October 12, 2026

പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനിച്ച് സുര്ഷ് ഗോപി

തൃശൂര്‍: മുന്‍ എംപിയും ബിജെപി നേതാവുമായ സുരേഷ് ഗോപി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരില്‍ എത്തുമ്പോള്‍ സമ്മാനിക്കാന്‍ സ്വര്‍ണത്തളികയാണ് ഒരുക്കിയിട്ടുള്ളത്. സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കാനാണ് നരേന്ദ്ര മോദി ഗുരുവായൂരിലെത്തുന്നത്. തളിക മോദിക്ക് സമ്മാനിക്കുന്നതിന് മുമ്പ് എസ് പി ജി ഉദ്യോഗസ്ഥരുടെ പരിശോധന പൂര്‍ത്തിയാക്കിയിരുന്നു. Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി സുരേഷ് ഗോപിയുടെ മകളുടേതുള്‍പ്പടെ 4 വിവാഹച്ചടങ്ങുകളില്‍ അദ്ദേഹം പങ്കെടുക്കും. അവിടെ നിന്ന് തൃപ്രയാര്‍ ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം കൊച്ചിയിലേക്ക് […]

സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുത്ത് നരേന്ദ്രമോദി

തൃശൂര്‍: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. വിവാഹം നടന്ന മണ്ഡപത്തിലെത്തി വധൂവരന്മാര്‍ക്ക് പ്രധാനമന്ത്രി ആശംസകളറിയിച്ചു. തുടര്‍ന്ന് ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്ക് പോയി. Also Read; എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ മോദി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. കേരളീയ വേഷത്തില്‍ ഗുരുവായൂര്‍ അമ്പലത്തിലെത്തിയ പ്രധാനമന്ത്രിയെ തന്ത്രി ചേനസ് നമ്പൂതിരിപ്പാട്, ദേവസ്വം […]

എറണാകുളം ലോ കോളജില്‍ കെ എസ് യുവിന്റെ മോദി ഗോ ബാക്ക് ബാനര്‍; പോലീസ് അഴിച്ചു, പ്രതിഷേധം

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോ കടന്നുപോകുന്ന എറണാകുളം ലോകോളജ് കാമ്പസില്‍ സ്ഥാപിച്ച ബോര്‍ഡ് എടുത്തുമാറ്റി പോലീസ്. കെ എസ് യു പ്രവര്‍ത്തകര്‍ സ്ഥാപിച്ച ബോര്‍ഡാണ് പോലീസെത്തി എടുത്തുമാറ്റിയത്. രണ്ട് കെ എസ് യു പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെ ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ തമ്പടിച്ചതോടെ ബി ജെ പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മോദി ഗോ ബാക്ക് എന്നെഴുതിയ ബോര്‍ഡാണ് ഉച്ചയോടെ കെ എസ് യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ സ്ഥാപിച്ചത്. Join with […]

ഓണ്‍ലൈന്‍ തട്ടിപ്പ്: കഴിഞ്ഞ വര്‍ഷം നഷ്ടമായത് 201 കോടി, മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പുകളിലൂടെ 23,753 പേര്‍ക്ക് 201 കോടി രൂപ നഷ്ടപ്പെട്ടതായി കേരള പോലീസ്. ട്രേഡിങ് തട്ടിപ്പുകളിലൂടെ മാത്രം കഴിഞ്ഞ വര്‍ഷം 3,394 പേര്‍ക്ക് നഷ്ടമായ 74 കോടി രൂപയും ഇതില്‍പ്പെടുന്നു. Also Read ;പൊതുമുതല്‍ നശിപ്പിച്ച കേസ്; മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം ഇത്തരം തട്ടിപ്പിനായി ഉപയോഗിച്ചിട്ടുള്ള 5107 ബാങ്ക് അക്കൗണ്ടുകളും 3289 മൊബൈല്‍ നമ്പറുകളും 239 സോഷ്യല്‍ മീഡിയ അക്കൗണ്ടുകളും 945 വെബ്‌സൈറ്റുകളും കേരള പൊലീസ് സൈബര്‍ വിഭാഗം […]

പൊതുമുതല്‍ നശിപ്പിച്ച കേസ്; മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം

മലപ്പുറം: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ മന്ത്രി പി എ മുഹമ്മദ് റിയാസിന് ജാമ്യം. 2018ല്‍ മലപ്പുറത്ത് നടന്ന ഡിവൈഎഫ്ഐ മാര്‍ച്ചിലെടുത്ത കേസിലായിരുന്നു മന്ത്രി ജാമ്യമെടുത്തത്. ഡിവൈഎഫ്ഐ മാര്‍ച്ചില്‍ കെഎസ്ആടിസി ബസിന്റെ ചില്ല് തകര്‍ത്തെന്നും 13,000രൂപ നഷ്ടം വരുത്തിയെന്നുമായിരുന്നു കേസ്. പത്ത് പ്രതികളുള്ള കേസില്‍ ഏഴാം പ്രതിയായിരുന്നു മുഹമ്മദ് റിയാസ്. കേസിനെ തുടര്‍ന്ന് മന്ത്രി മലപ്പുറം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഇന്ന് നേരിട്ട് ഹാജരാവുകയും ജാമ്യമെടുക്കുകയും ചെയ്തു. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് […]

കുരുമുളക് പറിക്കുന്നതിനിടെ ഏണി വൈദ്യുതി ലൈനിലേക്ക് വീണു; പിടിച്ചിരുന്ന ഭാര്യ ഷോക്കേറ്റു മരിച്ചു, ഭര്‍ത്താവിന് പൊളളലേറ്റു.

