October 11, 2026

അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ച് തകര്‍ക്കുമെന്ന് ഭീഷണി; രണ്ടുപേര്‍ അറസ്റ്റില്‍

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്രം ബോംബ് വച്ചു തകര്‍ക്കുമെന്ന് ഭീഷണി. സംഭവത്തില്‍ രണ്ടു പേരെ ഉത്തര്‍പ്രദേശ് സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ്(എസ്ടിഎഫ്)ആണ് അറസ്റ്റ് ചെയ്തു. തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബോംബ് ഭീഷണി ആസൂത്രണം ചെയ്തതെന്ന് സുബൈര്‍ ഖാന്‍ എന്നയാളാണെന്ന് പോലീസ് പറയുന്നു. പാക് ചാരസംഘടനയായ എഎസ്‌ഐയുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ തഹര്‍ സിങ്, ഓം പ്രകാശ് മിശ്ര എന്നിവര്‍ യുപിയിലെ ഗോണ്‍ഡ സ്വദേശികളും പാരാമെഡിക്കല്‍ സ്ഥാപനത്തിലെ ജീവനക്കാരുമാണ്. Also Read; ഇറാ […]

അമിര്‍ ഖാന്റെ മകള്‍ ഇറാ ഖാന്‍ വിവാഹിതയായി

അമിര്‍ ഖാന്റെയും റീന ദത്തയുടെയും മകള്‍ ഇറാ ഖാന്‍ വിവാഹിതയായി. ഇന്നലെ മുംബയില്‍ വച്ചായിരുന്നു ഫിറ്റ്‌നസ് പരിശീലകനായ നൂപുര്‍ ശിഖഖാരയും ഇറയും തമ്മിലുള്ള വിവാഹം നടന്നത്. ചടങ്ങില്‍ പങ്കെടുക്കാന്‍ മകന്‍ ആസാദിനൊപ്പം അമീര്‍ ഖാന്റെ മുന്‍ ഭാര്യയും ചലച്ചിത്ര നിര്‍മ്മാതാവുമായ കിരണ്‍ റാവുവും എത്തിയിരുന്നു. Also Read; മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍ കിരണ്‍ റാവുവിനെ കവിളില്‍ ഉമ്മ നല്‍കിക്കൊണ്ടാണ് അമീര്‍ ഖാന്‍ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഫോട്ടോയെടുക്കുന്നതിനിടയിലായിരുന്നു സ്നേഹ ചുംബനം നല്‍കിയത്. […]

മറിയക്കുട്ടിയുടെ ഹര്‍ജി ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: മറിയക്കുട്ടി നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിധവാ പെന്‍ഷന്‍ മുടങ്ങിയത് ചോദ്യം ചെയ്താണ് അടിമാലി സ്വദേശിനി മറിയക്കുട്ടി ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാരിനോട് എന്തുകൊണ്ട് പെന്‍ഷന്‍ നല്‍കിയില്ല എന്നതിന് മറുപടി നല്‍കാന്‍ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര വിഹിതം ലഭിച്ചില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ ആരോപണത്തിന് കേന്ദ്ര സര്‍ക്കാരും മറുപടി നല്‍കണം. Also Read; തൃശൂരില്‍ ഫാന്‍സി സ്റ്റോറില്‍ വന്‍ തീപിടിത്തം ഹര്‍ജി കഴിഞ്ഞ തവണ പരിഗണിച്ചപ്പോള്‍ പെന്‍ഷന്‍ കൊടുക്കാത്ത നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. […]

തൃശൂരില്‍ ഫാന്‍സി സ്റ്റോറില്‍ വന്‍ തീപിടിത്തം

തൃശൂര്‍: തൃശൂരില്‍ ഫാന്‍സി സ്റ്റോറില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടത്തിന് തീപിടുത്തമുണ്ടായത്. ഇതിലൂടെ 64 ലക്ഷം രൂപയുടെ സഷ്ടമാണുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃശൂരില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്. Also Read; സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം പുലര്‍ച്ചെയായതുകൊണ്ട് തന്നെ ആളപായമുണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയില്‍ ചാറ്റല്‍മഴയും ഉണ്ടായിരുന്നു. ഇത് സമീപത്തെ കടകളിലേക്ക് തീ […]

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം

കൊല്ലം: സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കം. 62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം ഇന്ന് പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. നടി ആശാ ശരത്തിന്റെ സംഗീത നൃത്തശില്പത്തോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, കെ രാജന്‍, ജെ ചിഞ്ചുറാണി, കെ ബി ഗണേഷ് കുമാര്‍, പി എ മുഹമ്മദ് റിയാസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. Also Read; തൃശൂരിനെ കീഴടക്കി മോദി നടി നിഖില വിമല്‍ മുഖ്യാതിഥിയായി എത്തും. […]

