October 14, 2026

കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നിയമവിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു.

ഇടുക്കി: കോളേജ് കെട്ടിടത്തിന് മുകളില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയ നിയമവിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. തൊടുപുഴ കോ- ഓപ്പറേറ്റീവ് ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആത്മഹത്യാഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കോളേജിലെ 30ലധികം വിദ്യാര്‍ത്ഥികള്‍ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കയറി നില്‍ക്കുകയായിരുന്നു. Also Read ; ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു കോളേജിലെ മാര്‍ക്ക് ദാനവുമായി ബന്ധപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാഭീഷണി മുഴക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് വിദ്യാര്‍ത്ഥികള്‍ […]

ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ഷാള്‍ കഴുത്തില്‍ കുരുങ്ങി വീട്ടമ്മ മരിച്ചു

പാലക്കാട്: ഗ്രൈന്‍ഡറില്‍ തേങ്ങ ചിരകുന്നതിനിടെ ചുരിദാറിന്റെ ഷാള്‍ കുരുങ്ങി കഴുത്തു മുറുകി യുവതി മരിച്ചു. ഒറ്റപ്പാലം മീറ്റ്‌ന വിജയമന്ദിരത്തില്‍ രജിത (40) ആണ് മരിച്ചത്. Also Read ; മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഭര്‍ത്താവ് വിജയരാഘവന്‍ മീറ്റ്നയില്‍ നടത്തുന്ന ഹോട്ടലില്‍ ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം നടന്നത്. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗ്രൈന്‍ഡറിലെ ചിരവയില്‍ രജിതയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കുരുങ്ങുകയായിരുന്നു. സംഭവസമയത്ത് വിജയരാഘവന്‍ പുറത്ത് പാത്രം കഴുകുകയായിരുന്നു. തിരികെ അകത്തു കയറിയപ്പോഴാണ് രജിതയെ കഴുത്തില്‍ ഷാള്‍ മുറുകിയ നിലയില്‍ […]

മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ.

മുംബൈ: മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും മറാത്ത സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിച്ചത്. Also Read ;പുതിയ മൃഗശാലയും വനസഫാരിയും വേണ്ട സുപ്രിംകോടതി റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനവും മറാത്ത സമുദായമാണ്. […]

പുതിയ മൃഗശാലയും വനസഫാരിയും വേണ്ട സുപ്രിംകോടതി

ന്യൂഡൽഹി : തങ്ങളുടെ അനുമതിയില്ലാതെ ഇനി പുതിയ മൃഗശാലയോ വനത്തിലൂടെഉള്ള സഫാരിയോ വേണ്ടെന്ന് സുപ്രിം കോടതി. രാജ്യത്ത് വനസംരക്ഷണവു മായിബന്ധപ്പെട്ട് പുതിയ ചില നിർദേശങ്ങൾ ഇറക്കി കൊണ്ടാണ് സുപ്രിംകോടതി ഇക്കാര്യം വ്യക്തമാക്കിയത് . വനസംരക്ഷണ നിയമത്തിൽ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഭേദഗതി യാണ്ചീഫ് ജസ്റ്റിസ് ഡി .വൈ.ചന്ദ്രചൂഡ അധ്യക്ഷനായ ബെഞ്ച് പരിശോധിക്കുന്നത്. ഭേദഗതിയിലൂടെ വനം എന്നതിന്റെ നിർവചനം മാറ്റിയതു വഴി രാജ്യത്തെ 1 .99 ലക്ഷം ചതുരശ്ര കിലോമീറ്റർ വനമല്ലാതായി. ഈ പ്രദേശങ്ങൾ മറ്റ്ആവശ്യങ്ങൾക്കായി ഉപയോഗിക്കമെന്ന നിലയിൽ […]

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്ന് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് 100 സീറ്റ് പോലും ലഭിക്കില്ലെന്നും അധികാരത്തില്‍നിന്ന് പുറത്താക്കപ്പെടുമെന്നും എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി അമേഠിയില്‍ നടന്ന പൊതുസമ്മേളനത്തില്‍ വെച്ചാണ് അദ്ദേഹം പറഞ്ഞത്. ‘ഇത്തവണ 400 കടക്കും’ എന്ന പ്രധാനമന്ത്രിയുടെ വാദത്തെ ‘ഇത്തവണ അധികാരത്തില്‍ നിന്ന് പുറത്ത്’ എന്ന മറുവാദവുമായാണ് ഖാര്‍ഗെ നേരിട്ടത്. Also Read ; വടകരയില്‍ കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളായേക്കും ‘400 സീറ്റ് കടക്കുമെന്നാണ് ബി.ജെ.പി അവകാശവാദം. എന്നാല്‍, […]