പത്തനംതിട്ട: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പ് ഏണി 11 കെവി വൈദ്യുതി ലൈനിലേക്ക് വീണു. ഏണി പിടിച്ചിരുന്ന സ്ത്രീ ഷോക്കേറ്റ് മരിച്ചു. വടശ്ശേരിക്കര പേഴുംപാറ ഇരുളന്‍മണ്ണില്‍ രാജേന്ദന്റെ ഭാര്യ പി എസ് സുജാത (55) ആണ് മരിച്ചത്. ഏണിയില്‍ നിന്ന് കുരുമുളക് പറിക്കുകയായിരുന്ന ഭര്‍ത്താവ് രാജേന്ദ്രനു ഷോക്കേറ്റു. സാരമായ പൊളളലായതുകൊണ്ട് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് ഇയാള്‍. Also Read ; സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി എന്‍ പ്രതാപന്‍ എംപി ഇന്നലെ ഉച്ചയ്ക്ക് അയല്‍വാസിയുടെ പുരയിടത്തിലെ കുരുമുളക് പറിക്കുന്നതിനിടെയാണ് […]

സുരേഷ് ഗോപിയെ വിമര്‍ശിച്ച് ടി എന്‍ പ്രതാപന്‍ എംപി

തൃശ്ശൂര്‍: സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച സുരേഷ് ഗോപിയെ വിമര്‍ശിച്ച് തൃശ്ശൂര്‍ എം പി ടി എന്‍ പ്രതാപന്‍. മണിപ്പൂരില്‍ പള്ളി തകര്‍ത്തതിന്റെ പരിഹാരമായാണ് ലൂര്‍ദ്ദ് മാതാ ദേവാലയത്തില്‍ സ്വര്‍ണ കിരീടം സമര്‍പ്പിച്ചതെന്നാണ് പ്രതാപന്റെ വിമര്‍ശനം. സ്വര്‍ണക്കിരീടം കൊണ്ട് പാപക്കറ കഴുകിക്കളയാന്‍ ആവില്ല. തൃശ്ശൂരില്‍ ബി ജെ പി ചെലവഴിക്കാന്‍ പോവുന്നത് നൂറ് കോടി രൂപയാണെന്നും ബിജെപിയുടെ രാഷ്ട്രീയ നാടകം തൃശ്ശൂരുകാര്‍ തിരിച്ചറിയുമെന്നും പ്രതാപന്‍ പറഞ്ഞു Also Read ;പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക […]

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി; പൊതുപരീക്ഷകളെ ബാധിക്കില്ല

തൃശൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ നാളെ (17-01-24) പ്രാദേശിക അവധി. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകളെ ബാധിക്കില്ല. കേന്ദ്ര-സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍ എത്തും. നാളെ രാവിലെ ആറിന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തും. 7.40 മുതല്‍ 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. […]

പ്രധാനമന്ത്രി ഇന്നെത്തും; അരലക്ഷം പേര്‍ പങ്കെടുക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന്

കൊച്ചി : രണ്ട് ദിവസത്തെ സംസ്ഥാന സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ കൊച്ചി നഗരം ഒരുങ്ങി. വൈകീട്ട് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന അദ്ദേഹം 6.30ന് അരലക്ഷത്തോളം ബി ജെ പി പ്രവര്‍ത്തകര്‍ അണിനിരക്കുന്ന റോഡ് ഷോയില്‍ പങ്കെടുക്കും. റോഡ് ഷോ കടന്നുപോകുന്ന ഹോസ്പിറ്റല്‍ റോഡ്, പാര്‍ക്ക് അവന്യു റോഡില്‍ ഗസ്റ്റ് ഹൗസ് വരെ നഗരം ദീപാലംകൃതമാക്കിയും കൊടിതോരണങ്ങള്‍ കൊണ്ടലങ്കരിച്ചും കഴിഞ്ഞു. വാദ്യമേളങ്ങളോടെയും നാടന്‍ കലാരൂപങ്ങളോടെയും നഗരം പ്രധാനമന്ത്രിയെ സ്വീകരിക്കും. Also Read; ഡല്‍ഹിയില്‍ കനത്ത […]

ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; വിമാനങ്ങളും ട്രെയിനുകളും വൈകി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞിനെത്തുടര്‍ന്ന് വിമാനങ്ങളും ട്രെയിനുകളും വൈകി. ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍നിന്ന് പുറപ്പെടേണ്ട 17 വിമാനങ്ങള്‍ റദ്ദാക്കിയതായി വിമാനത്താവള അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫ്‌ലൈറ്റ്‌റഡാര്‍ 24 അനുസരിച്ച്, പ്രതികൂല കാലാവസ്ഥമൂലം 100-ലധികം വിമാനങ്ങളാണ് വൈകിയിരിക്കുന്നത്. 5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനെതുടര്‍ന്ന് നിരവധി യാത്രക്കാര്‍ ലഗേജുമായി വിമാനത്താവളത്തില്‍ കാത്തുനില്‍ക്കുകയാണ്. Also Read ; ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം വീണ്ടും മെസ്സിക്ക് ഡല്‍ഹി വിമാനത്താവളത്തില്‍ ദൃശ്യപരത കുറഞ്ഞ സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എല്ലാ ഫ്‌ലൈറ്റ് പ്രവര്‍ത്തനങ്ങളും […]