October 12, 2026

ബി ജെ പി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം; 15 പ്രതികളും കുറ്റക്കാര്‍

മാവേലിക്കര: ബി ജെ പി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ വിവിധ വകുപ്പുകള്‍ പ്രകാരം 15 പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയതായി കോടതി. ശിക്ഷാവിധി പിന്നീട് പ്രഖ്യാപിക്കും. മാവേലിക്കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി വി ജി ശ്രീദേവിയാണുവിധി പറഞ്ഞത്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കോടതി പരിസരത്ത് നൂറില്‍പരം പോലീസുകാരെ വിന്യസിച്ചു. എസ് ഡി പി ഐ, പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പ്രതികള്‍ 2021 ഡിസംബര്‍ 19ന് രഞ്ജീത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി […]

ഇനി വയ്യ, ദയാവധത്തിന് അനുമതി തേടി കരുവന്നൂര്‍ നിക്ഷേപകന്‍ ജോഷി മാപ്രാണം !

കൊച്ചി: ദയാവധത്തിന് സര്‍ക്കാരും ഹൈക്കോടതിയിലും അപേക്ഷ നല്‍കി കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകന്‍. മാപ്രാണം സ്വദേശി ജോഷിയാണ് ദയാവധത്തിന് അനുമതി തേടി ഹൈക്കോടതി ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും അപേക്ഷ നല്‍കിയത്. ജനുവരി 30ന് ജീവിതം അവസാനിപ്പിക്കാന്‍ അനുമതി നല്‍കണമെന്നാണ് അപേക്ഷയില്‍ പറയുന്നത്. എഴുപത് ലക്ഷം രൂപയാണ് ജോഷിയുടെ കണക്ക് പ്രകാരം കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ലഭിക്കാനുള്ളത്. എന്നാല്‍, പണം മടക്കി നല്‍കാത്തതോടെ ജീവിതം തന്നെ വഴി മുട്ടിയ അവസ്ഥയിലാണെന്ന് ജോഷി പറയുന്നു. പണം മടക്കി നല്‍കാന്‍ സാധിച്ചില്ലെങ്കില്‍ ദയാവധത്തിന് […]

മലപ്പുറം ചങ്ങരംകുളത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു; ഭയന്നോടിയ നിരവധി പേര്‍ക്ക് പരിക്ക്

മലപ്പുറം: ചങ്ങരംകുളം കണ്ണെങ്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞു. ഉത്സവത്തിന്റെ ചടങ്ങുകള്‍ നടന്നുകൊണ്ടിരിക്കെ വൈകീട്ട് അഞ്ചുമണിയോടെയാണ് ആന ഇടഞ്ഞത്. ആനയുടെ സമീപത്ത് ഉണ്ടായിരുന്ന കുറച്ച് പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ആന ഇടയുന്നത് കണ്ട് ഭയന്നോടിയവര്‍ക്ക് വീണും മറ്റുമാണ് പരിക്കേറ്റത്. വിവിധ ജില്ലകളില്‍ നിന്ന് പോലും ജനങ്ങള്‍ ഒഴുകിയെത്തുന്ന ഉത്സവമാണ് കണ്ണെങ്കാവ് ക്ഷേത്രത്തിലേത്.

ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ കോടികളുടെ കളക്ഷന്‍ നേടി ഹനുമാന്‍

തേജ സജ്ജ നായകനായ ഹനുമാന്‍ ആറു ദിവസം കൊണ്ട് ഇന്ത്യയില്‍ നേടിയത് 80.30 കോടി രൂപ. സാക്‌നില്‍ക് റിപ്പോര്‍ട്ട് അനുസരിച്ച് ഹനുമാന്‍ ഏഴാം ദിവസം ഇന്ത്യയില്‍ ഏകദേശം 9.50 കോടി രൂപ എല്ലാ ഭാഷയിലും നേടിയിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മൊത്തം ഏഴു ദിവസം കൊണ്ട് 89.80 കോടി രൂപയായി. റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ ലോകമെമ്പാടും 150 കോടി രൂപ പിന്നിട്ടിരിക്കുകയാണ് ഹനുമാന്‍. Also Read ;കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത് ഈ മാസം 12 നാണ് ഹനുമാന്‍ […]

കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാർ.പട്ടികയിലെ പത്താം സ്ഥാനമാണ് യുഎസ് ഡോളറിൻ്റേത്. ലോകത്തെ ശക്തമായ പത്ത് കറൻസികളുടെ പട്ടികയിലാണ് കുവൈറ്റ് ദിനാർ ഒന്നാം സ്ഥാനത്തെത്തിയത്.ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബഹ്റൈൻ ദിനാറും മൂന്നാം സ്ഥാനത്ത് ഒമാനി റിയാലുമാണ്. 2023ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിലും കുവൈറ്റ് ദിനാർ ഒന്നാമതായിരുന്നു. 1961ലാണ് കുവൈറ്റ് ദിനാർ ആരംഭിക്കുന്നത്. Join […]

