October 16, 2026

ഉമ തോമസിന്റെ അപകടം ; പരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്തിനുമെതിരെ ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്

കൊച്ചി: കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായുള്ള നൃത്ത പരിപാടിക്കിടെ എംഎല്‍എ ഉമ തോമസിനുണ്ടായ അപകടത്തില്‍ പരിപാടിയുടെ സംഘാടകര്‍ക്കും പൊതുമരാമത്ത് വകുപ്പിനുമെതിരെ ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ജില്ലാ ഫയര്‍ ഓഫീസര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ട് ഇന്ന് ഫയര്‍ഫോഴ്സ് മേധാവിക്ക് കൈമാറും. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ പ്രാഥമിക സുരക്ഷാ ക്രമീകരണങ്ങള്‍ പോലും ഉണ്ടായിരുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. Also Read ; അമര്‍ ഇലാഹിക്ക് കണ്ണീരോടെ വിട നല്‍കി നാട് ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം […]

അമര്‍ ഇലാഹിക്ക് കണ്ണീരോടെ വിട നല്‍കി നാട് ; കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം കബറടക്കി

ഇടുക്കി: ഇടുക്കിയില്‍ കഴിഞ്ഞ ദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുള്ളരിങ്ങാട് സ്വദേശി അമര്‍ ഇലാഹിയുടെ മൃതദേഹം കബറടക്കി. മുള്ളരിങ്ങാട് ജുമാ മസ്ജിദിലാണ് പ്രത്യേക പ്രാര്‍ത്ഥനകള്‍ക്ക് ശേഷമായിരുന്നു കബറടക്കം. ഇന്നലെ വൈകുന്നേരമാണ് അമര്‍ കാട്ടാനാക്രമണത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് അമറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറിയത്. മന്ത്രി റോഷി അഗസ്റ്റിന്‍ രാവിലെ മരിച്ച അമറിന്റെ വീട്ടിലെത്തി മൃതദേഹത്തില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. മേയാന്‍ വിട്ട പശുവിനെ വീട്ടിലേക്ക് കൊണ്ടുവരാനായി പോയപ്പോളാണ് 22 കാരനായ അമറിനെ കാട്ടാന […]

നടന്‍ ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

തിരുവനന്തപുരം: ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം. ഇന്ന് ഉച്ചക്കാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. Also Read; കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും; മലയാളത്തില്‍ യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സീരിയല്‍ ഷൂട്ടിങ്ങിനെത്തിയ നടന്‍ ഷൂട്ടിങ്ങിന് ബ്രേക്ക് വന്നതിനാല്‍ രണ്ട് ദിവസം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. മുറി വിട്ട് […]

കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും; മലയാളത്തില്‍ യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: കേരളത്തിലെ കാലാവധി പൂര്‍ത്തിയാക്കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തിരുവനന്തപുരത്ത് നിന്ന് മടങ്ങി. ചീഫ് സെക്രട്ടറിയടക്കമുള്ള ഉദ്യോഗസ്ഥര്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ യാത്രയാക്കി. എന്നാല്‍ ഗവര്‍ണറെ യാത്രയാക്കാന്‍ മുഖ്യമന്ത്രിയും മന്ത്രിമാരും രാജ്ഭവനില്‍ എത്തിയില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദുഃഖാചരണമായതിനാലാണ് ഔദ്യോഗിക യാത്രയയപ്പ് ഇല്ലാത്തത്. എന്നാല്‍, അനൗപചാരികമായി മുഖ്യമന്തിയോ മന്ത്രിമാരോ എത്താത്തതിനെക്കുറിച്ച് ഈ സമയത്ത് ഒന്നും പറയുന്നില്ലെന്നും നല്ല വാക്കുകള്‍ പറഞ്ഞ് യാത്രയാവുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. Also Read; മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ […]

മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസുകാരി ജന്നത്തിന് ഇനി പാന്റും ഷര്‍ട്ടുമിട്ട് സ്‌കൂളില്‍ പോകാം

മഞ്ചേരി: മഞ്ചേരി ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഏഴാംക്ലാസുകാരി ജന്നത്ത് സമരവീരയ്ക്ക് ഇനി പാന്റും ഷര്‍ട്ടുമിട്ട് സ്‌കൂളില്‍ പോകാം. പി.ടി.എ നിശ്ചയിച്ച യൂണിഫോം തന്നെ ധരിക്കണമെന്ന സ്‌കൂള്‍ അധികൃതരുടെ നിലപാട് തിരുത്തി വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിറക്കുകയായിരുന്നു. ആണ്‍കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടും പെണ്‍കുട്ടികള്‍ക്ക് ചുരിദാറും പാന്റും ഓവര്‍കോട്ടുമാണ് സ്‌കൂളിലെ യൂണിഫോം. സ്ലിറ്റ് ഇല്ലാത്ത സല്‍വാര്‍ ടോപ്പ് ധരിക്കുന്നതുവഴി തന്റെ മകള്‍ക്ക് ബസില്‍ കയറാനോ സ്വതന്ത്ര ചലനത്തിനോ സാധിക്കുന്നില്ലെന്നും ഓവര്‍കോട്ടിടുന്നത് ചൂടുകാലത്ത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രക്ഷിതാവ് […]

ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍

മൈസൂരു: ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭിക്കാന്‍ അച്ഛനെ കൊലപ്പെടുത്തിയ മകന്‍ അറസ്റ്റില്‍. പെരിയപട്ടണ താലൂക്കിലെ കോപ്പയ്ക്കടുത്തുള്ള ജെരാസി കോളനിയിലെ അണ്ണപ്പ(60)യെയാണ് മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ പാണ്ഡുവിനെ പോലീസ് അറസ്റ്റ് ചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ഡിസംബര്‍ 26 ന് അച്ഛന്‍ വാഹനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന് പാണ്ഡു ബൈലകുപ്പെ പോലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി ഗുല്ലേഡല വനമേഖലയിലെ റോഡരികിലുള്ള അണ്ണപ്പയുടെ മ്യതദേഹം […]

15 കാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ച് വയോധിക മരിച്ച സംഭവം; മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: പതിനഞ്ചുകാരന്‍ ഓടിച്ച സ്‌കൂട്ടര്‍ ഇടിച്ചു വയോധിക മരിച്ച സംഭവത്തില്‍ മുത്തച്ഛനെതിരെ കേസെടുത്ത് പോലീസ്. തില്ലേരി സ്വദേശി 80 വയസുള്ള ജോണ്‍സനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മുണ്ടക്കല്‍ സ്വദേശി സുശീലയാണ് അപകടത്തില്‍ മരിച്ചത്. സ്‌കൂട്ടര്‍ ജോണ്‍സന്റേതാണ് എന്നും വാഹനത്തിന് ഇന്‍ഷുറന്‍സ് ഇല്ലെന്നും അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. Also Read; തെക്കന്‍ കൊറിയയിലെ വിമാനദുരന്തം; 87 പേര്‍ മരിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട് മുണ്ടയ്ക്കല്‍ തുമ്പറ ക്ഷേത്രത്തിനു സമീപം ഡിസംബര്‍ 26 ന് വൈകിട്ട് ആയിരുന്നു സംഭവം. അപകടത്തിന് ശേഷം 15 കാരനും സുഹൃത്തും […]

തെക്കന്‍ കൊറിയയിലെ വിമാനദുരന്തം; 87 പേര്‍ മരിച്ചെന്ന് ഔദ്യോഗിക റിപ്പോര്‍ട്ട്

സോള്‍: തെക്കന്‍ കൊറിയയിലെ വിമാന ദുരന്തത്തില്‍ മരണ സംഖ്യ ഉയരുന്നു. 87 പേര്‍ മരിച്ചെന്നാണ് ഒടുവില്‍ ലഭിച്ച ഔദ്യോഗിക വിവരം. വിമാനത്തില്‍ ഉണ്ടായിരുന്ന 181 പേരില്‍ 175 പേര്‍ യാത്രക്കാരും 6 പേര്‍ ജീവനക്കാരുമാണ്. 179 പേര്‍ മരിച്ചെന്നും രണ്ട് പേരെ മാത്രമേ രക്ഷിക്കാനായുള്ളൂ എന്നുമാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംഭവത്തില്‍ മാപ്പ് ചോദിച്ച് വിമാന കമ്പനി രംഗത്തെത്തി. ലജ്ജിച്ച് തല താഴ്ത്തുന്നുവെന്നാണ് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്. Also Read; വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് […]

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്

തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ച് ഉത്ര കൊലക്കേസ് പ്രതി സൂരജ്. അച്ഛന് ഗുരുതര അസുഖമെന്ന് പറഞ്ഞ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സൂരജ് പരോളിന് ശ്രമിച്ചത്. എന്നാല്‍ ജയില്‍ അധികൃതര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിലെ ക്രമക്കേട് കണ്ടെത്തിയതോടെ സൂരജിന്റെ കള്ളം പൊളിയുകയായിരുന്നു. സംഭവത്തില്‍ പൂജപ്പുര സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ പരാതിയില്‍ പൂജപ്പുര പോലീസ് കേസെടുത്തു. Also Read; ലോക ചെസില്‍ ഇന്ത്യക്ക് വീണ്ടും ചരിത്രനേട്ടം; വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ് കൊനേരു ഹംപി ഭാര്യ ഉത്രയെ […]

ലോക ചെസില്‍ ഇന്ത്യക്ക് വീണ്ടും ചരിത്രനേട്ടം; വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ കിരീടമണിഞ്ഞ് കൊനേരു ഹംപി

ഡെല്‍ഹി: ലോക ചെസില്‍ വീണ്ടും ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം. വനിത റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ കൊനേരു ഹംപി കിരീടമണിഞ്ഞു. ലോക റാപ്പിഡ് ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തില്‍ പതിനൊന്നാം റൗണ്ടില്‍ ഇന്തോനേഷ്യന്‍ താരത്തെ തോല്‍പ്പിച്ചാണ് കൊനേരു ഹംപി ചാമ്പ്യനായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. കൊനേരു ഹംപിയുടെ രണ്ടാം ലോക റാപ്പിഡ് ചെസ് കിരീടമാണിത്. 8.5 പോയന്റ് നേടിയാണ് താരം കിരീടമണിഞ്ഞത്. 2019ല്‍ മോസ്‌കോയിലും കൊനേരു ഹംപി […]