വടകരയില്‍ കെ കെ ശൈലജയും കോഴിക്കോട് എളമരം കരീമും സ്ഥാനാര്‍ത്ഥികളായേക്കും

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്ന് കെ കെ ശൈലജയും കോഴിക്കോട് നിന്ന് എളമരം കരീമും തന്നെ സ്ഥാനാര്‍ത്ഥികളായേക്കും. സിപിഐഎം ജില്ലാ കമ്മിറ്റി ഇരുവരുടെയും പേരുകള്‍ അംഗീകരിച്ചു. എല്‍ഡിഎഫ് കോഴിക്കോട്, വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റികളുടെ ആദ്യയോഗം ചേര്‍ന്ന് ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നാളെ അന്തിമ തീരുമാനം എടുക്കാനൊരുങ്ങുകയാണ് സിപിഐഎം. Also Read ; അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ലോക്‌സഭാ സ്ഥാനാര്‍ത്ഥി പട്ടിക അന്തിമമാക്കാന്‍ നാളെ രാവിലെ സംസ്ഥാന സെക്രട്ടേറിയേറ്റും ഉച്ചക്ക് […]

അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ശ്വാസതടസത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ തുടരുന്ന മഅ്ദനിക്ക് ഡയാലിസിസ് ഉടന്‍ തുടങ്ങുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഏറെ നാളായി കരള്‍ രോഗത്തിന് ചികിത്സയിലാണ് അബ്ദുള്‍ നാസര്‍ മഅ്ദനി. Also Read; ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുമായി വാട്സാപ്പ് ചാറ്റ് സുപ്രീംകോടതി ജാമ്യ വ്യവസ്ഥകളില്‍ ഇളവ് അനുവദിച്ചതോടെ കഴിഞ്ഞ വര്‍ഷം ജൂലൈ 20 ന് മഅ്ദനി കേരളത്തിലേക്ക് […]

ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുമായി വാട്സാപ്പ് ചാറ്റ്

മലപ്പുറം: ഷൊര്‍ണൂരില്‍ ഒരു വയസുകാരിയെ അമ്മ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവായി വാട്സാപ്പ് ചാറ്റ്. യുവതി കൊലപാതക വിവരം പങ്കാളിയെ അറിയിക്കുന്നതാണ് ചാറ്റിലുള്ളത്. Also Read ; രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പരിശോധന നടത്തി ഫൊറന്‍സിക് ‘മോള്‍ മരിച്ചു, ഞാന്‍ കൊന്നു എന്റെ മോളെ. വിളിക്കൂ… നമ്മുടെ മോള്‍ പോയി അജുവേ. മോള് പോയി’- എന്നാണ് യുവതി പങ്കാളിക്ക് അയച്ച സന്ദേശം. ജോലിക്ക് പോകുന്നതിന് കുഞ്ഞ് തടസമാകുമെന്ന് കരുതിയാണ് അരുംകൊല നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. പാലക്കാട് വെണ്ണക്കര സ്വദേശി അജ്മല്‍- […]

രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പരിശോധന നടത്തി ഫൊറന്‍സിക്

തിരുവനന്തപുരം: രണ്ടുവയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പരിശോധന ആരംഭിച്ച് ഫൊറന്‍സിക്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്താണ് പരിശോധന നടത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതായി ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. Also Read ; വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം കുട്ടിക്ക് സൈക്കോളജിക്കല്‍ കൗണ്‍സലിങ് നല്‍കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കുട്ടിയുടെ സഹോദരങ്ങളെ സര്‍ക്കാര്‍ സംരക്ഷണയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയ ഓടയ്ക്ക് സമീപമുള്ള കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ഇന്ന് ശേഖരിക്കുകയും. കുട്ടിയെ തട്ടിക്കൊണ്ടുപോയതാരെന്നും ഉപേക്ഷിക്കാന്‍ കാരണമെന്താണെന്നും പോലീസ് അന്വേഷിച്ച് […]

വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളി യുവാക്കള്‍ക്ക് ദാരുണാന്ത്യം. കൊട്ടാരക്കര സ്വദേശി ആല്‍ബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാര്‍ എസ് (25)എന്നിവരാണ് അപകടത്തില്‍ മരണപ്പെട്ടത്. ഇന്നലെ അര്‍ദ്ധരാത്രിയില്‍ കമ്മനഹള്ളിയിലെ ഒരു ഡിവൈഡറില്‍ ബൈക്കിടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. Also Read ; വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശച്ച് ഗവര്‍ണര്‍ ഒരാള്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിക്കുകയും മറ്റൊരാള്‍ ആശുപത്രിയില്‍ വെച്ചുമാണ് മരിച്ചത്. മൃതദേഹങ്ങള്‍ കമ്മനഹള്ളിയിലെ സര്‍ക്കാര്‍ ആശുപത്രിയിലും നിംഹാന്‍സിലുമാണുള്ളത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം […]