October 18, 2026

കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്

ആലപ്പുഴ: കളര്‍കോട് അപകടത്തില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലിരിക്കെ മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ്. വിദഗ്ദ ചികിത്സയ്ക്കായി ആലപ്പുഴയില്‍ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ഇന്നലെ വൈകീട്ട് നാലരയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ ആലപ്പുഴയിലെ വാഹനാപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളേജില്‍ പൊതുദര്‍ശനത്തിന് വെക്കും. Also Read; തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍ വിദേശത്തുനിന്ന് ബന്ധുക്കള്‍ എത്താനുള്ളതിനാല്‍ പൊതു ദര്‍ശനത്തിന് […]

തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെസി വേണുഗോപാലെന്ന് ജി സുധാകരന്‍

കൊച്ചി: എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തെറ്റുണ്ടെന്ന് കരുതുന്നില്ലെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരന്‍. തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ മാത്രം ബുദ്ധിയില്ലാത്തയാളല്ല കെ സി വേണുഗോപാല്‍ എന്നും സുധാകരന്‍ പറഞ്ഞു. അതുപോലെ ഒരു പുസ്തകം തരാനായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ മുന്‍പ് വന്നുകണ്ടിരുന്നു. അതാണ് ഇപ്പോള്‍ കണ്ടതായി പ്രചരിപ്പിക്കുന്നത്. ഒരു പാര്‍ട്ടിയുടെ മാന്യതയ്ക്ക് ചേര്‍ന്ന കാര്യമാണോ ഇതെന്ന് ആലോചിക്കണമെന്നും ജി സുധാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ […]

വാഹനം ഓടിക്കാന്‍ അറിയാത്തവന് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥര്‍ക്കും സര്‍ക്കാറിനും ഉത്തരവാദിത്തമില്ലേ? ഞാനവരെ കൊല്ലാന്‍ വിട്ടെന്നാണ് ഇപ്പോള്‍ പറയുന്നത് – വികാരാധീനനായി ഷമീല്‍ ഖാന്‍

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ വൈകാരിക പ്രതികരണവുമായി വാഹന ഉടമ ഷമീല്‍ ഖാന്‍. സിനിമയ്ക്ക് പോകാന്‍ വാഹനം ചോദിച്ചപ്പോള്‍ കൊടുത്തതാണോ താന്‍ ചെയ്ത തെറ്റെന്ന് ഷമീല്‍ ഖാന്‍ ചോദിച്ചു. വാഹനം ഓടിക്കാനറിയാത്തവന് ലൈസന്‍സ് കൊടുത്ത ഉദ്യോഗസ്ഥര്‍ക്ക് ഒരു കുഴപ്പവുമില്ലേയെന്നും പോക്കറ്റ് നിറയെ കാശ് മേടിച്ച് വെച്ചിട്ടല്ലേ ലൈസന്‍സ് കൊടുത്തതെന്നും ഷമീല്‍ ഖാന്‍ പറഞ്ഞു. ലൈസന്‍സ് അനുവദിച്ച സര്‍ക്കാരിനും ഇതില്‍ ഉത്തരവാദിത്തമില്ലേയെന്നും ഷമീല്‍ ഖാന്‍ ചോദിച്ചു. Also Read; ലോട്ടറി എടുത്താലെ അടിക്കൂ, പറ്റിക്കപ്പെട്ട […]

ലോട്ടറി എടുത്താലെ അടിക്കൂ, പറ്റിക്കപ്പെട്ട ശുദ്ധരായ നാട്ടുകാരുണ്ട് അവരെ സഹായിക്കണം, കോടീശ്വരനായതില്‍ ഭയമൊന്നുമില്ല – പൂജ ബംപര്‍ ലോട്ടറിയടിച്ച ദിനേശ് മനസ് തുറക്കുന്നു

കൊല്ലം: പൂജ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി അടിച്ചതില്‍ വളരെ സന്തോഷമെന്ന് കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി ദിനേശ് കുമാര്‍. ലോട്ടറി അടിച്ച വിവരം ബുധനാഴ്ച തന്നെ അറിഞ്ഞിരുന്നു. ബംപര്‍ സ്ഥിരമായി എടുക്കാറുണ്ട്. ചെറിയ ടിക്കറ്റുകള്‍ എടുക്കാറില്ല. പത്ത് ടിക്കറ്റ് വീതമാണ് എടുക്കാറ്. എന്നിട്ട് വീട്ടില്‍ അച്ഛന്‍, അമ്മ, പെങ്ങള്‍ക്കൊക്കെ ഓരോന്നുവീതം കൊടുക്കും. ലോട്ടറി അടിക്കുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ദിനേശ് പറഞ്ഞു. കൊല്ലത്തെ ജയകുമാര്‍ ലോട്ടറി സെന്ററില്‍ നിന്നാണ് ടിക്കറ്റെടുത്തത്. 12 കോടി ഒന്നാം സമ്മാനത്തിന് പുറമെ […]

