October 12, 2026

എല്‍ ഡി എഫ് വോട്ട് ചോര്‍ന്നു, കണ്ണൂര്‍ മേയര്‍ പദവി ഇനി മുസ്‌ലിം ലീഗിന്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി മുസ്ലീം ലീഗിലെ മുസ്ലിഹ് മഠത്തില്‍ തിരഞ്ഞെടുക്കപ്പെട്ടു. എല്‍ ഡി എഫിന്റെ എന്‍.സുകന്യയെ 17 വോട്ടുകള്‍ക്കാണ് യു ഡി എഫിലെ മുസ്ലിഹ് മഠത്തില്‍ പരാജയപ്പെടുത്തിയത്. എല്‍ ഡി എഫിന്റെ ഒരുവോട്ട് യു ഡി എഫിന് അധികം ലഭിച്ചു. ഏക ബി ജെ പി അംഗം വിട്ടുനിന്നു. 36 വോട്ടാണ് മുസ്ലീഹ് മഠത്തിലിന് ലഭിച്ചത്. എന്‍ സുകന്യയ്ക്ക് പതിനെട്ട് വോട്ടും. നിലവില്‍ കോര്‍പറേഷന്‍ കൗണ്‍സിലില്‍ മുസ്ലിം ലീഗിന്റെ പാര്‍ട്ടി ലീഡറാണ് മുസ്ലിഹ് മഠത്തില്‍. ലീഗുമായുള്ള […]

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയായി. ചടങ്ങുകള്‍ക്ക് ‘മുഖ്യ യജമാനന്‍’ ആയ പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നല്‍കി. 121 ആചാര്യന്മാര്‍ ചേര്‍ന്നാണ് രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠ നടത്തിയത്. ചടങ്ങുകള്‍ക്ക് ശേഷം മോദി അതിഥികളെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് 2.10-ന് പ്രധാനമന്ത്രി കുബേര്‍തില സന്ദര്‍ശിക്കും. രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ വേളയില്‍ ഇന്ത്യന്‍ സേന അയോധ്യയില്‍ പുഷ്പവൃഷ്ടി നടത്തി. ക്ഷേത്രത്തിന്റെ മുകളിലും പരിസരത്തും ഹെലികോപ്റ്ററുകളില്‍ നിന്നാണു സേന പുഷ്പവൃഷ്ടി നടത്തിയത്. ഇന്ത്യയുടെ നാനാഭാഗങ്ങളിലെ സംഗീതജ്ഞര്‍ ചടങ്ങിന്റെ ഭാഗമായി വിവിധ സംഗീതോപകരണങ്ങള്‍ കൊണ്ട് […]

അസി.പബ്ലിക് പ്രോസിക്യൂട്ടര്‍ വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദം കാരണമെന്ന് നിഗമനം

പരവൂര്‍: പരവൂര്‍ മുന്‍സിഫ് കോടതി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറെ വീട്ടിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്ങോലം പോസ്റ്റ് ഓഫീസ് ജംക്ഷനു സമീപം പ്രശാന്തിയില്‍ എസ്.അനീഷ്യയെ (41) ആണ് ഇന്നലെ രാവിലെ 11.30 ഓടെ കുളിമുറിയുടെ ജനാലയില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ വീട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. Also Read ; രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല; 46,000ന് മുകളില്‍ തന്നെ ജോലിയുമായ ബന്ധപ്പെട്ട മാനസിക സമ്മര്‍ദമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പളളി മെഡിക്കല്‍ […]

രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല; 46,000ന് മുകളില്‍ തന്നെ

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില. 46,240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 5780 രൂപയാണ് നല്‍കേണ്ടത്. നികുതിയും പണിക്കൂലിയും കൂടെ ചേരുമ്പോള്‍ വില ഉയരും. Also Read ; യാത്രയ്ക്കിടെ നെഞ്ചുവേദന: ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കിയ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മരിച്ചു ജനുവരി രണ്ടിന് 47000 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കും ഇതാണ്. തുടര്‍ന്ന് വില താഴുകയായിരുന്നു. 18ന് 45,920 രൂപയായി […]

യാത്രയ്ക്കിടെ നെഞ്ചുവേദന: ബസ് ഒതുക്കി യാത്രക്കാരെ സുരക്ഷിതരാക്കിയ കെ എസ് ആര്‍ ടി സി ഡ്രൈവര്‍ മരിച്ചു

കരുനാഗപ്പള്ളി (കൊല്ലം): യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കെ എസ് ആര്‍ ടി സി ബസ് ഒതുക്കി നിര്‍ത്തി യാത്രക്കാരെ സുരക്ഷിതരാക്കിയ ഡ്രൈവര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. തിരുവനന്തപുരം ഡിപ്പോയിലെ ഡ്രൈവര്‍ പെരുമ്പാവൂര്‍ ചെമ്പറക്കി തങ്കളത്ത് ടി എം പരീത് (49) ആണ് മരിച്ചത്. Also Read ; മൂഈനലി തങ്ങളെ വീല്‍ചെയറിലാക്കുമെന്ന് ഭീഷണി: റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു തിരുവനന്തപുരത്തു നിന്ന് തൃശൂരിലേക്ക് പോയി തിരികെ വരികയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് ബസിലെ ഡ്രൈവര്‍ ആയിരുന്നു […]

മൂഈനലി തങ്ങളെ വീല്‍ചെയറിലാക്കുമെന്ന് ഭീഷണി: റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മുഈനലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഞായറാഴ്ച രാത്രിയാണ് റാഫി ചോദ്യംചെയ്യലിന് ഹാജരായത്. മുഈനലി തങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കുമെന്ന് റാഫി പറഞ്ഞു. Also Read ; ‘അനാരോഗ്യം, അതിശൈത്യം’: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ എല്‍ കെ അഡ്വാനി പങ്കെടുക്കില്ല മുഈനലി തങ്ങള്‍ വീല്‍ചെയറിലാക്കുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ റാഫി പുതിയകടവിനെ മലപ്പുറം പോലീസ് കേസെടുത്തിരുന്നു. ഭീഷണിപ്പെടുത്തല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് റാഫിയെ […]

‘അനാരോഗ്യം, അതിശൈത്യം’: പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ എല്‍ കെ അഡ്വാനി പങ്കെടുക്കില്ല

അയോധ്യ: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ ബി ജെ പിയുടെ മുതിര്‍ന്ന നേതാവ് എല്‍ കെ അഡ്വാനി പങ്കെടുക്കില്ല. അതിശൈത്യം കാരണം യാത്ര ഒഴിവാക്കിയെന്നാണ് വിശദീകരണം. അനാരോഗ്യവും പ്രായാധിക്യവും കാരണം എല്‍ കെ അഡ്വാനിയും മുരളി മനോഹര്‍ ജോഷിയും ചടങ്ങില്‍ പങ്കെടുക്കാന്‍ സാധ്യതയില്ലെന്ന് ശ്രീരാമജന്‍മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് 12.29ന്; പ്രധാനമന്ത്രി അയോധ്യയില്‍, ഒഴുകിയെത്തി വിശ്വാസികള്‍

അയോധ്യ: രാമക്ഷേത്ര പ്രാണ പ്രതിഷ്ഠക്കായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അയോധ്യ നഗരവും പരിസരവും കനത്ത സുരക്ഷ വലയത്തിലാണ്. നഗരത്തിലെങ്ങും ഉത്സവാന്തരീക്ഷമാണ്. അലങ്കരിക്കപ്പെട്ട നഗരവീഥികളിലും പാതയോരങ്ങളിലും വിവിധ സംസ്ഥാനങ്ങളിലെ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുന്നു. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരാളെയും ഇന്ന് പ്രവേശിപ്പിക്കുന്നില്ല. പ്രാണ പ്രതിഷ്ഠ ചടങ്ങിന് പാസുള്ളവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം. Also Read ;ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ചടങ്ങിന്റെ മുഖ്യ യജമാനന്‍ ആയ […]

ക്ഷേത്ര ദര്‍ശനത്തില്‍ നിന്നും രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍

ഗുവാഹത്തി: ശ്രീമന്ത ശങ്കരദേവന്റെ ജന്മസ്ഥലമായ അസമിലെ ബട്ടദ്രവ സത്രം സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍. രാഹുലിനോടൊപ്പമുണ്ടായിരുന്ന ജയറാം രമേശ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെയും ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. ‘എന്താണ് സഹോദരാ പ്രശ്നം?, ക്ഷേത്രത്തിനുള്ളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ താനെന്ത് തെറ്റാണ് ചെയ്തത്?’, രാഹുല്‍ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥരോട് ചോദിച്ചു. Join with metro post; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. അതേസമയം മൂന്ന് മണിക്ക് ശേഷം രാഹുല്‍ ഗാന്ധിക്ക് ക്ഷേത്രം സന്ദര്‍ശിക്കാമെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്. […]

‘ഏറ്റവും വലിയ രാമഭക്തന്‍ ഗാന്ധിയാണ്, പി ടി ഉഷ ഏത് രാമനെയാണ് വായിച്ചത്, ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി’ – ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ ടി പത്മനാഭന്‍

കണ്ണൂര്‍: അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ വിഷയത്തില്‍ ബി ജെ പിക്കും കേന്ദ്രസര്‍ക്കാരിനുമെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി കഥാകൃത്തി ടി പത്മനാഭന്‍. അയോധ്യ വിഷയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തുറുപ്പ് ചീട്ടാക്കാനാണ് ബി ജെ പി നീക്കമെന്ന് ടി പത്മനാഭന്‍ അഭിപ്രായപ്പെട്ടു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയ് ശ്രീറാം എന്ന് വിളിച്ചില്ലെങ്കില്‍ ആളുകളെ കുത്തിക്കൊല്ലുന്ന നാടായി ഇന്ത്യ മാറിയിരിക്കുകയാണ്. അയോധ്യയില്‍ പ്രാണപ്രതിഷ്ഠയ്ക്കു പോയ പി ടി ഉഷ ഏത് രാമനെയാണ് വായിച്ചതെന്നറിയില്ല. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രമേയുള്ളൂ. അവരുടെ […]