October 18, 2026

നവീന്‍ ബാബുവിന്റെ മരണം: കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ വന്ന കൈക്കൂലി ആരോപണത്തില്‍ അന്വേഷണം പൂര്‍ത്തിയാക്കി വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍. കോഴിക്കോട് വിജിലന്‍സ് സ്‌പെഷല്‍ സെല്‍ ആണ് ആരോപണത്തില്‍ അന്വേഷണം നടത്തിയത്. അന്വേഷണത്തിന്റെ അന്തിമ റിപ്പോര്‍ട്ട് ഈ ആഴ്ച ആഭ്യന്തര വകുപ്പിന് കൈമാറും. പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതിനായി എഡിഎം നവീന്‍ബാബുവിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ടി വി പ്രശാന്തിന്റെ ആരോപണം. ഇത് പരിശോധിക്കാനായിരുന്നു വിജിലന്‍സ് സ്‌പെഷല്‍ സെല്ലിന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. കോണ്‍ഗ്രസ് നേതാവായ ടി ഒ […]

കേരളത്തിലെ സഹകരണമേഖലയില്‍ സമഗ്രമാറ്റം ഉണ്ടാകണം: ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള

കോഴിക്കോട്: ഭാരതത്തിന്റെ മുന്നേറ്റത്തെ തടഞ്ഞത് സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ആസൂത്രണത്തിലെ പിഴവാണെന്ന് ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബേപ്പൂര്‍ ഫാര്‍മേഴ്സ് വെല്‍ഫെയര്‍ കോ.ഓപറേറ്റീവ് സൊസൈറ്റി കര്‍ഷകരെ ആദരിക്കാന്‍ സംഘടിപ്പിച്ച ആദരം 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുഅദ്ദേഹം. ഗാന്ധിജിയുടെ ദര്‍ശനവും സാമ്പത്തിക വീക്ഷണവും ഭരണാധികാരികള്‍ മറന്നു. ഇന്ത്യന്‍ സോവിയറ്റ് യൂണിയനെ പിന്തുടര്‍ന്നു. പഞ്ചവത്സര പദ്ധതികള്‍ പ്രഖ്യാപിത ലക്ഷ്യം സാക്ഷാത്കരിച്ചില്ല. ആ പിന്നോക്കാവസ്ഥയില്‍ നിന്നാണ് ഇന്ന് ഭാരതം പുരോഗതിയിലേക്ക് കുതിക്കുന്നത്. ഗ്രാമീണ ഭാരതത്തെ സ്വാശ്രയമാക്കുന്നതിലൂടെയാണ് ക്ഷേമരാഷ്ട്രമുണ്ടാവുക. സഹകരണ […]

കിടക്കയില്‍ മൂത്രമൊഴിച്ചതിന് രണ്ടരവയസുകാരിയുടെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു ; ശിശുക്ഷേമ സമിതിയിലെ ആയമാര്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ശിശുക്ഷേമ സമിതിയില്‍ രണ്ടരവയസുള്ള കുഞ്ഞിനോട് ക്രൂരത. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ മുറിവേല്‍പ്പിച്ചു. സംഭവത്തില്‍ ശിശുക്ഷേമ സമിതിയിലെ 3 ആയമാരെ പോലീസ് അറസ്റ്റ് ചെയ്തു. കിടക്കയില്‍ മൂത്രമൊഴിച്ചതിനാണ് കുട്ടിയെ ഉപദ്രവിച്ചതെന്നാണ് ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. ആയമാരായ അജിത, മഹേശ്വരി, സിന്ധു എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ ഉപദ്രവിച്ചതിനും ഉപദ്രവിച്ച കാര്യം മറച്ചു വച്ചതിനുമാണ് കേസ്. അജിത എന്ന ആയയാണ് കുഞ്ഞിനെ മുറിവേല്‍പ്പിച്ചത്. മറ്റ് രണ്ടുപേര്‍ ഇക്കാര്യം […]