കോളേജുകളില്‍ ‘ലവ്എജ്യുക്കേഷന്‍’ കോഴ്‌സുകളാരംഭിക്കാന്‍ ചൈന; യുവാക്കളില്‍ പ്രണയത്തിന്റെയും കുടുംബത്തിന്റെയും പ്രാധാന്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യം

യുവാക്കളില്‍ പ്രണയത്തെയും കുടുംബ ബന്ധത്തെയും കുഞ്ഞുങ്ങളേയും കുറിച്ച് പഠിപ്പിക്കാനൊരുങ്ങി ചൈന. ഇതിനായി കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ലവ് എജ്യുക്കേഷന്‍ നല്‍കണമെന്നാണ് ചൈന പറയുന്നത്. ലവ്എജ്യുക്കേഷന്‍ യുവാക്കളിലെ പ്രണയം, കുടുംബം, ബന്ധം, കുഞ്ഞുങ്ങള്‍ എന്നീ വിഷയങ്ങളിലെ താല്‍പര്യം കൂട്ടാന്‍ സഹായിക്കുമെന്നാണ് ചൈനയുടെ പ്രതീക്ഷ. Also Read ; വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പെന്ന് വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതെന്ന് ശിവന്‍കുട്ടി രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞതോടെ ആകെ ആശങ്കയിലായ ചൈന തങ്ങളെക്കൊണ്ടാവും വിധമെല്ലാം യുവാക്കളെ വിവാഹം കഴിപ്പിക്കാനും കുടുംബവും കുട്ടികളുമായി ജീവിക്കാനും പ്രേരിപ്പിക്കുകയാണ്. അതിന്റെ […]

വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ലാപ്‌ടോപ്പെന്ന് വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതെന്ന് ശിവന്‍കുട്ടി

തൃശ്ശൂര്‍: പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ലാപ്‌ടോപ്പ് നല്‍കുന്നുവെന്ന വാഗ്ദാനവുമായി വ്യാജന്മാര്‍ രംഗത്ത്. സര്‍ക്കാരിന്റെ മുദ്രയുപയോഗിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് എന്ന വിന്‍ഡോ നിര്‍മിച്ച അതിലൂടെയാണ് തട്ടിപ്പ് നടത്തുന്നത്. സ്‌കൂള്‍ ഗ്രൂപ്പുകളിലൂടെയും മറ്റും ഇതിന്റെ ലിങ്ക് വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് ഇതിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്. രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കിടെ വ്യാപക പ്രചാരണമാണ് ഇതിന് ലഭിച്ചത്. ലിങ്ക് ക്ലിക്ക് ചെയ്യുന്ന ഉടനെ പൊതുവിദ്യാഭ്യാസ വകുപ്പ് എന്നെഴുതിയ വിന്‍ഡോ തുറന്നുവരും. പേര്, വിദ്യാഭ്യാസ യോഗ്യത, പ്രായം, […]

തൃശൂരില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു

തൃശ്ശൂര്‍: പാലപ്പിള്ളി എലിക്കോട് നഗറില്‍ സെപ്റ്റിക് ടാങ്കില്‍ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാല് മണിക്കൂര്‍ നീണ്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ രക്ഷാദൗത്യം വിഫലമായി. അഞ്ച് മുതല്‍ 15 വയസുവരെ പ്രായമുണ്ടാകാം എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. പാലപ്പിള്ളി  എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാന വീണത്. ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്. രാവിലെ 8 മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കില്‍ വീണത് കണ്ടത്. ആനയുടെ പിന്‍കാലുകള്‍ മണ്ണിന് അടിയില്‍ കുടുങ്ങി കിടക്കുകയായിരുന്നു.റേഞ്ച് ഫോറസ്റ്റ് […]

പ്രവാസി വ്യവസായിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു ;മന്ത്രവാദത്തിന്റെ മറവില്‍ 596 പവന്‍ തട്ടി, നാല് പേര്‍ അറസ്റ്റില്‍

