October 16, 2026

‘15000 കോടിയുടെ വിറ്റ് വരവ്’ ; ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ വിവരങ്ങള്‍ പുറത്തുവിട്ട് ഇഡി

ഡല്‍ഹി: ലോട്ടറിയിലൂടെ 15000 കോടി രൂപയുടെ വിറ്റ് വരവ് നടത്തിയ കണ്ടെത്തലില്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനെതിരായ അന്വേഷണ വിവരങ്ങള്‍ പുറത്തു വിട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. 2014 ല്‍ അന്വേഷണ വിവരങ്ങളാണ് പുറത്തുവന്നത്.ഇയാള്‍ ലോട്ടറി വില്‍പ്പനയുടെ പേരില്‍ വ്യാപക ക്രമക്കേട് നടത്തിയെന്ന് ഇഡി പറയുന്നു. കേസില്‍ ഇതുവരെ ഇയാളുമായി ബന്ധപ്പെട്ട് ആയിരം കോടിയുടെ സ്വത്തുക്കള്‍ കണ്ടുക്കെട്ടിയിട്ടുണ്ട്. ഇതില്‍ 622 കോടി രൂപ ഇഡി കൊച്ചി യൂണിറ്റാണ് കണ്ടുകെട്ടിയത്. സുഹൃത്തുക്കളെയും ബന്ധുക്കളെയും ലോട്ടറി വിതരണക്കാരാക്കിയാണ് തട്ടിപ്പ് നടന്നത്. വില്‍ക്കാത്ത […]

ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് ജി സുകുമാരന്‍ നായര്‍

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം. ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ഊരുന്നതിനെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശം തെറ്റാണെന്ന് പറഞ്ഞ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാര്‍ നായര്‍ ക്രൈസ്തവരുടെയും മുസ്ലീങ്ങളുടെയും ആചാരങ്ങളില്‍ ആരും ഇടപെടുന്നില്ലെന്നും പറഞ്ഞു. ഈ ആചാരങ്ങളെ വിമര്‍ശിക്കാന്‍ ശിവഗിരിക്കോ മുഖ്യമന്ത്രിക്കോ ധൈര്യമുണ്ടോയെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. Also Read ; ‘ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തം’; എന്‍എസ്എസിനെ പുകഴ്ത്തി രമേശ് ചെന്നിത്തല അവരുടെയൊക്കെ ക്ഷേത്രങ്ങളില്‍ […]

‘ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തം’; എന്‍എസ്എസിനെ പുകഴ്ത്തി രമേശ് ചെന്നിത്തല

കോട്ടയം: മന്നം ജയന്തി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരുന്നയിലെ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യാന്‍ അവസരം നല്‍കിയതിന് എന്‍എസ്എസിനോട് നന്ദിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല ജീവിതത്തില്‍ അഭിമാനമായി കാണുന്ന മുഹൂര്‍ത്തമാണിതെന്നും വ്യക്തമാക്കി.സമുദായത്തെ കരുത്തനായി നയിക്കുന്ന ആളാണ് സുകുമാരന്‍ നായരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. Also Read ; ഇനി ആകാശത്തും ഇന്റര്‍നെറ്റ് ലഭിക്കും ; പുത്തന്‍ പരീക്ഷണവുമായി എയര്‍ ഇന്ത്യ കേരളം ഇന്ത്യയ്ക്ക് സംഭാവന ചെയ്ത മഹാപുരുഷന്മാരില്‍ അഗ്രഗണ്യനാണ് മന്നത്തുപത്മനാഭന്‍. […]

ഇനി ആകാശത്തും ഇന്റര്‍നെറ്റ് ലഭിക്കും ; പുത്തന്‍ പരീക്ഷണവുമായി എയര്‍ ഇന്ത്യ

ഡല്‍ഹി : ഇനി മുതല്‍ ആകാശത്തും ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാകും. എയര്‍ ഇന്ത്യയുടെ തിരഞ്ഞെടുത്ത ആഭ്യന്തര രാജ്യാന്തര സര്‍വീസുകളില്‍ ഇന്നലെ മുതല്‍ വൈഫൈ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമായി തുടങ്ങി. രാജ്യത്ത് തന്നെ ഇതാദ്യമായാണ് ഒരു വിമാന കമ്പനി ആഭ്യന്തര സര്‍വീസുകളില്‍ വൈഫൈ ലഭ്യമാക്കുന്നത്. ഇതൊരു തുടക്കമെന്ന നിലയില്‍ പരിമിത കാലത്തേക്ക് ഈ സര്‍വീസ് യാത്രക്കാര്‍ക്ക് സൗജന്യമായിരിക്കുമെന്നും പിന്നീട് നിരക്ക് നിശ്ചയിക്കുമെന്നും അധികൃതര്‍ അറിയിച്ചു. എയര്‍ ഇന്ത്യയുടെ എയര്‍ബസ് എ350,ബോയിങ് 787-9 വിമാനങ്ങളിലും ചില എയര്‍ബസ് എ321 നിയോ […]

ഭാര്യയുമായുള്ള തര്‍ക്കം; കിണറ്റില്‍ ചാടിയ യുവാവും രക്ഷിക്കാനിറങ്ങിയ നാലുപേരും മരിച്ചു

റാഞ്ചി : ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കിണറ്റിലേക്ക് ചാടിയ യുവാവും ഇയാളെ രക്ഷിക്കാനിറങ്ങിയ നാലു പേരും മരിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവമുണ്ടായത്. സുന്ദര്‍ കര്‍മാലി (27) എന്ന യുവാവാണ് ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെ കിണറ്റില്‍ ചാടിയത്. ഇയാളെ രക്ഷിക്കാനായാണ് പ്രദേശവാസികളായ രാഹുല്‍ കര്‍മാലി, വിനയ് കര്‍മാലി, പങ്കജ് കര്‍മാലി, സുരജ് ബുല്‍യാന്‍ എന്നിവരും കിണറ്റിലേക്ക് ഇറങ്ങിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ എല്ലാവരും മരണപ്പെട്ടു. Also Read ; അങ്കണവാടിക്ക് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ അഞ്ച് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു ; […]

അങ്കണവാടിക്ക് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ അഞ്ച് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു ; സംഭവം കര്‍ണാടകയില്‍

ബെംഗളൂരു: കര്‍ണാടകയില്‍ അങ്കവാണിടിയില്‍ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരിക്ക് ദാരുണാന്ത്യം. കര്‍ണാടകയിലെ സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിലാണ് സംഭവമുണ്ടായത്. ഇന്നലെയാണ് സംഭവമുണ്ടായത്. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. അഞ്ച് വയസുള്ള മയൂരി സുരേഷ് കുമ്പളപ്പെനവറാണ് മരിച്ചത്. Also Read ; രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു അതേ സമയം കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റിവെനം നല്‍കാതെ പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചെന്നും ആരോപണമുണ്ട്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് […]

രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

തിരുവനന്തപുരം: രാജേന്ദ്ര വിശ്വനാഥ് അര്‍ലെകര്‍ കേരള ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ചീഫ് ജസ്‌ററിസ് നിതി മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ടാണ് അര്‍ലെകര്‍ കേരളത്തിലെത്തിയത്. വൈകീട്ട് വിമാനത്താവളത്തിലെത്തിയ അര്‍ലെകറെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്നാണ് സ്വീകരിച്ചത്. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു കേരള ഗവര്‍ണറായിരുന്ന ആരിഫ് മുഹമ്മദ് […]

ചോദ്യപേപ്പര്‍ ചോര്‍ച്ച; എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എംഎസ് സൊലൂഷന്‍സിനെതിരെ കൂടുതല്‍ നടപടിയുമായി ക്രൈംബ്രാഞ്ച്. ഇതിന്റെ ഭാഗമായി എംഎസ് സൊലൂഷന്‍സ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകള്‍ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ അക്കൗണ്ടുകളാണ് ക്രൈംബ്രാഞ്ച് മരവിപ്പിച്ചത്. എസ്ബിഐ അക്കൗണ്ടില്‍ 24ലക്ഷം രൂപ ഉണ്ടായിരുന്നു. ഒളിവില്‍ പോയ സിഇഒ ഷുഹൈബിന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ ബാങ്ക മരവിപ്പിക്കല്‍ നടപടി. Also Read; കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു,ഡ്രൈവറുടെ ലൈസന്‍സ് […]

കണ്ണൂര്‍ സ്‌കൂള്‍ ബസ് അപകടം ; മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു,ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ വളക്കൈയില്‍ കഴിഞ്ഞ ദിവസം ഉണ്ടായ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വാഹനമോടിച്ചതെന്നാണ് പോലീസ് ചുമത്തിയിരിക്കുന്ന കേസ്. ഇയാള്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പോലീസ് കേസെടുത്തിരിക്കുന്നത്. അതേസമയം അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടി മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. Also Read ; ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത് ; സംഘാടകരുടെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് വ്യക്തം കണ്ണൂര്‍ വളക്കൈയില്‍ ഇന്നലെ വൈകിട്ട് […]

ഉമ തോമസ് എംഎല്‍എയ്ക്ക് അപകടം സംഭവിച്ച ദൃശ്യങ്ങള്‍ പുറത്ത് ; സംഘാടകരുടെ ഭാഗത്ത് വന്‍ വീഴ്ചയെന്ന് വ്യക്തം

കൊച്ചി: കലൂരിലെ നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് പരിക്കേറ്റ സംഭവത്തില്‍ അപകട ദൃശ്യങ്ങള്‍ പുറത്ത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ദൃശ്യങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നത് വേദിയില്‍ സ്ഥലമില്ലായിരുന്നുവെന്ന് തന്നെയാണ്. ഉമ തോമസ് എംഎല്‍എ പിന്‍നിരയില്‍ നിന്ന് മുന്‍നിരയിലേക്ക് വരുന്നതും ആദ്യം ഒരു കസേരയിലിരുന്ന ശേഷം പിന്നീട് മാറിയിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അത്തരത്തില്‍ മാറി ഇരിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് താഴേക്ക് വീഴുന്നത്. മന്ത്രി സജി ചെറിയാനും എഡിജിപിയും ഉള്‍പ്പെടെ വേദിയിലുണ്ടായിരുന്നു. ഇവരെല്ലാം നോക്കി നില്‍ക്കെയാണ് അപകടം ഉണ്ടായത്. അപകട ദൃശ്യങ്ങള്‍ പുറത്തു […]