October 18, 2026

സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ

കോട്ടയം : കഴിഞ്ഞ ദിവസം ഓര്‍ത്തഡോക്‌സ് സഭയ്ക്ക് അനുകൂലമായി സുപ്രീംകോടതി പുറപ്പെടുവിച്ച വിധി സ്വാഗതം ചെയ്ത് സഭ. യാക്കോബായ പക്ഷം കൈവശം വച്ചിരുന്ന ആറ് പള്ളികള്‍ ഓര്‍ത്തഡോക്‌സ് പക്ഷത്തിന് വിട്ടു നല്‍കണമെന്നായിരുന്നു സുപ്രീംകോടതി ഉത്തരവ്. ഇത് 1934 ലെ സഭാഭരണഘടന ഒരിക്കല്‍ കൂടി അരക്കിട്ടുറപ്പിക്കുന്നതാണെന്ന് ഓര്‍ത്തഡോക്‌സ് സഭ പറഞ്ഞു. അതേസമയം സുപ്രീംകോടതിയുടെ ഈ വിധി കോടതിയലക്ഷ്യം നേരിടുന്ന യാക്കോബായ വിഭാഗത്തെ കുറുക്കുവഴികളിലൂടെ സഹായിക്കുന്ന സര്‍ക്കാരിനുള്ള താക്കീതുകൂടിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭ മാധ്യമവിഭാഗം തലവന്‍ ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് […]

സഹകരണ സംഘം/ ബാങ്കുകളില്‍ 291 ഒഴിവുകള്‍; അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ വിവിധ സഹകരണ സംഘം/ ബാങ്കുകളിലെ ഒഴിവുകളിലുള്ള തസ്തികകളിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. 291 ഒഴിവാണുള്ളത്. ഇതില്‍ 264 ഒഴിവ് ജൂനിയര്‍ ക്ലാര്‍ക്ക്/ കാഷ്യര്‍ തസ്തികയിലാണ്. സെക്രട്ടറി-3, അസിസ്റ്റന്റ് സെക്രട്ടറി/ ചീഫ് അക്കൗണ്ടന്റ്-15, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍-1, ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍-7, ടൈപ്പിസ്റ്റ്-1 എന്നിങ്ങനെയാണ് മറ്റ് തസ്തികകളിലെ ഒഴിവ്. Also Read; അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിവയ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് നിയമനരീതി: പരീക്ഷാബോര്‍ഡ് നടത്തുന്ന ഓണ്‍ലൈന്‍ പരീക്ഷയുടേയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ […]

അകാലിദള്‍ നേതാവ് സുഖ്ബീര്‍ സിങ് ബാദലിനു നേരെ വെടിവയ്പ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചണ്ഡീഗഢ്: സ്വവര്‍ണ്ണ ക്ഷേത്രത്തിന് മുന്നില്‍ വെടിയുതിര്‍ത്ത് ഖലിസ്ഥാന്‍ അനുകൂല സംഘടനാ അംഗം. ശിരോമണി അകാലിദള്‍ നേതാവും പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീര് സിങ് ബാദലിന് നേരെയാണ് വെടിയുതിര്‍ത്തത്. അക്രമിയായ നാരായണ്‍ സിങ് ചൗരയെ സ്ഥലത്തുണ്ടായിരുന്നവര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി. Also Read ; ശബരിമല: കെ എസ് ആര്‍ ടി സിയെ പ്രതിദിനം ആശ്രയിക്കുന്നത് 90,000 യാത്രക്കാര്‍, സ്വാമീസ് ചാറ്റ്‌ബോട്ടിലൂടെ ബസ് സമയം അറിയാം സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് വിധിച്ച ശിക്ഷയുടെ ഭാഗമായി സുവര്‍ണക്ഷേത്രത്തിന്റെ കവാടത്തിന് മുന്നില്‍ […]

ഷവര്‍മ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം; നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ഷവര്‍മ അടക്കമുള്ള ആഹാരസാധനങ്ങള്‍ തയ്യാറാക്കിയതിന്റെ തീയതിയും സമയവും കൃത്യമായി പാക്കറ്റുകളില്‍ രേഖപ്പെടുത്തണമെന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. കാസര്‍ഗോഡ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവനന്ദ മരിച്ച സംഭവത്തെത്തുടര്‍ന്ന് മാതാവ് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയ ഉത്തരവിലാണ് ജസ്റ്റിസ് ദേവന്‍ രാമന്‍ചന്ദ്രന്‍ മുന്‍ ഉത്തരവിലെ നിര്‍ദേശം കര്‍ശനമായി നടപ്പാക്കണം എന്ന് നിര്‍ദേശിച്ചത്. 2022 മേയ് ഒന്നിനാണ് ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ദേവനന്ദ മരിച്ചത്. Also Read; ശബരിമല: കെ എസ് ആര്‍ ടി സിയെ പ്രതിദിനം ആശ്രയിക്കുന്നത് 90,000 യാത്രക്കാര്‍, […]

ശബരിമല: കെ എസ് ആര്‍ ടി സിയെ പ്രതിദിനം ആശ്രയിക്കുന്നത് 90,000 യാത്രക്കാര്‍, സ്വാമീസ് ചാറ്റ്‌ബോട്ടിലൂടെ ബസ് സമയം അറിയാം

