October 12, 2026

സ്ത്രീയെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; വിവാഹച്ചടങ്ങിനിടെ അക്രമം; വധുവിന്റെ പിതാവ് ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരുക്ക്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട ഇറയംകോട് വിവാഹച്ചടങ്ങിനിടെ അക്രമം. വധുവിന്റെ പിതാവിനും എട്ട് വയസുകാരിക്കും ഉള്‍പ്പടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. വധുവിന്റെ പിതാവ് ബാദുഷ, ബന്ധുക്കളായ ഹാജ, ഷഹീര്‍, ഷംന, എട്ടുവയസുകാരി ഷാജിദ എന്നിവര്‍ക്കാണ് പരിക്കേറ്റത്. നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിവാഹം നടന്ന ഹാളില്‍ ഒരു സ്ത്രീയെ ഒരു സംഘം അവഹേളിച്ചത് ചോദ്യം ചെയ്തതാണ് അക്രമത്തിന് കാരണമായത്. ക്രിമിനല്‍ പശ്ചാത്തലമുള്ള ആറ് പേരാണ് അക്രമം നടത്തിയതെന്നും മാരകായുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും വീട്ടുകാര്‍ പറഞ്ഞു. അര്‍ഷാദ്, ഹക്കീം, സൈഫുദ്ദീന്‍, ഷജീര്‍ […]

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠ: കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും പൊതു അവധി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് പ്രമാണിച്ച് കോണ്‍ഗ്രസ് ഭരിക്കുന്ന ഹിമാചല്‍ പ്രദേശിലും പൊതു അവധി. ചടങ്ങ് നടക്കാനിരിക്കുന്ന നാളെയാണ് സംസ്ഥാനത്ത് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപിയുടെ രാഷ്ട്രീയ പരിപാടിയെന്ന് കോണ്‍ഗ്രസ് വിമര്‍ശനം നിലനില്‍ക്കുന്നതിനിടെയാണ് അവധി പ്രഖ്യാപനം. രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ ആദ്യമായാണ് കോണ്‍ഗ്രസ് ഭരിക്കുന്ന സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുന്നത്. Also Read ; ജയ് ശ്രീറാം വിളിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു; ബസില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാഹുല്‍ ഗാന്ധി നാളെയാണ് അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടനം. ചടങ്ങിന്റെ ഭാഗമായി […]

കേരളത്തില്‍ 5 സീറ്റില്‍ ബി ജെ പി ജയിക്കും, 30നകം 4 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും : പ്രകാശ് ജാവദേക്കര്‍

കൊച്ചി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ചുരുങ്ങിയത് 5 സീറ്റില്‍ ബിജെപി ജയിക്കുമെന്ന് മുന്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ബിജെപിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഇത്തവണ നേരത്തെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 30-നകം 4 സീറ്റില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ഔപചാരിക പ്രചാരണം ആരംഭിക്കാനാണ് ബിജെപി തീരുമാനമെന്നും മുന്‍ കേന്ദ്രമന്ത്രി വ്യക്തമാക്കി. Also Read ; തൃശൂര്‍ പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം 2019 ല്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രചാരണം കേരളത്തില്‍ ബിജെപിക്ക് തിരിച്ചടിയായി. രാഹുല്‍ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന പ്രതീക്ഷ […]

ജയ് ശ്രീറാം വിളിച്ച് ബി ജെ പി പ്രവര്‍ത്തകര്‍ തടഞ്ഞു; ബസില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാഹുല്‍ ഗാന്ധി

