October 16, 2026

സ്‌കൂളില്‍ ക്രിസ്മസ് ആഘോഷം നടത്തിയതിന് അധ്യാപകരെ ഭീഷണിപ്പെടുത്തി ; നാല് വിഎച്ച്പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പാലക്കാട്: സ്‌കൂളിലെ ക്രിസ്മസ് ആഘോഷത്തിനിടെ അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ നാല് വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സ്‌കൂളിലെ ക്രിസ്മസ് പരിപാടി നടത്തിയതിനാണ് ഇവര്‍ അധ്യാപകരെ ഭീഷണിപ്പെടുത്തിയത്. പാലക്കാട് നല്ലേപ്പുള്ളി ഗവ. യുപി സ്‌കൂളില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തില്‍ വിശ്വഹിന്ദു പരിഷത്ത് ജില്ലാ സെക്രട്ടറി കെ അനില്‍കുമാര്‍, ജില്ലാ സംയോജക് വി സുശാസനന്‍, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ വേലായുധന്‍ എന്നിവരെയാണ് ചിറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. Also Read ; അവാര്‍ഡുകള്‍ നേടിയതുകൊണ്ട് കാര്യമില്ല; ജനപിന്തുണയാണ് വേണ്ടത്; തിരുവനന്തപുരം […]

അവാര്‍ഡുകള്‍ നേടിയതുകൊണ്ട് കാര്യമില്ല; ജനപിന്തുണയാണ് വേണ്ടത്; തിരുവനന്തപുരം നഗരസഭയെ വിമര്‍ശിച്ച് സിപിഎം സമ്മേളനം

തിരുവനന്തപുരം: നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം ജില്ലാ സമ്മേളനം. അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നുമാണ് നഗരസഭയ്ക്കെതിരെ തിരുവനന്തപുരം സി.പി.എം സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം. നഗരസഭയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ 2025-ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ലെന്നും സമ്മേളനം വിലയിരുത്തി. കൂടാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ […]

വിജയം മാത്രമേ ലോകം അംഗീകരിക്കൂവെന്ന് സുരേഷ്‌ഗോപി, ബിജെപിക്കാര്‍ സ്ഥാനമോഹികളല്ലെന്ന് സുരേന്ദ്രന്‍

ആലപ്പുഴ: ജയിക്കുമെന്ന് ഉറപ്പുള്ളവരെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ചാല്‍ കേരളത്തില്‍ 60 ശതമാനം സീറ്റും നേടാനാകുമെന്ന് കേന്ദ്ര മന്ത്രി സുരേഷ്‌ഗോപി. താന്‍ ഇക്കാര്യം പാലക്കാട്ടുവെച്ചും പറഞ്ഞിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു. ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസ് (ദീനദയാല്‍ ഭവന്‍) ഉദ്ഘാടനം ചെയ്യവേയാണ് കേന്ദ്ര മന്ത്രിയുടെ പ്രസ്താവന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ വേദിയിലിരുത്തിയാണ് മന്ത്രിയുടെ വിമര്‍ശനം. Also Read ; ‘സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് കേരളമാണെന്ന് ഓര്‍ക്കണം’: പി കെ കുഞ്ഞാലിക്കുട്ടി വിജയം മാത്രമേ ലോകം അംഗീകരിക്കൂ. ശതമാനക്കണക്കൊന്നും […]

‘സിപിഎം പച്ചയ്ക്ക് വര്‍ഗീയത പറയുന്നു, ഇത് കേരളമാണെന്ന് ഓര്‍ക്കണം’: പി കെ കുഞ്ഞാലിക്കുട്ടി

കോഴിക്കോട് : രാഹുല്‍ ഗാന്ധി വയനാട് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്ന് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവന ക്രൂരമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഭൂരിപക്ഷ വര്‍ഗീയത പരത്തുന്നത് സി.പി.എമ്മിന്റെ അടിത്തറ ഇളക്കുമെന്നും സി.പി.എം വര്‍ഗീയതയെ താലോലിക്കുന്നത് ശരിയല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് കുഞ്ഞാലിക്കുട്ടി ഇത് വ്യക്തമാക്കിയത്. Also Read ; മഹാരാഷ്ട്രയില്‍ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ ; പൊതുമരാമത്ത് ഷിൻഡെയ്ക്കും ധനകാര്യം അജിത് പവാറിനും ഡല്‍ഹിയില്‍ […]

മഹാരാഷ്ട്രയില്‍ ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ ; പൊതുമരാമത്ത് ഷിൻഡെയ്ക്കും ധനകാര്യം അജിത് പവാറിനും

