October 12, 2026

എംഎല്‍എ ആണെന്ന് മനസ്സിലായില്ല, വാക്‌പോരില്‍ വിശദീകരണവുമായി എസ്‌ഐ

കണ്ണൂര്‍: കലക്ടറേറ്റ് ധര്‍ണയ്ക്കിടെ ടൗണ്‍ എസ്‌ഐ തന്നെ അപമാനിച്ചെന്ന എംഎല്‍എ എം.വിജിന്റെ പരാതിക്ക് വിശദീകരണവുമായി എസ്‌ഐ. കേരള ഗവ.നഴ്‌സസ് അസോസിയേഷന്‍ വ്യാഴാഴ്ച നടത്തിയ കലക്ടറേറ്റ് ധര്‍ണയ്ക്കിടെയാണ് ടൗണ്‍ എസ്‌ഐ പി.പി.ഷമീല്‍ തന്നെ അപമാനിച്ചെന്ന് കല്യാശേരി എംഎല്‍എ എം.വിജിന്‍ പരാതിപ്പെട്ടത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. എന്നാല്‍ എംഎല്‍എ ആണെന്നു മനസ്സിലായില്ലെന്നും നഴ്‌സിങ് അസോസിയേഷന്‍ ഭാരവാഹിയാണെന്നു കരുതിയാണു പ്രതികരിച്ചതെന്നും എസ്‌ഐ ഷമീല്‍ മൊഴി നല്‍കി. കൂടാതെ കലക്ടറേറ്റ് വളപ്പില്‍ വിലക്കുള്ളതിനാലാണ് മൈക്ക് […]

ഗവര്‍ണര്‍ക്ക് മറുപടിയുമായി ഇ പി ജയരാജന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലയാണ് നയപ്രഖ്യാപനം എന്നും അത് നടത്തുമെന്ന് ഗവര്‍ണര്‍ പ്രത്യേകം പറയേണ്ട കാര്യമില്ലെന്നും ഇ പി പറഞ്ഞു. ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയേ മതിയാകൂ. ചുമതല നിര്‍വഹിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ക്ക് ആ പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലാതായി മാറും. കൂടാതെ ഗവര്‍ണറുടെ നടപടി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. Also Read; കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്

കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡോ. ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേര്‍ത്തത്. നവംബര്‍ 25ന് കുസാറ്റില്‍ നടന്ന ടെക് ഫെസ്റ്റിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം […]

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പ് അറിയിച്ചു. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ലക്ഷദ്വീപിന് മുകളില്‍ ചക്രവാതച്ചുഴിയും വിദര്‍ഭ വരെ ന്യുനമര്‍ദ്ദപാത്തിയും സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത 4-5 ദിവസം […]

കേരളത്തിലെ തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു; കെ സുധാകരന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ലോകസഭാ തിരഞ്ഞെടുപ്പിനുള്ള കേരളത്തിലെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അധ്യക്ഷനായ 33 അംഗ സമിതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വി എം സുധീരന്‍ അടക്കമുള്ള മുന്‍ കെപിസിസി അധ്യക്ഷന്മാരെ ഉള്‍പ്പെടുത്തിയാണ് സമിതി രൂപീകരണം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എ കെ ആന്റണി, എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, വയലാര്‍ രവി, മുല്ലപ്പള്ളി രാമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ്, കെ മുരളീധരന്‍, എംഎം ഹസ്സന്‍, ബെന്നി ബെഹ്നാന്‍, പി ജെ […]

റെയില്‍വേ പാളത്തില്‍ യുവതി മരിച്ച നിലയില്‍

കോഴിക്കോട് : വയനാട് സ്വദേശിയായ യുവതിയെ റെയില്‍വേ പാളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് കല്പറ്റ കാവുംമന്ദം മഞ്ചുമലയില്‍ വീട്ടില്‍ ഐശ്വര്യ ജോസഫിനെയാണ് (30) മരിച്ച നിലയില്‍. നേത്രാവതി എക്സ്പ്രസില്‍ നിന്ന് വീണതാകാമെന്നാണ് നിഗമനം. കാസര്‍കോട് പള്ളിക്കര മാസ്തിഗുഡ്ഡ റെയില്‍വേ ഗേറ്റില്‍ നിന്നും 200 മീറ്റര്‍ മാറി യുവതിയെ പാളത്തില്‍ വീണുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രി ഒന്‍പതിന് ശേഷമാണ് അപകടം നടന്നതെന്നാണ് കരുതുന്നത്. നേത്രാവതി എക്‌സ്പ്രസ് കടന്നുപോയതിന് പിന്നാലെ ട്രെയിനില്‍ നിന്ന് ഒരാള്‍ വീണിട്ടുണ്ടെന്ന് കാസര്‍കോട് […]

രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി ഗണേഷ്‌കുമാറിനെ വീട്ടിലെത്തി ക്ഷണിച്ച് ആര്‍ എസ് എസ് നേതാക്കള്‍

കൊട്ടാരക്കര: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെ ക്ഷണിച്ച് ആര്‍ എസ് എസ് നേതാക്കള്‍. പ്രാണപ്രതിഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും നല്‍കിയാണ് മന്ത്രിയെ ചടങ്ങിലേക്ക് ക്ഷണിച്ചത്. ALSO READ: രാമക്ഷേത്ര ഉദ്ഘാടനം: രാംജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലീം സ്ത്രീകള്‍ പ്രാന്ത സഹ സമ്പര്‍ക്ക പ്രമുഖ് സി.സി. ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബി ജെ പി അഞ്ചല്‍ മണ്്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, […]

രാമക്ഷേത്ര ഉദ്ഘാടനം: രാംജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലീം സ്ത്രീകള്‍

അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍ നിന്ന് കാശിയിലേക്ക് രാംജ്യോതി കൊണ്ടു വരുന്നത് രണ്ട് മുസ്ലീം സ്ത്രീകള്‍ ആയിരിക്കും. വാരണാസി സ്വദേശികളായ നസ്‌നീന്‍ അന്‍സാരി, നജ്മ പര്‍വീണ്‍ എന്നിവരാകും രാംജ്യോതി കൊണ്ടുവരികയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. രാമന്‍ തങ്ങളുടെ പൂര്‍വ്വികരാണെന്നും എല്ലാ ഇന്ത്യക്കാരുടെയും ഡി എന്‍ എ ഒന്നാണെന്നുമുള്ള സന്ദേശമാകും രാംജ്യോതി യാത്രയില്‍ ഇവര്‍ മുന്നോട്ട് വെക്കുക. രാമജ്യോതിയുമായി ഞായറാഴ്ച യാത്ര പുറപ്പെടുന്ന ഇവര്‍ ജനുവരി 21 മുതല്‍ രാമജ്യോതി വിതരണം ചെയ്യും. ജനുവരി […]

പുതിയ നാഴികക്കല്ല് സൃഷ്ടിച്ച് ഇന്ത്യ ആദിത്യ എല്‍ 1 ലക്ഷ്യസ്ഥാനത്ത്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യസ്ഥാനത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഈ വിജയ വാര്‍ത്ത ലോകത്തെ അറിയിച്ചിരിക്കുന്നത്.ഇന്ന് വൈകീട്ട് നാലോടെയാണ് നിര്‍ണായക ഭ്രമണപഥ മാറ്റം നിര്‍വ്വഹിച്ചത്. ലോകത്തിന്റെ മുഴുവന്‍ സഹകരണത്തോടെയാണ് ഐഎസ്ആര്‍ഒ ബംഗളൂരിലെ ടെലിമെട്രി കേന്ദ്രത്തില്‍ നിന്ന് ഇത് നിര്‍വ്വഹിച്ചത്. ആദിത്യ എല്‍ വണ്‍ നിശ്ചിത ഭ്രമണപഥത്തിലെത്തി. ഇന്ത്യ മറ്റൊരു നാഴികകല്ല് സൃഷ്ടിച്ചെന്ന് പ്രധാനമന്ത്രി എക്‌സില്‍ പങ്കുവച്ച കുറിപ്പില്‍ അറിയിച്ചിരുന്നു. ശാസ്ത്രജ്ഞരുടെ അര്‍പ്പണ ബോധത്തിന്റെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാന്‍ 3 വിജയകരമാക്കിയതിന് പിന്നാലെയാണ് […]

ഒപ്പന മത്സരത്തിനിടെ വിദ്യാര്‍ഥിനി വേദിയില്‍ തളര്‍ന്നുവീണു

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന മത്സരത്തിനിടെ വിദ്യാര്‍ഥിനി വേദിയില്‍ തളര്‍ന്നുവീണു. തുടര്‍ന്ന് മത്സരം മുഴുമിപ്പിക്കാനാവാതെ സംഘം വേദിവിടുകയായിുന്നു. ആലപ്പുഴ സെന്റ് ജോസഫ്‌സ് എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിനികള്‍ മത്സരിക്കുന്നതിനിടെയാണ് ടീമംഗമായ അന്‍സിയ കുഴഞ്ഞ് വീണത്. കളിക്കിടെയുണ്ടായ അപ്രതീക്ഷിത വീഴ്ചയില്‍ സഹമത്സരാര്‍ത്ഥികളും പരിഭ്രാന്തരായതിനാല്‍ ഒപ്പന നിലച്ചു. ഉടന്‍ തന്നെ കുട്ടിയെ വേദിയോട് ചേര്‍ന്ന മെഡിക്കല്‍ വിഭാഗത്തിലേക്ക് മാറ്റി പ്രാഥമിക ചികിത്സ നല്‍കുകയാരുന്നു. Also Read; ഗവര്‍ണര്‍ക്കു നേരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി തുടര്‍ന്ന് ഇതേ ടീമിലെ മറ്റൊരു […]