October 16, 2026

‘എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി’ ; അന്ത്യോപചാരം അര്‍പ്പിച്ച് മോഹന്‍ലാല്‍

കോഴിക്കോട് : എം ടി വാസുദേവന്‍ നായരെ അവസാനമായി ഒരു നോക്ക് കാണാന്‍ വീട്ടിലെത്തി നടന്‍ മോഹന്‍ലാല്‍. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് അദ്ദേഹം കോഴിക്കോട്ടെ എംടിയുടെ സിത്താര എന്ന വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായെന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. Also Read ; ഏഴര പതിറ്റാണ്ടുകാലം മലയാളം കൊണ്ടാടിയ വാക്കുകളുടെ വിസ്മയം ഇനിയില്ല ; എം ടി വാസുദേവന്‍ നായര്‍ക്ക് വിട ‘എനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങള്‍ തന്ന വ്യക്തിയാണ് എംടി വാസുദേവന്‍ […]

ഏഴര പതിറ്റാണ്ടുകാലം മലയാളം കൊണ്ടാടിയ വാക്കുകളുടെ വിസ്മയം ഇനിയില്ല ; എം ടി വാസുദേവന്‍ നായര്‍ക്ക് വിട

കോഴിക്കോട്: ഏഴുപതിറ്റാണ്ട് എഴുത്തിന്റെ ‘സുകൃത’മായി നിറഞ്ഞ അതുല്യ വ്യക്തിത്വത്തിന് വിട. മലയാളത്തിന്റെ പ്രിയ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചു.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് അന്ത്യം സംഭവച്ചിത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് എം ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. തുടര്‍ന്നാണ് മരണം സംഭവിച്ചത്. മലയാള ഭാഷയ്ക്ക് ‘രണ്ടാമൂഴം’ നല്‍കിയ എഴുത്തിന്റെ ‘ഓളവും തീരവും’ ഇനി എന്നേക്കും അക്ഷരലോകത്ത് ഓര്‍മ്മയായി നിലകൊള്ളും. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 11 ദിവസമായി എം ടി വാസുദേവന്‍ നായര്‍ ആശുപത്രിയില്‍ കഴിയുകയായിരുന്നു. 91 […]

നിയമ വിദ്യാര്‍ത്ഥിയുടെ കൊലപാതകം ; പ്രതിയുടെ മനോനിലയില്‍ കുഴപ്പമില്ല,  മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് സുപ്രീംകോടതിക്ക് കൈമാറി

കൊച്ചി: എറണാകുളം പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥിനിയുടെ കൊലപാതകത്തില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അമീറുല്‍ ഇസ്ലാമിന്റെ മനോനിലയില്‍ കുഴപ്പമില്ലെന്ന് റിപ്പോര്‍ട്ട്. തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അടങ്ങിയ പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന്റെതാണ് റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് സുപ്രീംകോടതിയിലേക്ക് കൈമാറി. Also Read ; ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ; 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ് തൃശൂര്‍ മെഡിക്കല്‍ കോളേജിലെ മനഃശാസ്ത്രജ്ഞര്‍, മനോരോഗ ചികത്സ വിദഗ്ദ്ധര്‍, ഞരമ്പ് രോഗ വിദഗ്ദ്ധര്‍ എന്നിവര്‍ അടങ്ങുന്ന മെഡിക്കല്‍ ബോര്‍ഡാണ് അമീറുല്‍ ഇസ്ലാമിനെ പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. […]

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് ; 373 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ അനര്‍ഹമായി കൈപ്പറ്റി തട്ടിപ്പ് നടത്തിയ സംഭവത്തില്‍ കൂടുതല്‍ ജീവനക്കാര്‍ക്കെതിരെ നടപടി. ആരോഗ്യവകുപ്പാണ് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയെടുത്തിരിക്കുന്നത്. പെന്‍ഷനില്‍ നിന്ന് കയ്യിട്ട് വാരിയ 373 ജീവനക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. കൂടാതെ ഇത്തരത്തില്‍ അനധികൃതമായി കൈപ്പറ്റിയ തുക 18 ശതമാനം പലിശയോടെ ഇത് തിരിച്ചുപിടിക്കും. കൂടാതെ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടിയുമുണ്ടാകും. തട്ടിപ്പ് നടത്തിയവരുടെ പട്ടികയില്‍ അറ്റന്‍ഡര്‍മാരും ക്ലര്‍ക്കും നഴ്‌സിംഗ് അസിസ്റ്റന്റുമാരും ഉള്‍പ്പെട്ടിട്ടുണ്ട്. Also Read ; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. നേരത്തെ ഇത്തരത്തില്‍ അനര്‍ഹമായി […]

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസില്‍ ആദ്യ കുറ്റപത്രം സമര്‍പ്പിച്ചു. മേക്കപ്പ് ആര്‍ടിസ്റ്റിന്റെ മൊഴിയുടെ അടിസ്ഥാനത്തിലെടുത്ത കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കൊല്ലം സ്വദേശിയായ മേക്കപ്പ് ആര്‍ടിസ്റ്റ് മേക്കപ്പ് മാനേജര്‍ സജീവിനെതിരെയാണ് കോട്ടയം പൊന്‍കുന്നം പോലീസ് കേസെടുത്തത്. ഇതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. Also Read ; ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം അതേസമയം ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി […]

