October 16, 2026

കലൂര്‍ സ്റ്റേഡിയം അപകടം ; ദിവ്യ ഉണ്ണിയുടെയും സിജോയ് വര്‍ഗീസിന്റെയും മൊഴിയെടുക്കും

കൊച്ചി: ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് കലൂര്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരുക്കേറ്റ സംഭവത്തില്‍ അന്വേഷണ ആരംഭിച്ച് പോലീസ്. പരിപാടിയില്‍ പങ്കെടുത്ത സിനിമാതാരങ്ങളായ സിജോയ് വര്‍ഗീസ്, ദിവ്യ ഉണ്ണി എന്നിവരടക്കമുള്ളവരുടെ മൊഴിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം പരിപാടിയില്‍ പങ്കെടുക്കാനെത്തിയ നൃത്ത അധ്യാപകരില്‍ നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വര്‍ണനാണയങ്ങള്‍ വാഗ്ദാനം ചെയ്താണ് ഗിന്നസ് പരിപാടിയില്‍ നര്‍ത്തകരെ കണ്ടെത്തിയത്. കാണികള്‍ക്ക് ടിക്കറ്റ് വിറ്റത് ബുക്ക് മൈ ഷോ വഴിയാണ്. സ്റ്റേഡിയത്തിലെ വിവിധ ഗാലറികളില്‍ ഇരിക്കാന്‍ […]

‘തന്നെ പാര്‍ട്ടി പരിപാടികളില്‍ ക്ഷണിക്കാറില്ല’; തുറന്നുപറച്ചിലില്‍ വെട്ടിലായി ഖുശ്ബു

ചെന്നൈ: തന്നെ പാര്‍ട്ടി പരിപാടികളില്‍ ക്ഷണിക്കാറില്ലെന്ന തുറന്നുപറച്ചിലില്‍ വെട്ടിലായി ബിജെപി നേതാവും നടിയുമായ ഖുശ്ബു. ഒരു മാധ്യമപ്രവര്‍ത്തകനുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഖുശ്ബു തന്നെ പാര്‍ട്ടി പരിപാടിയില്‍ ക്ഷണിക്കാറില്ലെന്ന് പറഞ്ഞത്. എന്നാല്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഖുശ്ബുവിനെ കുഴപ്പത്തിലാക്കി. Also Read; പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം ; ആദ്യം പുതുവര്‍ഷം പിറക്കുക കിരിബാത്തി ദ്വീപില്‍ പാര്‍ട്ടി പരിപാടികളില്‍ ഖുശ്ബുവിനെ കാണാനില്ലല്ലോ എന്ന് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍, തന്നെ പരിപാടികള്‍ക്ക് ക്ഷണിക്കാറില്ലെന്നും, അങ്ങനെ അറിയിച്ചാലും അവസാന നിമിഷമോ മറ്റോ ആകും […]

പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം ; ആദ്യം പുതുവര്‍ഷം പിറക്കുക കിരിബാത്തി ദ്വീപില്‍

കൊച്ചി: പുതുവര്‍ഷത്തെ വരവേല്‍ക്കാനൊരുങ്ങി ലോകം. 2025 നെ ശുഭപ്രതീക്ഷയോടെ വരവേല്‍ക്കാനൊരുങ്ങി നില്‍ക്കുകയാണ് ലോകം. കിരിബാത്തി ദ്വീപിലാണ് ആദ്യം പുതുവര്‍ഷം പിറക്കുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്കാണ് ഇത്. ശേഷം ഇന്ത്യന്‍ സമയം നാലരയോടെ ന്യൂസിലാന്‍ഡിലും ആറരയോടെ ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും പുതുവര്‍ഷ പുലരിയെത്തും. എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവര്‍ഷത്തെ വരവേല്‍ക്കും. ഇന്ത്യന്‍ സമയം പുലര്‍ച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവര്‍ഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കന്‍ പുതുവര്‍ഷം. അതേസമയം ഏറ്റവും അവസാനം പുതുവര്‍ഷമെത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് […]

ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; കണ്ണ് തുറന്നു, കൈകാലുകള്‍ അനക്കിയെന്ന് മകന്‍

കൊച്ചി: ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിനായുള്ള നൃത്തത്തിനിടെ കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഇന്ന് രാവിലെ ഉമ തോമസ് കണ്ണു തുറന്നു, കൈകാലുകള്‍ അനക്കി. എംഎല്‍എയുടെ മകന്‍ രാവിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള ഉമ തോമസിനെ കണ്ടു.എംഎല്‍എ കണ്ണു തുറന്നെന്നും കൈകാലുകള്‍ അനക്കിയെന്നും അമ്മയെ കണ്ടശേഷം മകനാണ് പറഞ്ഞത്. ഉമ തോമസിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ഏറ്റവും പുതിയ വിവരം ഇന്ന് രാവിലെ പത്തുമണിയോടെ മെഡിക്കല്‍ ബോര്‍ഡ് […]

