October 13, 2026

ചങ്ങരംകുളം ചിറവല്ലൂര്‍ നേര്‍ച്ചയ്ക്കിടയില്‍ ആന ഇടഞ്ഞു

മലപ്പുറം: ചങ്ങരംകുളം ചിറവല്ലൂര്‍ നേര്‍ച്ചയ്ക്കിടയില്‍ ആന ഇടഞ്ഞു. ഇന്നലെ അര്‍ദ്ധരാത്രി പുല്ലാട്ട് കര്‍ണന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തുനിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു മണിക്കൂറിന് ശേഷമാണ് ആനയെ തളച്ചത്. Also Read; പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാതെ താഴെയിറങ്ങില്ലെന്ന് ദളിത് സ്ത്രീ നേര്‍ച്ചയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കെട്ടുകാഴ്ചകള്‍ വരുന്നതിനിടയിലായിരുന്നു റോഡിലൂടെ ഭീതി പരത്തി ആന ഓടിയത്. പപ്പാന്മാരുടെ കഠിന പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.  

ഭീതിയൊഴിയാതെ മാനന്തവാടി; ആനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും

മാനന്തവാടി: വയനാട് മാനന്തവാടിയില്‍ ആളെ കൊന്ന കാട്ടാനയെ തുരത്താനുള്ള ദൗത്യം ഇന്നും തുടരും. പുലര്‍ച്ചെ അഞ്ചരയോടെ മണ്ണുണ്ടി കോളനിക്ക് സമീപം ചെമ്പകപ്പാറ വനത്തില്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടങ്ങി. നാല് കുങ്കിയാനകളുടെ സഹായത്തോടെയാണ് ഇന്നത്തെ തിരച്ചിലും നടക്കുക. ഏറുമാടംകെട്ടി മരത്തിന് മുകളിലിരുന്നും ആനയുടെ നീക്കങ്ങള്‍ നിരീക്ഷിക്കും. ഒരാള്‍പൊക്കത്തിലുള്ള കുറ്റിക്കാടുകളും റേഡിയോ സിഗ്‌നലുകള്‍ കൃത്യമായി ലഭിക്കാത്തതും ആനയെ മയക്കുവെടി വെക്കുന്നത് ദീര്‍ഘിപ്പിക്കുകയാണ്. മിഷന്‍ ബേലൂര്‍ മഗ്‌നയ്ക്കു വേണ്ടി 200 അംഗ ദൗത്യസേനയെയാണ് നിയോഗിച്ചിട്ടുള്ളത്. ദൗത്യ സംഘം 10 […]

പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാതെ താഴെയിറങ്ങില്ലെന്ന് ദളിത് സ്ത്രീ

ജയ്പൂര്‍: തന്നെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ ജലസംഭരണിക്ക് മുകളില്‍ കയറി ദളിത് സ്ത്രീ. രാജസ്ഥാനിലെ ജയ്പൂരിലാിരുന്നു സംഭവം. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ സ്ത്രീയെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെ താഴെ വലകള്‍ കെട്ടി പോലീസ് സുരക്ഷിതത്വം ഉറപ്പാക്കി. Also Read; തൃപ്പൂണിത്തുറ പടക്കപ്പുര സ്‌ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ തുടര്‍ന്ന് ജലസംഭരണിക്ക് മുകളില്‍ കയറിയ പോലീസ് ഉദ്യോഗസ്ഥര്‍ കാര്യങ്ങള്‍ സംസാരിച്ച് ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ഇവരെ താഴെയിറക്കിയത്. സ്ത്രീയെ പിന്നീട് […]

മരണത്തിലും വേര്‍പിരിയാതെ അവര്‍

ആംസ്റ്റര്‍ ഡാം: മരണത്തിലേക്കുള്ള യാത്രയില്‍ രോഗത്താല്‍ ക്ലേശിക്കുന്ന ഭാര്യ യൂജിനിയെയും ഒപ്പംകൂട്ടി നെതെര്‍ലാന്‍ഡ്‌സ് മുന്‍ പ്രധാനമത്രി ഡ്രിസ് ഫന്‍ അഹത്. ഇരുവരും കൈകോര്‍ത്തു പിടിച്ചാണ് ഈമാസം അഞ്ചിന് ദയാവധം സ്വീകരിച്ചത്. രണ്ടുപേര്‍ക്കും 93 വയസ്സായിരുന്നു. ഫന്‍ അഹ്ത് സ്ഥാപിച്ച പലസ്തീന്‍ അനുകൂലസംഘടനയായ റൈറ്റ്സ് ഫോറമാണ് ദമ്പതിമാരുടെ ദയാമരണവിവരം പുറത്തുവിട്ടത്. Also Read ; വെളുത്തുള്ളി വില കുതിക്കുന്നു; കിലോക്ക് 400 കടന്നു കത്തോലിക്കനായ ഫന്‍ അഹ്ത് 1977 മുതല്‍ 82 വരെ നെതര്‍ലന്‍ഡ്സിന്റെ പ്രധാനമന്ത്രിയായിരുന്നു. ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് അപ്പീല്‍ […]

വെളുത്തുള്ളി വില കുതിക്കുന്നു; കിലോക്ക് 400 കടന്നു

അടിമാലി: വെളുത്തുള്ളി വില കുതിക്കുന്നു. ഒരു കിലോ വെളുത്തുള്ളി വാങ്ങിയാല്‍ പോക്കറ്റ് കാലിയാകും എന്ന മട്ടിലാണ് വെളുത്തുള്ളി വില കുതിച്ചുകൊണ്ടിരിക്കുന്നത്. മൊത്ത മാര്‍ക്കറ്റില്‍ വില അല്‍പ്പം കുറഞ്ഞിട്ടുണ്ടെങ്കിലും നാട്ടിന്‍പുറങ്ങളില്‍ ഇപ്പോഴും വെളുത്തുള്ളി കിലോക്ക് 400 രൂപക്കും മുകളിലാണ്. മുമ്പ് വെളുത്തുള്ളിയുടെ വിവിധയിനങ്ങള്‍ക്ക് 40 – 100 രൂപ വരെയായിരുന്നു വില. ഇപ്പോള്‍ കോര്‍പറേറ്റ് കമ്പനികള്‍ മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്ന് വെളുത്തുള്ളി എത്തിക്കുന്നതാണ് വില കൂടാന്‍ പ്രധാന കാരണം. Also Read ;ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ […]

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സിപിഎം സമിതിയില്‍ തീരുമാനം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് രണ്ടുമാസത്തെ ക്ഷേമ പെന്‍ഷന്‍ കുടിശിക നല്‍കാന്‍ സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെ ആറുമാസത്തെ പെന്‍ഷന്‍ കുടിശികയില്‍ രണ്ടുമാസത്തേത് കൊടുക്കാനാണ് തീരുമാനമായത്. ജനങ്ങളുടെ പ്രതിഷേധം അതോടെ കുറയുമെന്നാണ് സംസ്ഥാന സമിതി വിലയിരുത്തുന്നത്. Also Read ;തൃപ്പൂണിത്തുറ പടക്കപ്പുര സ്‌ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്‌ അതിനിടെ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഏതു നിമിഷവും ഉണ്ടാവുമെന്നിരിക്കെ, സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടന്നതായാണ് സൂചന. അടുത്ത സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ഥാനാര്‍ഥി […]

തൃപ്പൂണിത്തുറ പടക്കപ്പുര സ്‌ഫോടനം; പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്‌

