October 16, 2026

പെരിയ ഇരട്ട കൊലക്കേസ്: ശിക്ഷിക്കപ്പെട്ട 9 പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി

കണ്ണൂര്‍: പെരിയ ഇരട്ട കൊലക്കേസിലെ കുറ്റവാളികളായ ഒന്‍പതു പേരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിന്ന് കുറ്റവാളികളായ രഞ്ജിത്ത്, സുധീഷ്, ശ്രീരാഗ്, അനില്‍ കുമാര്‍, സജി, അശ്വിന്‍, പീതാംബരന്‍, സുബീഷ്, സുരേഷ് എന്നിവരെയാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയത്. ഇന്ന് രാവിലെ 8.15 നാണ് സി.ബി.ഐ കോടതി ഇരട്ട ജീവപര്യന്തം വിധിച്ച 9 പേരെ വിയ്യൂരില്‍ നിന്ന് കണ്ണൂരിലേക്ക് കൊണ്ടുപോയത്. കോടതി നിര്‍ദേശപ്രകാരമാണ് മാറ്റിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. Join with […]

‘നിങ്ങളുടെ സ്‌കൂള്‍ അവിടെ തന്നെയുണ്ടാകും’; വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് മുഖ്യമന്ത്രിയുടെ കരുതല്‍

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടപ്പെട്ടു പോയ തങ്ങളുടെ സ്‌കൂള്‍ വേറെ സ്ഥലത്തേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട വെള്ളാര്‍മല സ്‌കൂളിലെ കുട്ടികള്‍ക്ക് കരുതലായി മുഖ്യമന്ത്രി പിണറായി വിജയന്‍.കലോത്സവ വേദിയില്‍ അതിജീവന നൃത്തം അവതരിപ്പിച്ച കുട്ടികള്‍ക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ഫോട്ടോ എടുക്കാന്‍ എത്തിയ സമയത്താണ് തങ്ങളുടെ സ്‌കൂള്‍ മാറ്റരുതെന്നും അവിടെ തന്നെ വേണമെന്നുമുള്ള ആവശ്യം കുട്ടികള്‍ ഉന്നയിച്ചത്. ‘നിങ്ങളുടെ സ്‌കൂള്‍ നല്ല സ്‌കൂള്‍ അല്ലേ, അവിടെത്തന്നെ ഉണ്ടാകും’ എന്നായിരുന്നു മുഖ്യമന്ത്രി നല്‍കിയ മറുപടി. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. […]

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകം ; 9 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി

കണ്ണൂര്‍: നീണ്ട 19 വര്‍ഷത്തിന് ശേഷം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരന്റെ കൊലപാതക കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് വിധിച്ച് കോടതി. കണ്ണൂര്‍ കണ്ണപ്പുരത്തെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ റിജിത്തിനെ വധിച്ച കേസിലാണ് പ്രതികള്‍ മുഴുവന്‍ കുറ്റാക്കാരെന്ന് കോടതി വിധിച്ചത്. 9 ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്കുള്ള ശിക്ഷ ജനുവരി 7 ന് വിധിക്കും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയുടെതാണ് വിധി. Also Read ; ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍ […]

ദേവിക്കുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി പി വി അന്‍വര്‍

കൊച്ചി: ഇടുക്കിയില്‍ അന്‍വറിന്റെ നിര്‍ണായക നീക്കം. ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രനുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി അന്‍വര്‍ എംഎല്‍എ. ഇടതുവിമതരെ ഒപ്പം ചേര്‍ക്കുക എന്ന ലക്ഷ്യത്തോടെ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) ഇടുക്കിയില്‍ അനൗദ്യോഗിക ജില്ലാ കമ്മറ്റി രൂപീകരിച്ചുവെന്നാണ് പുറത്തു വരുന്ന വിവരം. ഇടുക്കി തൊടുപുഴയിലും കട്ടപ്പനയിലും അന്‍വര്‍ പങ്കെടുത്ത യോഗങ്ങള്‍ ചേര്‍ന്നു. Also Read ; ബസ് കാലിലൂടെ കയറിയിറങ്ങി ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു അതേസമയം സിപിഐഎമ്മുമായി ഇടഞ്ഞുനില്‍ക്കുന്ന മുന്‍ എംഎല്‍എ എസ് […]

ബസ് കാലിലൂടെ കയറിയിറങ്ങി ; ചികിത്സയിലിരിക്കെ വയോധിക മരിച്ചു

തൃശൂര്‍: കഴിഞ്ഞ ദിവസം തൃശൂര്‍ വടക്കാഞ്ചേരി ഒന്നാം കല്ല് ബസ് സ്റ്റോപ്പില്‍ വെച്ച് ബസ് കാലില്‍ കയറിയിറങ്ങിയ വയോധിക മരിച്ചു. പുതുവീട്ടില്‍ നബീസ(68) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ വയോധിക തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് കാലത്താണ് മരിച്ചത്.മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. അതേസമയം, ബസ് ജീവനക്കാർക്കെതിരെ പോലീസ് മനപ്പൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. Also Read ; കലൂരിലെ നൃത്ത പരിപാടി; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും ഒന്നാം കല്ല് ബസ് […]

