October 16, 2026

‘പരോള്‍ തടവുകാരന്റെ അവകാശമാണ്, പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ല’ : എം വി ഗോവിന്ദന്‍

തിരുവനന്തപുരം: പരോള്‍ തടവുകാരന്റെ അവകാശമാണെന്നും അത് ജയിലുമായി ബന്ധപ്പെട്ട കാര്യമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ടിപി ചന്ദ്രശേഖരന്‍ വധ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍ കഴിയുന്ന കൊലക്കേസ് പ്രതി കൊടി സുനിക്ക് പരോള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേയാണ് ഗോവിന്ദന്റെ പ്രതികരണം. പരോള്‍ ഒരു തടവുകാരന്റെ അവകാശമാണെന്നും അതില്‍ തീരുമാനമെടുക്കുന്നത് ജയില്‍ അധികൃതരും ഗവര്‍ണമെന്റ് സംവിധാനങ്ങളുമാണെന്നും ഗോവിന്ദന്‍ പറഞ്ഞു. ഇത് സിപിഎം പാര്‍ട്ടിയെ ബാധിക്കുന്ന വിഷയമല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. അപരാധമാണെന്നോ […]

അംഗീകാരമില്ലാത്ത കോഴ്‌സിന്റെ പരീക്ഷാഫലം സര്‍വകലാശാലയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സംഭവം ; അന്വേഷണത്തിന് മൂന്നംഗ സിന്‍ഡിക്കേറ്റ് സമിതി

കണ്ണൂര്‍: കണ്ണൂര്‍ സര്‍ലകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അനുമതിയില്ലാത്ത കോഴ്‌സിന്റെ പരീക്ഷാഫലം വന്ന സംഭവത്തില്‍ അന്വേഷണം തുടങ്ങി. വയനാട് ഡബ്ല്യു.എം.ഒ ഇമാം ഗസാലി കോളേജിലെ ബികോ. സി.എ കോഴ്‌സിന്റെ ഒന്നാം സെമസ്റ്റര്‍ ഫലമാണ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഈ കോഴ്‌സിന് സര്‍വകലാശാല ഇതുവരെ അംഗീകാരം നല്‍കിയിരുന്നില്ല. ഇതിന്റെ ഒന്നാം സെമസ്റ്റര്‍ ഫലമാണ് ഇപ്പോള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. Also Read ; പുതുവര്‍ഷത്തിലെ സന്തോഷ വാര്‍ത്ത; ഉമ തോമസ് ശരീരം ചലിപ്പിച്ചു ഇതുസംബന്ധിച്ച് എവിടെയാണ് പിഴവ് സംഭവിച്ചതെന്ന് കണ്ടെത്താന്‍ […]

പുതുവര്‍ഷത്തിലെ സന്തോഷ വാര്‍ത്ത; ഉമ തോമസ് ശരീരം ചലിപ്പിച്ചു

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ താല്‍ക്കാലിക ഗാലറിയില്‍നിന്ന് വീണ് ഗുരുതര പരിക്കേറ്റ ഉമ തോമസ് എം.എല്‍.എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്നലെ കൈകാലുകള്‍ മാത്രം ചലിപ്പിച്ച എം.എല്‍.എ ഇന്ന് ശരീരമൊക്കെ ചലിപ്പിച്ചതായി അവരുടെ ഫേസ്ബുക്ക് പേജിലൂടെ അഡ്മിന്‍ ടീം അറിയിച്ചു. ‘പുതുവത്സരത്തിലെ സന്തോഷ വാര്‍ത്ത’ എന്ന കുറിപ്പിലാണ് സെഡേഷനും വെന്റിലേറ്റര്‍ സപ്പോര്‍ട്ടും കുറച്ചുവരുന്നതായും ഇവര്‍ അറിയിച്ചത്. എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേര്‍ന്നിട്ടുണ്ടെന്നും പ്രാര്‍ത്ഥനകള്‍ തുടരണമെന്നും കുറിപ്പിലുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കലൂര്‍ സ്റ്റേഡിയത്തിലെ അപകടം ; സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സിന്റെ മൊഴിയെടുക്കും

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ നൃത്തത്തില്‍ പങ്കെടുത്ത കുട്ടികളുടെ രക്ഷിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു. പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളില്‍ നിന്നും പണം പിരിച്ച സംഭവത്തില്‍ സാമ്പത്തിക ചൂഷണത്തിനാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. Also Read ; പുതുവര്‍ഷത്തെ വരവേറ്റ് ലോകം; കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു സംഭവം വിവാദമായ പശ്ചാത്തലത്തില്‍ സ്‌പോണ്‍സര്‍മാരായ കല്യാണ്‍ സില്‍ക്‌സ് അടക്കമുള്ളവരുടെ മൊഴിയും പോലീസ് എടുക്കും. നര്‍ത്തകരുടെ വസ്ത്രത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയത് […]

പുതുവര്‍ഷത്തെ വരവേറ്റ് ലോകം; കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു

കൊച്ചി: പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഇന്ത്യയടക്കമുള്ള രാജ്യങ്ങളെല്ലാം പുതുവത്സര ആഘോഷത്തിലേക്ക് കടന്നു. കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിച്ചു. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, അടക്കമുള്ളയിടങ്ങളില്‍ നിരത്തുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ലോകത്ത് ആദ്യം പുതുവര്‍ഷമെത്തിയത് പസഫിക് […]

