October 14, 2026

വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി

വന്ദേഭാരത് എക്സ്പ്രസ് മംഗലാപുരം വരെ നീട്ടി. തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേഭാരത് ട്രെയിനാണ് ആണ് മംഗലാപുരത്തേക്ക് നീട്ടിയത്. മംഗലാപുരത്ത് നിന്ന് രാവിലെ 6.15ന് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകുന്നേരം 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12.40ന് മംഗലാപുരത്തെത്തും. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമേഖലയില്‍ കുടുങ്ങി

മോസ്‌കോ: സെക്യൂരിറ്റി, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് ജോലിയെന്ന വ്യാജ വാഗ്ദാനം വിശ്വസിച്ച് റഷ്യയിലെത്തിയ ഇന്ത്യന്‍ യുവാക്കള്‍ യുദ്ധമേഖലയില്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. സൈന്യത്തില്‍ ചേര്‍ന്ന് യുക്രെയിനെതിരായ യുദ്ധത്തില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് മേലെ സമ്മര്‍ദമുണ്ടെന്നു എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവാക്കള്‍ വീഡിയോയിലൂടെ ബന്ധുക്കളോടും കേന്ദ്ര സര്‍ക്കാരിനോടും ആവശ്യപ്പെട്ടു. ഇതിനെതിരെ യുവാക്കളുടെ കുടുംബവും ഹൈദരാബാദ് എം പി അസറുദ്ദീന്‍ ഒവൈസിയും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്. Also Read ;ഉറങ്ങുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു തെലങ്കാനയില്‍ നിന്ന് രണ്ടുപേരും കര്‍ണാടകയില്‍ നിന്ന് മൂന്നുപേരും […]

ഉറങ്ങുന്നതിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു

ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ച് കിടക്കക്ക് തീ പിടിച്ചു. തലനാരിഴക്ക് ഒഴിവായത് വൻദുരന്തം. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം. Also Read ; 35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക് കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചു ഫഹീം ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയും കിടക്കക്ക് തീപിടിക്കുകയുമായിരുന്നു. ശബ്ദം കേട്ട് വീട്ടിലുണ്ടായിരുന്നവരും മുറിയിലെത്തി വെള്ളം ഒഴിച്ച് തീ അണക്കുകയായിരുന്നു. കിടക്ക ഭാഗികമായി കത്തിയ […]

35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക്

പ്രതിമാസം 35 ലക്ഷം വരുമാനം ഒഴിവാക്കി സിനിമയിലേക്ക് വന്ന നായകനാണ് വിക്രാന്ത് മസ്സേ. ബോളിവുഡില്‍ കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നായിരുന്ന 12ത്ത് ഫെയിലിന്റെ ഈ നായകന്‍ 2007 ല്‍ ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. നിരവധി ജനപ്രിയ സീരിയലുകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹം ടെലിവിഷനില്‍ തിരക്കുള്ള നടനായിരുന്നു. വലിയ വരുമാനം ലഭിക്കുന്ന മേഖല ആയിരുന്നുവെങ്കിലും കാലം ചെന്നപ്പോള്‍ തനിക്ക് അത് മടുത്തെന്നാണ് വിക്രാന്ത് പറയുന്നത്. അതുവരെയുള്ള സാമ്പത്തിക ബാധ്യതകളെല്ലാം തീര്‍ത്തതിന് ശേഷമാണ് ജീവിതത്തിലെ […]

കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ

ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ പോസ്റ്റർ വിവാദത്തിൽ. പദയാത്രയുടെ കോഴിക്കോട്ടെ പരിപാടികളുമായി ബന്ധപ്പെട്ടിറക്കിയ പോസ്റ്ററിൽ ഉച്ചഭക്ഷണം ‘എസ്.സി-എസ്.ടി നേതാക്കളും ഒന്നിച്ച്’ എന്നെഴുതിയതാണ് വിവാദമായത്. ബി.ജെ.പി യുടെ ഔദ്യോഗിക പേജുകളിലടക്കം ഈ പോസ്റ്റർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി പേരാണ് പോസ്റ്ററിനെതിരെ വിമര്‍ശനമുയര്‍ത്തി രംഗത്തെത്തുന്നത്. Also Read ; നാല് മാസം പ്രായമുള്ള കുഞ്ഞിന് ലോക റെക്കോഡ് അതിനിടെ ജാഥ ബി.ഡി.ജെ.എസ് ബഹിഷ്കരിച്ചു. പരിപാടിയില്‍ ബി.ഡി.ജെ.എസ് നേതാക്കന്മാരെ തഴഞ്ഞു എന്നാരോപിച്ചാണ് ബഹിഷ്കരണം. സംസ്ഥാന നേതൃത്വത്തിൻ്റെ നിർദേശ പ്രകാരമാണ് പരിപാടി […]

നാല് മാസം പ്രായമുള്ള കുഞ്ഞിന് ലോക റെക്കോഡ്

നാല് മാസം പ്രായമുള്ള കുഞ്ഞിന് ലോക റെക്കോഡ്. ആന്ധ്രാപ്രദേശിലെ നന്ദിഗമയില്‍ നിന്നുള്ള കൈവല്യ എന്ന കൊച്ചു മിടുക്കിയാണ് നാലാം മാസത്തില്‍ ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. പച്ചക്കറികളും ഫോട്ടോഗ്രാഫുകളും മുതല്‍ മൃഗങ്ങളും പക്ഷികളും ഉള്‍പ്പെടുന്ന 120 വ്യത്യസ്ത വസ്തുക്കളെ തിരിച്ചറിഞ്ഞാണ് ഈ കുഞ്ഞ് നോബല്‍ ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടം പിടിച്ചത്. കൈവല്യയുടെ സവിശേഷമായ ശേഷി ശ്രദ്ധിച്ച അമ്മ ഹേമയാണ് അവളുടെ കഴിവുകള്‍ തെളിയിക്കുന്ന ഒരു വീഡിയോ റെക്കോര്‍ഡ് ചെയ്ത് നോബല്‍ വേള്‍ഡ് റെക്കോര്‍ഡിലേക്ക് അയച്ചത്. 2024 […]

ജമാ മസ്ജിദ് മെട്രോ സ്റ്റേഷന്‍ ഇനി മംഗമേശ്വര്‍ മെട്രോ സ്റ്റേഷന്‍ എന്നറിയപ്പെടും

ലക്നൗ: ആഗ്രയില്‍ നിര്‍മാണത്തിലിരിക്കുന്ന മെട്രോ സ്റ്റേഷന്റെ പേര് മാറ്റി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. ജമാ മസ്ജിദ് മെട്രോ സ്റ്റേഷനെ മംഗമേശ്വര്‍ മെട്രോ സ്റ്റേഷന്‍ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. തൊട്ടടുത്ത മംഗമേശ്വര്‍ ക്ഷേത്രത്തോടുള്ള ആദര സൂചകമായാണ് പേരുമാറ്റിയതെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. Also Read ;വീട്ടിലിരുന്ന് പണം സാമ്പാദിക്കാം; കേരള പോലീസിന്റെ മുന്നറിയിപ്പ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദേശപ്രകാരമാണ് പേര് മാറ്റിയതെന്ന് ഉത്തര്‍പ്രദേശ് മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പ്രതികരിച്ചു. പേര് മാറ്റാന്‍ നേരത്തേ നിര്‍ദേശം നല്‍കിയിരുന്നുവെന്നും […]

വീട്ടിലിരുന്ന് പണം സാമ്പാദിക്കാം; കേരള പോലീസിന്റെ മുന്നറിയിപ്പ്

വീട്ടിലിരുന്ന് കൂടുതല്‍ പണം സാമ്പാദിക്കാം എന്ന് പറഞ്ഞുള്ള വ്യാജ ജോലി വാഗ്ദാനങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. Also Read ; മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ ഇത്തരം ജോലിക്കെതിരെ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച് പോലീസ് വ്യക്തമാക്കി. മൊബൈലിലേക്ക് സന്ദേശങ്ങള്‍ അയച്ചാണ് ഇത്തരം തട്ടിപ്പുകാര്‍ ഓണ്‍ലൈന്‍ ജോലി വാഗ്ദാനം ചെയ്യുന്നത്. ടാസ്‌ക് പൂര്‍ത്തീകരിച്ചാലും പണം തിരികെ നല്‍കാതിരിക്കുന്നതാണ് തട്ടിപ്പിന്റെ പ്രധാന രീതി. തുടക്കത്തില്‍ ചെറിയ ടാസ്‌ക് നല്‍കിയത് പൂര്‍ത്തീകരിച്ചാല്‍ പണം […]

മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുതിര്‍ന്ന സുപ്രീം കോടതി അഭിഭാഷകന്‍ ഫാലി എസ് നരിമാന്‍ അന്തരിച്ചു. 95 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്നലെ രാത്രിയോടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിക്കുന്നത്. സുപ്രീം കോടതി മുന്‍ ജഡ്ജി റോഹിങ്ടണ്‍ നരിമാന്‍ മകനാണ്. Also Read ; കര്‍ഷകരുടെ മാര്‍ച്ച് ഇന്ന് ഡല്‍ഹിയിലേക്ക് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ അതികായനാണ് അന്തരിച്ചത്. 1929ല്‍ ഇന്ന് മ്യാന്‍മറിന്റെ ഭാഗമായിട്ടുള്ള റങ്കൂണിലെ ഒരു പാഴ്‌സി കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. 1971 മുതല്‍ ഇന്ത്യന്‍ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കുകയായിരുന്നു […]

കര്‍ഷകരുടെ മാര്‍ച്ച് ഇന്ന് ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ അനുനയ ശ്രമങ്ങള്‍ പൂര്‍ണമായി തള്ളിയ കര്‍ഷകര്‍ ഇന്ന് ഡല്‍ഹിയിലേക്ക്. 11 മണിക്ക് ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുമെന്നാണ് കര്‍ഷകരുടെ പ്രഖ്യാപനം. ശംഭു അതിര്‍ത്തിയില്‍ ഹൈട്രോളിക് ക്രെയിനുകളും മണ്ണുമാന്തി യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്. ഹരിയാന പോലീസിന്റെ കോണ്‍ക്രീറ്റ് ബാരിക്കേഡുകള്‍ മറികടന്ന് മുന്നേറാനാണ് കര്‍ഷകരുടെ തീരുമാനം. കര്‍ഷകരും പോലീസും ഏറ്റുമുട്ടലിലേക്ക് നിങ്ങാനാണ് സാധ്യത. അതിനാല്‍ പ്രതിഷേധം കണക്കിലെടുത്ത് പഞ്ചാബ് – ഹരിയാന അതിര്‍ത്തിയിലും ഡല്‍ഹിയിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ ഇന്ന് അര്‍ധരാത്രി വരെ ഇന്റര്‍നെറ്റ് നിരോധനം […]