‘അന്നപൂരണി’ വിവാദം; മാപ്പ് പറഞ്ഞ് നയന്‍താര

തമിഴ് ചിത്രം ‘അന്നപൂരണി’ വിവാദത്തില്‍ നയൻതാര മാപ്പ് പറഞ്ഞു. ശ്രീരാമനെ അപഹസിക്കുന്ന പരാമര്‍ശമുണ്ടെന്ന വിവാദത്തില്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടില്‍ നല്‍കിയ പോസ്റ്റിലൂടെയാണ് താരം ഖേദം പ്രകടിപ്പിച്ചത്. നീലേഷ് കൃഷ്ണ സംവിധാനം ചെയ്ത സിനിമയിലൂടെ ശ്രീരാമനെ മോശമായി ചിത്രീകരിക്കുകയും ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെന്നും ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തിയെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പരാതി. Also Read ; മറന്നുവച്ച കണ്ണട എടുക്കാന്‍ ട്രെയിനില്‍ തിരിച്ചുകയറി ഇറങ്ങവേ വീണു; കോട്ടയത്ത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം വിശ്വാസിയായ തന്റെ […]

മറന്നുവച്ച കണ്ണട എടുക്കാന്‍ ട്രെയിനില്‍ തിരിച്ചുകയറി ഇറങ്ങവേ വീണു; കോട്ടയത്ത് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

കോട്ടയം: മറന്നു വച്ച കണ്ണടയെടുക്കാന്‍ ട്രെയിനില്‍ തിരിച്ചു കയറിയ ശേഷം ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിനില്‍നിന്നു വീണ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. രാവിലെ ആറോടെ കോട്ടയം റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേല്‍ ദീപക് ജോര്‍ജ് വര്‍ക്കി (25) ആണ് മരിച്ചത്. Also Read ;റൂട്ട് മാറി സഞ്ചരിച്ചു; രാഹുലിന്റെ ഭാരത്‌ജോഡോ ന്യായ് യാത്രക്കെതിരെ അസം പോലീസ് കേസെടുത്തു പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുനെയില്‍ ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ഥിയായ ദീപക് കോഴ്സ് പൂര്‍ത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു […]

റൂട്ട് മാറി സഞ്ചരിച്ചു; രാഹുലിന്റെ ഭാരത്‌ജോഡോ ന്യായ് യാത്രക്കെതിരെ അസം പോലീസ് കേസെടുത്തു

ഗുവാഹത്തി: റൂട്ട് മാറ്റി സഞ്ചരിച്ചു എന്നാരോപിച്ച് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കെതിരെ അസം പൊലീസ് കേസെടുത്തു. നേരത്തെ നിശ്ചയിച്ച റൂട്ടില്‍ നിന്നും വ്യത്യസ്തമായി യാത്ര കടന്നുപോയെന്നും, ഇതുവഴി ജോര്‍ഹട്ടില്‍ സംഘര്‍ഷ സമാന സാഹചര്യം സൃഷ്ടിച്ചു എന്നും കാണിച്ചാണ് പോലീസ് കേസെടുത്തിരിക്കുന്നത്. Also Read ; കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ് യാത്രയുടെ മുഖ്യ സംഘാടകന്‍ കെബി ബൈജു അടക്കം ഏതാനും പേര്‍ക്കെതിരെയാണ് ജോര്‍ഹട്ട് സദര്‍ പോലീസ് കേസെടുത്തത്. യാത്രയ്ക്ക് […]

കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ല; മുഖ്യമന്ത്രിയുടെ ക്ഷണം തള്ളി യുഡിഎഫ്

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിനെതിരെ എല്‍ഡിഎഫുമായി യോജിച്ച സമരത്തിനില്ലെന്ന് പ്രതിപക്ഷം. സമരത്തില്‍ പങ്കെടുക്കണമെന്ന മുഖ്യമന്ത്രിയുടെ ക്ഷണം യുഡിഎഫ് തളളി. മുഖ്യമന്ത്രിയെ തീരുമാനം അറിയിക്കുമെന്നും യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. Also Read ;മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു ഫെബ്രുവരി എട്ടിന് ഡല്‍ഹിയിലാണ് കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികള്‍ക്കെതിരെ എല്‍ഡിഎഫ് സമരം നടത്തുന്നത്. സമരത്തില്‍ പങ്കെടുക്കുന്നത് രാഷ്ട്രിയമായി തിരിച്ചടിക്കുമെന്നാണ് യുഡിഎഫ് വിലയിരുത്തല്‍. ഇന്ത്യ മുന്നണി സഖ്യത്തിലെ കക്ഷികളേയും സമാന ചിന്താഗതിയുളള മറ്റു സംസ്ഥാന നേതൃത്വങ്ങളേയും അണിനിരത്തി വിപുലമായ പ്രക്ഷോഭത്തിനാണ് എല്‍ഡിഎഫ് […]

മലയാളി അധ്യാപിക കോയമ്പത്തൂരിൽ വാഹനാപകടത്തിൽ മരിച്ചു

കോയമ്പത്തൂർ : കോയമ്പത്തൂർ ശ്രീനാരായണ മിഷൻ മട്രിക്കുലേഷൻ സ്കൂൾ ഇംഗ്ലീഷ് അധ്യാപിക വിചിഷ (40) വാഹനാപകടത്തിൽ മരിച്ചു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. വ്യാഴം വൈകിട്ട് സ്കൂളിൽ നിന്ന് മടങ്ങവേ കൗണ്ടംപാളയം തെമിയ സ്ട്രീറ്റിലെ വീടിനടുത്ത് വച്ചാണ് വാഹനമിടിച്ചത്. ഭർത്താവ് സ്വരൂപ് (എൻജിനിയർ, ബാംഗ്ലൂരു ) മകൻ: ശ്രാവൺ(പോളി ടെക്നിക് വിദ്യാർഥി). അച്ഛൻ: പരേതനായ കെ വി ചന്ദ്രൻ, അമ്മ: വത്സല. സഹോദരി സുചിഷ. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join […]