ഗുവാഹത്തി: രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്കിടെ അസമിലെ സോണിത്പുരില്‍ നാടകീയ രംഗങ്ങള്‍. യാത്ര തടയാനുള്ള ഉദ്ദേശത്തോടെ കാവിക്കൊടിയുമായെത്തിയ ആളുകള്‍ക്കിടയിലേക്ക് രാഹുല്‍ ഗാന്ധി ഇറങ്ങിച്ചെന്നു. ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. ജയ് ശ്രീറാം, ജയ് മോദി എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടായിരുന്നു ഇവര്‍ ബസ്സിനടുത്തേക്കെത്തിയത്. പുറത്തിറങ്ങിയ രാഹുല്‍ഗാന്ധിയെ സുരക്ഷാ ഉദ്യോഗസ്ഥരും പാര്‍ട്ടി പ്രവര്‍ത്തകരും ചേര്‍ന്ന് ബസ്സിലേക്ക് തിരികെ കയറ്റി. also read: തൃശൂര്‍ പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സോണിത്പുരില്‍ വെച്ച് തന്റെ […]

തൃശൂര്‍ പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരിമാര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: പന്തല്ലൂരില്‍ കുളത്തില്‍ വീണ് സഹോദരങ്ങളായ രണ്ട് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം. തൃശൂര്‍ പഴുന്ന സ്വദേശി അഷ്‌കറിന്റെ മക്കളായ ഹസ്‌നത്ത് (13), മഷിദ (9) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം. ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനായാണ് കുട്ടികള്‍ പന്തല്ലൂരിലെത്തിയത്. വയലിന് മധ്യത്തിലായുള്ള കുളത്തില്‍ കാല്‍ കഴുകാനായി ഇറങ്ങിയപ്പോഴാണ് കുട്ടികള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.

ഭാര്യയെ കടലില്‍ തള്ളിയിട്ടു കൊന്നു; 29കാരന്‍ അറസ്റ്റില്‍

പനജി: സൗത്ത് ഗോവയിലെ കാബോ ഡി രാമ ബീച്ചില്‍ ലക്നൗ സ്വദേശിയായ യുവതി മുങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഇരുപത്തൊന്‍പതുകാരനായ ഗൗരവ് കത്യാവാര്‍ ആണ് അറസ്റ്റിലായത്. ഹോട്ടല്‍ മാനേജരായി ജോലി ചെയ്യുന്ന ഇയാള്‍, ഭാരൃ ദിക്ഷ ഗംഗ്വാറിനെ (27) കടലിലേക്കു തളളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ആണ് അറസ്റ്റ്. Also Read ; മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് തിരിച്ചടി വെള്ളിയാഴ്ച വൈകിട്ട് 3.40ഓടെയായിരുന്നു സംഭവം. ജോലിസ്ഥലത്തു നിന്ന് ഭാര്യയെ ഒപ്പം കൂട്ടിയ ഇയാള്‍ […]

മിച്ചഭൂമി കേസില്‍ മുന്‍ എംഎല്‍എ ജോര്‍ജ് എം തോമസിന് തിരിച്ചടി

കോഴിക്കോട്: മിച്ചഭൂമി കേസില്‍ തിരുവമ്പാടി മുന്‍ എംഎല്‍എ ജോര്‍ജ് എം.തോമസിനു തിരിച്ചടി. എംഎല്‍എ കൈവശം വച്ച 5.75 ഏക്കര്‍ മിച്ചഭൂമിയായി കണ്ടുകെട്ടാന്‍ ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടു. കണ്ടുകെട്ടുന്നതില്‍ നിന്ന് വീടുള്‍പ്പെടുന്ന 35 സെന്റ് സ്ഥലം ഒഴിവാക്കി. ജോര്‍ജിന്റെ സഹോദരന്‍ കൈവശം വച്ച ആറ് ഏക്കര്‍ തിരിച്ചേല്‍പ്പിക്കാനും ഉത്തരവില്‍ പറയുന്നുണ്ട്. Also Read ; അഫ്ഗാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന് റിപ്പോര്‍ട്ട ജോര്‍ജ് എം.തോമസ് മിച്ചഭൂമി വില്‍പന നടത്തിയെന്ന പരാതി ശരിവയ്ക്കുന്ന വിധത്തില്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് […]

അഫ്ഗാനില്‍ യാത്രാവിമാനം തകര്‍ന്നുവീണു; ഇന്ത്യന്‍ വിമാനമെന്ന് റിപ്പോര്‍ട്ട

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നു വീണ് അപകടം. അഫ്ഗാനിലെ ടോപ്ഖാന മലനിരകളിലാണ് അപകടമെന്നാണ് പ്രാഥമിക വിവരം. മൊറോക്കോയില്‍ രജിസ്റ്റര്‍ ചെയ്ത ഡി എഫ് 10 എന്ന ചെറുവിമാനമാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. Also Read; പാണക്കാട് ഹൈദരലി തങ്ങളുടെ മകനെ വീല്‍ച്ചെയറിലാക്കുനെന്ന് ഭീഷണി; ലീഗ് പ്രവര്‍ത്തകനെതിരെ കേസ് ഇന്ത്യന്‍ യാത്രാവിമാനമാണ് തകര്‍ന്നതെന്ന അഫ്ഗാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷ (ഡിജിസിഎ)നും ഇന്ത്യന്‍ വ്യോമയാന മന്ത്രാലയവും തള്ളി. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലേക്കു […]

പാണക്കാട് ഹൈദരലി തങ്ങളുടെ മകനെ വീല്‍ച്ചെയറിലാക്കുമെന്ന് ഭീഷണി; ലീഗ് പ്രവര്‍ത്തകനെതിരെ കേസ്

മലപ്പുറം: പാണക്കാട് ഹൈദരലി തങ്ങളുടെ മകന്‍ പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഭീഷണിസന്ദേശം അയച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. മുഈനലി തങ്ങളുടെ പരാതിയില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനായ റാഫി പുതിയകടവിലിനെതിരെ കലാപാഹ്വാനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് മലപ്പുറം ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്. Also Read ; കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് മുഖ്യമന്ത്രി; ‘പ്രധാന പ്രതിയെ മാപ്പുസാക്ഷിയാക്കിയത് രാഷ്ട്രീയനേട്ടത്തിനാവശ്യമായത് നേടിയെടുക്കാന്‍’ വാട്സാപ്പ് വഴിയാണ് പാണക്കാട് മുഈനലി തങ്ങള്‍ക്ക് ഭീഷണിസന്ദേശം അയച്ചത്. പാര്‍ട്ടിനേതാക്കളെ വെല്ലുവിളിച്ച് പോകാനാണ് തീരുമാനമെങ്കില്‍ ഇനി പുറത്തിറങ്ങാനാകില്ലെന്നും […]

കരുവന്നൂരില്‍ നടക്കാന്‍ പാടില്ലാത്തത് നടന്നുവെന്ന് മുഖ്യമന്ത്രി; ‘പ്രധാന പ്രതിയെ മാപ്പുസാക്ഷിയാക്കിയത് രാഷ്ട്രീയനേട്ടത്തിനാവശ്യമായത് നേടിയെടുക്കാന്‍’

തിരുവനന്തപുരം: സംസ്ഥാനത്ത് സഹകരണ മേഖലയില്‍ ചെറിയ തോതിലുള്ള അഴിമതി പ്രശ്‌നങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണ കോണ്‍ഗ്രസിലാണ് മുഖ്യമന്ത്രിയുടെ തുറന്നു പറച്ചില്‍. അഴിമതിയെ ഗൗരവമായി കാണണം, അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ ഉയര്‍ന്നുവന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. Also Read ; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ചയ്ക്ക് അവതാരകയായി മലയാളി പെണ്‍കുട്ടി കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പില്‍ ഇ ഡി നടത്തുന്ന അന്വേഷണത്തിനെതിരെ മുഖ്യമന്ത്രി പരോക്ഷവിമര്‍ശനം ഉന്നയിച്ചു. സഹകരണ മേഖലയുടെ വളര്‍ച്ചയില്‍ […]