October 19, 2026

ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി; പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു

കൊച്ചി: ആശുപത്രി സംരക്ഷണ നിയമപ്രകാരം പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. ചേലക്കര പോലീസാണ് കേസെടുത്തത്. ഇന്നലെ ചേലക്കര താലൂക്ക് ആശുപത്രിയിലെത്തി അന്‍വറും പ്രവര്‍ത്തകരും ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നുളള ആശുപത്രി സൂപ്രണ്ടിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്‍വറിനെതിരെ കേസെടുത്തത്. Also Read; പാലക്കാട്ടെ പാതിരാ പരിശോധന ; കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയതെന്ന് വിഡി സതീശന്‍ അന്‍വറും കോണ്‍ഗ്രസ് വിമത സ്ഥാനാര്‍ഥി എന്‍ കെ സുധീറും ഇന്നലെ രാവിലെ […]

സ്വകാര്യ ബസുകള്‍ക്ക് ഇനി 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താം : ഹൈക്കോടതി

കൊച്ചി: സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സര്‍വീസ് നടത്താനുള്ള പെര്‍മിറ്റ് അനുവദിക്കേണ്ടെന്ന വ്യവസ്ഥ റദ്ദാക്കി ഹൈക്കോടതി. സ്വകാര്യ ബസുകള്‍ക്ക് 140 കിലോമീറ്റര്‍ ദൂരത്തില്‍ മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന മോട്ടോര്‍ വാഹന സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ ഈ വിധി കെഎസ്ആര്‍ടിസിക്ക് കനത്ത തിരിച്ചടിയാകും. Also Read; പാലക്കാട്ടെ പാതിരാ പരിശോധന ; കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയതെന്ന് വിഡി സതീശന്‍ 140 കിലോമീറ്ററലധികം ദൂരത്തില്‍ പെര്‍മിറ്റ് അനുവദിക്കാത്ത നടപടിക്കെതിരെ സ്വകാര്യ […]

പാലക്കാട്ടെ പാതിരാ പരിശോധന ; കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയതെന്ന് വിഡി സതീശന്‍

പാലക്കാട്: ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ പാതിരാ പരിശോധന ഇന്നേവരെ ഉണ്ടാകാത്ത രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കൊടകര കുഴല്‍പ്പണ കേസില്‍ മുഖം നഷ്ടപ്പെട്ട സിപിഎം ബിജെപി നാടകമാണിതെന്നും സതീശന്‍ കുറ്റപ്പെടുത്തി. Also Read ; പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം, കള്ളപ്പണമുണ്ടാക്കുന്നത് ഞങ്ങളല്ല പിണറായിയുടേയും കെ സുരേന്ദ്രന്റേയും പാര്‍ട്ടി: കെ സുധാകരന്‍ കോണ്‍ഗ്രസിലെ വനിതാ നേതാക്കളുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്തത്. കൈരളി ടിവിയെ അറിയിച്ചിട്ടാണോ പോലിസ് റെയ്ഡിന് എത്തിയത്. […]

പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം, കള്ളപ്പണമുണ്ടാക്കുന്നത് ഞങ്ങളല്ല പിണറായിയുടേയും കെ സുരേന്ദ്രന്റേയും പാര്‍ട്ടി: കെ സുധാകരന്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ അര്‍ദ്ധരാത്രി പോലീസ് നടത്തിയ പരിശോധനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കെ സുധാകരന്‍. പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തമാണ്. മുറിക്കകത്ത് പോലീസുകാരെ പൂട്ടിയിടണമായിരുന്നു. പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ഈ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കോടതിയില്‍ ആവശ്യപ്പെടുമെന്നും കെ സുധാകരന്‍ പറഞ്ഞു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അനധികൃത പണമില്ലെങ്കില്‍ എന്തിനാണ് റെയ്ഡിനെ എതിര്‍ക്കുന്നതെന്ന ടി പി രാമകൃഷ്ണന്റെ ചോദ്യം ശുദ്ധ അസംബന്ധമാണ്. സ്വന്തം മുറിയിലൊന്ന് […]

പോലീസിന്റെ പാതിരാ പരിശോധന ; ഹോട്ടലിലെ സിസിടിവി പരിശോധിക്കണം,യുഡിഎഫ് കള്ളപ്പണം ഒഴുക്കിയെന്ന് ബിജെപി, തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി

പാലക്കാട്: പാലക്കാട്ടേ കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍ മുറികളില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി. നേതാക്കള്‍ താമസിച്ച ഹോട്ടലിലെ സിസിടിവി പരിശോധിക്കണമെന്നും കള്ളപ്പണമിടപാട് നടന്നിട്ടുണ്ടെന്നുമാണ് ബിജെപി ഉന്നയിക്കുന്ന ആരോപണം. തെരഞ്ഞെടുപ്പിനായി യുഡിഎഫ് വ്യാപകമായി കള്ളപ്പണം ഒഴുക്കിയെന്നും ഇതേക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷിക്കണമെന്നും ബിജെപി പരാതിയില്‍ ആവശ്യപ്പെട്ടു. Also Read; ‘പോലീസ് പരിശോധന ആസൂത്രിതം, കാരണം പരാജയഭീതി, രാഷ്ട്രീയമായും നിയമപരമായും നേരിടും’ – രാഹുല്‍ മാങ്കൂട്ടത്തില്‍ അതേസമയം പോലീസ് പരിശോധന നടക്കുന്ന […]

‘പോലീസ് പരിശോധന ആസൂത്രിതം, കാരണം പരാജയഭീതി, രാഷ്ട്രീയമായും നിയമപരമായും നേരിടും’ – രാഹുല്‍ മാങ്കൂട്ടത്തില്‍

കോഴിക്കോട്: പാലക്കാട്ടേ പോലീസിന്റെ മിന്നല്‍ പരിശോധന ആസൂത്രിതമായ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. ഉപടെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന സിപിഎമ്മിന്റെ ഭീതിയാണ് ഇതിന് കാരണമെന്നും രാഹുല്‍ പറഞ്ഞു. ഇന്നലെ സംഭവത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടുമെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. Also Read; പാലക്കാട് നടത്തിയത് റൊട്ടീന്‍ റെയ്ഡ്, എല്ലാ പാര്‍ട്ടിക്കാരുടെയും മുറികള്‍ പരിശോധിച്ചു; കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് പോലീസ് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്റെ പരാമര്‍ശവും രാഹുല്‍ തള്ളി. അദ്ദേഹം പോലീസിന് പൊളിറ്റിക്കല്‍ ഡയറക്ഷന്‍ കൊടുക്കുകയാണ്. ചിലരുടെ […]

പാലക്കാട് നടത്തിയത് റൊട്ടീന്‍ റെയ്ഡ്, എല്ലാ പാര്‍ട്ടിക്കാരുടെയും മുറികള്‍ പരിശോധിച്ചു; കോണ്‍ഗ്രസിന് പരാതിയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് പോലീസ്

പാലക്കാട്: ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ റൂമുകളില്‍ നടത്തിയ റെയ്ഡ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റൊട്ടീന്‍ റെയ്ഡ് മാത്രമാണെന്നും എസിപി പറഞ്ഞു. കോണ്‍ഗ്രസിന്റെ മാത്രമല്ല മറിച്ച് എല്ലാ പാര്‍ട്ടിയിലുമുള്ളവരുടെ മുറികള്‍ പരിശോധിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. Also Read; കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന ; പാലക്കാട് പ്രതിഷേധം, സംഘര്‍ഷം ‘ആരുടെയും പരാതിയില്‍ നിന്നല്ല പരിശോധന വന്നത്. ഇത് റൊട്ടീനായി നടക്കുന്ന പരിശോധനയാണ്. ഈ ഹോട്ടലില്‍ മാത്രമല്ല. സ്റ്റേഷന്‍ പരിധിയിലുള്ള മറ്റ് ലോഡ്ജുകളിലും […]