കൊച്ചി: തൃപ്പൂണിത്തുറ പടക്കപ്പുരയിലെ സ്‌ഫോടനത്തില്‍ പുതിയകാവ് ക്ഷേത്ര ഭരണസമിതിക്കെതിരെ കേസ്. ഇത് കൂടാതെ ഇന്നലെ അനുമതിയില്ലാതെ വെടിക്കെട്ട് നടത്തിയതിനും കേസടുത്തിട്ടുണ്ട്. എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം ഹില്‍പാലസ് പോലീസാണ് കേസെടുത്തത്. ക്ഷേത്രം ഭരണസമിതി, പടക്കം എത്തിച്ചവര്‍, ഉത്സവ കമ്മിറ്റി എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. Also Read; എറണാകുളത്ത് പടക്ക കടയ്ക്ക് തീപിടിത്തം ഇന്ന് രാവിലെ 11 മണിയോടെ പടക്കപ്പുരയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. 16 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഇതില്‍ നാല് പേരുടെ നില ഗുരുതരവുമാണ്. 25 വീടുകള്‍ക്ക് ഭാഗികമായോ പൂര്‍ണമായോ […]

എറണാകുളത്ത് പടക്ക കടയ്ക്ക് തീപിടിത്തം

എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്ക കടയ്ക്ക് തീപിടിത്തം. വലിയ സ്‌ഫോടന ശബ്ദം കേട്ടതായും നാട്ടുകാര്‍ അറിയിച്ചു. ഫയര്‍ ഫോഴ്‌സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. എത്ര പേര്‍ക്ക് പരുക്കേറ്റുവെന്ന വിവരം ലഭ്യമായിട്ടില്ല. 300 മീറ്റര്‍ അപ്പുറത്തേക്ക് അവശിഷ്ടങ്ങള്‍ തെറിച്ചു വീണതായും സമീപ വാസികള്‍ പറയുന്നു. Also Read; ഭാരത് ജോഡോ ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം ഇതിനെതുടര്‍ന്ന് സ്‌ഫോടനം നടന്നതിന് സമീപത്തെ വീടുകളിലും ആളുകള്‍ കുടുങ്ങിക്കിടക്കുകയാണെന്നതിനാല്‍ രണ്ടു വണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റ് […]

ഭാരത് ജോഡോ ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം

ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മണിപ്പൂരില്‍ നിന്ന് ആരംഭിച്ച ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാന്‍ നീക്കം. മാര്‍ച്ച് രണ്ടാം വാരത്തോടെ യാത്ര അവസാനിപ്പിച്ചേക്കുമെന്നാണ് സൂചന. ഉത്തര്‍പ്രദേശിന്റെ വിവിധ ഭാഗങ്ങള്‍ യാത്രയില്‍ നിന്ന് ഒഴിവാക്കിയേക്കും. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ യാത്ര ബാധിക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് യാത്ര അവസാനിപ്പിക്കാനൊരുങ്ങുന്നത്. കൂടാതെ ഇന്ത്യ സഖ്യത്തിന്റെ ആദ്യ റാലി ഈ മാസം കര്‍ണാടകയില്‍ നടത്തിയേക്കും. Also Read ; കോതമംഗലത്ത് കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, ഭീതിയില്‍ നാട്ടുകാര്‍ മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് ഭാരത് […]

വയനാട് കാട്ടാനയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി

മാനന്തവാടി: വയനാട് ഭീതി പടര്‍ത്തിയ കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടി വെക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി ആനയെ ട്രാക്ക് ചെയ്തതായാണ് വനം വകുപ്പ് വ്യക്തമാക്കിയത്. മണ്ണുണ്ടി കോളനിക്ക് സമീപത്തെ വനത്തിലാണ് നിലവില്‍ ആനയുള്ളതെന്നും ദൗത്യ സംഘം സ്ഥലത്തേക്ക് തിരിച്ചതായും ഡിഎഫ്ഒ മാര്‍ട്ടിന്‍ ലോവല്‍ അറിയിച്ചിട്ടുണ്ട്. ട്രീ ഹട്ടില്‍ നിന്ന് ബേലൂര്‍ മഖ്നയെ നിരീക്ഷിക്കും. കര്‍ണാടക വനത്തിലേക്ക് ആന കടക്കാതിരിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഇന്നലെ 13 ടീമുകളുടെ ജാഗ്രതയില്‍ ആന ജനവാസ മേഖലയില്‍ എത്തിയില്ല. 300 മീറ്ററിനുള്ളില്‍ ആനയുടെ സിഗ്‌നല്‍ […]