October 18, 2026

സാങ്കേതിക തകരാര്‍ ; വന്ദേഭാരത് വഴിയില്‍ കിടന്നത് 3 മണിക്കൂര്‍ , പിന്നീട് സ്റ്റേഷനിലെത്തിച്ചു

കൊച്ചി: കേരളത്തിലെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് അതിവേഗ യാതയ്‌ക്കൊപ്പം വഴിയില്‍ പിടിച്ചിടില്ല എന്ന പ്രത്യേകതയാണ് വന്ദേഭാരതിന്റെ പ്രധാന നേട്ടമായി കണക്കാക്കുന്നത്. എന്നാല്‍ ഇന്നലെ വന്ദേഭാരത് കാസര്‍ഗോഡ് – തിരുവനന്തപുരം സര്‍വീസ് യാത്ര മൂന്ന് മണിക്കൂറാണ് വൈകിയത്. സാങ്കേതിക തകരാര്‍ മൂലം വന്ദേഭാരത് മൂന്ന് മണിക്കൂര്‍ പെരുവഴിയിലായി. ആദ്യം ഷൊര്‍ണൂര്‍ സ്റ്റേഷന്‍ കഴിഞ്ഞുള്ള പാലത്തിനടുത്ത് കുടുങ്ങിക്കിടന്ന ട്രെയിന്‍ പിന്നീട് ഷൊര്‍ണൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുവന്ന് അവിടെ പിടിച്ചിടുകയായിരുന്നു. പ്രശ്‌നം പരിഹരിച്ച് വണ്ടിയെടുത്തപ്പോഴേക്ക് മൂന്ന് മണിക്കൂറാണ് വൈകിയത്. Also Read ; കേരളത്തില്‍ […]

കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ട മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്. ശബരിമല സന്നിധാനം, പമ്പ, നിലക്കല്‍ എന്നിവിടങ്ങളിലും മഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. Also Read; ‘പുഷ്പ 2’ പ്രീമിയര്‍ ഷോയ്ക്കിടെ അപകടം ; തിക്കിലും തിരക്കിലുംപെട്ട് യുവതിക്ക് ദാരുണാന്ത്യം തെക്കു കിഴക്കന്‍ അറബിക്കടലിന്റെ വടക്കന്‍ ഭാഗങ്ങള്‍, ലക്ഷദ്വീപ് പ്രദേശം, മധ്യകിഴക്കന്‍ അറബിക്കടല്‍, തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 […]

‘പുഷ്പ 2’ പ്രീമിയര്‍ ഷോയ്ക്കിടെ അപകടം ; തിക്കിലും തിരക്കിലുംപെട്ട് യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അല്ലുഅര്‍ജുന്‍ നായകനായെത്തി വേള്‍ഡ് വൈഡ് റിലീസ് ചെയ്ത പുഷ്പ 2 ന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയ യുവതിക്ക് ദാരുണാന്ത്യം. രാവിലത്തെ ഫാന്‍ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍സുഖ്‌നഗര്‍ സ്വദേശിനി രേവതിയാണ് തിക്കിലും തിരക്കിലും പെട്ട് മരിച്ചത്. ഹൈദരാബാദ് ആര്‍ടിസി റോഡിലെ സന്ധ്യാ തിയേറ്ററിലാണ് ദാരുണമായ സംഭവം നടന്നത്. Also Read ; ആലപ്പുഴ അപകടം ; കാറോടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട് കുടുംബത്തോടൊപ്പമാണ് രേവതി സിനിമ കാണാനെത്തിയത്. ഭര്‍ത്താവ് ഭാസ്‌കറിനും മക്കളായ ശ്രീതേജ് (9), […]

ആലപ്പുഴ അപകടം ; കാറോടിച്ച എംബിബിഎസ് വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ അപകടസമയത്ത് വാഹനം ഓടിച്ച വിദ്യാര്‍ത്ഥിയെ പ്രതി ചേര്‍ക്കണമെന്ന് പോലീസ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. അതേസമയം അപകടത്തിന്റെ പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആദ്യം കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കിയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. കോടതി നിര്‍ദേശ പ്രകാരം ടവേര കാര്‍ ഓടിച്ച മെഡിക്കല്‍ വിദ്യാര്‍ത്ഥി ഗൗരിശങ്കറെ പ്രതിയാക്കും. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് നാടിനെയാകെ നൊമ്പരത്തിലാഴ്ത്തിയ ദാരുണമായ […]

ഷോക്കടിക്കുമോ? സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടുന്നതില്‍ ഇന്ന് തീരുമാനം. യൂണിറ്റിന് 10 മുതല്‍ 20 പൈസ വരെ കൂട്ടാനാണ് സാധ്യത. റെഗുലേറ്ററി കമ്മിഷന്‍ അംഗങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയെ കണ്ട് നിരക്ക് വര്‍ധന അറിയിക്കും. ഇതിന് ശേഷമാണ് വിഞാപനം ഇറക്കുക. നിത്യോപകയോഗ സാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതിന് പിന്നാലെയാണ് ഇരുട്ടടിയായി വീണ്ടും വൈദ്യുതി നിരക്കും കൂടുന്നത്. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ കാരണമായി കെഎസ്ഇബി പറയുന്നത് ആഭ്യന്തര ഉല്‍പ്പാദനത്തിലെ കുറവ്, പുറത്ത് നിന്ന വൈദ്യുതി വാങ്ങുന്നതിലെ ചെലവിലുണ്ടായ വര്‍ധന, വര്‍ധിച്ചു […]

ശബരിമല ആരാധനയ്ക്കുള്ള സ്ഥലം; ഡോളി സമരത്തെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമലയില്‍ ഡോളി തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ആരാധനയ്ക്കുള്ള സ്ഥലമാണ് ശബരിമലയയെന്നും അവിടെ ഇത്തരം കാര്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും ജസ്റ്റിസുമാരായ അനില്‍ കെ.നരേന്ദ്രന്‍, എസ്.മുരളീകൃഷ്ണ എന്നിവരുടെ ദേവസ്വം ബെഞ്ച് പറഞ്ഞു. ഭാവിയില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ ചീഫ് പൊലീസ് കോ ഓര്‍ഡിനേറ്ററും ദേവസ്വം ബോര്‍ഡും ശ്രദ്ധിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. Also Read; മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍ ശബരിമലയില്‍ പ്രീ പെയ്ഡ് ഡോളി സര്‍വീസ് തുടങ്ങിയതില്‍ […]

മധു മുല്ലശ്ശേരി ബിജെപിയില്‍ ചേര്‍ന്നു, പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കും : കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സിപിഎം വിട്ട മധു മുല്ലശ്ശേരിക്കും മകനും ബിജെപി അംഗത്വം നല്‍കി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഇവര്‍ക്ക് അംഗത്വം നല്‍കി സ്വീകരിച്ചു. കഴിഞ്ഞ ദിവസമാണ് സിപിഎമ്മുമായി ഇടഞ്ഞ് മധു മുല്ലശ്ശേരി പാര്‍ട്ടി വിട്ടത്. അതേസമയം പാര്‍ട്ടിയില്‍ ചേരുന്നവരെ ബിജെപി സംരക്ഷിക്കുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. Also Read ; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട്, ചേലക്കര എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു രണ്ടര വര്‍ഷം മുമ്പുള്ള ഒരു പരാതിയില്‍ ബിപിന്‍ […]

സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍; പാലക്കാട്, ചേലക്കര എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും വിജയക്കൊടി പാറിച്ച എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലും എല്‍ഡിഎഫിന്റെ യു ആര്‍ പ്രദീപുമാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. യുആര്‍ പ്രദീപ് ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ദൈവനാമത്തിലായിരുന്നു രാഹുലിന്റെ സത്യപ്രതിജ്ഞ. Also Read ; സംഭലിലേക്ക് പോയ രാഹുലിനെ തടഞ്ഞു; ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും ബസ് കുറുകെയിട്ടും പോലീസ് ആദ്യമായാണ് രാഹുല്‍ എംഎല്‍എയാകുന്നത്. രണ്ടാം […]

സംഭലിലേക്ക് പോയ രാഹുലിനെ തടഞ്ഞു; ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും ബസ് കുറുകെയിട്ടും പോലീസ്

ഡല്‍ഹി: സംഘര്‍ഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധിയെ തടഞ്ഞ് യുപി പോലീസ്. രാഹുല്‍ ഗാന്ധിയും നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിര്‍ത്തിയില്‍ പോലീസ് തടയുകയായിരുന്നു. ഗാസിപൂര്‍ അതിര്‍ത്തിയില്‍ ബാരിക്കേഡ് വെച്ചും പോലീസ് ബസ് കുറുകെയിട്ടുമാണ് രാഹുലിനെ പോലീസ് തടഞ്ഞത്. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വാഹനത്തില്‍ തുടരുകയാണ്. പ്രിയങ്ക ഗാന്ധിയും ഒപ്പമുണ്ടെന്നാണ് വിവരം. Also Read ; ഭാര്യക്ക് ബിസിനസ് പാര്‍ട്ണറുമായി സൗഹൃദം, കാറില്‍ പിന്തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്താന്‍ തീരുമാനിച്ചു, വിഷമം മകളെ ഓര്‍ത്ത് മാത്രം, കാറിലുണ്ടായിരുന്നത് […]

ഭാര്യക്ക് ബിസിനസ് പാര്‍ട്ണറുമായി സൗഹൃദം, കാറില്‍ പിന്തുടര്‍ന്ന് പെട്രോളൊഴിച്ച് തീകൊളുത്താന്‍ തീരുമാനിച്ചു, വിഷമം മകളെ ഓര്‍ത്ത് മാത്രം, കാറിലുണ്ടായിരുന്നത് മറ്റൊരു യുവാവ്, കൊല്ലം നഗരത്തെ നടുക്കിയ കൊലപാതകത്തില്‍ സംഭവിച്ചത്

കൊല്ലം: ഭാര്യയെ കാറിലിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിയുടെ മൊഴി പുറത്ത്. ഭാര്യയ്ക്ക് കച്ചവടസ്ഥാപനത്തിലെ പാര്‍ട്ണറുമായുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിന് കാരണമായതെന്നും ഭാര്യയെ കൊലപ്പെടുത്തിയതില്‍ യാതൊരു മാനസികപ്രയാസവുമില്ലെന്നുമാണ് പ്രതി പത്മരാജന്‍ (60) പോലീസിന് നല്‍കിയ മൊഴി. 14 വയസുള്ള മകളെ ഓര്‍ത്തുമാത്രമാണ് തനിക്ക് വിഷമമുള്ളതെന്നും പ്രതി പോലീസിനോട് പറഞ്ഞു. Also Read; സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് ഓര്‍ത്തഡോക്‌സ് സഭ ചൊവ്വാഴ്ച രാത്രി എട്ടരയോടെ ചെമ്മാന്‍മുക്കില്‍ വെച്ചാണ് പത്മരാജന്‍ ഭാര്യ അനില (44)യെ പെട്രൊളൊഴിച്ച് തീകൊളുത്തിയത്. കാറിലെത്തിയ പ്രതി […]