രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യപ്പെടുത്തി പോലീസ്; പരാതിയുമായി വിദ്യാര്‍ത്ഥിനി
പോത്തന്‍കോട്: വോളന്റിയര്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയെ രാത്രി ഫോണില്‍ വിളിച്ച് അശ്ലീലം പറഞ്ഞ് എ.എസ്.ഐ. തിങ്കളാഴ്ച രാത്രി ഒന്‍പതോടെ തോന്നയ്ക്കല്‍ ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ നടക്കുന്ന സയന്‍സ് ഫെസ്റ്റിവല്‍ ഡ്യൂട്ടിക്കിടെ ഫെസ്റ്റിവലില്‍ വോളന്റിയറായ കോളേജ് വിദ്യാര്‍ത്ഥിനിയോടാണ് അവിടെത്തന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന കഠിനംകുളം സ്റ്റേഷനിലെ എ.എസ്.ഐ കെ.പി.നസീം അശ്ലീലം പറഞ്ഞത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പെണ്‍കുട്ടികളോട് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍ വിളിക്കണമെന്നുപറഞ്ഞ് ഇയാള്‍ സ്വന്തം നമ്പര്‍ നല്‍കുകയും അവരുടെ നമ്പര്‍ വാങ്ങുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രാത്രിയില്‍ ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരമായി വീഡിയോ […]





Malayalam 
















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































