October 12, 2026

ലൈഫ് മിഷൻ കോഴക്കേസ്: എം ശിവശങ്കറിന് സ്ഥിരം ജാമ്യം

ഡല്‍ഹി: ലൈഫ് മിഷന്‍ കോഴക്കേസില്‍ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ എം ശിവശങ്കറിന് സ്ഥിരം ജാമ്യം. ആരോഗ്യകാരണങ്ങള്‍ കണക്കിലെടുത്താണ് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇടക്കാല ജാമ്യത്തിലായിരുന്നു എം ശിവശങ്കര്‍. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, എസ് വി എന്‍ ഭട്ടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം. Also Read ;സുനിലേട്ടനൊരു വോട്ട്, പാർട്ടി അറിയാതെ തൃശൂരിൽ പ്രചാരണം; അന്വേഷിക്കുമെന്ന് മന്ത്രി കെ രാജൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുകയാണെന്നും അടിയന്തരമായി ഇടക്കാല ജാമ്യം അനുവദിക്കണമെന്നുമാണ് ശിവശങ്കർ സുപ്രിംകോടതിയിൽ […]

സുനിലേട്ടനൊരു വോട്ട്, പാർട്ടി അറിയാതെ തൃശൂരിൽ പ്രചാരണം; അന്വേഷിക്കുമെന്ന് മന്ത്രി കെ രാജൻ

തൃശ്ശൂര്‍: തൃശ്ശൂരില്‍ വി എസ് സുനില്‍ കുമാറിന് വേണ്ടി പ്രചാരണം. വോട്ട് തേടി സമൂഹ മാധ്യമങ്ങളിലാണ് പ്രചാരണം ആരംഭിച്ചത്. തൃശ്ശൂരിലെ വിദ്യാര്‍ത്ഥികള്‍ എന്ന പേരിലാണ് പ്രചാരണം. Also Read ; 16 വയസില്‍ താഴെയുള്ള കുട്ടികളെ കോച്ചിംഗ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ല; പുതിയ മാര്‍ഗനിര്‍ദേശം ‘നാടിന് വേണ്ടി നന്മയ്ക്ക് ഒരു വോട്ട്. അര്‍ഹതയ്ക്ക് ഒരു വോട്ട്, സുനിലേട്ടനൊരു വോട്ട്’ എന്നതാണ് പ്രചരണ വാചകം. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനായുള്ള അന്തിമ സ്ഥാനാര്‍ത്ഥി തീരുമാനമോ ഔദ്യോഗിക പ്രചാരണമോ ആരംഭിച്ചിട്ടില്ലെന്ന് മന്ത്രി കെ രാജന്‍ […]

16 വയസില്‍ താഴെയുള്ള കുട്ടികളെ കോച്ചിംഗ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ല; പുതിയ മാര്‍ഗനിര്‍ദേശം

ന്യൂഡല്‍ഹി: 16 വയസ്സില്‍ താഴെയുള്ള വിദ്യാര്‍ഥികളെ കോച്ചിംഗ് സെന്ററുകളില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഉയര്‍ന്ന മാര്‍ക്ക് ഉറപ്പാണെന്നതുള്‍പ്പെടെ പാലിക്കാനാവാത്ത വാഗ്ദാനങ്ങളൊന്നും കോച്ചിംഗ് സെന്ററുകള്‍ നല്‍കരുതെന്നും വിദ്യാഭ്യാസ മന്ത്രാലയം മുന്നോട്ടുവെച്ച മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. Also Read ;രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐയുടെ അനുവാദം തേടി കോലി വിദ്യാര്‍ഥി ആത്മഹത്യകള്‍, അധ്യാപന രീതികള്‍, സ്ഥാപനങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതക്കുറവ്, എന്നിവയെ കുറിച്ച് പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് സ്വകാര്യ കോച്ചിംഗ് സെന്ററുകളുടെ അനിയന്ത്രിതമായ വര്‍ദ്ധന നിയന്ത്രിക്കുന്നതിനായി വിദ്യാഭ്യാസ […]

രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ ബിസിസിഐയുടെ അനുവാദം തേടി കോലി

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാന്‍ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോര്‍ട്ട്. വിരാട് കോലിക്കും അനുഷ്‌ക ശര്‍മക്കും പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പില്‍ പങ്കെടുക്കേണ്ടതാണ് കോലി. എന്നാല്‍ ബിസിസിഐ താരത്തിന് ഒരു ദിവസത്തെ അവധി നല്‍കിയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതേസമയം ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളില്‍ ആദ്യത്തേത് ജനുവരി 25 മുതല്‍ […]

ഇനി ഗൂഗില്‍ പേ വഴി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താം

യുപിഐ സംവിധാനം ഉപയോഗിച്ച് ഇനി ഇന്ത്യക്ക് പുറത്തും ഇടപാട് നടത്താനുള്ള സൗകര്യം ഒരുക്കാന്‍ ഗൂഗിള്‍പേ. ഇന്തക്കാര്‍ വിദേശത്ത് പോകുമ്പോള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് ഇടപാട് നടത്താന്‍ അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഗൂഗിള്‍ ഇന്ത്യ ഡിജിറ്റല്‍ സര്‍വീസസും എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേയ്മെന്റ്സ് ലിമിറ്റഡും തമ്മില്‍ കരാര്‍ ഒപ്പിട്ടിട്ടുണ്ട്. യാത്രക്കാര്‍ക്ക് പണം കൈവശം കരുതേണ്ട ബുദ്ധിമുട്ട് ഒഴിവാക്കാനാണ് യുപിഐ സേവനം വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിച്ചത്. Also Read; സമരത്തിനിടെ ജയില്‍ സ്വാഭാവികം, അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നം: രാഹുല്‍ […]

സമരത്തിനിടെ ജയില്‍ സ്വാഭാവികം, അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നം: രാഹുല്‍ മാങ്കൂട്ടത്തില്‍

തിരുവനന്തപുരം: സമരത്തിനിടെ ജയില്‍ സ്വാഭാവികമാണെന്നും എന്നാല്‍ തന്നെ അറസ്റ്റ് ചെയ്ത രീതിയായിരുന്നു പ്രശ്‌നമെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസ് വീട്ടിലെത്തി കൊടും കുറ്റവാളിയെ പോലെയാണ് തന്നെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത രീതിയിലായിരുന്നു പ്രശ്‌നമെന്ന് പറഞ്ഞ മാങ്കൂട്ടത്തില്‍, പിണറായിയും തിരിച്ചു കിട്ടുന്നത് സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയെ അസ്വസ്ഥനാക്കുന്ന സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും വ്യക്തമാക്കി. Also Read; മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു ഒരു നോട്ടീസ് പോലും തരാതെയാണ് തന്നെ […]

മഹാരാജാസ് കോളേജില്‍ വീണ്ടും സംഘര്‍ഷം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് കുത്തേറ്റു

കൊച്ചി: മഹാരാജാസ് കോളേജില്‍ വീണ്ടുമുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി നാസര്‍ അബ്ദുള്‍ റഹ്‌മാനാണ് കുത്തേറ്റത്. പുലര്‍ച്ചെ ഒരു മണിയോടെയുണ്ടായ അക്രമണത്തിന് പിന്നില്‍ ഫ്രറ്റേണിറ്റി പ്രവര്‍ത്തകരാണെന്ന് എസ്എഫ്‌ഐ ആരോപിച്ചു. വിദ്യാര്‍ത്ഥിയുടെ കാലിനും വയറിന്റെ ഭാഗത്തും കൈക്കും കുത്തേറ്റിട്ടുണ്ട്. ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് ഐസിയുവിലുള്ള വിദ്യാര്‍ത്ഥിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ല. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ […]