മോഷ്ടാവ് ക്യാമറ തിരിച്ചുവെച്ചത് പോലീസിന് ഗുണമായി, കഷണ്ടി കണ്ടതോടെ ആളെ മനസിലായി, വളപട്ടണം മോഷ്ടാവിനെ കണ്ട് നാട്ടുകാരും വീട്ടുകാരും ഞെട്ടിയതിങ്ങനെ…

കണ്ണൂര്‍ വളപട്ടണത്ത് അരി വ്യാപാരി കോറല്‍വീട്ടില്‍ കെ പി അഷ്‌റഫിന്റെ വീട്ടില്‍ കഴിഞ്ഞ മാസം 20 ന് നടന്ന മോഷണം വലിയ വാര്‍ത്താപ്രാധാന്യം നേടി. 1.21 കോടി രൂപയും 267 പവന്‍ സ്വര്‍ണവുമാണ് മോഷ്ടാവ് കവര്‍ന്നത്. മോഷ്ടാവ് മാറ്റാരും ആയിരുന്നില്ല. അയല്‍വാസിയായ വെല്‍ഡിംഗ് തൊഴിലാളി ലിജേഷ് ആയിരുന്നു. അതുകൊണ്ട് തന്നെ പണവും സ്വര്‍ണവും സൂക്ഷിച്ച ലോക്കര്‍ തുറക്കാന്‍ ലിജേഷിന് ഒരുപണിയും ഉണ്ടായിരുന്നില്ല. ലോക്കറിനെക്കുറിച്ച് കൃത്യമായി ധാരണ ഉള്ള ആള്‍ക്ക് മാത്രമെ ഒരുകേടുപാടും വരാതെ ലോക്കര്‍ തുറക്കാന്‍ കഴിയൂ. ആദ്യം […]

കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ ഡി സുപ്രീംകോടതിയിലേക്ക്

കൊച്ചി: കരുവന്നൂര്‍ കേസിലെ പ്രതികള്‍ക്ക് ജാമ്യം നല്‍കിയ കോടതി ഉത്തരവിലെ പരാമര്‍ശങ്ങള്‍ക്കെതിരെ ഇ ഡി സുപ്രീംകോടതിയിലേക്ക്. ജാമ്യ ഉത്തരവിലെ ചില പരാമര്‍ശങ്ങള്‍ നീക്കണമെന്നാണ് ഇ ഡിയുടെ ആവശ്യം. പ്രതികള്‍ കുറ്റം ചെയ്തതായി കരുതാന്‍ കാരണമില്ലെന്ന ഹൈക്കോടതി നിരീക്ഷണത്തിലാണ് ഇ ഡിക്ക് അതൃപ്തിയുള്ളത്. ഹൈക്കോടതി ഉത്തരവിലെ ഈ പരാമര്‍ശം കേസിന്റെ വിചാരണയെ അടക്കം ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കാന്‍ ആലോചനയില്ല. സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന്റെ ജാമ്യ ഉത്തരവിലാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ […]

ആലപ്പുഴ അപകടം ; മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പൊതുദര്‍ശനം മെഡിക്കല്‍ കോളേജില്‍

ആലപ്പുഴ: വലിയ സ്വപ്‌നങ്ങളുമായി പടികേറി വന്നവര്‍ തിരികെ പോകുന്നത് സ്വപ്‌നങ്ങള്‍ സഫലീകരിക്കാതെ ചേതനയറ്റ ശരീരവുമായി. അപകടത്തില്‍ മരിച്ച അഞ്ച് പേരുടേയും മൃതദേഹങ്ങള്‍ ഒന്നിച്ച് ക്യാമ്പസിലേക്ക്. അവസാനമായി ഒരു നോക്ക് കാണാന്‍ സുഹൃത്തുക്കളും അധ്യാപകരും. ആലപ്പുഴ കളര്‍കോട് അപകടത്തില്‍പ്പെട്ട് മരിച്ച 5 മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടേയും പൊതുദര്‍ശനം വണ്ടാനം മെഡിക്കല്‍ കോളേജില്‍ തുടങ്ങി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷമാണ് മൃതദേഹങ്ങള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് എത്തിച്ചത്. Also Read ; ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ […]

