October 19, 2026

ട്രംപിനെ കണ്ട് സ്വര്‍ണം വിരണ്ടു; ഇന്ന് പവന് കുറഞ്ഞത് 1320 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഇടിഞ്ഞു. പവന് 1320 രൂപ കുറഞ്ഞതിനാല്‍ 57,600 രൂപയാണ് ഇന്നത്തെ വിപണി വില. ഗ്രാമിന് 165 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 7200 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5930 രൂപയാണ്. നവംബര്‍ ഒന്നാം തീയതി മുതല്‍ സ്വര്‍ണവിലയില്‍ നേരിയ ഇടിവുണ്ടായിരുന്നു. നവംബര്‍ ആറിന് മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായത്. അന്താരാഷ്ട്ര സ്വര്‍ണവില 80 ഡോളറോളം ഇടിഞ്ഞ് 2660 ഡോളറിലെത്തി. ഒക്ടോബര്‍ […]

ഡിവൈഎഫ്‌ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയായി കോണ്‍ഗ്രസും ട്രോളി ബാഗ് സമരത്തിന്

പാലക്കാട്: ഡിവൈഎഫ്ഐയുടെ ട്രോളി ബാഗ് സമരത്തിന് മറുപടിയുമായി കോണ്‍ഗ്രസും ട്രോളി ബാഗ് സമരത്തിനൊരുങ്ങുന്നു. സത്യമെന്താണെന്ന് പൊതുജങ്ങള്‍ അറിയണമെന്നും സിപിഐഎം നടത്തിയ ഗൂഢാലോചനയ്ക്കെതിരെ കോണ്‍ഗ്രസും ശക്തമായ സമരമാര്‍ഗങ്ങളിലേക്ക് പോകുകയാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. രണ്ടാമത്തെ ബാഗിലും ദുരൂഹതയുണ്ടെന്ന സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ആരോപണത്തിന്, അവ പോലീസ് അന്വേഷിക്കട്ടെയെന്നായിരുന്നു രാഹുലിന്റെ മറുപടി. തന്റെയടുക്കല്‍ എപ്പോഴും വസ്ത്രങ്ങള്‍ അടങ്ങിയ ബാഗ് ഉണ്ടാവാറുണ്ട്. ഫ്‌ലാറ്റില്‍ നിന്നല്ല വസ്ത്രങ്ങളുമായി കെപിഎം ഹോട്ടലിലേക്ക് വന്നത്. സംശയമുണ്ടെങ്കില്‍ ഫ്‌ലാറ്റിലെ സിസിടിവിയും പരിശോധിക്കാമെന്നും രാഹുല്‍ പറഞ്ഞു. Also Read; നവീന്‍ […]

നവീന്‍ ബാബുവിന്റെ മരണം: കുടുംബാംഗങ്ങളുടെ മൊഴി ഇനിയും രേഖപ്പെടുത്തിയിട്ടില്ല, ദിവ്യയുടെ ജാമ്യാപേക്ഷയില്‍ നാളെ ഉത്തരവ്

പത്തനംതിട്ട: എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ പ്രത്യേക അന്വേഷണ സംഘം ഇതുവരെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കളക്ടറുടെ മൊഴി വീണ്ടും എടുക്കുന്നതിലും ഇതുവരെ തീരുമാനമായിട്ടില്ല. കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താത്തതിനെതിരെ, അവരുടെ അഭിഭാഷകനായ ജോണ്‍ റാല്‍ഫ് കോടതിയില്‍ വാദമുന്നയിച്ചിരുന്നു. എഡിഎമ്മിന്റെ ഭാര്യയുടെ മൊഴിയെടുക്കണമെന്നും അവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണമെന്നും പി പി ദിവ്യയും കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതിനിടെ യാത്രയയപ്പ് നടന്ന ഒക്ടോബര്‍ 14 ന്, […]

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശ, ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടില്‍ ജയിക്കും: കെ സുധാകരന്‍

