October 13, 2026

വയനാട്ടിലെ വിദ്യാര്‍ഥിനിയുടെ ആത്മഹത്യ: ഇന്‍സ്റ്റാഗ്രാം ചാറ്റ് ചെയ്ത യുവാവ് എറണാകുളത്ത് അറസ്റ്റിലായി

സുല്‍ത്താന്‍ ബത്തേരി : ചീരാല്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി അലീന ബെന്നി ജീവനൊടുക്കിയ കേസില്‍ യുവാവ് അറസ്റ്റിലായി . ആലപ്പുഴ കണിച്ചുകുളങ്ങര സ്വദേശി ആദിത്യനെയാണ്(20) ആത്മഹത്യാ പ്രേരണക്കുറ്റത്തിന് നൂല്‍പ്പുഴ പൊലീസ് ഈ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്. ജീവനൊടുക്കിയ പെണ്‍കുട്ടിയും ആദിത്യനും ഇന്‍സ്റ്റഗ്രാമില്‍ തുടര്‍ച്ചയായി ചാറ്റ് നടത്തിയിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. Also Read ; പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍ കോടതിയില്‍ ഹാജരാക്കി ഇയാളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ 20നാണ് വിദ്യാര്‍ഥിനി […]

പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ ഹൈക്കോടതി ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിച്ചുവെന്ന പരാതിയില്‍ വകുപ്പുതല അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബി.ജെ.പി. ലീഗല്‍ സെല്ലിന്റെ പരാതിയില്‍ ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണത്തിനാണ് ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെയാണ് നാടകം അവതരിപ്പിച്ചത്. Also Read; കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും പ്രധാനമന്ത്രിയേയും കേന്ദ്രപദ്ധതികളേയും അവഹേളിക്കുന്ന പരാമര്‍ശങ്ങള്‍ നാടകത്തിലുണ്ടെന്നാണ് ബി.ജെ.പി. ലീഗല്‍ സെല്ലിന്റേയും ഭാരതീയ അഭിഭാഷക പരിഷത്തിന്റേയും പരാതി. സംഭവവുമായി ബന്ധപ്പെട്ട് […]

കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും

കാസര്‍കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന എന്‍.ഡി.എ കേരള പദയാത്രക്ക് ഇന്ന് കാസര്‍കോട്ട് തുടക്കമാകും. വൈകീട്ട് മൂന്നിന് താളിപ്പടുപ്പ് മൈതാനത്ത് വെച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയാണ് പദയാത്ര ഉദ്ഘാടനം ചെയ്യുന്നത്. ആദ്യ ദിവസം യാത്രയുടെ സമാപനം കാസര്‍കോട് മേല്‍പ്പറമ്പിലായിരിക്കും. രാവിലെ മധൂര്‍ ക്ഷേത്രദര്‍ശനത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകും. കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്‌കാരിക നേതാക്കളുടെ സ്‌നേഹസംഗമവും പരിപാടിയുടെ ഭാഗമായി നടക്കും. 29ന് കണ്ണൂരിലും 30ന് വയനാട്ടിലും 31ന് വടകരയിലുമാണ് പദയാത്ര നടക്കുക. Also […]

വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി

കല്‍പറ്റ: വയനാട് കൊളഗപ്പാറ ചൂരിമലയില്‍ വളര്‍ത്തുമൃഗങ്ങളെ കൊന്ന കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങിയ നിലയില്‍. മൂന്നു മാസത്തിനിടെ പ്രദേശത്ത് നാല് വളര്‍ത്തുമൃഗങ്ങളെയാണ് കടുവ കൊന്നൊടുക്കിയത്. കടുവയെ കുപ്പാടിയിലെ വന്യമൃഗപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി. Also Read; തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ കയത്തില്‍പ്പെട്ട് മുങ്ങിമരിച്ചു കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് താണാട്ടുകുടിയില്‍ രാജന്റെ പശുക്കിടാവിനെയും അതിനു മുന്‍പ് രാജന്റെ കറവപ്പശുവിനെയും കടുവ കൊന്നിരുന്നു.

തിരുവനന്തപുരത്ത് കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ കയത്തില്‍പ്പെട്ട് മുങ്ങിമരിച്ചു

തിരുവന്തപുരം: വിഴിഞ്ഞം വവ്വാമൂല കായലില്‍ മൂന്ന് യുവാക്കള്‍ മുങ്ങിമരിച്ചു. വിഴിഞ്ഞം ക്രൈസ്റ്റ് നഗര്‍ കോളജിലെ വിദ്യാര്‍ഥികളായ മണക്കാട് സ്വദേശി മുകുന്ദന്‍ ഉണ്ണി (19) വിഴിഞ്ഞം സ്വദേശി ലിബിനോ (19) വെട്ടുകാട് സ്വദേശി ഫെര്‍ഡിനാന്‍ (19) എന്നിവരാണ് മരിച്ചത്. വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം. അവധിയാഘോഷിക്കാനെത്തിയ സുഹൃത്തുക്കളായ നാലംഗ സംഘമാണ് ഇവിടെ കുളിക്കാനിറങ്ങിയത്. ഒരാള്‍ രക്ഷപ്പെട്ടു, ബാക്കി മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി. കായലില്‍ മണല്‍ എടുത്ത ഭാഗത്തെ കയത്തില്‍പ്പെട്ടാണ് അപകടണം. Join with metro post :വാർത്തകളറിയാൻ Metro […]

വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ, മാറ്റം കണ്ണൂരില്‍ മാത്രം: കെ മുരളീധരന്‍

കോഴിക്കോട്: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് സീറ്റില്‍ കോണ്‍ഗ്രസ് നേതാവും സിറ്റിങ്ങ് എം പിയുമായ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കുമെന്ന് കെ മുരളീധരന്‍ എം പി. രാഹുല്‍ തന്നെ വയനാട്ടില്‍ മത്സരിക്കുമെന്നും അതിലൊരു മാറ്റവുമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കണ്ണൂരൊഴികെ ബാക്കി മണ്ഡലങ്ങളില്‍ സിറ്റിങ് എംപിമാര്‍ തന്നെ മത്സരിക്കാനാണു ധാരണ. മാറിനില്‍ക്കുമെന്നാണ് സുധാകരന്‍ ദേശീയ നേതൃത്വത്തെ അറിയിച്ചത്.തീരുമാനമായിട്ടില്ലെന്നും മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ സി പി എമ്മുമായി ഞങ്ങള്‍ സഹകരിക്കില്ല. ഇവിടുത്തെ സി പി എം ഫലത്തില്‍ എന്‍ഡിഎയാണ്. അതുകൊണ്ട് ഞങ്ങള്‍ […]

ഫെറാരി എഞ്ചിന്‍ ഘടിപ്പിച്ച സിനിമയല്ല മലൈക്കോട്ടെ വാലിബന്‍; ഫസ്റ്റ് ഷോ കഴിഞ്ഞ ഉടനെ സിനിമക്കെതിരെ ആക്രമണം, എങ്ങനെ രണ്ടാം ഭാഗമുണ്ടാകും; പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

കൊച്ചി: മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്ത മലൈക്കോട്ടെ വാലിബന്‍ സിനിമയ്‌ക്കെതിരെ നടക്കുന്ന വിമര്‍ശനങ്ങളോട് പ്രതികരണവുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സൈബറിടത്തില്‍ നെഗറ്റീവ് കാമ്പയിന്‍ ശക്തമാകുമ്പോഴാണ് വിമര്‍ശനവുമായി ലിജോ രംഗത്തു വന്നത്. കണ്ടു പരിചയിച്ച കഥയുടെ വേഗതയും സാങ്കേതികതയും എല്ലാം സിനിമകളിലും വേണമെന്ന് നിര്‍ബന്ധം പിടിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ലിജോ പറഞ്ഞു. ഫെരാരി എന്‍ജിന്‍ ഉപയോഗിച്ച് ഓടുന്ന വണ്ടിയല്ല ഈ സിനിമ. മുത്തശ്ശിക്കഥയുടെ വേഗം മാത്രമുള്ള ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. Also Read ;കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിക്ക് […]

കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളിക്ക് സാധ്യത; സുരേന്ദ്രന്റെ പദയാത്രക്ക് ശേഷം പ്രഖ്യാപനം

കോട്ടയം: കോട്ടയം ലോക്‌സഭാ സീറ്റ് ബിഡിജെഎസിന് നല്‍കാന്‍ തത്വത്തില്‍ ധാരണ. പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന പദയാത്രക്ക് ശേഷം ഔദ്യോഗിക പ്രഖ്യാപനമുണ്ടാകും. Also Read ; ബിഹാറില്‍ നിതീഷ് കുമാര്‍ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; ഇന്‍ഡ്യ മുന്നണി അങ്കലാപ്പില്‍ ക്രിസ്ത്യന്‍ വോട്ടുകള്‍ക്ക് പുറമേ ഈഴവ, നായര്‍ വോട്ടുകളും കോട്ടയത്ത് നിര്‍ണായകമാണ്. ഹൈന്ദവ വിഭാഗത്തിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ നായര്‍, ഈഴവ സമുദായങ്ങളില്‍ നിന്ന് വര്‍ഷങ്ങളായി […]

ബിഹാറില്‍ നിതീഷ് കുമാര്‍ ബി ജെ പി പിന്തുണയോടെ മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ട്; ഇന്‍ഡ്യ മുന്നണി അങ്കലാപ്പില്‍

പട്‌ന: ബി ജെ പിയുടെ പിന്തുണയോടെ നിതീഷ് കുമാര്‍ ഏഴാം വട്ടം ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന സൂചനയാണ് ദേശീയ മാധ്യമങ്ങള്‍ നല്‍കുന്നത്. നിയമസഭ പിരിച്ചുവിടുകയോ തിരഞ്ഞെടുപ്പ് നടത്തുകയോ ചെയ്യാതെയാകും പുതിയ മന്ത്രിസഭ വരിക. സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിതീഷ്, തന്റെ നേതൃത്വത്തിലുള്ള മഹാസഖ്യ സര്‍ക്കാര്‍ പിരിച്ചുവിടും. നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും സുശീല്‍ കുമാര്‍ മോദി ഉപമുഖ്യമന്ത്രിയും ആകുമെന്നാണ് സൂചന. Also Read ;റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും […]

റിപ്പബ്ലിക് ദിനാഘോഷം ഒരുമിച്ചിരുന്ന് ആസ്വദിച്ചു; പരസ്പരം മുഖം കൊടുക്കാതെ മുഖ്യമന്ത്രിയും ഗവര്‍ണറും മടങ്ങി

തിരുവനന്തപുരം: ഒരുമിച്ച് ഒരേ വേദിയില്‍ അടുത്തടുത്തായി ഇരുന്നിട്ടും പരസ്പരം സംസാരിക്കാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും. കേന്ദ്ര നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞായിരുന്നു ഗവര്‍ണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. പ്രസംഗത്തില്‍ മുഖ്യമന്ത്രിയുടെ പേരെടുത്ത് പറഞ്ഞെങ്കിലും നേരില്‍ സംസാരിക്കാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. Also Read ; 30000 വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലെത്തി പഠിക്കാം: റിപ്പബ്ലിക് ദിനത്തില്‍ ഫ്ര്ഞ്ച് പ്രസിഡന്റിന്റെ സമ്മാനം കലാപരിപാടികള്‍ ഒരുമിച്ചിരുന്ന് ആസ്വദിച്ച ഗവര്‍ണറും മുഖ്യമന്ത്രിയും പരസ്പരം മുഖം നല്‍കാതിരിക്കാന്‍ ശ്രദ്ധിച്ചുവെന്നതാണ് ശ്രദ്ധേയം. ഇതോടെ രാജ്ഭവനില്‍ ഗവര്‍ണര്‍ ഒരുക്കുന്ന […]