October 16, 2026

ക്രിസ്മസ് ആഘോഷത്തിനിടെ ആവേശം കൂടി വാഹനത്തിന് മുകളില്‍ അഭ്യാസ പ്രകടനം ; നടപടിയെടുത്ത് എംവിഡി

കൊച്ചി: കോളേജിലെ ക്രിസ്മസ് ആഘോഷം ഒന്ന് കളറാക്കാന്‍ നോക്കിയതാ ഒടുക്കം എംവിഡി എത്തി നടപടി സ്വീകരിച്ചു. ക്രിസ്മസ് ആഘോഷത്തിന് വാഹനത്തിന് മുകളില്‍ കയറിയിരുന്ന് അഭ്യാസ പ്രകടനം നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി സ്വീകരിച്ചത്. Also Read ; കൂട്ടുകാരന് വഴങ്ങാന്‍ നിര്‍ബന്ധം, ഇല്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണി ; കാമുകിമാരെ കൈമാറുന്ന സംഘം പിടിയില്‍ പെരുമ്പാവൂര്‍ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളേജില്‍ കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.വാഹനത്തിന് മുകളില്‍ കയറിയിരുന്ന് വിദ്യാര്‍ഥികള്‍ കോളേജ് കോമ്പൗണ്ടില്‍ നിന്ന് […]

കൂട്ടുകാരന് വഴങ്ങാന്‍ നിര്‍ബന്ധം, ഇല്ലെങ്കില്‍ നഗ്നചിത്രം പുറത്തുവിടുമെന്ന് ഭീഷണി ; കാമുകിമാരെ കൈമാറുന്ന സംഘം പിടിയില്‍

ബെംഗളൂരു: നഗ്ന ചിത്രങ്ങള്‍ക്കാട്ടി ഭീഷണിപ്പെടുത്തി പങ്കാളികളെ കൂട്ടുക്കാര്‍ക്ക് കൈമാറുന്ന സംഘം പിടിയില്‍. ബംഗളൂരുവിലാണ് സംഭവം. ക്രൈംബ്രാഞ്ചാണ് ഇവരെ പിടികൂടിയത്. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഹരീഷ്, ഹേമേന്ദ് എന്നിവരാണ് പിടിയിലായത്. പ്രൈവറ്റ് പാര്‍ട്ടികളുടെ മറവിലായിരുന്നു ഇവരുടെ പ്രവര്‍ത്തനം. ‘സ്വിങ്ങേര്‍സ്’ എന്ന് വിളിപ്പേരിട്ടിരുന്ന ഇവരുടെ സംഘം പ്രധാനമായും പരസ്പരം പങ്കാളികളെ കൈമാറാന്‍ ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തിച്ചത് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി.ഇരുവരും ചേര്‍ന്ന് നടത്തുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പാര്‍ട്ടികള്‍ സംഘടിപ്പിച്ച്, അതിലൂടെയാണ് ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്നും ക്രൈംബ്രാഞ്ച് […]

സിപിഎം യോഗം ; എന്‍ എന്‍ കൃഷ്ണദാസിന് രൂക്ഷ വിമര്‍ശനം, പി കെ ശശിക്ക് പകരം പുതിയ ഭാരവാഹികള്‍

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സിപിഎം സംസ്ഥാന സമിതി അംഗം എന്‍ എന്‍ കൃഷ്ണദാസ് മാധ്യമങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം. ഇറച്ചിക്കടയുടെ മുന്നില്‍ നില്‍ക്കുന്ന പട്ടികളെന്നായിരുന്നു മാധ്യമങ്ങള്‍ക്കെതിരെ എന്‍ എന്‍ കൃഷ്ണദാസ് നടത്തിയ പരാമര്‍ശം. ഈ ഒരു പരാമര്‍ശത്തിലൂടെ മുഴുവന്‍ മാധ്യമങ്ങളെയും പാര്‍ട്ടിക്കെതിരാക്കിയെന്നാണ് സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ നേതാക്കള്‍ പ്രതികരിച്ചത്. Also Read ; ഏഴാം ക്ലാസുകാരിക്ക്  ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി പെട്ടി വിവാദം സംബന്ധിച്ച കൃഷ്ണദാസിന്റെ […]

ഏഴാം ക്ലാസുകാരിക്ക്  ക്ലാസ് മുറിയില്‍ വെച്ച് പാമ്പുകടിയേറ്റ സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ക്രിസ്തുമസ് ആഘോഷത്തിനിടെ ക്ലാസ് മുറിയില്‍ വെച്ച് ഏഴാം ക്ലാസുകാരിക്ക് പാമ്പുകടിയേറ്റ സംഭവത്തില്‍ അന്വേഷത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ വകുപ്പ്. സംഭവത്തെ കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. Also Read ; നവീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം തുറന്നു ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു പാമ്പുകടിയേറ്റ കുട്ടി നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. നേഹയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഇല്ല. അതിനിടെ […]

നവീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം തുറന്നു ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: പുനസജ്ജീകരിച്ച തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം തുറന്നു. നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പരിപാടിയില്‍ പങ്കെടുത്തു.പഴയ കാലം മുതല്‍ ഇപ്പോഴുള്ളത് വരെയുള്ള ആയിരത്തിലധികം പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തിയാണ് മ്യൂസിയം പുനസജ്ജീകരിച്ചിരിക്കുന്നത്. Also Read ; ശബരിമല ; മണ്ഡലപൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കും കേവലം സന്ദര്‍ശനത്തിനുള്ള ഇടങ്ങളില്‍ നിന്നും പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും സത്യസന്ധമായ കഥകള്‍ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് […]

ശബരിമല ; മണ്ഡലപൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കും

സന്നിധാനം: ശബരിമലയിലെ ഈ സീസണിലെ തിരക്ക് പരിഗണിച്ച് ഇത്തവണ മണ്ഡല പൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു. കൂടാതെ സ്‌പോട് ബുക്കിങ് ഒഴിവാക്കാനും തീരുമാനമുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ഇത്തവണ ശബരിമലയില്‍ വന്‍ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ശബരിമലയിലെ വരുമാനത്തിലും വന്‍ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നതെന്ന് ശബരിമല ദേവസ്വം പ്രസിഡന്റ് കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. Also Read ; എംടിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു മണ്ഡലക്കാലത്തോടനുബന്ധിച്ച് ഈ മാസം 25ന് വെര്‍ച്വല്‍ ക്യൂ വഴി 54,000 […]

എംടിയുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി; മരുന്നുകളോട് പ്രതികരിക്കുന്നു

കോഴിക്കോട്: സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായരുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍. എം ടി മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിച്ചുവെന്നുമാണ് ഡോക്ടര്‍മാര്‍ അറിയിച്ചത്. മറ്റുകാര്യങ്ങള്‍ ഇന്നലത്തേത് പോലെ മാറ്റമില്ലാതെ തുടരുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ശ്വാസ തടസ്സത്തെ തുടര്‍ന്നായിരുന്നു എംടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനുപിന്നാലെ എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി പുറത്തുവിട്ട […]

കട്ടപ്പനയില്‍ ജീവനൊടുക്കിയ നിക്ഷേപകനെ ഭീഷണിപ്പെടുത്തി ബാങ്ക് മുന്‍ പ്രസിഡന്റ് ; ഫോണ്‍ സംഭാഷണം പുറത്ത്

ഇടുക്കി: കട്ടപ്പന സഹകരണ ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്ക് മുന്‍ പ്രസിഡന്റ് വി ആര്‍ സജി ആത്മഹത്യ ചെയ്ത സാബുവിനെ ഭീഷണിപ്പെടുത്തിയെന്ന് സൂചന. ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം പുറത്ത്. സിപിഎം മുന്‍ കട്ടപ്പന ഏരിയ സെക്രട്ടറിയാണ് വി ആര്‍ സജി. താന്‍ ബാങ്കില്‍ പണം ചോദിച്ച് എത്തിയപ്പോള്‍ ബാങ്ക് ജീവനക്കാരന്‍ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. താന്‍ തിരിച്ച് ആക്രമിച്ചെന്ന് പറഞ്ഞ് പ്രശ്‌നം ഉണ്ടാക്കുകയാണെന്നും ഇദ്ദേഹം […]

അംബേദ്കര്‍ വിവാദം: ബിജെപിക്ക് കൂറ് മനുസ്മൃതിയോട് – നാഷണല്‍ ലീഗ്

തൃശൂര്‍: മനുസ്മൃതി നടപ്പിലാക്കണമെന്ന അജണ്ടയുള്ള ആര്‍.എസ്.എസിനും ബിജെപിക്കും അംബേദ്കറുടെ ആശയങ്ങളെ ഭയമാണ്, ഡോ.ബാബാ സാഹിബ് അംബേദ്കറെ അപമാനിക്കുകയും അവഹേളിക്കുകയും ചെയ്ത ബിജെപിയോട് പൊറുക്കാനാവില്ല. ഭരണഘടന ശില്പിയോട് മാത്രമല്ല ഭരണഘടനയോടും കടുത്ത അസഹിഷ്ണുതയാണെന്ന് തുറന്നു പറഞ്ഞ അമിത്ഷാ ഭരണഘടന പദവികള്‍ രാജിവെക്കണമെന്ന് നാഷണല്‍ ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ബിജെപി കൂറ് പുലര്‍ത്തുന്നത് ഭരണഘടനയോടാണോ മനുസ്മൃതിയോടാണോ എന്നത് വ്യക്തമാക്കണം. ഭരണഘടനയെ തകര്‍ക്കുകയെന്ന ആര്‍എസ്എസിന്റെ രാഷ്ട്രീയ അജണ്ടക്കെതിരെയുള്ള മുന്നറിയിപ്പിന്റെ മുദ്രാവാക്യമായ ‘ജയ് ഹിന്ദ്, ജയ് ഭീം’ രാജ്യമെങ്ങും അലയടിക്കുമെന്നും […]

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു കോടതിയില്‍ ഹാജരായി, കേസ് തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം: തൊണ്ടിമുതല്‍ കേസില്‍ രണ്ടാം പ്രതിയായ മുന്‍മന്ത്രി ആന്റണി രാജു കോടതിയില്‍ ഹാജരായി. നെടുമങ്ങാട് ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ആന്റണി രാജു ഹാജരായത്.കേസിലെ ഒന്നാം പ്രതി ജോസും കോടതിയിലെത്തിയിരുന്നു. Also Read ; ഷഫീക്ക് വധശ്രമ കേസ് ; അച്ഛനും രണ്ടാനമ്മയും കുറ്റക്കാര്‍, 11 വര്‍ഷത്തിന് ശേഷം നീതി കിട്ടിയെന്ന് രാഗിണി കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്ന് കോടതി നിര്‍ദേശിച്ചു. എംപി-എംഎല്‍എ കോടതിയിലാണ് കേസ് പരിഗണിക്കേണ്ടതെന്ന സുപ്രീംകോടതി നിര്‍ദേശം പ്രതിയുടെ അഭിഭാഷകന്‍ കോടതിയില്‍ […]