ആലപ്പുഴ അപകടം ; വണ്ടി ഓവര്‍ലോഡ് ആയതുള്‍പ്പെടെ നിരവധി ഘടകങ്ങള്‍ അപകടത്തിന് കാരണമായെന്ന് ആര്‍ടിഒ

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപടത്തിന് പല ഘടകങ്ങള്‍ കാരണമായിരിക്കാമെന്ന് ആര്‍ടിഒ എ കെ ദിലു പറഞ്ഞു. വാഹനത്തിലെ ഓവര്‍ലോഡ്,വാഹനത്തിന്റെ കാലപഴക്കം, പ്രതികൂല കാലാവസ്ഥ, വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയുടെ പരിചയക്കുറവ് എന്നിങ്ങനെ പല ഘടകങ്ങള്‍ അപകടത്തിലേക്ക് നയിച്ചിരിക്കാമെന്നും ആര്‍ടിഒ പറഞ്ഞു. Also Read ; വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ വാഹനം […]

വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരും; കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലേര്‍ട്ട്, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

കണ്ണൂര്‍: കേരളത്തില്‍ ഇന്ന് വ്യാപകമായ മഴയ്ക്ക് നേരിയ തോതില്‍ ശമനമുണ്ടെങ്കിലും വടക്കന്‍ ജില്ലകളില്‍ ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥ വകുപ്പിന്റെ പ്രവചനമനുസരിച്ച് കണ്ണൂരും കാസര്‍ഗോഡും ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം എറണാകുളം മുതല്‍ വയനാട് വരെയുള്ള ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.  എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേര്‍ട്ടുള്ളത്. മലയോര മേഖലകളില്‍ ജാഗ്രത തുടരണമെന്നും അറിയിപ്പുണ്ട്. Also Read ; വീട്ടിലെ പാചക […]

ശബരിമലയിലെ ഡോളി സര്‍വീസ് ഇനി പ്രീപെയ്ഡ്; തൊഴിലാളികള്‍ പണി മുടക്കി സമരത്തില്‍

ശബരിമല: ഡോളി സര്‍വീസിനു പ്രീപെയ്ഡ് സംവിധാനം ഒരുക്കാനുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ പണിമുടക്ക് സമരത്തില്‍. പമ്പയിലാണു സമരം ആരംഭിച്ചത്. പ്രീപെയ്ഡ് സംവിധാനത്തെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ബോധ്യപ്പെടുത്താതെ ദേവസ്വം ബോര്‍ഡ് ഏകപക്ഷീയമായ തീരുമാനം എടുക്കുന്നു എന്നാരോപിച്ചാണ് സമരമെന്ന് തൊഴിലാളികള്‍ പറഞ്ഞു. Also Read; വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക് അതേസമയം പമ്പാ നദിയില്‍ ഇറങ്ങുന്നതിന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തി. ശക്തമായ […]

വീട്ടിലെ പാചക വാതകം ചോര്‍ന്നതിന് പിന്നാലെ പൊട്ടിത്തെറി ; മൂന്ന് പേര്‍ക്ക് പരിക്ക്

ബംഗളുരു: വീട്ടിലെ പാചക വാതകം ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ കുടുംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. ബംഗളൂരുവിലാണ് സംഭവമുണ്ടായത്. ബെഗളൂരുവിലെ ഡിജെഹള്ളിയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് ഗ്യാസ് പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. സെയ്ദ് നാസിര്‍ പാഷ, ഭാര്യ കുല്‍സും, ഏഴ് വയസുകാരനായ മകന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. Also Read ; ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം പിവി സിന്ധു വിവാഹിതയാകുന്നു; വരന്‍ കടുത്ത കായിക പ്രേമി വീട്ടിലെ ഗ്യാസ് സ്റ്റൗവിന്റെ റെഗുലേറ്ററിലൂടെ വാതകം ചോര്‍ന്നതാണ് അപകടത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. പാചക […]