October 15, 2026

യുഡിഎഫിനൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ട് ; നേതൃത്വത്തിന് കത്തയച്ച് പി വി അന്‍വര്‍

നിലമ്പൂര്‍: യുഡിഎഫ് നേതൃത്വത്തിന് കത്തയച്ച് പി വി അന്‍വര്‍.യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് കാണിച്ചാണ് കത്തയച്ചിരിക്കുന്നത്.കൂടാതെ യുഡിഎഫില്‍ ഘടകകക്ഷിയായി ഉള്‍പ്പെടുത്തണമെന്ന ആവശ്യവും കത്തില്‍ അന്‍വര്‍ ഉന്നയിച്ചിട്ടുണ്ട്. Also Read ; സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; രണ്ട് പേര്‍ കസ്റ്റഡിയില്‍ അതേസമയം എല്‍ഡിഎഫുമായി വിട പറയേണ്ടി വന്ന സാഹചര്യം, എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടി വന്ന സാഹചര്യം, താന്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം, തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് പോകാനിടയായ സാഹചര്യം തുടങ്ങിയ കാര്യങ്ങള്‍ വിശദീകരിക്കുന്ന ദീര്‍ഘമായ കത്താണ് അന്‍വര്‍ നേതൃത്വത്തിന് […]

സെയ്ഫ് അലിഖാനെ കുത്തി പരിക്കേല്‍പ്പിച്ച സംഭവം ; രണ്ട് പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പോലീസ് പിടിയില്‍. ഒരാള്‍ മഹാരാഷ്ട്രയിലെ താനെയില്‍ വെച്ചും മറ്റേയാള്‍ ചത്തീസ്ഗഢില്‍ വെച്ചുമാണ് പോലീസ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് താനെയില്‍ വെച്ച് ഇയാളെ പിടികൂടിയത്. മുഹമ്മദ് അലിയാന്‍ എന്നയാളെയാണ് പോലീസ് പിടികൂടിയത്. സെയ്ഫ് അലി ഖാന്റെ വസതിയില്‍ നിന്നും 35 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഹിരാനന്ദാനി എസ്റ്റേറ്റിനടുത്ത് വെച്ചാണ് ഇയാള്‍ പൊലീസ് പിടിയിലാകുന്നത്. വിജയ് ദാസ് എന്നായിരുന്നു ആദ്യം ഇയാള്‍ പേര് പറഞ്ഞത്. താനെയില്‍ ബാര്‍ […]

തൃശൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് രണ്ട് മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി ; അന്വേഷണം ആരംഭിച്ചു

എരുമപ്പെട്ടി: തൃശൂരില്‍ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് ആണ് സംഭവം. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്നും രണ്ട് മാസം പഴക്കമുള്ള അസ്ഥികൂടമാണ് കണ്ടെത്തിയത്. നാട്ടുകാരാണ് ആദ്യം അസ്ഥികൂടം കണ്ടെത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് അസ്ഥികൂടം മനുഷ്യന്റേതാണെന്ന് തിരിച്ചറിഞ്ഞത്. എരുമപ്പെട്ടി പോലീസ് അന്വേഷണം ആരംഭിച്ചു. Also Read ; സ്വര്‍ണക്കടത്ത് കേസ് ; കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ് അസ്ഥികൂടം വിശദ […]

സ്വര്‍ണക്കടത്ത് കേസ് ; കസ്റ്റംസ്, സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തുവെന്ന കേസില്‍ സിഐഎസ്എഫ്, കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ വിജിലന്‍സ് റെയ്ഡ്. മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്. കോഴിക്കോടും മലപ്പുറത്തുമാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിന് പുറമെ ഹരിയാനയിലും റെയ്ഡ് നടന്നതായി സൂചനകളുണ്ട്. Also Read ; 13കാരനെ പീഡിപ്പിച്ചു , കുഞ്ഞിന് ജന്മം നല്‍കി ; അധ്യാപിക അറസ്റ്റില്‍ 2023 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസ് ഇന്‍സ്പെക്ടര്‍ സന്ദീപ്, സി.ഐ.എസ്.എഫ്. […]

13കാരനെ പീഡിപ്പിച്ചു , കുഞ്ഞിന് ജന്മം നല്‍കി ; അധ്യാപിക അറസ്റ്റില്‍

വാഷിങ്ടണ്‍: 13 വയസുള്ള വിദ്യാര്‍ത്ഥിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 28 കാരിയായ അധ്യാപിക അറസ്റ്റില്‍. അമേരിക്കയിലാണ് സംഭവം. അമേരിക്കയിലെ ന്യൂജേഴ്‌സിയിലെ ഒരു എലമെന്ററി സ്‌കൂളിലെ ഫിഫ്ത്ത് ഗ്രേഡ് അധ്യാപികയായ ലോറ കാരനാണ് കേസില്‍ അറസ്റ്റിലായത്. Also Read ; പഠിക്കണമെന്നും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ; ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷന്‍ 2016-2020 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അധ്യാപകയും നിലവില്‍ 19 വയസുമുള്ള വിദ്യാര്‍ത്ഥിയുടെ വീട്ടുകാരും തമ്മില്‍ വളരെ അടുത്ത ബന്ധമാണുണ്ടായിരുന്നത്. അതുകൊണ്ട് തന്നെ വിദ്യാര്‍ത്ഥിയേയും വിദ്യാര്‍ത്ഥിയുടെ […]

പഠിക്കണമെന്നും ശിക്ഷയില്‍ ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ; ചെകുത്താന്റെ സ്വഭാവമെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് കോടതിയില്‍ ഗ്രീഷ്മ കത്ത് നല്‍കി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നുമാണ് കത്തിലുള്ളത്. തനിക്ക് 24 വയസ്സ് മാത്രമാണ് പ്രായം. ശിക്ഷയില്‍ പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ കത്തില്‍ ആവശ്യപ്പെട്ടു. കത്തിനൊപ്പം ബിരുദ സര്‍ട്ടിഫിക്കറ്റുകളും ഗ്രീഷ്മ കോടതിക്ക് കൈമാറിയിരുന്നു. കേസില്‍ പ്രതി ഗ്രീഷ്മ കുറ്റക്കാരിയാണെന്ന് ഇന്നലെ കോടതി വിധിച്ചിരുന്നു. Also Read; ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ വിവസ്ത്രനാക്കിയ സംഭവം റാഗിങ് തന്നെയെന്ന് പോലീസ് […]

ഒമ്പതാം ക്ലാസുകാരനെ സഹപാഠികള്‍ വിവസ്ത്രനാക്കിയ സംഭവം റാഗിങ് തന്നെയെന്ന് പോലീസ് ; റിപ്പോര്‍ട്ട് കൈമാറി

കോട്ടയം: ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ ചേര്‍ന്ന് വിവസ്ത്രനാക്കിയ സംഭവം റാഗിങ്ങിന്റെ പരിധിയില്‍ വരുമെന്ന് പോലീസ് റിപ്പോര്‍ട്ട്. വിദ്യാര്‍ത്ഥിയുടെ പിതാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പാലാ സി ഐയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഈ റിപ്പോര്‍ട്ട് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിനും സിഡബ്ല്യുസിക്കും കൈമാറി. സംഭവത്തില്‍ സി ഡബ്ലൂസിയും ശിശുക്ഷേമ സമിതിയും കുട്ടിയുടെ മൊഴിയെടുത്തു. Also Read ; ‘പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പരിശീലനം വേണ്ട’; മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ കഴിഞ്ഞ ദിവസമാണ് ഇതു സംബന്ധിച്ച പരാതി […]

‘പുരുഷന്മാരും സ്ത്രീകളും ഒരുമിച്ച് പരിശീലനം വേണ്ട’; മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ

കോഴിക്കോട്: മെക് 7നെതിരെ സുന്നി കാന്തപുരം വിഭാഗം മുശാവറ. മതവിശ്വാസത്തിന് ഹാനികരമാകുന്ന വ്യായാമങ്ങള്‍ വേണ്ടെന്നും പുരുഷന്മാര്‍ സ്ത്രീകള്‍ക്കൊപ്പം അഭ്യാസ മുറകള്‍ പരിശീലിക്കുന്നത് ശരിയല്ലെന്നും കാന്തപുരം വിഭാഗം മുശാവറ നിര്‍ദേശം നല്‍കി. സുന്നി വിശ്വാസികള്‍ ജാഗ്രത പാലിക്കണമെന്നും മുശാവറ മുന്നറിയിപ്പ് നല്‍കി. Also Read ; നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തില്‍ നവവധു ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ് നേരത്തെ മെക് 7നെതിരെ സമസ്ത എപി വിഭാഗവും സിപിഐഎമ്മും രംഗത്തെത്തിയിരുന്നു.മലബാറില്‍ വ്യാപകമായി പ്രവര്‍ത്തിക്കുന്ന മെക് 7 വ്യായാമ […]

നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തില്‍ നവവധു ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവിനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തി പോലീസ്

കൊണ്ടോട്ടി: നിറത്തിന്റെ പേരിലുള്ള അധിക്ഷേപത്തെ തുടര്‍ന്ന് കൊണ്ടോട്ടിയില്‍ നവവധു ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി പോലീസ്. മരിച്ച ഷഹാന മുംതാസിന്റെ (19) ഭര്‍ത്താവ് മൊറയൂര്‍ പൂന്തലപ്പറമ്പ് അബ്ദുല്‍ വാഹിദിനെതിരെ ഭാരതീയ ന്യായ സംഹിത 85 വകുപ്പുകൂടി ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്. ഭര്‍ത്താവോ ബന്ധുക്കളോ സ്ത്രീകളോട് ക്രൂരമായി പെരുമാറുന്നതിനെതിരെയാണ് ഈ വകുപ്പനുസരിച്ച് കേസെടുക്കുക. കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ.സി സേതു ബന്ധുക്കളില്‍നിന്ന് മൊഴിയെടുത്ത ശേഷമാണ്, അസ്വാഭാവിക മരണത്തിനു മാത്രം രജിസ്റ്റര്‍ ചെയ്തിരുന്ന കേസില്‍ കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തി തുടരന്വേഷണം […]

സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി ഗണേഷ് കുമാറിന് ആശ്വാസം

കൊല്ലം: സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസില്‍ മന്ത്രി കെ ബി ഗണേഷ് കുമാറിന് ആശ്വാസം. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ ഒപ്പുകള്‍ പിതാവ് ആര്‍ ബാലകൃഷ്ണ പിള്ളയുടേത് തന്നെയെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ വ്യക്തമാകുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സ്വത്തുക്കള്‍ ഗണേഷ് കുമാറിന്റെ പേരിലാക്കിയ വില്‍പത്രത്തിലെ പിതാവിന്റെ ഒപ്പ് വ്യാജമാണെന്ന് കാട്ടി ഗണേഷ് കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ ദാസ് കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് കൊട്ടാരക്കര മുന്‍സിഫ് കോടതിയാണ് […]