മുംബൈ: മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ നേതൃത്വത്തിലുള്ള മഹായുതി സഖ്യ സര്‍ക്കാരിലെ മന്ത്രിമാരുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന് തന്നെയാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. എന്നാല്‍ ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെ ആഭ്യന്തര വകുപ്പിന് അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ തീരുമാന പ്രകാരം മുഖ്യമന്ത്രി തന്നെ ആഭ്യന്തരം കൈകാര്യം ചെയ്യും. എന്‍സിപി നേതാവ് അജിത് പവാറിന് ധനകാര്യ ആസൂത്രണ വകുപ്പും ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്ക്ക് പൊതുമരാമത്ത്, നഗരവികസനം തുടങ്ങിയ വകുപ്പുമാണ് നല്‍കിയിരിക്കുന്നത്. Also Read ; വെള്ളാപ്പള്ളി […]

വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി ചര്‍ച്ച ആരംഭിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ച നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുക മാത്രമാണ് വെള്ളാപ്പള്ളി ചെയ്തതെന്നും ആരാണ് മുഖ്യമന്ത്രി ആകേണ്ടതെന്ന് സംബന്ധിച്ച് സാമുദായിക സംഘടനകള്‍ക്കും അഭിപ്രായം പറയാമെന്നും ചെന്നിത്തല പറഞ്ഞു. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ മുഖ്യമന്ത്രി പരാമര്‍ശത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. Also Read; വയനാട് പുനരധിവാസം ; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും എല്ലാ സാമുദായിക സംഘടനകളുമായും തനിക്ക് നല്ല ബന്ധമാണുള്ളത്. മന്നംജയന്തി സമ്മേളനത്തില്‍ […]

‘തലച്ചോറിലും തലയോട്ടിയിലും രക്തം വാര്‍ന്നു,വാരിയെല്ലുകള്‍ പൊട്ടി’; അമ്മു സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു സജീവന്‍ മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നു. തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. Also Read ; വയനാട് പുനരധിവാസം ; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാര്‍ന്നിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇടുപ്പെല്ല് തകര്‍ന്നതിനെ തുടര്‍ന്ന് രക്തം വാര്‍ന്നുപോയിരുന്നു. വാരിയെല്ലുകള്‍ക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും […]

വയനാട് പുനരധിവാസം ; ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും

തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്കായുള്ള പുനരധിവാസം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭാ യോഗം ചേരും. ഇന്ന് വൈകുന്നേരം 3 മണിക്ക് ഓണ്‍ലൈനായാണ് യോഗം ചേരുന്നത്. അതേസമയം ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിക്കാനായി സഹായം വാഗ്ദാനം ചെയ്തവരുടെ യോഗവും ഇന്ന് ചേരുന്നുണ്ട്. വയനാടില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ടൗണ്‍ഷിപ്പ് നിര്‍മ്മാണം എങ്ങനെ വേണം എന്നതിലും ആരെ ഏല്‍പിക്കുമെന്നതിലും മന്ത്രിസഭ തീരുമാനമെടുക്കും. വീടുകള്‍ നിര്‍മ്മിക്കാന്‍ സന്നദ്ധത അറിയിച്ചവരുമായി സര്‍ക്കാര്‍ അടുത്ത ദിവസം ചര്‍ച്ച നടത്തും. Also Read ; എഡിജിപി അജിത്കുമാറിന് ക്ലീന്‍ചിറ്റ് […]

എഡിജിപി അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്; അന്തിമ റിപ്പോര്‍ട്ട് രണ്ടാഴ്ചക്കകം കൈമാറും

തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത്കുമാറിന് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദനം, കവടിയാറിലെ ആഡംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പന, മലപ്പുറം എസ് പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിലാണ് അജിത് കുമാറിന് അനുകൂലമായ കണ്ടെത്തല്‍. എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ പി വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിവിട്ടത് ആരോപണങ്ങളുടെ പെരുമഴ തന്നെയായിരുന്നു. എന്നാല്‍ മൂന്ന് മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ എഡിജിപി ക്ലീന്‍ എന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ […]

മദ്യനയ അഴിമതി കേസ്; കെജ്രിവാളിന് കുരുക്ക് മുറുകുന്നു,പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ലെഫ്.ഗവര്‍ണര്‍

ഡല്‍ഹി: ഡല്‍ഹി മദ്യന കേസില്‍ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക് മുറുകുന്നു. കേസില്‍ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി ലെഫ്. ഗവര്‍ണര്‍. മദ്യനയ കേസില്‍ ഇഡി നടത്തികൊണ്ടിരിക്കുന്ന അന്വേഷണവുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് ലെഫ്.ഗവര്‍ണര്‍ അനുമതി നല്‍കിയത്. Also Read ; ക്രിസ്മസ് ആഘോഷത്തിനിടെ ആവേശം കൂടി വാഹനത്തിന് മുകളില്‍ അഭ്യാസ പ്രകടനം ; നടപടിയെടുത്ത് എംവിഡി 100 കോടിയുടെ അഴിമതി ആരോപിക്കപ്പെടുന്ന കേസില്‍ കഴിഞ്ഞ മാര്‍ച്ചില്‍ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് […]