October 13, 2026

30000 വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലെത്തി പഠിക്കാം: റിപ്പബ്ലിക് ദിനത്തില്‍ ഫ്ര്ഞ്ച് പ്രസിഡന്റിന്റെ സമ്മാനം

ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് റിപ്പബ്ലിക് സമ്മാനവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ഇന്ത്യയുടെ എഴുപത്തിയഞ്ചാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയാണ് മാക്രോണ്‍. 2030ല്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സില്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നല്‍കുമെന്ന് മാക്രോണ്‍ അറിയിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയായിരുന്നു റിപ്പബ്ലിക് ആഘോഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഫ്രഞ്ച് പ്രസിഡന്റിന്റെ പ്രഖ്യാപനം. Also Read ; തിരുവനന്തപുരത്ത് അമ്മയെ മകന്‍ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി ‘2030ല്‍ 30,000 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ഫ്രാന്‍സില്‍, ഇത് സാധ്യമാക്കാന്‍ ശ്രമിക്കും’ എന്ന് മാക്രോണ്‍ വ്യക്തമാക്കി. ഫ്രഞ്ച് […]

തിരുവനന്തപുരത്ത് അമ്മയെ മകന്‍ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി

തിരുവനന്തപുരം: വെള്ളറട ആനപ്പാറയില്‍ അമ്മയെ മകന്‍ കെട്ടിയിട്ട് കത്തിച്ചു കൊലപ്പെടുത്തി. നളിനി (62) ആണ് മരണപ്പെട്ടത്. സംഭവത്തില്‍ മകന്‍ മോസസ് ബിപിനെ (36) വെള്ളറട പോലീസ് കസ്റ്റഡിയിലെടുത്തു. നളിനിയും മോസസും മാത്രമായിരുന്നു വീട്ടില്‍ താമസിച്ചു വന്നിരുന്നത്. ഭര്‍ത്താവ് പൊന്നു മണി പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് മരണപ്പെട്ടിരുന്നു. ഇളയ മകനായ ജെയിന്‍ ജോക്കബ് അമ്മക്ക് ആഹാരവുമായി വീട്ടിലെത്തിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടത്. രാവിലെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരെ മോസസ് കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ബലപ്രയോഗത്തിലാണ് ഇയാളെ പോലീസ് […]

ഹണിമൂണ്‍ വാഗ്ദ്ധാനം ഗോവയില്‍ എത്തിയത് അയോദ്ധ്യയിലേക്ക്; വിവാഹ മോചനം തേടി യുവതി

ഭോപ്പാല്‍: ഹണിമൂണിന് ഗോവയില്‍ കൊണ്ടുപോകാമെന്നായിരുന്നു ഭര്‍ത്താവ് വാഗ്ദ്ധാനം ചെയ്തിരുന്നത് എന്നാല്‍ അയോദ്ധ്യയിലും വാരണാസിയിലേക്കുമാണ് കൊണ്ടുപോയത് തുടര്‍ന്ന് വിവാഹ മോചനം തേടി യുവതി. മദ്ധ്യപ്രദേശില്‍ നിന്നുള്ള യുവതിയാണ് വിവാഹമോചനം തേടി കോടതിയെ സമീപിച്ചത്. Also Read; ഇതരമതസ്ഥനെ പ്രണയിച്ച യുവതിയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി സഹോദരന്‍ യാത്ര കഴിഞ്ഞ് 10 ദിവസത്തിന് ശേഷമാണ് യുവതി ഭോപ്പാല്‍ കുടുംബ കോടതിയെ സമീപിച്ചത്. ഐടി മേഖലയിലാണ് ഭര്‍ത്താവ് ജോലി ചെയ്യുന്നത്. ഉയര്‍ന്ന ശമ്പളവുണ്ട്. തനിക്കും നല്ല ശമ്പളമുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകളൊന്നുമില്ല. വേണമെങ്കില്‍ വിദേശത്തും […]

ഇതരമതസ്ഥനെ പ്രണയിച്ച യുവതിയെ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി സഹോദരന്‍