കാസര്‍കോട്: 2023 ല്‍ മരിച്ച പ്രവാസി വ്യവസായി അബ്ദുള്‍ ഗഫൂറിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കൊലപാതകത്തില്‍ മന്ത്രവാദിനിയായ യുവതി ഉള്‍പ്പെടെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂളിക്കുന്ന് സ്വദേശിനി ജിന്നുമ്മ എന്ന ഷമീമ, ഇവരുടെ ഭര്‍ത്താവ് ഉബൈസ്, പൂച്ചക്കാട് സ്വദേശിനി അസ്നിഫ, മധൂര്‍ സ്വദേശി ആയിഷ എന്നിവരാണ് അറസ്റ്റിലായത്. സ്വര്‍ണ്ണം ഇരട്ടിച്ച് നല്‍കാമെന്ന് പറഞ്ഞ് അബ്ദുല്‍ ഗഫൂറിന്റെ വീട്ടില്‍ വെച്ച് പ്രതികള്‍ മന്ത്രവാദം നടത്തിയെന്ന് പോലീസ് കണ്ടെത്തി. സ്വര്‍ണ്ണം മുന്നില്‍ വെച്ചായിരുന്നു മന്ത്രവാദം. ഈ സ്വര്‍ണ്ണം […]

ഫോട്ടോ മാറിപ്പോയി, എളുപ്പത്തില്‍ ചീത്തപ്പേര് ഉണ്ടാക്കി തന്ന മനോരമയ്‌ക്കെതിരെ നടന്‍ മണികണ്ഠന്‍ ആചാരി

കഴിഞ്ഞ ദിവസം മനോരമ പത്രം പുറത്തുവിട്ട വാര്‍ത്തയില്‍ തന്റെ ചിത്രം തെറ്റായി നല്‍കിയതിനെതിരെ നിയമനടപടിക്കൊരുങ്ങി നടന്‍ മണികണ്ഠന്‍ ആചാരി. ‘അനധികൃത സ്വത്ത് സമ്പാദന കേസ് ; നടന്‍ മണികണ്ഠന് സസ്‌പെന്‍ഷന്‍’എന്ന വാര്‍ത്തയിലാണ് നടന്‍ മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ മനോരമ നല്‍കിയത്. മനോരമയുടെ മലപ്പുറം എഡിഷനിലാണ് സംഭവമുണ്ടായത്. യഥാര്‍ത്ഥിത്തില്‍ കെ മണികണ്ഠന്റെ ഫോട്ടോയാണ് കൊടുക്കേണ്ടത്. എന്നാല്‍ അതിന് പകരമായിട്ടാണ് മണികണ്ഠന്‍ ആചാരിയുടെ ഫോട്ടോ നല്‍കിയത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നടന്‍ അറിയിച്ചു.സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം താരം […]

സെന്‍സര്‍ തകരാറിലായാല്‍ വന്ദേഭാരത് അനങ്ങില്ല; ട്രെയിനിലുള്ളത് വിമാനങ്ങളിലുള്ളതുപോലെ അതിസുരക്ഷാ സംവിധാനം

കോട്ടയം: വന്ദേഭാരത് ട്രെയിന്‍ സാങ്കേതിക പ്രശ്‌നം കാരണം ഷൊര്‍ണൂരില്‍ കുടുങ്ങിയത് സെന്‍സറിലെ തകരാര്‍ കാരണമാകാമെന്ന് വിദഗ്ധര്‍. സെന്‍സറില്‍ തകരാര്‍ കാണിച്ചാല്‍ ട്രെയിനിന്റെ ബ്രേക്ക് സിസ്റ്റം ഓട്ടമാറ്റിക് ആയി ലോക്ക് ആകുമെന്നും പിന്നീട് ട്രെയിന്‍ മുന്നോട്ട് എടുക്കാന്‍ സാധിക്കില്ലെന്നും ട്രെയിന്‍ നിര്‍മിച്ച ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലെ (ഐസിഎഫ്) ഡിസൈനിങ് വിദഗ്ധര്‍ അറിയിച്ചു. ഈ തകരാറും പരിഹരിക്കാനാകാതെ വന്നതോടെയാണ് മറ്റൊരു ഇലക്ട്രിക് എന്‍ജിന്‍ കൊണ്ടുവന്ന് വന്ദേഭാരത് ട്രെയിനുമായി ബന്ധിപ്പിച്ച് യാത്ര തുടരേണ്ടി വന്നതെന്നാണ് വിദഗ്ധാഭിപ്രായം. Also Read; സാങ്കേതിക തകരാര്‍ […]