October 13, 2026

കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, ഭീതിയില്‍ നാട്ടുകാര്‍

കൊച്ചി: കോതമംഗലത്തിനടുത്തെ മണികണ്ഠന്‍ ചാലില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു. വെള്ളാരംകുത്ത് മുകള്‍ ഭാഗത്ത് ശാരദയുടെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. Also Read ; സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണു മരിച്ചു ഇന്ന് പുലര്‍ച്ചെയോടെയാണ് മണികണ്ഠന്‍ ചാലിനടുത്ത് കാട്ടാനക്കൂട്ടമിറങ്ങിയത്. ഒറ്റക്കാണ് ശാരദ താമസിക്കുന്നത്. എന്നാല്‍ സംഭവസമയത്ത് മറ്റൊരു വീട്ടിലായിരുന്നതിനാലാണ് കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്നും ശാരദ രക്ഷപ്പെട്ടത്. മറ്റൊരു വീടിന്റെ അടുക്കള വാതിലും ആനക്കൂട്ടം തകര്‍ത്തിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. വേനല്‍ രൂക്ഷമായതോടെ എറണാകുളം ജില്ലയുടെ വനാതിര്‍ത്തികളില്‍ താമസിക്കുന്നവരും […]

സ്‌കൂള്‍ വാര്‍ഷികാഘോഷത്തില്‍ പ്രസംഗിച്ച് മടങ്ങുന്നതിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണു മരിച്ചു

കോഴിക്കോട്: സ്‌കൂള്‍ വാര്‍ഷികാഘോഷ ചടങ്ങിനിടെ പ്രിന്‍സിപ്പാള്‍ കുഴഞ്ഞുവീണ് മരിച്ചു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാളും മലപ്പുറം ജില്ലയിലെ കോഡൂര്‍ സ്വദേശിയുമായ ഏ കെ ഹാരിസ് (49) ആണ് മരിച്ചത്. സ്‌കൂള്‍ വാര്‍ഷിക സമ്മേളനത്തില്‍ പ്രസംഗിച്ച് വേദിയില്‍ നിന്ന് മടങ്ങുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. Also Read ; ഡ്രൈവിങ് ലൈസന്‍സിന് ഒരു കടമ്പ കൂടി, വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധം കോഴിക്കോട് ഇര്‍ഷാദിയ കോളേജ് പ്രിന്‍സിപ്പല്‍, മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, […]

ഡ്രൈവിങ് ലൈസന്‍സിന് ഒരു കടമ്പ കൂടി, വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സിന് വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവിങ്, ലേണേഴ്‌സ് ലൈസന്‍സുകള്‍ക്കായുള്ള അപേക്ഷയ്ക്ക് പൂര്‍ണ്ണമായതോ കഠിനമായതോ ആയ വര്‍ണ്ണാന്ധത ഇല്ല എന്നു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ് അറിയിച്ചു. Also Read ; വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ് ഹൈലൈറ്റ്: • ഡ്രൈവിങ് ലൈസന്‍സിന് വര്‍ണ്ണാന്ധത പരിശോധന നിര്‍ബന്ധമാക്കി മോട്ടോര്‍ വാഹനവകുപ്പ്. • പൂര്‍ണ്ണമായതോ കഠിനമായതോ ആയ വര്‍ണ്ണാന്ധത ഇല്ല എന്നു തെളിയിക്കണം. • സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതായി മോട്ടോര്‍ വാഹനവകുപ്പ്. ഡ്രൈവിങ്, ലേണേഴ്‌സ് […]

വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

സംസ്ഥാനം വേനല്‍ച്ചൂടിലേക്ക് കടക്കുകയാണ്. അതുമൂലം അന്തരീക്ഷ താപനില വര്‍ധിക്കുന്നതോടെ വാഹനങ്ങള്‍ക്ക് തീപിടിച്ചുള്ള അപകടങ്ങളും പതിവാകുന്നു. ഈ സാഹചര്യത്തില്‍ വാഹനയാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. Also Read ; മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആള്‍ട്ടറേഷനുകളും ഫ്യൂസുകള്‍ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബള്‍ബുകളും തുടങ്ങി നിര്‍ത്തിയിടുന്ന പാര്‍ക്കിംഗ് സ്ഥലങ്ങള്‍ വരെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങള്‍ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യം. ശ്രദ്ധിക്കേണ്ട […]

മദ്യപാനത്തിനിടെ തര്‍ക്കം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം മലയിന്‍കീഴില്‍ മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ കുത്തിക്കൊന്നു. കാരങ്കോട്ട്‌കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. കുത്തേറ്റ മറ്റൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബിയര്‍കുപ്പി പൊട്ടിച്ചാണ് ആക്രമണം നടത്തിയത്. സംഭവത്തില്‍ അരുണ്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. Also Read;താമരശ്ശേരി ചുരത്തില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു ഇന്നലെ രാത്രി 12 മണിയോടെ സുഹൃത്തുക്കള്‍ ചേര്‍ന്ന് മദ്യപിക്കുന്നതിനിടെയാണ് സംഭവം. മദ്യപാനത്തിനിടെ സമീപത്തുള്ള ക്ഷേത്രത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന […]

താമരശ്ശേരി ചുരത്തില്‍ കാര്‍ 30 അടി താഴ്ചയിലേക്ക് മറിഞ്ഞു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കോഴിക്കോട്: താമശ്ശേരി ഒന്നാം വളവില്‍ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നിലമ്പൂര്‍ സ്വദേശികളായ മനോജ്, ഷിനു, ഗംഗാധരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല. Also Read ;സീറ്റുവിഭജനം കഴിഞ്ഞു, 15 മണ്ഡലങ്ങളില്‍ സി പി എം; വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇന്നലെ അര്‍ധരാത്രിയിലാണ് സംഭവം നടന്നത്. ചുരം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ 30 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഉടന്‍ തന്നെ ചുരം സംരക്ഷണ സമിതിയും ഫയര്‍ഫോഴ്‌സും […]

സീറ്റുവിഭജനം കഴിഞ്ഞു, 15 മണ്ഡലങ്ങളില്‍ സി പി എം; വിജ്ഞാപനം വന്നാലുടന്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതമാക്കി സിപിഎം. ഇടതുമുന്നണിയിലെ സീറ്റുവിഭജനം പൂര്‍ത്തിയായതോടെ വിവിധ മണ്ഡലങ്ങളിലേക്ക് വിജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കണ്ടെത്താനുള്ള ഒരുക്കത്തിലാണ് പാര്‍ട്ടി. അടുത്ത ആഴ്ചയോടെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ ആരംഭിക്കും. കഴിഞ്ഞതവണ സംസ്ഥാനത്ത് ഒരു സീറ്റിലൊതുങ്ങിപ്പോകേണ്ടി വന്ന പാര്‍ട്ടി ഇത്തവണ ഓരോ മണ്ഡലത്തിലും വിജയം ഉറപ്പിക്കാനുള്ള പ്രവര്‍ത്തനങ്ങളിലേക്കാണ് കടക്കുന്നത്. Also Read ;കാട്ടാന വീട്ടില്‍ കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം; കനത്ത പ്രതിഷേധവുമായി നാട്ടുകാര്‍ ഇടതുമുന്നണിയില്‍ 15 മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, വടകര, കോഴിക്കോട്, മലപ്പുറം, […]

കാട്ടാന വീട്ടില്‍ കയറി, ഒരാള്‍ക്ക് ദാരുണാന്ത്യം; കനത്ത പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം കൂടി സംഭവിച്ച് സാഹചര്യത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഇന്ന് രാവിലെയാണ് കര്‍ണാകയില്‍ നിന്ന് റേഡിയോ കോളര്‍ ഘടിപ്പിച്ച് വനത്തില്‍ തുറന്നുവിട്ട ആന ജനവാസ മേഖലയിലിറങ്ങി ഒരാളെ ആക്രമിച്ച് കൊന്നത്. പടമല മുട്ടങ്കര സ്വദേശി പനച്ചിക്കല്‍ അജിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇയാളെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ചാലിഗദ്ധ ആദിവാസി കോളനിക്ക് സമീപമാണ് ആനയുടെ ആക്രമണമുണ്ടായത്. മതില്‍ തകര്‍ത്ത് വീട്ടിലേക്ക് കയറിവന്ന ആന അജിയെ ഓടിച്ചിട്ട് ആക്രമിക്കുകയായിരുന്നു. വയനാട്ടില്‍ വന്യജീവി […]

മൂന്നുപേര്‍ക്കുകൂടി ഭാരത് രത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡല്‍ഹി: മൂന്നുപേര്‍ക്കുകൂടി ഭാരത് രത്‌ന പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്‍ കെ അദ്വാനി, കര്‍പ്പൂരി താര്‍ക്കൂര്‍ എന്നിവര്‍ക്കു പിന്നാലെയാണ് മുന്‍ പ്രധാനമന്ത്രിമാരായിരുന്ന പിവി നരസിംഹ റാവു, ചരണ്‍ സിങ്, പരിസ്ഥിതി ശാസ്ത്രജ്ഞന്‍ എം എസ് സ്വാമിനാഥന്‍ എന്നിവര്‍ക്കും ഭാരത് രത്‌ന പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ പുരസ്‌കാരം മരണാനന്തര ബഹുമതിയായാണ് നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെയാണ് ഈ പ്രഖ്യാപനം നടത്തിയത്. Also Read; തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടിച്ചതായി പരാതി ഹരിതവിപ്ലവത്തിന്റെ പിതാവായ എം […]

തര്‍ക്കത്തിനിടെ വിദ്യാര്‍ത്ഥിയെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ കടിച്ചതായി പരാതി

കാക്കനാട്: തര്‍ക്കത്തിനിടെ സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിദ്യാര്‍ത്ഥിയെ കടിച്ചതായി പരാതി. ഇടപ്പള്ളി സെന്റ് ജോര്‍ജ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി കങ്ങരപ്പടി സ്വദേശി വി ജെ കൃഷ്ണജിത്തിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് കങ്ങരപ്പടി റൂട്ടിലെ ‘മദീന’ ബസിലെ കണ്ടക്ടറാണ് കടിച്ചതെന്ന് വിദ്യാര്‍ത്ഥി പറഞ്ഞത്. നെഞ്ചില്‍ കടിയേറ്റ കുട്ടി തൃക്കാക്കര സഹകരണ ആശുപത്രിയില്‍ ചികിത്സ തേടി. വിദ്യാര്‍ത്ഥിയുടെ നെഞ്ചില്‍ രണ്ടു പല്ലുകളില്‍ നിന്നേറ്റതിന് സമാനമായ മുറിവുണ്ട് അതിനാല്‍ സംഭവത്തില്‍ പോലീസിനും ബാലാവകാശ കമ്മിഷനും മോട്ടര്‍ വാഹന വകുപ്പിനും പരാതി […]