തൃശൂരിനെ കീഴടക്കി മോദി

തൃശ്ശൂര്‍: കേരളത്തിലെ എന്റെ അമ്മമാരെ, സഹോദരിമാരെ എന്ന് മലയാളത്തില്‍ അഭിസംബോധന ചെയ്തുകൊണ്ട് മോദിയുടെ പ്രസംഗം. തൃശൂരില്‍ നിന്നുയരുന്നത് പുതിയ കേരള സന്ദേശമാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ച് പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. Join with metropost: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന പേരിലുള്ള പരിപാടിയ്ക്കായി എത്തിയ നരേന്ദ്ര മോദി വേദിയിലെത്തിയത് റോഡ് ഷോ നടത്തിയശേഷമാണ്. സ്വരാജ് റൗണ്ട് മുതല്‍ നായ്ക്കനാല്‍ വരെ ഒന്നര […]

സൗദി അറേബ്യയില്‍ ശിക്ഷ കൂടുതല്‍ കടുപ്പിച്ച് സര്‍ക്കാര്‍

റിയാദ്: സൗദി അറേബ്യയില്‍ തണുപ്പ് കടുത്തതോടെ അനധികൃത മരംമുറിയും വിറക് വില്‍പ്പനയും തടയാന്‍ നിയമം കൂടുതല്‍ കടുപ്പിച്ച് പരിസ്ഥിതി മന്ത്രാലയം. തണുപ്പ് ശക്തിപ്രാപിച്ചതിനാല്‍ വിറക് ഉത്പന്നങ്ങള്‍ക്ക് ആവശ്യക്കാരേറെയാണ്. അതിനാലാണ് അധികൃത മരം മുറി തടയാന്‍ മന്ത്രാലയം ഇടപെടുന്നത്. ആയതുകൊണ്ട് അയ്യായിരം മുതല്‍ പതിനാറായിരം റിയാല്‍ വരെയാണ് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുക. ഇത് ഇന്ത്യന്‍ രൂപ 1,11,000 മുതല്‍ രണ്ട് ലക്ഷം രൂപയ്ക്ക് പുറത്തുവരെയാണ് പിഴ തുക. സൗദി പരിസ്ഥതി കൃഷി മന്ത്രാലയത്തിന് കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ […]

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരില്‍

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തൃശൂരിലെത്തും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് കുട്ടനല്ലൂര്‍ ഹെലിപാഡില്‍ പ്രധാനമന്ത്രി ഇറങ്ങുക . അതിനുശേഷം കാര്‍ മാര്‍ഗ്ഗം വഴിയാണ് തൃശൂര്‍ നഗരത്തിലെത്തുക. സ്വരാജ് റൗണ്ടിലെ ജില്ലാ ആശുപത്രി പരിസരത്ത് നിന്ന് റോഡ് ഷോ ആരംഭിച്ച് നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്റര്‍ റോഡ് ഷോ നീളും. തുടര്‍ന്ന് വടക്കുംനാഥ ക്ഷേത്ര മൈതാനിയില്‍ നടക്കുന്ന മഹിളാ സംഗമം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നത് കേന്ദ്രമന്ത്രിമാര്‍, വിവിധ മേഖലകളില്‍ പ്രമുഖരായ വനിതാ പ്രതിനിധികള്‍, തൃശ്ശൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ബിജെപി […]

ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 30

ടോക്കിയോ: തിങ്കളാഴ്ച വടക്കന്‍ മദ്ധ്യ ജപ്പാനില്‍ ഉണ്ടായ ശക്തമായ ഭൂകമ്പത്തില്‍ മരണം 30 ആയിരിക്കുകയാണ്. തകര്‍ന്ന കെട്ടിടങ്ങിള്‍ക്കിടയില്‍ കുടുങ്ങിയവരെ രക്ഷിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. ഭൂകമ്പത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇന്ന് രാവിലെ അത് പിന്‍വലിച്ചു. ശക്തമായ തുടര്‍ചലനങ്ങള്‍ക്ക് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മദ്ധ്യജപ്പാനിലെ ഹോണ്‍ഷു ദ്വീപിലെ തീരദേശ പ്രവിശ്യയായ ഇഷിക്കാവയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അനുഭവപ്പെട്ടത്. തുടര്‍ന്ന് ഇഷികാവയില്‍ 1.2 മീറ്റര്‍ ഉയരത്തില്‍ തിരയടിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. വീടുകള്‍ തകരുകയും വലിയ […]

വീഞ്ഞും കേക്കും വിവാദ പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍

കൊച്ചി: വിവാദമായ വീഞ്ഞും കേക്കും പരാമര്‍ശം പിന്‍വലിക്കുന്നുവെന്ന് മന്ത്രി സജി ചെറിയാന്‍. തന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ പുരോഹിതര്‍ സൂചിപ്പിച്ചു. മണിപ്പൂര്‍ വിഷയം ബിഷപ്പുമാര്‍ പ്രധാനമന്ത്രിയോട് ഉന്നയിക്കണമായിരുന്നു. പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും സ്ഥലം സന്ദര്‍ശിക്കണമെന്നുമുള്ള കാര്യങ്ങള്‍ സ്‌നേഹബുദ്ധിയാലെങ്കിലും ഉന്നയിക്കേണ്ടതായിരുന്നു എന്നാണ് പ്രസംഗത്തില്‍ താന്‍ ഉദ്ദേശിച്ചത്. എന്നാല്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും എറണാകുളത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി സജി ചെറിയാന്‍ വ്യക്തമാക്കി. ‘രാഷ്ട്രീയ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ എന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില […]