October 13, 2026

ഈ ബീച്ചിലെത്തിയാല്‍ ചൂലിന് അടിക്കും

യുവതി-യുവാക്കള്‍ ഇനി ബീച്ചില്‍ എത്തിയാല്‍ ചൂലിന് അടിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജെപി വനിതകള്‍. കോഴിക്കോട് കോന്നാട് ബീച്ചിലാണ് ബിജെപിയുടെ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. വെസ്റ്റ് ഹില്‍ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച വൈകുന്നേരം ചൂലുമായി ഇറങ്ങിയ മഹിളകള്‍ ബീച്ചില്‍ ഉണ്ടായിരുന്ന യുവതി -യുവാക്കളെ വിരട്ടിയോടിക്കുകയായിരുന്നു. കോന്നാട് ബീച്ചിലെ സാമൂഹ്യ വിരുദ്ധ ശല്യം തടയാനാണ് ചൂല്‍ സമരവുമായി രംഗത്തിറങ്ങിയത് എന്നാണ് ബിജെപിയുടെ വിശദീകരണം. Also Read; പാമ്പുകടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം കോന്നാട് ബീച്ചില്‍ കമിതാക്കളുടെ ശല്യം കാരണം കുടുംബമായി ഇറങ്ങാനാവുന്നില്ലെന്ന […]

പാമ്പുകടിയേറ്റ് രണ്ട് വയസുകാരന് ദാരുണാന്ത്യം

മലപ്പുറം: കൊണ്ടോട്ടി പുളിക്കലില്‍ രണ്ട് വയസുകാരന്‍ പാമ്പുകടിയേറ്റ് മരിച്ചു.പെരിന്തല്‍മണ്ണ തൂത സ്വദേശികളായ സുഹൈല്‍ – ജംഷിയ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഉമര്‍ ആണ് ഇന്നലെ പാമ്പുകടിയേറ്റു മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനടിയില്‍ പാമ്പ് കടിക്കുകയായിരുന്നു. Also Read; കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍ കുട്ടി കരയുന്നത് കേട്ട് ഓടിയെത്തിയ രക്ഷിതാക്കള്‍ കാലില്‍ പാമ്പ് കടിയേറ്റ പാട് കണ്ടു. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണം കേന്ദ്രമല്ലെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തെ പിന്തുണയ്ക്കാത്തതില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഒരുപാട് കാര്യങ്ങളില്‍ ഒന്ന് മാത്രമാണ് കേന്ദ്രത്തിന്റെ അവഗണന. അല്ലാതെ കേന്ദ്രം അല്ല കേരളത്തിലെ ധനപ്രതിസന്ധിയ്ക്ക് മുഴുവന്‍ കാരണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കൂടാതെ കേന്ദ്രത്തില്‍ നിന്ന് 57800 കോടി രൂപ കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണെന്നും കേരളത്തിലെ നികുതി പിരിവ് പരാജയമാണെന്നും സതീശന്‍ പറഞ്ഞു. പെന്‍ഷന്‍ പോലും കൊടുക്കാത്ത സര്‍ക്കാരാണിത്. പ്രതിപക്ഷം സര്‍ക്കാരിന് ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ കൊടുത്തിരുന്നു. സംസ്ഥാന സര്‍ക്കാരാണ് […]

കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹിയിലെ പ്രതിഷേധം; കിട്ടാനുള്ള തുക എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

ഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇത് അടിച്ചമര്‍ത്തലിനെതിരായ സമരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി കേന്ദ്രത്തില്‍നിന്ന് ഓരോ ഇനത്തിലും കിട്ടാനുള്ള തുകയുടെ കണക്ക് വിശദമാക്കി. ലൈഫ് മിഷന്‍ വീടുകള്‍ ഔദാര്യമായി നല്‍കുന്നു എന്ന പ്രതീതി കേന്ദ്രം ഉണ്ടാക്കുന്നെന്നും ബ്രാന്‍ഡിങ് ഇല്ലെങ്കില്‍ നാമമാത്രവിഹിതം തരില്ലെന്ന് കേന്ദ്രം ശഠിക്കുന്നെന്നും ഇത് കേരളം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടണം. പ്രളയസമയത്ത് തന്ന ഭക്ഷ്യധാന്യത്തിന്റെ പണം പോലും പിടിച്ചുപറിച്ചുവെന്നും […]

സ്റ്റേഡിയത്തിലെ കുഴിയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം

ഹൈദരാബാദ്: സ്റ്റേഡിയത്തിലെ കുഴിയില്‍ വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം. ഹൈദരാബാദില്‍ കഴിഞ്ഞ ദിവസം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ അശാസ്ത്രീയമായി നിര്‍മിച്ച കുഴിയില്‍ വീണ മുഹമ്മദ് അലിയെന്ന ആണ്‍കുഞ്ഞാണ് മരിച്ചത്. കിന്റര്‍ഗാര്‍ട്ടന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ കുഞ്ഞ് കായികമേളയുടെ ഭാഗമായി ചൊവ്വാഴ്ച രാത്രിയോടെയാണ് സ്റ്റേഡിയത്തിലെത്തിയിരുന്നു. കായികമേളയ്ക്ക് ശേഷം സ്റ്റേഡിയത്തില്‍ മാതാവായ ഷാഫിയ സുല്‍ത്താനയോടൊപ്പം സഹോദരനെ കാത്തുനിന്ന ആണ്‍കുഞ്ഞിനെ കാണാതാവുകയും. തുടര്‍ന്നാണ് ആണ്‍കുഞ്ഞ് കുഴിയില്‍ വീണ വിവരം സ്‌കൂളിലെ ഒരു അദ്ധ്യാപിക ഷാഫിയയെ അറിയിച്ചത്. സംഭവസ്ഥലത്തെത്തിയങ്കിലും സ്റ്റേഡിയത്തിലെ സെക്യൂരിറ്റി കുഴിയുടെ മേല്‍മൂടി […]

കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധം ആരംഭിച്ചു

ഡല്‍ഹി: കേന്ദ്രത്തിന് എതിരായ കേരളത്തിന്റെ ഡല്‍ഹി പ്രതിഷേധത്തിന് ജന്തര്‍മന്തറില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ മന്ത്രിമാരും എംഎല്‍എംപിമാരും എംപിമാരും പങ്കെടുക്കുന്നുണ്ട്. ഇന്‍ഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ട്. Also Read; രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്; വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റിട്ട യുവാവ് പിടിയില്‍ വി എസ് സര്‍ക്കാരിന്റെ കാലത്താണ് അവസാനമായി ഡല്‍ഹിയില്‍ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടത് നേടിയെടുക്കാന്‍ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചര്‍ച്ചയാക്കാനാണ് കേരളത്തിന്റെ നീക്കമെന്നും ബിജെപി […]

രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസ്; വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റിട്ട യുവാവ് പിടിയില്‍

കോഴിക്കോട്: രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിലൂടെ പോസ്റ്റിട്ട യുവാവ് പിടിയില്‍. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. രണ്‍ജീത് ശ്രീനിവാസന്‍ വധക്കേസില്‍ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. Also Read; വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീര്‍ മോന്‍, നവാസ് നൈന, തിരുവനന്തപുരം പോത്തന്‍കോട് സ്വദേശി റാഫി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഹമ്മദ് […]

വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങി

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. സുരഭിക്കവലയില്‍ ഒരു ആടിനെ കൊന്ന നിലയില്‍ കണ്ടെത്തിയതിനാലാണ് സംശയം ഉടലെടുത്തത്. പാലമറ്റം സുനിലിന്റെ വീട്ടിലെ രണ്ടര വയസുള്ള ആടിനെയാണ് കൊന്നത്. Also Read; പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു കഴിഞ്ഞ കുറച്ചുദിവസങ്ങളായി പ്രദേശത്ത് കടുവയുടെ ശല്യം ഉള്ളതായാണ് നാട്ടുകാര്‍ പറയുന്നത്. കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് വച്ചിരുന്നു. അതിനിടെയാണ് പാതി തിന്ന നിലയിലുള്ള ആടിന്റെ ജഡം കണ്ടെത്തിയത്. കടുവയാണ് ആടിനെ ആക്രമിച്ചത് എന്നാണ് പ്രാഥമിക നിഗമനം. കാല്‍പ്പാടുകള്‍ […]

പിഎഫ് ഓഫീസിൽ ആത്മഹത്യക്ക് ശ്രമിച്ചയാൾ മരിച്ചു

കൊച്ചി: കൊച്ചിയിലെ പിഎഫ് ഓഫീസില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു. തൃശൂര്‍ പേരാമ്പ്ര സ്വദേശി ശിവരാമന്‍(68) ആണ് ആത്മഹത്യക്ക് ശ്രമിച്ചത് . പിഎഫ് ലഭിക്കാത്തതില്‍ മനംനൊന്ത് ഇന്നലെയാണ് ശിവരാമന്‍ ഓഫീസിലെത്തി വിഷം കഴിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. അപ്പോളോ ടയേഴ്‌സിലെ ജീവനക്കാരനായിരുന്നു ശിവരാമന്‍. Also Read; എല്‍ഡിസി റാങ്ക്‌ലിസ്റ്റ് പുറത്ത് ശിവരാമന്റെ മരണത്തിന് ഉത്തരവാദി പി എഫ് ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് ശിവരാമന്റെ സഹോദരീ ഭര്‍ത്താവ് സുകുമാരന്‍ ആരോപിച്ചു. പി എഫ് നിഷേധിച്ചതില്‍ മനംനൊന്തായിരുന്നു ആത്മഹത്യ. എണ്‍പതിനായിരം രൂപയാണ് കിട്ടാനുണ്ടായിരുന്നത്. […]

എല്‍ഡിസി റാങ്ക്‌ലിസ്റ്റ് പുറത്ത്

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ബിവറേജസ് (മാനുഫാക്ചറിങ് ആന്റ് മാര്‍ക്കറ്റിങ്) കോര്‍പറേഷന്‍ ലിമിറ്റഡിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് (എല്‍ഡിസി) തസ്തികയിലേക്ക് പിഎസ്എസി നടത്തിയ പരീക്ഷയുടെ മെയിന്‍ ലിസ്റ്റ് പുറത്ത്. 2023 മെയ് ആറിന് നടന്ന 558/2021 ഒഎംആര്‍ പരീക്ഷയുടെ മെയിന്‍ ലിസ്റ്റ് ആണ് പിഎസ്എസി പുറത്തിറക്കിയിരിക്കുന്നത്. 2024 ഫെബ്രുവരി ആറുമുതല്‍ ലിസ്റ്റ് പ്രാബല്യത്തില്‍ വന്നു. മൂന്നുവര്‍ഷമാണ് റാങ്ക് ലിസ്റ്റിന്റെ കാലാവധി. Also Read; രാത്രിയില്‍ വീഡിയോ കോള്‍ വിളിച്ച് ശല്യപ്പെടുത്തി പോലീസ്; പരാതിയുമായി വിദ്യാര്‍ത്ഥിനി 1619 പേരാണ് മെയിന്‍ ലിസ്റ്റില്‍ […]