പാലക്കാട്: പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന് ശുക്രദശയെന്നാണെന്നും ഇനി പ്രതീക്ഷിച്ചതിന്റെ ഇരട്ടി വോട്ടില്‍ രാഹുല്‍ ജയിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. അര്‍ദ്ധരാത്രിയില്‍ കോണ്‍ഗ്രസ് വനിതാ നേതാക്കള്‍ ഉള്‍പ്പെടെ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ റെയ്ഡ് നടത്തിയ സംഭവത്തില്‍ പോലീസിനെ നിയമപരമായി നേരിടുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. Also Read; നിവിന്‍ പോളിയെ രക്ഷിച്ചത് പോലീസിന്റെ ഇടപെടല്‍; ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി ‘പോലീസ് പരിശോധനയില്‍ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് കള്ളപ്പണം കിട്ടിയോ. തിരിച്ചുപോകുമ്പോള്‍ ഒരു ക്ഷമാപണം പോലും നടത്താന്‍ പോലീസ് തയ്യാറായില്ല. […]

നിവിന്‍ പോളിയെ രക്ഷിച്ചത് പോലീസിന്റെ ഇടപെടല്‍; ആരോപണത്തില്‍ ഉറച്ച് പരാതിക്കാരി

ഇടുക്കി: നടന്‍ നിവിന്‍പോളിക്കെതിരായ ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് പരാതിക്കാരി. പോലീസിന്റെ ഇടപെടലാണ് നിവിന്‍ പോളിയെ രക്ഷിച്ചതെന്നും പോലീസുമായി നിവിന്‍പോളിക്ക് അടുത്ത ബന്ധമുണ്ടെന്നും പരാതിക്കാരി ആരോക്കുന്നു. അന്വേഷണത്തിന്റെ തുടക്കം മുതല്‍ നിവിന്‍ പോളിയെ സംരക്ഷിക്കുന്ന നിലപാടായിരുന്നു പോലീസിന്റേത്. കൃത്യമായ ഒരു മൊഴിയെടുപ്പ് പോലും പ്രത്യേക അന്വേഷണസംഘം നടത്തിയില്ല. നിയമപരമായി തന്നെ മുന്നോട്ടു പോകും. നിവിന്‍ പോളിയെ കുറിച്ച് ഉന്നയിച്ച ആരോപണങ്ങളില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുവെന്നും പരാതിക്കാരി പറഞ്ഞു. Also Read; പൊതു ജീവിതം അവസാനിപ്പിക്കുന്നു, യാത്രയും പ്രസംഗവും ഒഴിവാക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍ […]

പൊതു ജീവിതം അവസാനിപ്പിക്കുന്നു, യാത്രയും പ്രസംഗവും ഒഴിവാക്കുന്നുവെന്ന് കവി സച്ചിദാനന്ദന്‍

പൊതു ജീവിതം അവസാനിപ്പിക്കുകയാണെന്ന് കവിയും കേരള സാഹിത്യ അക്കാദമി പ്രസിഡണ്ടുമായ കെ സച്ചിദാനന്ദന്‍. ഫേസ്ബുക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. യാത്രയും പൊതുയോഗങ്ങളും പ്രസംഗങ്ങളും പതുക്കെ അവസാനിപ്പിക്കുകയാണെന്നും കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ പങ്കെടുക്കുയുള്ളുവെന്നുമാണ് കുറിപ്പിലുള്ളത്. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം Also Read; എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍ സുഹൃത്തുക്കളെ, ഞാന്‍ 7 വര്‍ഷം മുന്‍പു ഒരു താത്കാലികnമറവി രോഗത്തിന് ( transient global amnesia) വിധേയനായിരുന്നു. അന്നു മുതല്‍ മരുന്നും ( […]

എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍

രാമനാട്ടുകര: എന്‍ജിനില്‍ കുടുങ്ങിയ യുവാവിന്റെ മൃതദേഹവുമായി തീവണ്ടി സഞ്ചരിച്ചത് കിലോമീറ്ററുകള്‍. ചൊവ്വാഴ്ച രാവിലെ 8.10 ന് പുറപ്പെട്ട കണ്ണൂര്‍-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ഫറോക്ക് സ്‌റ്റേഷനിലിലെത്തിയപ്പോഴാണ് എന്‍ജിനില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കല്ലായി സ്‌റ്റേഷന്‍ കഴിഞ്ഞ് അല്‍പം മാറി ഒരു അപകടമുണ്ടായതായി ലോക്കോ പൈലറ്റ് വിവരം നല്‍കിയതായി ഫറോക്ക് റെയില്‍വേ സ്‌റ്റേഷന്‍ മാനോജര്‍ എസ് എസ് മനോജ് പറഞ്ഞു. പക്ഷേ മൃതദേഹം എഞ്ചിനിലെ കപ്ലിങ്ങില്‍ കുടുങ്ങിക്കിടക്കുന്ന വിവരം ട്രെയിനിലുള്ളവര്‍ അറിഞ്ഞിരുന്നില്ല. യുവാവിന്റെ അരയ്ക്കുതാഴെ നഷ്ടപ്പെട്ട നിലയിലായിരുന്നു. മൃതദേഹം […]

അമേരിക്കയില്‍ വീണ്ടും ട്രംപ് ; ‘ഇനി അമേരിക്കയുടെ സുവര്‍ണ കാലം’, ജനങ്ങളെ അഭിസംബോധന ചെയ്ത് ട്രംപ്

അമേരിക്കയില്‍ വീണ്ടും ട്രംപിസം.അമേരിക്കയുടെ 47ാമത് പ്രസിഡമന്റായാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയമുറപ്പിച്ചതിന് പിന്നാലെ ജനങ്ങളെ അഭിസംബോധന ചെയ്ത് ഡൊണാള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പില്‍ തന്നോടൊപ്പം നിന്ന അമേരിക്കയിലെ ജനങ്ങള്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനുമെല്ലാം അദ്ദേഹം നന്ദി പറഞ്ഞു. അമേരിക്കയുടെ സുവര്‍ണ കാലം വന്നെത്തിയെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തിനുണ്ടായ മുറിവ് ഉണക്കുമെന്ന് ട്രംപ് പ്രതിജ്ഞയെടുത്തു. Also Read ; സ്വതന്ത്രന് നിക്ഷേപ തുക 5000, പക്ഷേ വോട്ടര്‍ പട്ടിക ലഭിക്കാന്‍ 25,000 കൊടുക്കണം തിങ്ങി നിറഞ്ഞ വേദിയില്‍ ഹര്‍ഷാരവത്തോടെയാണ് അണികള്‍ […]

സ്വതന്ത്രന് നിക്ഷേപ തുക 5000, പക്ഷേ വോട്ടര്‍ പട്ടിക ലഭിക്കാന്‍ 25,000 കൊടുക്കണം

ചേലക്കര : സാധാരണ തെരഞ്ഞെടുപ്പുകളില്‍ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിക്ക് മണ്ഡലത്തിലെ ഒരു സെറ്റ് വോട്ടര്‍ പട്ടിക സൗജന്യമാണ്. പക്ഷേ ഈ ആനുകൂല്യം തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ലഭിക്കാറില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കര മണ്ഡലം സംവരണ മണ്ഡലമായതുകൊണ്ട് തന്നെ മറ്റു മണ്ഡലങ്ങളുടെ പകുതി തുകയാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ നിക്ഷേപ തുക. അതായത് 5000 രൂപയാണ് ചേലക്കരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെട്ടിവെക്കേണ്ട തുക. Also Read; ആധാറിലെ ജനനത്തീയതി നിര്‍ണായ തെളിവല്ല: സുപ്രീംകോടതി എന്നാല്‍ മണ്ഡലത്തിലെ ഒരു സെറ്റ് […]

ആധാറിലെ ജനനത്തീയതി നിര്‍ണായക തെളിവല്ല: സുപ്രീംകോടതി

ജനനത്തീയതി കണക്കാക്കാനുള്ള നിര്‍ണായക തെളിവായി ആധാറിനെ കണക്കാക്കാനാവില്ലെന്ന് സുപ്രീംകോടതി. വാഹനാപകടക്കേസിലെ നഷ്ടപരിഹാരത്തിന് പ്രായം കണക്കാക്കാന്‍ ആധാറിലെ ജനനത്തീയതി ആശ്രയിച്ച പഞ്ചാബ്, ഹരിയാന ഹൈക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ടാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. Also Read; ആരോഗ്യ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി; പി വി അന്‍വറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയ ജനനത്തീയതിയാണ് മരിച്ചയാളുടെ പ്രായം കണക്കാക്കാന്‍ ആധികാരികമായി സ്വീകരിക്കാവുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കരോള്‍ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ബാലനീതി നിയമത്തിലെ 94-ാം വകുപ്പ് പ്രകാരം സ്‌കൂള്‍ […]