കലൂരിലെ നൃത്ത പരിപാടി; ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്തും

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഗിന്നസ് നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കേസിലെ മുഖ്യപ്രതികളെ ചോദ്യം ചെയ്യും. അതേസമയം അമേരിക്കയിലേക്ക് തിരിച്ചുപോയ നടി ദിവ്യ ഉണ്ണിയുടെ മൊഴി ഓണ്‍ലൈനായി രേഖപ്പെടുത്താനും, നടന്‍ സിജോയ് വര്‍ഗീസിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനും പോലീസ് ആലോചിക്കുന്നുണ്ട്. നൃത്താധ്യാപകരുടെ മൊഴിയെടുക്കാനും ആലോചനയുണ്ട്. ആവശ്യമെങ്കില്‍ പണപ്പിരിവിന് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതില്‍ നൃത്ത അധ്യാപകരെയും കേസില്‍ പ്രതിചേര്‍ക്കും. ഒന്നാം പ്രതി നിഗോഷ് കുമാര്‍, രണ്ടാം പ്രതി നിഗോഷിന്റെ ഭാര്യ […]

‘വാരിക്കൂട്ടണം എല്ലാം, ശ്രദ്ധിക്കണം ‘; എഴുനേറ്റിരുന്ന് എഴുതി ഉമ തോമസ് എംഎല്‍എ

കൊച്ചി : ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി.ചികിത്സയോട് നന്നായി പ്രതികരിച്ച് തുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കൈക്കാലുകള്‍ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്‌തെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. എംഎല്‍എ ബന്ധുക്കളുമായി സംസാരിച്ചെന്നും എക്‌സര്‍സൈസിന്റെ ഭാഗമായി പേപ്പറില്‍ എഴുതിയതായും റിനായ് മെഡിസിറ്റി അധികൃതര്‍ അറിയിച്ചു.വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച് ഉമതോമസ് കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. ‘വാരിക്കൂട്ടണം എല്ലാ സാധനങ്ങളും’ എന്നാണ് ഉമതോമസ് എഴുതിയത്. Also Read ; അപകടം നടന്നിട്ട് ഉമ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല ; വിമര്‍ശിച്ച് നടി […]

അപകടം നടന്നിട്ട് ഉമ തോമസിനെ ഒന്ന് കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ല ; വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ

തിരുവനന്തപുരം : സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്‌കാരിക സമ്മേളനത്തിനിടെ ദിവ്യ ഉണ്ണിയെ വിമര്‍ശിച്ച് നടി ഗായത്രി വര്‍ഷ. കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെയുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് വെന്റിലേറ്ററില്‍ തുടരുന്ന ഉമ തോമസ് എംഎല്‍എയെ ഒന്നു കാണാന്‍ പോലും ദിവ്യ ഉണ്ണി തയ്യാറായില്ലെന്നാണ് ഗായത്രി വര്‍ഷയുടെ വിമര്‍ശനം. Also Read ; രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയില്‍; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും ഇത്രയും വലിയ അപകടം […]

രമേശ് ചെന്നിത്തല ഇന്ന് സമസ്ത വേദിയില്‍; പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും

തിരുവനന്തപുരം: രമേശ് ചെന്നിത്തല ഇന്ന് പട്ടിക്കാട് ജാമിഅഃ നൂരിയയുടെ 60-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുക്കും. എം കെ മുനീര്‍ അധ്യക്ഷനായ ‘ഗരീബ് നവാസ് ‘എന്ന സെഷന്‍ ഇന്ന് വൈകുന്നേരം ചെന്നിത്തല ഉദ്ഘാടനം ചെയ്യും. നേരത്തെ എന്‍എസ്എസ് ആസ്ഥാനത്ത് നടന്ന മന്നം ജയന്തി ആഘോഷങ്ങളില്‍ രമേശ് ചെന്നിത്തല പങ്കെടുത്തിരുന്നു. എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘടനകളുടെ പിന്തുണയ്ക്ക് പിന്നാലെയാണ് രമേഷ് ചെന്നിത്തല ഇന്ന് ജാമിഅയിലെത്തുന്നത്. മുസ്ലിം ലീഗ് അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങള്‍ പ്രസിഡന്റായ ജാമിഅഃ നൂരിയയിലേയ്ക്ക് ചെന്നിത്തല എത്തുന്നത് […]

ഉമ തോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്നു

കൊച്ചി : കലൂര്‍ സ്‌റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ ഇപ്പോഴും തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. അതേസമയം ഉമ തോമസിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.എന്നാല്‍ ആരോഗ്യസ്ഥിതി വിലയിരുത്തിയ ശേഷം മാത്രമേ വെന്റിലേറ്ററില്‍ നിന്ന് മാറ്റുന്നതിനെ കുറിച്ച് ആലോചിക്കുള്ളൂ എന്ന നിലപാടിലാണ് ഡോക്ടര്‍മാരുടെ സംഘം. Also Read ; കലാപൂരത്തിനൊരുങ്ങി തലസ്ഥാനം ; 25 വേദികളിലായി 249 മത്സരയിനങ്ങള്‍ അതേസമയം ഗിന്നസ് റിക്കാര്‍ഡിന്റെ പേരില്‍ നടന്ന കൊച്ചിയിലെ […]