October 14, 2026

വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശച്ച് ഗവര്‍ണര്‍

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒപ്പമാണെന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. വന്യജീവി ആക്രമണങ്ങളില്‍ പ്രശ്ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും ഗവര്‍ണര്‍ പറഞ്ഞു. Also Read ;ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക് ഇന്നത്തെ സന്ദര്‍ശന ലക്ഷ്യം ബാധിക്കപ്പെട്ട മനുഷ്യരെ ആശ്വസിപ്പിക്കുക എന്നതാണ്. പ്രശ്ന പരിഹാരത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായിരുന്നു. വൈകിയാണ് […]

ഇഡിക്ക് മുന്നില്‍ ഹാജരാകില്ലെന്ന് തോമസ് ഐസക്

കൊച്ചി: മസാല ബോണ്ട് കേസില്‍ ഇഡി സമന്‍സിന് മറുപടി നല്‍കാമെന്ന് കിഫ്ബി. ഡിജിഎം അജോഷ് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകുകയും കണക്കുകളില്‍ വിശദീകരണം നല്‍കുകയും ചെയ്യുമെന്ന് കിഫ്ബി അറിയിച്ചിട്ടുണ്ട്. Also Read ; തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പന തടഞ്ഞ് പോലീസ് ഈ മാസം 26,27 തീയതികളില്‍ കിഫ്ബി ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ തോമസ് ഐസക്കിനെ ചോദ്യം ചെയ്യണമെന്നും ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും അറിയുന്നയാളാണ് തോമസ് […]

തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പന തടഞ്ഞ് പോലീസ്

തൃശൂര്‍: തൃശൂര്‍ മുല്ലശേരിയില്‍ ഭാരത് അരി വില്‍പന തടഞ്ഞ് പോലീസ്. ഈ വരുന്ന വ്യാഴാഴ്ച ഏഴാം വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് പോലീസ് അരി വിതരണം തടഞ്ഞത്. അരി വിതരണം പെരുമാറ്റ ചട്ടലംഘനമാണെന്ന് പോലീസ് പറയുന്നു. ഭാരത് അരിയെച്ചൊല്ലി തൃശൂരില്‍ രാഷ്ട്രീയപ്പോര് നടക്കുന്നതിനിടെയാണ് അരി വില്‍പന പോലീസ് തടഞ്ഞത്. സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകരും പോലീസും തമ്മില്‍ തര്‍ക്കമുണ്ടായി. Also Read; രണ്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരം ലഭിച്ചു കേന്ദ്ര പദ്ധതി പ്രകാരം കിലോഗ്രാമിന് 29 […]

രണ്ട് വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരം ലഭിച്ചു

തിരുവനന്തപുരം: പേട്ട റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ് -റബീന ദേവി ദമ്പതികളുടെ മകള്‍ മേരിയെയാണ് തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചിരിക്കുന്നത്. നഗരത്തിന്റെ മുക്കും മൂലയും അരിച്ചു പെറുക്കിയുള്ള അന്വേഷണത്തിലാണ് പോലീസ്. ഇതിനിടെ കുട്ടിയെ വാഹനത്തില്‍ കൊണ്ടുപോകുന്നത് കണ്ടതായി സംശയം ഉന്നയിച്ച് ഈഞ്ചയ്ക്കലിലുള്ള കുടുംബം പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സ്റ്റേഷനിലെത്തിയ കുടുംബം ഇക്കാര്യം പോലീസിനെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് […]

സഹോദരിയെ ശല്യം ചെയ്ത യുവാവിനെ സഹോദരന്‍ വെട്ടിക്കൊന്നു

കോയമ്പത്തൂര്‍: തമിഴ്നാട് കോയമ്പത്തൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ 19കാരന്‍ നടുറോഡില്‍ വെട്ടിക്കൊന്നു. ചിന്നപ്പംപെട്ടി സ്വദേശിയായ പ്രണവാണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതി പേരരശന്‍ (19) സമീപത്തെ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് സഹോദരിയെ ശല്യം ചെയ്തതിലുള്ള വൈരാഗ്യവും പകയുമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് അറിയിച്ചത്. സംഭവത്തില്‍ സമീപത്തുണ്ടായിരുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. Also Read ; അസോളക്കാര്യം ചെറിയകാര്യമല്ല… അമൃത കോളേജ് കാര്‍ഷിക വിദ്യാര്‍ഥികളുടെ വേറിട്ട പഠനക്ലാസ് ഉന്നത വിദ്യാഭ്യാസത്തിന് അപേക്ഷ നല്‍കുന്നതിനുവേണ്ടി പോകാന്‍ […]

അസോളക്കാര്യം ചെറിയകാര്യമല്ല… അമൃത കോളേജ് കാര്‍ഷിക വിദ്യാര്‍ഥികളുടെ വേറിട്ട പഠനക്ലാസ്

കോയമ്പത്തൂർ : കര്‍ഷകര്‍ക്ക് ഏറെ സഹായകമായ അസോളയുടെ അനന്തസാധ്യതകള്‍ പരിചയപ്പെടുത്തി കാര്‍ഷിക കോളേജ് വിദ്യാര്‍ത്ഥികള്‍.റൂറൽ അഗ്രികള്‍ച്ചറല്‍ വർക്ക്‌ എക്സ്പീരിയൻസിന്റെ ഭാഗമായി കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ വിദ്യാർഥികളാണ് കുറുനല്ലിപാളയം പഞ്ചായത്തിലെ കർഷകർക്കായി അസോളയുടെ സാധ്യതകൾ പരിചയപ്പെടുത്തിയത്‌. അസോളയിൽ അനബേന എന്ന സയനോ ബാക്ടീരിയയുള്ളതിനാൽ നൈട്രജൻ സ്ഥിരീകരണത്തിന് അസോള സഹായിക്കുന്നു. പയർ വർഗങ്ങളെക്കാൾ മൂന്നിരട്ടി അന്തരീക്ഷ നൈട്രജൻ സ്ഥിരീകരണം നടത്താൻ അസോളക്ക് കഴിയും.പ്രോട്ടീൻ, അവശ്യ അമിനോ ആസിഡുകൾ, വിവിധതരം വിറ്റമിനുകൾ എന്നിവയുടെ സ്രോതസ്സായ അസോള കന്നുകാലികൾക്കുള്ള തീറ്റയായും ഉപയോഗിക്കുന്നു. […]

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി

മാനന്തവാടി: വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. ഇന്ന് പുലര്‍ച്ചെ റോഡ് മാര്‍ഗ്ഗമാണ് രാഹുല്‍ വായനാട്ടിലെത്തി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല സ്വദേശി പനച്ചിയില്‍ അജീഷിന്റെ വീടാണ് അദ്ദേഹം ആദ്യം സന്ദര്‍ശിച്ചത്. ഏഴ് മണിയോടെ അദ്ദേഹം അജീഷിന്റെ വീട്ടിലെത്തി അജീഷിന്റെ കുടുംബാംഗങ്ങളുമായി സംസാരിച്ച് എന്ത് സഹായം വേണമെങ്കിലും നല്‍കാമെന്നും ഉറപ്പ് നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. കെ സി വേണുഗോപാല്‍ എം പി, ടി സിദ്ദിഖ് എംഎല്‍എ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു. Also Read […]

മദ്യനയ അഴിമതിക്കേസില്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി അരവിന്ദ് കേജ്രിവാള്‍

മദ്യനയ അഴിമതിക്കേസില്‍ ഓണ്‍ലൈനായി കോടതിയില്‍ ഹാജരായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍. ചോദ്യംചെയ്യലിന് ഹാജരാകുന്നില്ലെന്ന ഇ.ഡിയുടെ ഹര്‍ജിയിലാണ് നടപടി. നേരിട്ട് ഹാജരാകാത്തത് നിയമസഭാ സമ്മേളനമായതിനാലാണെന്നും കെജ്രിവാള്‍ വ്യക്തമാക്കി. കേസ് മാര്‍ച്ച് 16ലേക്ക് മാറ്റുകയും അന്ന് നേരിട്ട് ഹാജരാകാമെന്ന് കേജ്രിവാള്‍ പറയുകയും ചെയ്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

എഐ വഴി എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം

ചെന്നൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വഴി എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ പരാതിയുമായി കുടുംബം. സമ്മതമില്ലാതെ എസ്പിബിയുടെ ശബ്ദം പുനഃസൃഷ്ടിച്ചതില്‍ തെലുങ്ക് ചിത്രമായ കീഡാ കോളയുടെ നിര്‍മ്മാതാക്കള്‍ക്കും സംഗീതസംവിധായകര്‍ക്കുമാണ് കുടുംബം വക്കീല്‍ നോട്ടീസ് നല്‍കിയത്. ചിത്രത്തിന്റെ സംഗീതസംവിധായകനായ വിവേക് സാഗറിനും നോട്ടീസയച്ചിട്ടുണ്ട്. എസ്പിബിയുടെ മകന്‍ എസ്പി കല്യാണ്‍ ചരണാണ് നോട്ടീസ് അയച്ചത്. Also Read ; വയനാട്ടില്‍ ഉന്നതതല യോഗം ചേരും, ചികിത്സ വൈകിയെന്ന ആരോപണം പരിശോധിക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍ അന്തരിച്ച ഗായകന്റെ ശബ്ദത്തിന്റെ […]

വയനാട്ടില്‍ ഉന്നതതല യോഗം ചേരും, ചികിത്സ വൈകിയെന്ന ആരോപണം പരിശോധിക്കും: വനം മന്ത്രി എ കെ ശശീന്ദ്രന്‍

പുല്‍പ്പള്ളി: വന്യജീവി ആക്രമണം പതിവായ സാഹചര്യത്തില്‍ വയനാട്ടില്‍ ഉന്നതതല യോഗം ചേരുമെന്നും വനം, റവന്യു, തദ്ദേശസ്വയംഭരണ മന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നും വനം മന്ത്രി എ.കെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ യോഗം ചേരും. പഞ്ചായത്ത് പ്രസിഡന്റുമാരെ വിളിച്ച് അഭിപ്രായം തേടുമെന്നും വനമന്ത്രി പറഞ്ഞു. Also Read ; വിദേശത്തു ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയ പ്രതിക്ക് കഠിനതടവ് ‘പോളിന് വിദഗ്ധ ചികിത്സ നടത്തുന്നതിന് വേണ്ടിയുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും സ്വീകരിച്ചിരുന്നു. എന്നാല്‍ ആ ശ്രമങ്ങള്‍ […]