ശബരിമല: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തോടനുബന്ധിച്ച് ഇതുവരെ പമ്പ – നിലയ്ക്കല്‍ റൂട്ടില്‍ 43,241 ട്രിപ്പാണ് കെ എസ് ആര്‍ ടി സി നടത്തിയതെന്ന് കെഎസ്ആര്‍ടിസി പമ്പ സ്പെഷ്യല്‍ ഓഫീസര്‍ കെപി രാധാകൃഷ്ണന്‍ അറിയിച്ചു. പമ്പ യൂണിറ്റില്‍നിന്ന് മാത്രം 180 ബസുകളാണ് സര്‍വീസ് നടത്തുന്നത്. പ്രതിദിനം ശരാശരി 90,000 യാത്രക്കാരാണ് കെഎസ്ആര്‍ടിസിയെ ആശ്രയിക്കുന്നത്. ചെങ്ങന്നൂര്‍, തിരുവനന്തപുരം, എറണാകുളം, കുമളി, കോട്ടയം, എരുമേലി, പത്തനംതിട്ട, കമ്പം, തേനി, പഴനി, തെങ്കാശി, തിരുനല്‍വേലി തുടങ്ങിയ സ്ഥലങ്ങളിലേക്കാണ് ദീര്‍ഘദൂര സര്‍വീസുകള്‍ […]

ആനകള്‍ക്ക് ദയാവധം ; അനുമതി നല്‍കേണ്ടത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍

 തൃശൂര്‍: ഏതെങ്കിലും തരത്തില്‍ വാഹനമിടച്ചോ വയസായതോ അസുഖം ബാധിച്ചോ ആയ ആനകള്‍ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ടെങ്കില്‍ അവയെ ദയാവധത്തിന് വിധേയമാക്കാന്‍ ആലോചന. നാട്ടാന പരിപാലനനിയമത്തിലെ പുതിയ ചട്ടഭേദഗതിയുടെ കരടിലാണ് ഇതുള്ളത്. അതേസമയം ഇത്തരത്തില്‍ ദയാവധം നടപ്പാക്കുമ്പോള്‍ അത് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മാത്രമെ നടപ്പാക്കാനാകൂയെന്നും കരടില്‍ പറയുന്നുണ്ട്. അപൂര്‍വ സന്ദര്‍ഭങ്ങളില്‍ ഇത് ഗുണകരമാകുമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. എന്നാലിതാദ്യമായാണ് നാട്ടാന പരിപാലനനിയമത്തിലെ ചട്ടത്തില്‍ ഇതുള്‍പ്പെടുത്തുന്നത്. Also Read ; പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ […]

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് തോട്ടിലേക്ക് മറിഞ്ഞു; ഒരു മരണം, 16 പേര്‍ക്ക് പരിക്ക്

ആര്യങ്കാവ്: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലനാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ പുനലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സേലത്തുനിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ നാലുമണിക്കാണ് അപകടം ഉണ്ടായത്. തീര്‍ഥാടകര്‍ ശബരിമല ദര്‍ശനം കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് മടങ്ങുകയായിരുന്നു. തമിഴ്നാട്ടില്‍ നിന്ന് സിമന്റുമായി വരികയായിരുന്നു ലോറി. ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപത്തായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ ബസ് 25 […]

ഡ്രൈവര്‍ ഉറങ്ങിപ്പോയി; വയനാട്ടില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞു, 14 പേര്‍ക്ക് പരിക്ക്

കല്പറ്റ: വയനാട് ലക്കിടിയില്‍ ടൂറിസ്റ്റ് ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 14 പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടം. കര്‍ണാടകയിലെ സ്‌കൂളില്‍ നിന്നുള്ള വിദ്യാര്‍ഥികളും അധ്യാപകരുമാണ് ബസില്‍ ഉണ്ടായിരുന്നത്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. Also Read; പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് നിഗമനം. ലക്കിടി വെറ്ററിനറി സര്‍വകലാശാലയ്ക്ക് സമീപം വലിയ താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ബസ് […]

പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ്: രാഹുല്‍ മാങ്കൂട്ടത്തിലും യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര്‍ പ്രദീപും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്ക് ശങ്കരനാരായണന്‍ തമ്പി ഹാളില്‍വെച്ചാണ് ചടങ്ങ് നടക്കുക. നിയുക്ത എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. ചേലക്കര എംഎല്‍എ ആയിരുന്ന കെ രാധാകൃഷ്ണനും പാലക്കാട് എംഎല്‍എ ആയിരുന്ന ഷാഫി പറമ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജയിച്ചതിന് പിന്നാലെയാണ് ഈ രണ്ട് മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടത്തിയത്. Also Read; എഡിജിപി എം ആര്‍ […]

എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ് ; റിപ്പോര്‍ട്ട് രണ്ടാഴ്ചക്കുള്ളില്‍ സമര്‍പ്പിക്കും

തിരുവനന്തപുരം: പി വി അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെ ചോദ്യം ചെയ്ത് വിജിലന്‍സ്. അനധികൃത സ്വത്ത് സമ്പാദന കേസിലാണ് വിജിലന്‍സ് ആറ് മണിക്കൂര്‍ അജിത് കുമാറിനെ ചോദ്യം ചെയ്തത്. ആഢംബര വീട് നിര്‍മാണം, കള്ളക്കടത്ത് സ്വര്‍ണം തിരിമറി, മലപ്പുറം എസ്പിയുടെ വസതിയിലെ മരംമുറി ഉള്‍പ്പെടെയുള്ള പരാതികളിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് രണ്ടാഴ്ചക്കുള്ളില്‍ വിജിലന്‍സ് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. വിജിലന്‍സ് എസ് പി കെ എല്‍ ജോണിക്കുട്ടി, ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ […]