October 16, 2026

കലാപൂരത്തിനൊരുങ്ങി തലസ്ഥാനം ; 25 വേദികളിലായി 249 മത്സരയിനങ്ങള്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലാപൂരത്തിനൊരുങ്ങി തലസ്ഥാനം. 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് തലസ്ഥാനത്ത് തുടങ്ങും. കലോത്സവത്തിന്റെ പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന നൃത്തത്തില്‍ 44 വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും.തുടര്‍ന്ന് ഹൈസ്‌കൂള്‍ വിഭാഗം മോഹിനിയാട്ടത്തോടെ വേദികളുണരും.   അതേസമയം ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട് വെള്ളാര്‍മല സ്‌കൂളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തവും ഉദ്ഘാടന ചടങ്ങില്‍ അരങ്ങേറും. 25 വേദികളിലായി 249 മത്സരയിനങ്ങളാണ് ഇത്തവണയുള്ളത്. കലാപൂരത്തിന്റെ ആദ്യ ദിവസമായ ഇന്ന് ഹയര്‍ […]

വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവാവ് പിടിയില്‍

തിരുവനന്തപുരം: ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. മേനംകുളം കല്‍പ്പന കോളനിയില്‍ താമസിക്കുന്ന മാനുവലാണ് അറസ്റ്റിലായത്. രണ്ടു ദിവസം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ പിന്നാലെ ഫോളോ ചെയ്ത് പ്രതി വീട്ടിലേക്ക് അതിക്രമിച്ചു കടക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ യുവതിയെ കടന്നു പിടിക്കുകയും കുതറി ഓടിയ യുവതി താഴെ വീണ് കൈക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. Also Read ; പെരിയ ഇരട്ടക്കൊല ;വിധി […]

പെരിയ ഇരട്ടക്കൊല ;വിധി അന്തിമമല്ലെന്ന് സിപിഎം നേതാക്കള്‍, മേല്‍ക്കോടതിയെ സമീപിക്കും

കോട്ടയം: പെരിയ ഇരട്ട കൊലപാതക കേസില്‍ സിപിഎം നേതാക്കളടക്കം ശിക്ഷിക്കപ്പെട്ട വിധിയില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഈ വിധി അന്തിമമല്ലെന്നാണ് എം വി ഗോവിന്ദന്റെ പ്രതികരണം. സമാന നിലപാടുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണനും രംഗത്ത് വന്നു.കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് പറഞ്ഞ സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്ണന്‍, വിചാരണ കോടതി വിധി അന്തിമമല്ലെന്നും പറഞ്ഞു. Also Read ; കാരവാനിലെ മരണം ; മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് […]

കാരവാനിലെ മരണം ; മരണകാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് നിഗമനം

കോഴിക്കോട്: വടകരയിലെ കാരവാനില്‍ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിന് കാരണം ജനറേറ്ററില്‍ നിന്നുള്ള വിഷവാതകമെന്ന് സൂചന. വിദഗ്ധ സംഘത്തിന്റെ പരിശോധനയില്‍ വാഹനത്തില്‍ കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. Also Read ; പെരിയ ഇരട്ടക്കൊലപാതക കേസ് ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ് വാഹനത്തിലെ അടച്ചിട്ട അറയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ചതാവാം അപകടത്തിനിടയാക്കിതെന്നാണ് നിഗമനം. വിഷവാതകത്തിന്റെ തോത് 400 പോയിന്റ് കടന്നാല്‍ ജീവഹാനി സംഭവിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. പരിശോധനയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് […]

പെരിയ ഇരട്ടക്കൊലപാതക കേസ് ; 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം, നാല് സിപിഎം നേതാക്കള്‍ക്ക് അഞ്ച് വര്‍ഷം തടവ്

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വിധിച്ചു. 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയും മറ്റ് നാല് പ്രതികള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് കോടതി വിധി. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറഞ്ഞത്. Also Read ; അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം ; നാടുവിട്ട് വീട്ടുജോലിക്കാരനായി, നാലരമാസത്തിന് ശേഷം അറസ്റ്റ് ആറു വര്‍ഷം നീണ്ട നിയമപോരാട്ടത്തിനും 20 മാസത്തോളം നീണ്ട വിചാരണയ്ക്കും ശേഷമാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ […]

അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ സംഭവം ; നാടുവിട്ട് വീട്ടുജോലിക്കാരനായി, നാലരമാസത്തിന് ശേഷം അറസ്റ്റ്

കുണ്ടറ: കൊല്ലം കുണ്ടറയില്‍ അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടി നാട്ടിലെത്തിച്ചു. കുണ്ടറ പടപ്പക്കര പുഷ്പവിലാസത്തില്‍ അഖിലിനെയാണ് നാലര മാസത്തിന് ശേഷം പിടികൂടിയത്. ശ്രീനഗറില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ വളരെ തന്ത്രപൂര്‍വമാണ് പോലീസ് പിടികൂടിയത്. Also Read ; കലൂർ അപകടം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ 2024 ഓഗസ്റ്റ് 16-ന് ഉച്ചയ്ക്ക് രണ്ടോടെയാണ് മുത്തച്ഛന്‍ ആന്റണിയെ (77) ചുറ്റിക ഉപയോഗിച്ച് ഇയാള്‍ തലയ്ക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന്, ഹോംനഴ്‌സ് ഏജന്‍സി നടത്തുന്ന […]

കലൂർ അപകടം; സാമ്പത്തിക തട്ടിപ്പ് കേസ് പ്രതികള്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയില്‍

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ ഡാന്‍സ് പ്രോഗ്രാമിനിടെ ഉണ്ടായ അപകടത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പ്രതികള്‍. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍ എംഡി എം നിഗോഷ് കുമാര്‍, സിഇഒ ഷമീര്‍ അബ്ദുല്‍ റഹീം, സി മിനി എന്നിവര്‍ക്കെതിരാണ് പോലീസ് കേസെടുത്തത്. ഈ പ്രതികളാണ് ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ മൂന്ന് പേരുടെയും ജാമ്യാപേക്ഷ ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും. Also Read ; കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള […]

കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് ഐ ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനുള്ള നീക്കവുമായി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല. സജീവമല്ലാത്ത നേതാക്കളെയടക്കം രംഗത്തിറക്കി ഗ്രൂപ്പിനെ ശക്തിപ്പെടുത്താനായി ചെന്നിത്തല ഗ്രൂപ്പ് നേതാക്കളുമായി ആശയവിനിമയം നടത്തി. സംസ്ഥാന വ്യാപകമായി പരിപാടികള്‍ സംഘടിപ്പിച്ചും രാഷ്ട്രീയ-സാംസ്‌കാരിക രംഗത്ത് സാന്നിധ്യം ഉറപ്പിച്ചും മേല്‍ക്കൈ ഉണ്ടാക്കിയെടുക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി മുനമ്പം സമരഭൂമിയിലേക്കും അരിപ്പ സമരഭൂമിയിലേക്കും എംടി അനുസ്മരണ ചടങ്ങിലും വിവിധ ദിവസങ്ങളിലായി ചെന്നിത്തല പങ്കെടുക്കും. സാമുദായിക നേതൃത്വുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കവും നടക്കുന്നുണ്ട്. Also Read; തലസ്ഥാനത്ത് കലോത്സവത്തിന് നാളെ തിരി […]

തലസ്ഥാനത്ത് കലോത്സവത്തിന് നാളെ തിരി തെളിയും; വിജയികള്‍ക്കുള്ള സ്വര്‍ണക്കപ്പ് ഇന്നെത്തും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ശനിയാഴ്ച തലസ്ഥാനത്ത് തുടങ്ങും. കലാ പൂരത്തിനായി തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. കലോത്സവത്തിലെ വിജയികള്‍ക്ക് സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പ് ഇന്ന് തിരുവനന്തപുരത്തെത്തും. തിരുവനന്തപുരം ജില്ലാ അതിര്‍ത്തിയായ കിളിമാനൂര്‍ തട്ടത്തുമലയില്‍ സ്വര്‍ണ കപ്പിന് സ്വീകരണം നല്‍കും. കാസര്‍കോട് കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നാണ് സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര ആരംഭിച്ചത്. ഈ കപ്പ് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണിയില്‍ നിന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കപ്പ് ഏറ്റുവാങ്ങി തട്ടത്തുമല സര്‍ക്കാര്‍ ഹയര്‍ […]

യു പ്രതിഭ എംഎല്‍എയുടെ മകനെതിരായ കേസ്; എക്‌സൈസിനെ പരിഹസിച്ച് സജി ചെറിയാന്‍

ആലപ്പുഴ: എക്സൈസിനെ പരിഹസിച്ച് മന്ത്രി സജി ചെറിയാന്‍. കായംകുളം എംഎല്‍എ യു പ്രതിഭയുടെ മകന്‍ കഞ്ചാവ് കേസില്‍ ഒന്‍പതാം പ്രതിയായതിലായിരുന്നു സജി ചെറിയാന്‍ എക്‌സൈസിനെ പരിഹസിച്ചത്. കുട്ടികള്‍ പുകവലിച്ചതിനാണോ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് പ്രതിഭ എംഎല്‍എ പങ്കെടുത്ത വേദിയില്‍ വെച്ച് സജി ചെറിയാന്‍ ചോദിച്ചു. Also Read; ‘15000 കോടിയുടെ വിറ്റ് വരവ്’ ; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി ‘പ്രതിഭ എംഎല്‍എയുടെ മകന്‍ പോളിടെക്നിക്കില്‍ പഠിക്കുകയാണ്. കുട്ടികള്‍ കൂട്ടുകൂടണ്ടേ. ഇച്ചിരി വര്‍ത്തമാനം പറഞ്ഞു. […]