കോണ്‍ഗ്രസ് നേതാക്കളുടെ മുറികളില്‍ പോലീസിന്റെ പാതിരാ പരിശോധന ; പാലക്കാട് പ്രതിഷേധം, സംഘര്‍ഷം

പാലക്കാട്: പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് തീര്‍ത്തും അപ്രതീക്ഷിതമായ കാര്യങ്ങളാണ്. അതില്‍ ഏറ്റവും ശക്തമായ ഒന്നായിരുന്നു ഇന്നലെ അര്‍ധരാത്രി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ നടന്ന പാതിരാ പരിശോധന. ട്രോളി ബാഗുകളിലാക്കി തെരഞ്ഞെടുപ്പിന് ആവശ്യമായ കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ താമസിച്ച ഹോട്ടല്‍ മുറികളില്‍ പരിശോധന നടത്തിയത്. പാലക്കാട് കെപിഎം റീജന്‍സി എന്ന ഹോട്ടലിലായിരുന്നു പോലീസ് പരിശോധന. വികെ ശ്രീകണ്ഠന്‍, ജ്യോതികുമാര്‍ ചാമക്കാല, ഷാഫി പറമ്പില്‍ തുടങ്ങിയ നേതാക്കള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നപ്പോളാണ് മൂന്ന് നിലകളിലായി […]

ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നല്‍, താരങ്ങള്‍ കൂട്ടത്തോടെ നിലംപതിച്ചു, ഒരാള്‍ക്ക് ദാരുണാന്ത്യം

ലിമ: പെറുവില്‍ ഒരു പ്രാദേശിക ഫുട്‌ബോള്‍ മത്സരത്തിനിടെ ഇടിമിന്നലേറ്റ് ഫുട്‌ബോള്‍ താരത്തിന് ദാരുണാന്ത്യം. സഹകളിക്കാരായ നാലു പേര്‍ക്ക് പരുക്കേറ്റു. ഞായറാഴ്ചയാണ് സംഭവം. പെറുവിലെ ചില്‍കയിലുള്ള സ്റ്റേഡിയത്തിലാണ് ദാരുണ സംഭവം. പ്രതിരോധനിര താരമായ ഹ്യുഗോ ഡി ലാ ക്രൂസ് എന്ന മുപ്പത്തൊന്‍പതുകാരനാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുവെന്റൂഡ് ബെലാവിസ്തയും ഫാമിലിയ ചോക്കയും തമ്മിലുള്ള മത്സരത്തിന്റെ ആദ്യപകുതിക്കിടെയാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കനത്ത മഴയും ഇടിമിന്നലും കാരണം മത്സരം നിര്‍ത്തിവെച്ച് താരങ്ങള്‍ ഗ്രൗണ്ടില്‍ നിന്ന് മടങ്ങുമ്പോഴാണ് താരങ്ങള്‍ക്ക് മിന്നലേറ്റ് […]

ഉറക്കത്തില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരി മരിച്ചു

കൊഴിഞ്ഞാമ്പാറ (പാലക്കാട്): മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ് സംഭവം. കുട്ടിയുടെ കൂടെ ഉറങ്ങിയ മുത്തശ്ശിക്കും പാമ്പുകടിയേറ്റിരുന്നു. ഇവര്‍ക്ക് ചികിത്സ നല്‍കിയെങ്കിലും കുട്ടിക്ക് പാമ്പുകടിയേറ്റ വിവരം ആരും അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. രാത്രി അസ്ബിയയും മുത്തശ്ശി റഹ്‌മത്തും (45) ഒരുമിച്ചാണ് ഉറങ്ങാന്‍ കിടന്നത്. പാമ്പുകടിയേറ്റ റഹ്‌മത്ത് ബഹളം വെക്കുകയും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് […]