October 16, 2026

പൂരം കലക്കിയയാള്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കെ മുരളീധരന്‍

തൃശൂര്‍: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ സര്‍ക്കാരിന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ നല്‍കിയ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ബി.ജെ.പിയെ വിജയിപ്പിക്കാനായി പൂരം കലക്കലില്‍ മുന്‍കൈയെടുത്തയാളാണ് എം.ആര്‍ അജിത് കുമാര്‍. അങ്ങനെയൊരാളെ തന്നെയാണ് റിപ്പോര്‍ട്ട് നല്‍കാന്‍ നിയോഗിച്ചത്. ആ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ല. നരേന്ദ്ര മോദിയുടെയും പിണറായി വിജയന്റെയും ഇടയിലെ പാലമാണ് അജിത് കുമാറെന്നും മുരളീധരന്‍ വിമര്‍ശിച്ചു. Also Read; ‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം അജിത് കുമാറിനെ സംരക്ഷിക്കാന്‍ […]

‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം

കോഴിക്കോട്: വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ രാഹുലിന്റെയും പ്രിയങ്കയുടെയും വിജയം മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയാണെന്ന സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവനയില്‍ സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സുപ്രഭാതം പത്രം. ഇ കെ വിഭാഗം സമസ്ത മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് ഇത്തരത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്. സിപിഎം സംഘപരിവാറിന് മണ്ണൊരുക്കുകയാണെന്ന് സുപ്രഭാതം മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തി. Also Read ; ‘എന്നും എന്‍ഡിഎക്കൊപ്പം’; മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുകയാണ്. സംഘപരിവാര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം […]

‘എന്നും എന്‍ഡിഎക്കൊപ്പം’; മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി: മുന്നണിമാറ്റ റിപ്പോര്‍ട്ടുകള്‍ തള്ളി പാര്‍ട്ടി പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബിഡിജെഎസ് എന്‍ഡിഎ മുന്നണിയില്‍ കടുത്ത അതൃപ്തിയിലാണെന്നും മുന്നണിമാറ്റം ആലോചിക്കുന്നുണ്ടെന്നുമുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അത് വിപരീത ചേരികളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ മാത്രമാണെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. ബിഡിജെഎസിന്റെ രൂപീകരണ കാലം മുതല്‍ ഇന്ന് വരെ കേരളത്തില്‍ എന്‍ഡിഎ സംവിധാനം വളര്‍ത്തണം എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് ബിഡിജെഎസും മുന്നണിക്ക് നേതൃത്വം നല്‍കുന്ന ബിജെപിയും പ്രവര്‍ത്തിച്ചു വരുന്നതെന്നും തുഷാര്‍ വെള്ളാപ്പള്ളി ഫേസ്ബുക്കില്‍ കുറിച്ചു. Also Read; അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ […]

അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ; വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ, പോലീസ് അന്വേഷണം തുടരുന്നു

കൊച്ചി: കൊച്ചി വൈറ്റില പൊന്നുരുന്നി ഈസ്റ്റ് അങ്കണവാടിയിലെ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുന്നു. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷ്യവിഷബാധ ഉണ്ടായതില്‍ ഗൂഡാലോചന സംശയിച്ച് കൗണ്‍സിലര്‍ നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം നടക്കുന്നത്. ഭക്ഷ്യവിഷബാധയുണ്ടായ കുട്ടികള്‍ കഴിച്ച ഉപ്പുമാവ് വാട്ടര്‍ അതോറിറ്റിയുടെ ടാങ്കില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ചാണ് ഉണ്ടാക്കിയത്. ഈ വെള്ളത്തിന്റെ സാമ്പിള്‍ പരിശോധന ഫലം നാളെ ലഭിച്ചേക്കും. Also Read ; ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍ അങ്കണവാടിയിലെ ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 12 കുട്ടികള്‍ക്ക് […]

ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: ബിജെപിയുടെ ക്രൈസ്തവ സ്‌നേഹം അഭിനയമാണെന്ന് രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് സന്ദീപ് വാര്യര്‍. പാലക്കാട് നല്ലേപ്പള്ളി സ്‌കൂളില്‍ ക്രിസ്മസ് കരോള്‍ തടസപ്പെടുത്തിയ വിശ്വ ഹിന്ദു പരിഷത്ത് പ്രവര്‍ത്തകരുടെ നടപടിയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്നും സന്ദീപ് വാര്യര്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാന്‍ യുവമോര്‍ച്ച ശ്രമിച്ചുവെന്നും അറസ്റ്റിലായ മൂന്നു പേരില്‍ രണ്ടു പേരും സജീവ ബിജെപി പ്രവര്‍ത്തകരാണെന്നും പാലക്കാട് തെരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല ഉള്ളവര്‍ ആയിരുന്നു ഇവരെന്നും സന്ദീപ് പറഞ്ഞു. Also Read; പൂരം കലക്കല്‍ വിവാദം ; […]

പൂരം കലക്കല്‍ വിവാദം ; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്

തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് എഡിജിപി എം ആര്‍ അജിത് കുമാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. നേരത്തെ ഡിജിപി തള്ളിക്കളഞ്ഞതാണ് എഡിജിപിയുടെ ഈ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടില്‍ തിരുവമ്പാടി ദേവസ്വത്തിന് രൂക്ഷ വിമര്‍ശനമാണുള്ളത്. ദേവസ്വത്തിലെ ചിലര്‍ ഗൂഡാലോചന നടത്തിയെന്നും പൂര നാളില്‍ ബോധപൂര്‍വം കുഴപ്പം ഉണ്ടാക്കിയെന്നുമാണ് എഡിജിപിയുടെ റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം. കൂടാതെ ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നീക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

ക്രിസ്മസ് സ്‌പെഷ്യല്‍ 149 ട്രെയിന്‍ ട്രിപ്പുകള്‍, കേരളത്തിന് 10 സ്‌പെഷ്യല്‍ ട്രെയിനുകള്‍ ; ശബരിമല തീര്‍ത്ഥാടകര്‍ക്ക് 416 ട്രെയിന്‍ ട്രിപ്പുകള്‍

തിരുവനന്തപുരം: ക്രിസ്മസിനോടനുബന്ധിച്ച് 149 സ്‌പെഷ്യല്‍ ട്രെയിന്‍ ട്രിപ്പുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രാലയം. വിവിധ സോണുകളില്‍ നിന്നായി മൊത്തം 149 ട്രിപ്പുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ക്രിസ്മസ് ഫെസ്റ്റിവല്‍ സമയത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള വര്‍ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്താണ് വിവിധ റെയില്‍വേ സോണുകളിലുടനീളം 149 പ്രത്യേക ട്രെയിന്‍ ട്രിപ്പുകളും 10 പ്രത്യേക ട്രെയിനുകളും ഓപ്പറേഷന്‍ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചത്. കൂടാതെ ശബരിമല തീര്‍ഥാടകരുടെ സുഗമമായ യാത്രയ്ക്കായി കേരളത്തിലേക്കും തിരിച്ചും 416 പ്രത്യേക ട്രെയിന്‍ ട്രിപ്പുകളും പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര ന്യൂനപക്ഷകാര്യ, ഫിഷറീസ്, […]

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ധനകാര്യ റിപ്പോര്‍ട്ട്

തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വന്‍ സാമ്പത്തിക ക്രമക്കേടെന്ന് ധനകാര്യ റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ അര്‍പ്പിക്കുന്ന വഴിപാടായ താമരമാലക്ക് ടിക്കറ്റ് സമ്പ്രദായം ഏര്‍പ്പെടുത്തിയ ശേഷമാണ് ക്രമക്കേടുകളുടെ തോത് ക്രമാതീതമായി വര്‍ധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. പാട്ടം, മിച്ചവാരം വരവ് നിലച്ചതിന് ശേഷം ദൈനംദിന ചെലവുകള്‍ക്ക് പോലും ബുദ്ധിമുട്ടുന്ന ദേവസ്വത്തില്‍ ഭക്തര്‍ വിശ്വാസപൂര്‍വം സമര്‍പ്പിക്കുന്ന വഴിപാട് തുകയുടെ സിംഹഭാഗവും ദേവസ്വം അറിയാതെ കണക്കില്‍പ്പെടാതെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാര്‍ തട്ടിയെടുക്കുകയായിരുന്നു. താമരമാല വഴിപാടിന് 175 രൂപയാണ്. 1997നുശേഷം താമരമാലയുടെ ബുക്ക് നമ്പരും രസീത് […]

വയനാട് ഉരുള്‍പൊട്ടല്‍ ; പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതി, തീരുമാനം മന്ത്രിസഭാ യോഗത്തിന്റേത്

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതിയുടെ മേല്‍നോട്ടത്തിന് പ്രത്യേക സമിതിയെ നിയോഗിക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. Also Read ; അറേബ്യന്‍ ഗള്‍ഫ് കപ്പിന് തുടക്കം ; മോദി മുഖ്യാതിഥി, കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി ചീഫ് സെക്രട്ടറിയാണ് കരട് പദ്ധതി യോഗത്തില്‍ രേഖ അവതരിപ്പിച്ചത്. വീടുകള്‍ നിര്‍മ്മിക്കാനുള്ള ടൗണ്‍ഷിപ്പിന്റെ കാര്യവും സ്ഥലമേറ്റെടുക്കലിന്റെ കാര്യവും യോഗത്തില്‍ ചര്‍ച്ചയായി. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തുമെന്നും […]

അറേബ്യന്‍ ഗള്‍ഫ് കപ്പിന് തുടക്കം ; മോദി മുഖ്യാതിഥി, കുവൈത്ത് അമീറുമായി കൂടിക്കാഴ്ച നടത്തി

കുവൈത്ത് സിറ്റി: അറേബ്യന്‍ ഗള്‍ഫ് കപ്പിന്റെ ഉദ്ഘാടന വേദിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈത്ത് അമീര്‍ ശൈഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ നേരില്‍ കണ്ടു.ജാബിര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന അറേബ്യന്‍ ഗള്‍ഫ് കപ്പ് ഉദ്ഘാടനത്തില്‍ നരേന്ദ്ര മോദിയായിരുന്നു മുഖ്യാതിഥി. അര്‍ദിയായിലെ അറേബ്യന്‍ ഗള്‍ഫ് കപ്പ് വേദിയില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. മോദി എതാനും നിമിഷം വിവിഐപി ഗാലറിയില്‍ അമീറുമായി സമയം ചെലവഴിച്ചു. തുടര്‍ന്ന് അമീറിനെ കണ്ടതിന്റെ സന്തോഷം മോദി എക്‌സ് […]