ദിലീപ് ശങ്കറിന്റെ മരണം ; മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

തിരുവനന്തപുരം: സിനിമാ – സീരിയല്‍ നടന്‍ ദിലീപ് ശങ്കര്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. നടന്‍ മരിച്ചത് ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവിരങ്ങള്‍ സൂചിപ്പിക്കുന്നത്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് പ്രാഥമിക നിഗമനം. Also Read ; മുന്‍ എംഎല്‍എ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ; കമ്മറ്റിയില്‍ 6 പുതുമുഖങ്ങള്‍ അതേസമയം മൃതദേഹം അഴുകിയതിനാല്‍ കെമിക്കല്‍ പരിശോധ ഫലം വന്നാല്‍ മാത്രമേ […]

മുന്‍ എംഎല്‍എ രാജു എബ്രഹാം സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി ; കമ്മറ്റിയില്‍ 6 പുതുമുഖങ്ങള്‍

പത്തനംതിട്ട: പത്തനംതിട്ടയില്‍ പുതിയ ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എ രാജു എബ്രഹാമിനെ തെരഞ്ഞെടുത്തു. കൂടാതെ പത്തനംതിട്ട ജില്ലാ കമ്മിറ്റിയിലേക്ക് പുതിയതായി ആറ് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം മൂന്ന് ടേം പൂര്‍ത്തിയാക്കിയ നിലവിലെ ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കം ആറ് പേരെ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി. 25 വര്‍ഷം കേരള നിയമസഭാ എംഎല്‍എ ആയിരുന്ന അദ്ദേഹം നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗവുമാണ്. Also Read ; ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരും ; […]

ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരും ; ശ്വാസകോശത്തിലെ ചതവുകള്‍ ഗുരുതരം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയത്തിലെ പരിപാടിക്കിടെ ഗാലറിയില്‍ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍. നിലവില്‍ എംഎല്‍എ അപകട നില തരണം ചെയ്തുവെന്ന് പറയാറായിട്ടില്ലെങ്കിലും നേരത്തെയുണ്ടായിരുന്നതില്‍ നിന്ന് കാര്യമായ മാറ്റമുണ്ടെന്നും മെഡിക്കല്‍ സംഘം പറഞ്ഞു. Also Read ; ‘തമിഴ്‌നാടിന്റെ സഹോദരിമാര്‍ക്ക്, എന്നും കൂടെയുണ്ടാകും ‘; വിദ്യാര്‍ത്ഥിനികള്‍ക്ക് കത്തുമായി നടന്‍ വിജയ് ഇന്ന് രാവിലെ നടത്തിയ സിടി സ്‌കാന്‍ പരിശോധനയില്‍ തലയുടെ പരിക്കിന്റെ അവസ്ഥ കൂടുതല്‍ ഗുരുതരമായിട്ടില്ലെന്ന് റിനെ മെഡിസിറ്റി പുറത്തിറക്കിയ […]

‘തമിഴ്‌നാടിന്റെ സഹോദരിമാര്‍ക്ക്, എന്നും കൂടെയുണ്ടാകും ‘; വിദ്യാര്‍ത്ഥിനികള്‍ക്ക് കത്തുമായി നടന്‍ വിജയ്

ചെന്നൈ: അണ്ണാ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്വന്തം കൈപ്പട കൊണ്ട് കത്തെഴുതി നടന്‍ വിജയ്. ‘തമിഴ്നാടിന്റെ സഹോദരിമാര്‍ക്ക്’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ആരംഭിച്ച കത്തില്‍ സംസ്ഥാനത്തെ സ്ത്രീകള്‍ക്കൊപ്പം അവരുടെ സഹോദരനെപോലെ കൂടെയുണ്ടാകുമെന്നും സുരക്ഷിത തമിഴ്‌നാട് സൃഷ്ടിക്കാന്‍ ഒപ്പമുണ്ടാകുമെന്നും വിജയ് കത്തില്‍ എഴുതി. കൂടാതെ ദയവുചെയ്ത് ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം തന്റെ കത്തിലൂടെ വിദ്യാര്‍ത്ഥിനിയോട് പറഞ്ഞു. Also Read ; നടന്‍ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക […]

നടന്‍ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. നടന്‍ താമസിച്ചിരുന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുറിയില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും കരള്‍ രോഗത്തിനുള്ള മരുന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. Also Read; കോണ്‍ഗ്രസ് പ്രണബ് മുഖര്‍ജിയോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകന്‍ […]

കോണ്‍ഗ്രസ് പ്രണബ് മുഖര്‍ജിയോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകന്‍ അഭിജിത്ത്

ഡല്‍ഹി: പ്രണബ് മുഖര്‍ജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയെന്ന മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജിയുടെ പ്രസ്താവന തള്ളി സഹോദരന്‍ അഭിജിത്ത് ബാനര്‍ജി രംഗത്തെത്തി. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഉള്ളപ്പോഴാണ് അച്ഛന്‍ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു.കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോണ്‍ഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുല്‍ ഗാന്ധിയടക്കം നേതാക്കള്‍ ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനര്‍ജി പറഞ്ഞു. കോണ്‍ഗ്രസ് അനുശോചന യോഗം ചേരാതിരുന്നതിനെ മകള്‍ ശര്‍മ്മിഷ്ഠ മുഖര്‍ജി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. Also Read […]