October 16, 2026

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് വിട ചൊല്ലാനൊരുങ്ങി രാജ്യം ; ആദരമര്‍പ്പിച്ച് നേതാക്കള്‍, വിലാപ യാത്ര തുടങ്ങി

ഡല്‍ഹി: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങിന് രാജ്യാം ഇന്ന് വിട ചൊല്ലും. ഇന്ന് രാവിലെ എഐസിസി ആസ്ഥാനത്ത് ആരംഭിച്ച പൊതുദര്‍ശനത്തില്‍ നേതാക്കള്‍ എത്തി ആദരമര്‍പ്പിച്ചു. എഐസിസി ആസ്ഥാനത്തെ പൊതുദര്‍ശനത്തിന് ശേഷം വിലാപയാത്രയായിട്ടാണ് മൃതദേഹം സംസ്‌കാരം നടക്കുന്ന യമുനാ തീരത്തെ നിഗംബോധ് ഘട്ടിലേക്ക് കൊണ്ടുപോകുന്നത്. Also Read ; പത്തനംതിട്ട സിപിഎമ്മില്‍ പുതിയതായി അംഗത്വമെടുത്തതില്‍ റൗഡിയും ക്രിമിനല്‍ കേസ് പ്രതികളുമടക്കം 50 പേര്‍ എഐസിസി ആസ്ഥാനത്തുനിന്നും സൈനിക ട്രക്കിലാണ് മൃതദേഹം വിലാപ യാത്രയായി കൊണ്ടുപോകുന്നത്. രാവിലെ 11 മണിക്ക് […]

പത്തനംതിട്ട സിപിഎമ്മില്‍ പുതിയതായി അംഗത്വമെടുത്തതില്‍ റൗഡിയും ക്രിമിനല്‍ കേസ് പ്രതികളുമടക്കം 50 പേര്‍

പത്തനംതിട്ട: പത്തനംതിട്ട സിപിഎമ്മില്‍ പുതുതായി പാര്‍ട്ടിയിലേക്ക് സ്വീകരിച്ചവരില്‍ റൗഡി പട്ടികയില്‍ ഉള്‍പ്പെട്ടയാളുകളും ക്രിമിനല്‍ കേസ് പ്രതികളും. പത്തനംതിട്ട മലയാലപ്പുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ട വെട്ടൂര്‍ സ്വദേശി സിദ്ധിഖ്, വിവിധ കേസുകളില്‍ പ്രതിയായ പ്രമാടം സ്വദേശികളായ മാജിക് കണ്ണന്‍, അരുണ്‍ എന്നിവരാണ് പുതിയതായി പാര്‍ട്ടിയില്‍ ചേര്‍ന്നത്. Also Read ; തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം പോലീസുകാരനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതടക്കം 4 കേസുകളിലെ […]

തേനിയില്‍ മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം; മൂന്ന് മലയാളികള്‍ മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു, ഒരാളുടെ നില ഗുരുതരം

ചെന്നൈ: തമിഴ്‌നാട് തേനി പെരിയകുളത്ത് മിനി ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന 18 പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. കാറിലുണ്ടായിരുന്നവരാണ് മരണപ്പെട്ടത്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അപകടത്തില്‍ മരിച്ചത് കോട്ടയം സ്വദേശികളാണ്. കുറവിലങ്ങാട് കുര്യം സ്വദേശികളായ ജെയിന്‍ തോമസ്, സോണിമോന്‍ കെ ജെ കാഞ്ഞിരത്തിങ്കല്‍, ജോബീഷ് തോമസ് അമ്പലത്തിങ്കല്‍ എന്നിവരാണ് മരിച്ചത്. ഷാജി പി ഡി എന്നയാള്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. പരുക്കേറ്റവരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെയാണ് […]

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

ആലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍. ചവറ ശങ്കരമംഗലം കുമ്പളത്ത് വീട്ടില്‍ ശ്രീക്കുട്ടി (19)യെ ആണ് വള്ളികുന്നം പോലീസ് അറസ്റ്റുചെയ്തത്. ഭരണിക്കാവ് ഇലിപ്പക്കുളത്ത് മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുന്ന 16 വയസ്സുകാരനെ ഡിസംബര്‍ ഒന്നിനാണ് യുവതി വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയി പീഡിപ്പിച്ചത്. Also Read; മന്‍മോഹന്‍ സിങ് മരിക്കുന്നതിന് 28 മിനിട്ട് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റ് ; റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബിജെപി യുവതി മറ്റൊരാളുമായി പ്രണയത്തിലായിരുന്നു. ഇതറിഞ്ഞ വീട്ടുകാര്‍ യുവതിയെ പതിനാറുകാരന്റെ വീട്ടില്‍ കൊണ്ടുവന്ന് താമസിപ്പിക്കുകയായിരുന്നു. […]

മന്‍മോഹന്‍ സിങ് മരിക്കുന്നതിന് 28 മിനിട്ട് മുന്‍പ് ഫേസ്ബുക്ക് പോസ്റ്റ് ; റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബിജെപി

ന്യൂഡല്‍ഹി: പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വദ്രയ്‌ക്കെതിരെ ബിജെപി രംഗത്ത്. രാജ്യത്തിന്റെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മരിക്കുന്നതിന് 28 മിനിട്ട് മുന്‍പ് റോബര്‍ട്ട് വദ്ര ഫേസ്ബുക്കിലൂടെ അന്ത്യാഞ്ജലി അര്‍പ്പിക്കുന്ന പോസ്റ്റിട്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു. ആശുപത്രി പ്രസ്താവന പ്രകാരം മന്‍മോഹന്‍ സിംഗിന്റെ മരണം സംഭവിച്ചത് 9.51നാണ്. എന്നാല്‍ റോബര്‍ട്ട് വദ്ര അതിനു മുന്‍പ് തന്നെ പോസ്റ്റിട്ടെന്നാണ് ബിജെപി നേതാവ് ആരോപിക്കുന്നത്. ഗാന്ധി കുടുംബത്തെ പതിറ്റാണ്ടുകള്‍ സേവിച്ചതിനുള്ള പ്രതിഫലമാണോ ഇതെന്നും അമിത് മാളവ്യ […]

സസ്‌പെന്‍ഷന് മുമ്പ് തന്റെ ഭാഗം കേള്‍ക്കാത്തത് എന്തുകൊണ്ട് ? വിശദീകരണം ചോദിച്ച ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടി പ്രശാന്തിന്റെ കത്ത്

തിരുവനന്തപുരം : ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്റെ ചാര്‍ജ് മെമ്മോയ്ക്ക് വിശദീകരണം ചോദിച്ച് സസ്‌പെന്‍ഷനിലായി എന്‍ പ്രശാന്ത് ഐഎഎസ്. ഏഴ് ചോദ്യങ്ങളടങ്ങിയ കത്താണ് പ്രശാന്ത് ചീഫ് സെക്രട്ടറിക്കയച്ചത്. അഡീ. ചീഫ് സെക്രട്ടറി എ ജയതിസകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന കെ ഗോപാലകൃഷ്ണനെയും സാമൂഹമാധ്യമത്തിലൂടെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലാണ് നിലവില്‍ പ്രശാന്ത്. ഇതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയുടെ ചാര്‍ജ് മെമ്മോ പ്രശാന്തിന് ലഭിക്കുന്നത്. എന്നാല്‍ മെമ്മോയ്ക്ക് മറുപടി നല്‍കാതെയാണ് പ്രശാന്ത് തിരികെ വിശദീകരണം ചോദിച്ചിരിക്കുന്നത്. ഡിസംബര്‍ 16 നാണ് ഇത്തരത്തില്‍ […]

ക്രിസ്മസിനും ബെവ്‌കോയെ കൈവിടാതെ മലയാളി ; സംസ്ഥാനത്ത് വിറ്റഴിച്ചത് 152 കോടിയുടെ മദ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസിനോട് അനുബന്ധിച്ച് രണ്ട് ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. 152.06 കോടി രൂപയുടെ മദ്യമാണ് ക്രിസ്മസ് ദിനത്തിലും തലേന്നുമായി വിറ്റഴിക്കപ്പെട്ടത്. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 122.14 കോടിയുടെ മദ്യമാണ് വിറ്റഴിക്കപ്പെട്ടത്. അതായത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അപേക്ഷിച്ച് ഇക്കുറി 24.50 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. Also Read ; മന്‍മോഹന്‍ സിങിന് ആദരം: ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ് ഡിസംബര്‍ 25ന് മാത്രം ബിവറേജസ് ഔട്ട്ലെറ്റുകളിലൂടെ വിറ്റഴിച്ചത് […]

മന്‍മോഹന്‍ സിങിന് ആദരം: ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത് കറുത്ത ആം ബാന്‍ഡ് അണിഞ്ഞ്

മെല്‍ബണ്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങിനോടുള്ള ആദരസൂചകമായി ബോക്‌സിങ് ഡേ ടെസ്റ്റിന്റെ രണ്ടാംദിനത്തില്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ കളത്തിലിറങ്ങിയത്. ഇക്കാര്യം വ്യക്തമാക്കി രഹിത് ശര്‍മ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംറ, ഋഷഭ് പന്ത് എന്നിവരുടെ ചിത്രത്തോടെ ബി.സി.സി.ഐ എക്സില്‍ പോസ്റ്റ് പങ്കുവെച്ചിട്ടുണ്ട്. Also Read; സിങ് ഈസ് കിങ്, ആധുനിക ഇന്ത്യയുടെ സൃഷ്ടാവ്; മന്‍മോഹന്‍ സിങിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സന്ദീപ് വാര്യര്‍ അതേസമയം ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോര്‍ പിന്തുടരുന്ന ഇന്ത്യക്ക് […]

രാമേശ്വരത്ത് ഒളിക്യാമറ കണ്ടെത്തിയ സംഭവം ; പ്രതികളുടെ ഫോണില്‍ നിന്ന് 200 ലേറെ വീഡിയോകള്‍ കണ്ടെത്തി, പരിശോധന ശക്തമാക്കി പോലീസ്

ധനുഷ്‌കോടി: രാമേശ്വരം ക്ഷേത്രത്തിന് സമീപം സ്ത്രീകള്‍ക്ക് വസ്ത്രം മാറാനായി ക്രമീകരിച്ച മുറികളില്‍ നിന്നും ക്യാമറ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ ഫോണില്‍ നിന്ന് ഇരുന്നൂറില്‍ അധികം വീഡിയോകള്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. ഒളിക്യാമറ കണ്ടെത്തിയതിന് പിന്നാലെ രാമേശ്വരത്തെ ഹോട്ടലുകളിലും വസ്ത്രം മാറാനുള്ള മുറികളിലും പോലീസ് പരിശോധന നടത്തി. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് പോലീസ് വ്യക്തമാക്കി. Also Read ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്താല്‍ പിഴ അഞ്ച് ലക്ഷം രാമേശ്വരം […]

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്താല്‍ പിഴ അഞ്ച് ലക്ഷം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. പ്രധാനമന്ത്രിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നത് കൂടാതെ ദേശീയ ചിഹ്നം അവഹേളിക്കല്‍, രാഷ്ട്രപതിയുടെ ചിത്രങ്ങള്‍, സുപ്രീംകോടതിയുടെ ചിത്രങ്ങള്‍ തുടങ്ങിയവ ദുരുപയോഗം ചെയ്താലും ശിക്ഷ കടുക്കും. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. Also Read; തൃശൂര്‍ മേയര്‍ എം കെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് […]