നാഷനൽ ഡിഫൻസ്, നേവൽ അക്കാദമിയിൽ ഓഫിസർ: 400 ഒഴിവ്

യു.​പി.​എ​സ്.​സി ദേ​ശീ​യ​ത​ല​ത്തി​ൽ ഏ​പ്രി​ൽ 21ന് ​ന​ട​ത്തു​ന്ന 2024ലെ ​നാ​ഷ​ന​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ദ​മി, നേ​വ​ൽ അ​ക്കാ​ദ​മി പ​രീ​ക്ഷ​യി​ലൂ​ടെ പ്ല​സ് ടു​കാ​ർ​ക്ക് ഓ​ഫി​സ​റാ​കാം. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട് എ​ന്നി​വ​യാ​ണ് കേ​ര​ള​ത്തി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ങ്ങ​ൾ.പ​രീ​ക്ഷ​യി​ലും തു​ട​ർ​ന്നു​ള്ള എ​സ്.​എ​സ്.​ബി ഇ​ന്റ​ർ​വ്യൂ​വി​ലും യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക് എ​ൻ.​ഡി.​എ​യു​ടെ ആ​ർ​മി, നേ​വി, എ​യ​ർ​ഫോ​ഴ്സ് വി​ഭാ​ഗ​ങ്ങ​ളി​ൽ 153ാമ​ത് കോ​ഴ്സി​ലേ​ക്കും നേ​വ​ൽ അ​ക്കാ​ദ​മി​യു​ടെ 115ാമ​ത് കോ​ഴ്സി​ലേ​ക്കും പ്ര​വേ​ശ​നം ല​ഭി​ക്കും. Also Read ;തൃപ്രയാറില്‍ ശ്രീരാമനെ തൊഴുത് മീനൂട്ട് നടത്തി പ്രധാനമന്ത്രി പ​രി​ശീ​ല​നം 2025 ജ​നു​വ​രി ര​ണ്ടി​ന് തു​ട​ങ്ങും. ആ​കെ 400 ഒ​ഴി​വു​ണ്ട്. […]

തൃപ്രയാറില്‍ ശ്രീരാമനെ തൊഴുത് മീനൂട്ട് നടത്തി പ്രധാനമന്ത്രി

തൃശ്ശൂര്‍: ദക്ഷിണേന്ത്യയിലെ പ്രമുഖ ശ്രീരാമക്ഷേത്രമായ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിലെ പ്രധാന വഴിപാടായ മീനൂട്ട് ചടങ്ങിലും പങ്കാളിയായ അദ്ദേഹം ക്ഷേത്രക്കുളക്കടവിലെത്തി മത്സ്യങ്ങള്‍ക്ക് ഭക്ഷണം നല്‍കി. ഇവിടെ മത്സ്യങ്ങളുടെ രൂപത്തില്‍ ഭഗവാന്‍ എത്തുമെന്നും അവയ്ക്ക് ഭക്ഷണം കൊടുക്കുന്നത് സര്‍വ്വ ദുരിതങ്ങളും അകറ്റി ഐശ്വര്യം ലഭിക്കാന്‍ കാരണമാകുമെന്നുമാണ് ഭക്തരുടെ വിശ്വാസം. ക്ഷേത്രത്തിലെ വേദാര്‍ച്ചനയിലും ഭജനയിലും മോദി പങ്കെടുത്തു. തൃപ്രയാര്‍ ക്ഷേത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി എത്തുന്നത്. Also Read; സുരേഷ്‌ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന്റെ വിവാഹത്തില്‍ […]

എണ്ണ കമ്പനികള്‍ക്ക് വന്‍ ലാഭം; പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും

നൃൂഡല്‍ഹി: ഇന്ത്യയിലെ എണ്ണക്കമ്പനികള്‍ അടുത്ത മാസം പെട്രോള്‍-ഡീസല്‍ വില കുറച്ചേക്കും. എണ്ണവിലയില്‍ അഞ്ച് രൂപ വരെ കുറവ് വരുത്തിയേക്കും. എണ്ണക്കമ്പനിക്കള്‍ക്ക് വന്‍ ലാഭമുണ്ടായ സാഹചര്യത്തിലാണ് വില കുറക്കാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. Also Read ;പ്രധാനമന്ത്രിക്ക് സ്വര്‍ണത്തളിക സമ്മാനിച്ച് സുര്ഷ് ഗോപി രാജ്യത്തെ എണ്ണക്കമ്പനിക്കളുടെ മൂന്നാംപാദ ലാഭഫലം പുറത്ത് വരുന്നതോടെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് സൂചന. മൂന്നാംപാദ ഫലങ്ങള്‍ കൂടി പുറത്ത് വന്നാല്‍ എണ്ണക്കമ്പനികളുടെ അറ്റാദായം 75,000 കോടി കടക്കുമെന്നാണ് പ്രവചനം. ഈയൊരു സാഹചര്യത്തില്‍ എണ്ണ കമ്പനികള്‍ വില […]