ചോദ്യപേപ്പര്‍ ചോര്‍ച്ച ; എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം

കോഴിക്കോട്: സംസ്ഥാനത്തെ സ്‌കൂളുകളിലെ പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ എംഎസ് സൊല്യൂഷന്‍ സിഇഒ ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. രണ്ട് വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കാനൊരുങ്ങുന്നത്. ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ സാമ്പത്തിക ഇടപാട് നടന്നോ എന്ന് അറിയാനാണ് പരിശോധന. ഷുഹൈബിന്റെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പും പരിശോധനക്ക് അയക്കുന്നതിന് പുറമെ എം എസ് സൊല്യൂഷന്‍ ഓഫീസില്‍ നിന്നും പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്, കമ്പ്യൂട്ടര്‍ എന്നിവയും ഫോറന്‍സിക് പരിശോധനക്ക് അയക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണ്. Also Read […]

പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്ന് നാടകമെന്ന് തൃശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത

തൃശ്ശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്രിസ്തുമസ് വിരുന്നിനെ പരിഹാസിച്ച് ഓര്‍ത്തഡോക്‌സ് സഭ തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ബിഷപ്പുമാര്‍ക്കൊപ്പമാണ് ഡല്‍ഹിയില്‍ പ്രധാനമന്ത്രി ക്രിസ്തുമസ് വിരുന്ന് നടത്തിയത്. ഇത് നാടകമെന്ന് തൃശ്ശൂര്‍ ഭദ്രാസന മെത്രാപ്പൊലീത്ത വിമര്‍ശിച്ചു. അവിടെ മെത്രാന്മാരെ ആദരിക്കുന്നു, ഇവിടെ പുല്‍ക്കൂട് നശിപ്പിക്കുന്നു. ഇത്തരം ശൈലിക്ക് മലയാളത്തില്‍ എന്തോ പറയുമല്ലോ എന്നാണ് മാര്‍ മിലിത്തിയോസിന്റെ പരിഹാസം. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തുകയാണ് യൂഹാനോന്‍ മാര്‍ മിലിത്തിയോസ്. ഒരിടത്ത് പ്രധാനമന്ത്രി പുല്‍ക്കൂട് വണങ്ങുന്നു, പാലക്കാട് പുല്‍ക്കൂട് […]

വയനാട് ജില്ലാ സെക്രട്ടറിയായി കെ റഫീഖിനെ തെരഞ്ഞെടുത്തു ; സിപിഎമ്മില്‍ അപ്രതീക്ഷിത നീക്കം

കല്‍പ്പറ്റ: തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ വയനാട്ടിലെ ജില്ലാ സെക്രട്ടറിയെ മാറ്റി സിപിഎം. നിലവിലുള്ള പി ഗഗാറിനെ മാറ്റി കെ റഫീഖിനെ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു. റഫീഖ് നിലവില്‍ ഡിവൈഎഫ്‌ഐ ജില്ലാസെക്രട്ടറിയാണ്. അപ്രതീക്ഷിതമായ ഈ നീക്കത്തിലൂടെയാണ് സിപിഎം റഫീഖിനെ പാര്‍ട്ടി സെക്രട്ടറി ആക്കിയത്. Also Read ; അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം ; കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു അതേസമയം നിലവിലുള്ള ജില്ലാ സെക്രട്ടറി ഗഗാറിനെ മാറ്റുമെന്നുള്ള ചെറിയ രീതിയിലുള്ള സൂചനകള്‍ മാത്രമേ നിലവിലുണ്ടായിരുന്നുള്ളൂ. ആദ്യ ടേം […]

അമിത് ഷായുടെ അംബേദ്കര്‍ വിരുദ്ധ പരാമര്‍ശം ; കോണ്‍ഗ്രസ് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

ഡല്‍ഹി : അംബേദ്കറെക്കുറിച്ചുള്ള കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ ഇന്ന് രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്. കൂടാതെ അമിത് ഷായുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ രാഷ്ട്രപതിക്കും കത്ത് നല്‍കും. അതോടൊപ്പം ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധിക്കുന്ന പ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍മാര്‍ക്കും കത്ത് നല്‍കും. Also Read ; പാപ്പാഞ്ഞിയെ മാറ്റില്ല ; വെല്ലുവിളിച്ച് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അംബേദ്കര്‍ പ്രതിമയില്‍ പൂക്കള്‍ അര്‍പ്പിക്കും. കഴിഞ്ഞ ചൊവ്വാഴ്ചയാണ് […]

പാപ്പാഞ്ഞിയെ മാറ്റില്ല ; വെല്ലുവിളിച്ച് ഗാലാ ഡി ഫോര്‍ട്ട് കൊച്ചി

കൊച്ചി: ഫോട്ട് കൊച്ചിയിലെ പാപ്പാഞ്ഞിയെ കത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തില്‍ വെല്ലുവിളിയുമായി ഗാല ദി ഫോര്‍ട്ട് കൊച്ചി. പുതുവത്സരത്തോടനുബന്ധിച്ച് വെളി ഗ്രൗണ്ടില്‍ നിര്‍മ്മിച്ച പാപ്പാഞ്ഞിയെ മാറ്റില്ലെന്നും പോലീസ് നിര്‍ദേശം അംഗീകരിക്കുകയില്ലെന്നും സംഘാടകര്‍ അറിയിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ ഒരു പാപ്പാഞ്ഞി മതിയെന്നും മറ്റ് സ്വകാര്യ ക്ലബുകള്‍ ഇത്തരത്തില്‍ തുടങ്ങിയാല്‍ അത് വന്‍ സുരക്ഷാ പ്രശ്‌നത്തിന് വഴിയൊരുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് പോലീസ് പാപ്പാഞ്ഞിയെ പൊളിച്ചു കളയാന്‍ ക്ലബിന് നോട്ടീസ് അയച്ചത്. Also Read ; ‘സംഘപരിവാറിന് സിപിഎം മണ്ണൊരുക്കുന്നു’ ; വിമര്‍ശനവുമായി സമസ്ത മുഖപത്രം […]