October 14, 2026

ആലുവ മോഷണ കേസ്; നിര്‍ണായകമായത് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍

ആലുവ: ആലുവയില്‍ രണ്ട് വീടുകളില്‍നിന്ന് 38 പവന്റെ ആഭരണങ്ങളും പണവും മോഷ്ടിച്ച കേസ് അന്വേഷിക്കാന്‍ സംഘം ശനിയാഴ്ച കേരളത്തിലെത്തും. ചൊവ്വാഴ്ച രാത്രി അജ്‌മേര്‍ ദര്‍ഗ ശെരീഫിനു സമീപത്തുനിന്ന് കേരള പോലീസ് സാഹസികമായാണ് മോഷണക്കേസിലെ പ്രതികളെ പിടികൂടിയിരുന്നത്. പ്രതികളിലൊരാള്‍ രഹസ്യമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ലഭിച്ചത് അന്വേഷണത്തില്‍ വഴിത്തിരിവായി. ഇതിന്റെ ടവര്‍ ലൊക്കേഷന്‍ അനുസരിച്ചാണ് പ്രതികളെ കണ്ടെത്തിയത്. അജ്‌മേറില്‍ പിടിയിലായ പ്രതികളെ കോടതിയുടെ അനുമതിയോടെയാണ് ആലുവയിലെത്തിക്കുന്നത്. ഉത്തരാഖണ്ഡ് റാപൂര്‍ റൂര്‍ക്കി സ്വദേശികളായ ഷെഹജാദ് (33), ഡാനിഷ് (23) […]

പ്ലസ് ടു വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട്: കുവ്വക്കാട് പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ശിവക്ഷേത്രത്തിനു സമീപം പുത്തന്‍പുരയില്‍ താഴെ കുനിയില്‍ ദാസന്റെ മകള്‍ ദിനയ ദാസിനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. Also Read ; മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാഥിനിയാണ് ദിനയ ദാസ്. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷി അന്തരിച്ചു

മുംബയ്: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ശിവസേനയുടെ മുതിര്‍ന്ന നേതാവുമായിരുന്ന മനോഹര്‍ ജോഷി (86) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന അദ്ദേഹം ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്. ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് മുംബയിലെ ശിവാജി പാര്‍ക്ക് ശ്മശാനത്തില്‍ വെച്ച് നടക്കും. Also Read ; സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു 1995 മുതല്‍ 1999 വരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നു. പാര്‍ലമെന്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ട ജോഷി 2002 മുതല്‍ 2004വരെ ലോക്സഭാ […]

സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊന്നു

കോഴിക്കോട്: കൊയിലാണ്ടിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയെ വെട്ടിക്കൊലപ്പെടുത്തി. പെരുവട്ടൂര്‍ ചെറിയപ്പുരം ക്ഷേത്രോത്സവത്തിനിടെയാണ് കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ സെക്രട്ടറിയായ പിവി സത്യനാഥന്‍ (62) നെ കൊലപ്പെടുത്തിയത്. Also Read ; തൃശൂര്‍ പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു തിന്നു സംഭവവുമായി ബന്ധപ്പെട്ട് പെരുവട്ടൂര്‍ സ്വദേശിയായ സിപിഎം മുന്‍ ബ്രാഞ്ച് കമ്മിറ്റി അംഗം പുറത്തോന അഭിലാഷ് (30) നെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. കൊലയ്ക്കു പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്ന് കോഴിക്കോട് റൂറല്‍ എസ്പി അരവിന്ദ് സുകുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടിയില്‍ […]

തൃശൂര്‍ പാലപ്പിള്ളിയില്‍ പുലിയിറങ്ങി; പശുക്കിടാവിനെ കൊന്നു തിന്നു

തൃശൂര്‍: പാലപ്പിള്ളി എലിക്കോട് ആദിവാസി കോളനിയ്ക്ക് സമീപം പുലിയിറങ്ങി. പ്രദേശവാസികളുടെ പശുക്കിടാവിനെ പുലി കൊന്നു തിന്നു.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയിട്ടുണ്ട്. ഈ മാസമാദ്യം ജനവാസ മേഖലയിലിറങ്ങിയ പുലി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് എച്ചിപ്പാറ, കുണ്ടായി, വലിയകുളം പ്രദേശങ്ങളിലും പുലിയിറങ്ങി പശുക്കളെ കൊന്നിരുന്നു. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന കുടിലുകള്‍ക്കും ആദിവാസി കോളനികള്‍ക്കും സമീപത്തായി പുലിയിറങ്ങി വളര്‍ത്തു മൃഗങ്ങളെ ആക്രമിച്ചു തുടങ്ങിയതോടെ നാട്ടുകാര്‍ ഭീതിയിലാണ്. കാട്ടാനശല്യത്താല്‍ പൊറുതിമുട്ടിയിരിക്കുന്ന പ്രദേശത്ത് പുലിയിറങ്ങി ഭീതി പരത്തിയതോടെ നാട്ടുകാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത […]

തിരുവനന്തപുരത്ത് പന്ന്യന്‍, വയനാട്ടില്‍ ആനി രാജ, സി പി ഐ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി

തിരുവനന്തപുരം: സി പി ഐ ലോക്‌സഭാ സ്ഥാനാര്‍ഥിപ്പട്ടിക പൂര്‍ത്തിയായി. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കും. തൃശൂരില്‍ വി എസ് സുനില്‍ കുമാര്‍, വയനാട് ആനി രാജ, മാവേലിക്കര സി എ അരുണ്‍കുമാര്‍ എന്നിവരെയും കളത്തിലിറക്കാനാണ് ധാരണയായത്. 26ന് ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകും. തിരുവനന്തപുരം ജില്ലാ കമ്മിറ്റി പന്ന്യന്‍ രവീന്ദ്രനെ മത്സരിപ്പിക്കണം എന്ന നിര്‍ദേശമാണ് മുന്നോട്ടുവെച്ചത്. മന്ത്രി ജി ആര്‍ അനിലിന്റെ പേരും ഉണ്ടായിരുന്നുവെങ്കിലും പന്ന്യന്‍ രവീന്ദ്രനാണ് വിജയസാധ്യതയെന്നും വിജയസാധ്യത മാത്രം പരിഗണിച്ചാല്‍ മതി എന്നതിന്റെ […]

റംസാന്‍ വ്രതാരംഭത്തോടനുബന്ധിച്ച് വമ്പന്‍ ആനുകൂല്യങ്ങള്‍ ഒരുക്കി യുഎഇ

ദുബായ്: വ്രതശുദ്ധിയോടെ റംസാനെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ലോകമെമ്പാടുമുള്ള വിശ്വാസികള്‍ മുഴുവനും. അതിനാല്‍ യുഎഇ നിവാസികള്‍ക്കായി പുണ്യമാസത്തില്‍ വമ്പന്‍ ആനുകൂല്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്. അതിനുവേണ്ടി റംസാന്‍ മാസത്തില്‍ 35 ദശലക്ഷം ദിര്‍ഹം അനുവദിച്ചിരിക്കുകയാണ് ഷാര്‍ജ കോപ്പറേറ്റീവ് സൊസൈറ്റി. പതിനായിരത്തോളം ഉത്പന്നങ്ങളുടെ വിലയും കുറച്ചിട്ടുണ്ട്. Also Read ; ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരും, വനാതിര്‍ത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ: എ കെ ശശീന്ദ്രന്‍ വില കുറച്ചവയില്‍ 80 ശതമാനവും അവശ്യ ഭക്ഷ്യ വസ്തുക്കളാണ്. യുഎഇയിലെ 67 ബ്രാഞ്ചുകളില്‍ നിന്ന് ഈ ഉത്പന്നങ്ങള്‍ […]

ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരും, വനാതിര്‍ത്തിക്ക് പുറത്തെത്തിയാലേ വെടിവെക്കാനാവൂ: എ കെ ശശീന്ദ്രന്‍

കോഴിക്കോട്: കാട്ടാന ബേലൂര്‍ മഗ്നയെ പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. ആന വന അതിര്‍ത്തിക്ക് പുറത്ത് എത്തിയാല്‍ മാത്രമേ വെടിവെയ്ക്കാന്‍ കഴിയുകയുളളു. ആനയുടെ സഞ്ചാരപഥം നന്നായി നിരീക്ഷിക്കുന്നുണ്ട്. കോടതിയുടെ നിലപാടില്‍ അയവ് വന്നിട്ടുണ്ട്. കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരമാണ് നടപടികള്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. Also Read ; ‘മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്’; കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി […]

‘മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന മൃഗങ്ങളെ കൊല്ലാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്’; കേന്ദ്ര വനം മന്ത്രി ഭുപേന്ദര്‍ യാദവ്

വയനാട്: മനുഷ്യന്റെ ജീവനും സ്വത്തിനും അപായമുണ്ടാക്കുന്ന ജീവികളെ നേരിടാനുള്ള അധികാരം സര്‍ക്കാരിനുണ്ടെന്ന് കേന്ദ്ര വനംമന്ത്രി ഭുപേന്ദര്‍ യാദവ്. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്ക് നല്‍കുന്ന പത്ത് ലക്ഷം രൂപ കേന്ദ്ര വിഹിതമാണെന്നും സംസ്ഥാനത്തിന് വേണമെങ്കില്‍ അത് കൂട്ടാമെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു. Also Read ; ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി 1972ലെ വന്യജീവി സംരക്ഷണ നിയമം വകുപ്പ് 11 അനുസരിച്ച്, മനുഷ്യന് അപായമുണ്ടാക്കുന്ന വന്യജീവികളെ നേരിടാന്‍ സംസ്ഥാനത്തിന് അധികാരമുണ്ട്. ഇത്തരത്തിലുള്ള മൃഗങ്ങളെ […]

ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി

ബംഗളൂരു: ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൂപ്പുകുത്തിയ ബൈജൂസ് ആപ്പിന്റെ ഉടമ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കി ഇഡി. വിദേശനാണ്യ വിനിമയ ചട്ട ലംഘനം അടക്കം നിരവധി കേസുകള്‍ നേരിടുന്നതിന് പിന്നാലെയാണ് ബൈജൂസിനെ തേടി ഇഡിയുടെ നോട്ടീസ് എത്തുന്നത്. Also Read ; വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി രാജ്യം വിടുന്നത് തടയുന്നതിന് വേണ്ടിയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടതെന്ന് ഔദ്യോഗിക വിശദീകരണം. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ മാദ്ധ്യമങ്ങള്‍ ബൈജു രവീന്ദ്രന്റെ പ്രതികരണം തേടിയെങ്കിലും […]