പുതുവര്‍ഷ പുലരിയില്‍ യുവാവിനെ കുത്തിക്കൊന്ന സംഭവം ; പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ കസ്റ്റഡിയില്‍

തൃശൂര്‍: ലോകം പുതുവര്‍ഷത്തെ വരവേറ്റ പുലരിയില്‍ തൃശൂരില്‍ യുവാവിനെ കുത്തിക്കൊന്നു. സംഭവത്തില്‍ പതിനാലുകാരന്‍ കസ്റ്റഡിയില്‍. ഒപ്പമുണ്ടായിരുന്ന പതിനാറുകാരനെയും പോലീസ് പിടികൂടി. തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) ആണ് പുതുവര്‍ഷ രാവില്‍ കൊല്ലപ്പെട്ടത്. ഇയാളെ കൊല്ലാനുപയോഗിച്ച കത്തി 14 കാരന്റേത് തന്നെയെന്ന് പോലീസ് പറഞ്ഞു. അതേസമയം കേസില്‍ അറസ്റ്റിലായ പതിനാലുകാരനായ കുട്ടി നേരത്തെ സഹപാഠിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ സ്‌കൂളില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നുവെന്നും പോലീസ് പറഞ്ഞു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ലഹരിക്ക് അടിമകള്‍ ആണോ എന്ന് […]

തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി ; കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം: കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് – മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്‌നിക് കോളേജിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജിനുള്ളിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം ഉള്ളത്. Also Read ; കലൂരിലെ നൃത്ത പരിപാടിക്ക് കോര്‍പ്പറേഷന്റെ ഒരനുമതിയും വാങ്ങിച്ചിട്ടില്ല, ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല : മേയര്‍ എം.അനില്‍ കുമാര്‍ കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജില്‍ ഉടമയുടെ മൊബൈല്‍ ഫോണും കാറും […]

കലൂരിലെ നൃത്ത പരിപാടിക്ക് കോര്‍പ്പറേഷന്റെ ഒരനുമതിയും വാങ്ങിച്ചിട്ടില്ല, ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല : മേയര്‍ എം.അനില്‍ കുമാര്‍

എറണാകുളം: കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിന് പരുക്കേറ്റ സംഭവത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കെതിരെ കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍ രംഗത്ത്. പരിപാടിയുടേത് മര്യാദയില്ലാത്ത സംഘാടനമെന്ന് പറഞ്ഞ മേയര്‍ തന്നെ സംഘാടകര്‍ തലേ ദിവസം മാത്രമാണ് ക്ഷണിച്ചതെന്നും അപ്പോള്‍ തന്നെ വരില്ല എന്ന് പറഞ്ഞിരുന്നെന്നും  വ്യക്തമാക്കി. Also Read ; പാചക വാതക വില മുതല്‍ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വരെ; അടിമുടി മാറ്റങ്ങളുമായി 2025 ജിസിഡിഎ ചെയര്‍മാനും പരിപാടിക്ക് വിളിച്ചിരുന്നു എന്നിട്ടും പോയില്ലെന്നും മേയര്‍ പറഞ്ഞു. […]

പാചക വാതക വില മുതല്‍ മൊബൈല്‍ ഡാറ്റ നിരക്കുകള്‍ വരെ; അടിമുടി മാറ്റങ്ങളുമായി 2025

ലോകം മുഴുവന്‍ പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി കഴിഞ്ഞു. പലയിടത്തും 2025 നെ വരവേല്‍ക്കാനുള്ള ആഘോഷ പരിപാടികളും ആരംഭിച്ചു കഴിഞ്ഞു. രാജ്യത്തൊട്ടാകെ വമ്പന്‍ മാറ്റത്തിനാണ് 2025 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. എല്ലാ മേഖലയിലും അതിന്റേതായ മാറ്റങ്ങളാണ് വരാന്‍ പോകുന്നത്. എന്നാല്‍ ഇതില്‍ ചിലത് സാധാരണക്കാര്‍ക്കുള്ള ഇരുട്ടടിയാകുമെന്ന കാര്യത്തില്‍ സംശയമില്ല. കാരണം ഒരു സാധാരണക്കാരന്റെ നിത്യജീവിതത്തില്‍ നിന്ന് ഒഴിച്ചുകൂടാന്‍ പറ്റാത്ത പല സാധനങ്ങള്‍ക്കും വില കുത്തനെ ഉയരാന്‍ പോകുകയാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പുതിയ ജിഎസ്ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും […]

കേന്ദ്ര സര്‍ക്കാരിന്റെ ‘ഭാരത്’അരിയുടെ രണ്ടാംഘട്ട വിതരണം കേരളത്തില്‍ ആരംഭിച്ചു

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിയുടെ വിതരണം കേരളത്തില്‍ വീണ്ടുമാരംഭിച്ചു. കേരളത്തിലെ ഭാരത് അരിയുടെ രണ്ടാംഘട്ട വിതരണം പാലക്കാടാണ് ആരംഭിച്ചിരിക്കുന്നത്. പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിലാണ് എന്‍സിസിഎഫിന്റെ നേതൃത്വത്തില്‍ അരി വിതരണം നടക്കുന്നത്. 10 കിലോ അരിയ്ക്ക് 340 രൂപ നിരക്കിലാണ് വിതരണം ചെയ്യുന്നത്. Also Read ; കലൂര്‍ സ്റ്റേഡിയം അപകടം ; ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും നേരത്തെ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്താണ് കേന്ദ്രം ഭാരത് അരി വിതരണം ചെയ്തിരുന്നത്. ഇത് ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. […]