ബംഗളൂരു: ഇതരമതസ്ഥനെ പ്രണയിച്ച പത്തൊന്‍പതുകാരിയെ സഹോദരന്‍ തടാകത്തില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. രക്ഷിക്കാന്‍ ശ്രമിച്ച അമ്മയും മുങ്ങിമരിച്ച നിലയില്‍. മൈസൂര്‍ സ്വദേശിനി ധനുശ്രി, അമ്മ അനിത (43) എന്നിവരാണ് മരിച്ചത്. ധനുശ്രിയുടെ സഹോദരന്‍ നിധിനെ പോലീസ് അറസ്റ്റ് ചെയ്തു. ധനുശ്രിയുടെയും അനിതയുടെയും മൃതദേഹങ്ങള്‍ തടാകത്തില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിലെ ഹന്‍സുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതി ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൊവ്വാഴ്ച രാത്രി ഇതിനെച്ചൊല്ലി നിധിനും ധനുശ്രിയും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. Also Read; മദ്യശാല തുറക്കാന്‍ തീരുമാനമെടുത്ത് […]

മദ്യശാല തുറക്കാന്‍ തീരുമാനമെടുത്ത് റിയാദ്

റിയാദ്: കാലങ്ങളായി മദ്യത്തിന് നിരോധനം ഏര്‍പ്പെടുത്തിയ രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ ചരിത്രത്തിലാദ്യമായി റിയാദില്‍ മദ്യശാല തുറക്കാന്‍ തീരുമാനമെടുത്തിരിക്കുകയാണ് രാജ്യം. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം രാജ്യത്തെ മുസ്ലീം ഇതര നയതന്ത്രജ്ഞര്‍ക്ക് മാത്രം മദ്യം ലഭിക്കുന്നതിന് വേണ്ടിയാണ് മദ്യശാല തുറക്കുന്നത്. മദ്യം വാങ്ങുന്നതിനായി നയതന്ത്രജ്ഞര്‍ മൊബൈല്‍ വഴി രജിസ്റ്റര്‍ ചെയ്യുകയും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്ലിയറന്‍സ് എടുക്കുകയും വേണം. പിന്നീട് പ്രതിമാസ ക്വാട്ട അനുസരിച്ച് മദ്യം വിതരണം ചെയ്യുമെന്നാണ് വിവരം. അടുത്ത ആഴ്ചയാണ് സ്റ്റോര്‍ തുറക്കുന്നത്. എംബസികളും നയതന്ത്രജ്ഞരും […]

ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍

തിരുവനന്തപുരം: ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി സംസ്ഥാനസര്‍ക്കാര്‍. കഴിഞ്ഞ നാല് ദിവസത്തിനിടെ രാജ്ഭവന് അധിക ഫണ്ടായി അനുവദിച്ചത് 1.25 കോടി രൂപ. ഇതില്‍ റിപബ്ലിക് ദിന വിരുന്നായ ‘അറ്റ് ഹോം’ വിരുന്നിന് മാത്രം 20 ലക്ഷം രൂപ അനുവദിച്ചു. ഈ മാസം 20 ന് 62.94 ലക്ഷം രൂപ യാത്ര ചെലവുകള്‍ക്കായി നല്‍കി. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് നല്‍കിയാണ് പണം അനുവദിച്ചത്. 23 ന് 42.98 ലക്ഷം രൂപ വെള്ളം, ടെലിഫോണ്‍, വൈദ്യുതി ചിലവുകള്‍ക്കുമായി നല്‍കി ഉത്തരവിറക്കി. […]

നാടകീയമായ നയപ്രഖ്യാപനം; അവസാന പാരഗ്രാഫ് മാത്രം വായിച്ച് മടങ്ങി ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കമായി. തികച്ചും നാടകീയമായിരുന്നു നയപ്രഖ്യാപനം. പ്രസംഗത്തിന്റെ അവസാന പാരഗ്രാഫ് മാത്രം വായിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ ഗവര്‍ണര്‍ നിമയസഭ വിടുകയായിരുന്നു. രാവിലെ ഒന്‍പതുമണിക്കാണ് ഗവര്‍ണര്‍ സഭയിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എ.എന്‍.ഷംസീറും ചേര്‍ന്നാണ് ഗവര്‍ണറെ സ്വീകരിച്ചത്. സ്വീകരണ സമയത്ത് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കൈ കൊടുത്തില്ലെന്നും മുഖ്യമന്ത്രി നല്‍കിയ പൂച്ചെണ്ട് സഹായിക്ക് നല്‍കി ആരെയും ശ്രദ്ധിക്കാതെ തിടുക്കത്തില്‍ ഗവര്‍ണര്‍ സഭയ്ക്കുള്ളിലേക്ക് നടക്കുകയും മുഖ്യമന്ത്രിയുടെ മുഖത്ത് നോക്കുകയോ ചിരിക്കുകയോ ചെയിതില്ല. Also […]

ബോക്‌സിങ് താരം മേരി കോം വിരമിച്ചു

ഗുവാഹാട്ടി: ഇന്ത്യയുടെ ഒളിംബിക്‌സ് മെഡല്‍ ജേതാവും ആറുതവണ ലോക ചാബ്യനുമായ മേരി കോം ബോക്‌സിങ്ങില്‍നിന്ന് വിരമിച്ചു. ആറുതവണ ലോക ചാബ്യനായ ഒരേയൊരു ബോക്‌സിങ് താരമാണ് മേരി കോം. അഞ്ച് തവണ ഏഷ്യന്‍ ചാബ്യനുമായി. രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്റെ നിയമപ്രകാരം പുരുഷ-വനിതാ ബോക്‌സര്‍മാര്‍ എലൈറ്റ് മത്സരങ്ങളില്‍ 40 വയസ്സ് മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഇതിന്റെ അടിസ്ഥാനത്തിലാണ് 41 കാരിയായ താരം വിരമിക്കുന്നത്. Also Read; എബിവിപി വനിത നേതാവിനുനേരെ പോലീസിന്റെ ക്രൂരത 2014-ല്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ നേടിയതിലൂടെ, […]

എബിവിപി വനിത നേതാവിനുനേരെ പോലീസിന്റെ ക്രൂരത

ഹൈദരാബാദ്: പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥിനിയെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതും മുടിയില്‍ പിടിച്ച് വലിച്ചിഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്ത്. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിനിടെയാണ് എബിവിപി വനിതാ നേതാവിന് ക്രൂര മര്‍ദ്ദനമുണ്ടായത്. പുതിയ ഹൈക്കോടതി സമുച്ചയത്തിന്റെ നിര്‍മ്മാണത്തിനായി സര്‍വകലാശാലയുടെ 100 ഏക്കര്‍ സ്ഥലം അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന സ്റ്റേറ്റ് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധിത്തിനിടെയാണ് സംഭവം. Also Read; മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍ വനിത […]

മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍

തൃശൂര്‍: മെഡിക്കല്‍ കോളേജില്‍ സ്‌കാനിംഗിനെത്തിയ രോഗിയുടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. പൈങ്കുളം സ്വദേശിയുടെ രണ്ട് പവന്‍ സ്വര്‍ണമാലയാണ് തമിഴ്നാട് സ്വദേശിനികളായ ശിവകാമി, റോജ എന്നിവര്‍ മോഷ്ടിച്ചത്. Also Read; റിപ്പബ്ലിക് ദിനത്തില്‍ വിരുന്നൊരുക്കാന്‍ രാജ്ഭവന് 20ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എ ബ്ലോക്കിലെ സ്‌കാനിംഗിന് ബില്ലടയ്ക്കാന്‍ നിന്ന സമയത്താണ് പൈങ്കുളം സ്വദേശിനിയുടെ മാല മോഷണം പോയത്. മാല മോഷ്ടിച്ച ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പിന്നീട് മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടുകയായിരുന്നു. […]