന്നു : കെ ജെ ജോണ്‍സണ്‍

തിരുവനന്തപുരം: ഷാരോണ്‍ കേസിലെ കോടതി വിധിയില്‍ പ്രതികരണവുമായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ ജെ ജോണ്‍സണ്‍. വധശിക്ഷ പ്രതീക്ഷിച്ചതാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായിരുന്നു ഇതെന്നും ഈ വിജയം അന്വേഷണ ടീമിന്റെ വിജയമാണെന്നും അദ്ദേഹം പറഞ്ഞു. ഗ്രീഷ്മ ആദ്യഘട്ടത്തിലേ തെറ്റിധരിപ്പിക്കാന്‍ ശ്രമിച്ചു. ഗ്രീഷ്മയെ തള്ളിപ്പറയാന്‍ ആദ്യഘട്ടത്തില്‍ ഷാരോണും ശ്രമിച്ചിട്ടില്ല. ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തിയാണ് ഗ്രീഷ്മയെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. Also Read ; ഷാരോണ്‍ വധക്കേസ് ; വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍ പ്രോസിക്യൂഷന്റെ […]

ഷാരോണ്‍ വധക്കേസ് ; വിധി കേട്ട് നിര്‍വികാരയായി ഗ്രീഷ്മ, പൊട്ടിക്കരഞ്ഞ് ഷാരോണിന്റെ മാതാപിതാക്കള്‍

തിരുവനന്തപുരം: ഷാരോണ്‍ വധക്കേസില്‍ കോടതി തൂക്കുകയര്‍ വിധിച്ചതിന് പിന്നാലെ നിര്‍വികാരയായി ഗ്രീഷ്മ. വിധികേട്ടിട്ടും കേസിലെ പ്രതിയായ ഗ്രീഷ്മ ഒന്നും തന്നെ പ്രതികരിച്ചില്ല. അതേസമയം കോടതി വിധി പറഞ്ഞതോടെ ഷാരോണിന്റെ അമ്മയും അച്ഛനും പൊട്ടിക്കരഞ്ഞു. ഷാരോണിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് തൂക്കു കയറും മൂന്നാം പ്രതി അമ്മാവന്‍ നിര്‍മ്മല്‍ കുമാറിന് മൂന്ന് വര്‍ഷം തടവുമാണ് കോടതി വിധിച്ചത്. പ്രണയത്തില്‍ നിന്ന് പിന്മാറാതായതോടെയാണ് ഗ്രീഷ്മ ഷാരോണിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. തുടര്‍ന്ന് വീട്ടിലേക്ക് വിളിച്ചു വരുത്തി കഷായത്തില്‍ കളനാശിനി […]