October 9, 2026

ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കാന്‍ സമയം നിശ്ചയിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി, ക്രിസ്തുമസ്, ന്യൂഇയര്‍ ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിനായുള്ള സമയത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. വായു ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കിയും ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയും നിയന്ത്രിച്ചുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചു. Also […]

സ്വര്‍ണക്കടത്തു കേസിലെ 44 പ്രതികള്‍ ചേര്‍ന്ന് അടയ്‌ക്കേണ്ട പിഴ 66.60 കോടി

കണ്ണൂര്‍: നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു കേസില്‍ പ്രതികള്‍ അടയ്‌ക്കേണ്ട പിഴ തുക സംബന്ധിച്ച് ഉത്തരവ് പുറത്ത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ രാജേന്ദ്രകുമാറിന്റെ ഉത്തരവാണ് പുറത്തു വന്നിരിക്കുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ 50 ലക്ഷം രൂപയും സ്വപ്‌ന സുരേഷ് 6 കോടി രൂപയും പിഴയടയ്ക്കണമെന്നാണ് ഉത്തരവിലുള്ളത്. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ 2 മുന്‍ നയതന്ത്ര ഉദ്യോഗസ്ഥരടക്കം 44 പ്രതികള്‍ക്ക് ആകെ 66.60 കോടി രൂപയാണ് പിഴ ചുമത്തിയത്. പ്രിവന്റീവ് കമ്മിഷണറുടെ ഉത്തരവിനെതിരെ പ്രതികള്‍ക്കു കസ്റ്റംസ് […]

നാളെത്തെ വിദ്യാഭ്യാസ ബന്ദില്‍ വ്യക്തത വരുത്തി കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍

തിരുവനന്തപുരം: സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിനാണ് കെ എസ് യു ആഹ്വാനം ചെയ്തിരിക്കുന്നത്. കേരളവര്‍മ്മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍ തലസ്ഥാന ജില്ലയില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെതിരായ പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എസ് യു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ചിനെതിരെ പോലീസ് നരനായാട്ടാണ് നടത്തിയതെന്ന് കെ എസ് യു പറയുന്നു. പോലീസിനെ ഇറക്കി വിദ്യാര്‍ഥികളെ തല്ലിച്ചതച്ച് പ്രതിഷേധം അവസാനിപ്പിക്കാം എന്ന് സര്‍ക്കാര്‍ കരുതണ്ടെന്ന് പറഞ്ഞുകൊണ്ടാണ് കെ എസ് യു നാളെ […]

എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തത്; പോലീസിനെതിരെ തുറന്നടിച്ച് സതീശന്‍

തിരുവനന്തപുരം: എന്തൊരു ക്രൂരതയാണ് ഈ സര്‍ക്കാരിന്റെ പോലീസ് ഒരു പെണ്‍കുട്ടിയോട് ചെയ്തതെത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരത്തിനിടെ കെഎസ്യു നേതാവിന്റെ മുഖത്ത് പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തിക്ക് അടിച്ച സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍. വനിത പോലീസുമായി സംസാരിച്ചുകൊണ്ടുനിന്ന പെണ്‍കുട്ടിയുടെ മുഖത്തേക്ക് രണ്ടാം നിരയില്‍ നിന്ന പോലീസുകാരന്‍ മനഃപൂര്‍വമായാണ് ലാത്തി കൊണ്ട് അടിച്ചതെന്നും അദ്ദേഹം ആരോപിച്ചു. പോലീസ് ആക്രമണത്തില്‍ പരുക്കേറ്റ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കെഎസ്യു നേതാക്കളെ […]

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി നഗ്‌നതാ പ്രദര്‍ശനം

പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ എക്‌സൈസ് ഓഫിസില്‍ അതിക്രമിച്ചു കയറി ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയുടെ പരാക്രമം. മദ്യലഹരിയില്‍ എക്‌സൈസ് ഓഫിസിലെത്തിയ അസം സ്വദേശി ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും നഗ്നതാ പ്രദര്‍ശനം നടത്തുകയും ചെയ്തു. Also Read; ഗാസ വിട്ട് 100 ബ്രിട്ടീഷ് പൗരന്മാര്‍ ഈജിപ്തിലേക്ക് ഇവരെ ഓഫിസില്‍നിന്ന് പുറത്താക്കി ഗേറ്റ് അടച്ചെങ്കിലും റോഡിലും പരാക്രമം തുടര്‍ന്നു. ഇതോടെ പെരുമ്പാവൂര്‍ പൊലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിനും ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്.

ഗാസ വിട്ട് 100 ബ്രിട്ടീഷ് പൗരന്മാര്‍ ഈജിപ്തിലേക്ക്

ലണ്ടന്‍, യുണൈറ്റഡ് കിംഗ്ഡം: ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘര്‍ഷത്തിന് പിന്നാലെ ഗാസയില്‍ നിന്ന് റഫ അതിര്‍ത്തി കടന്ന് നൂറോളം ബ്രിട്ടീഷ് പൗരന്മാര്‍ ഈജിപ്തിലേക്ക് പോയെന്നും 14 യുകെ പൗരന്മാര്‍ മരിച്ചതായും യുകെ ഊര്‍ജ്ജ സുരക്ഷാ സെക്രട്ടറി ക്ലെയര്‍ കുട്ടീഞ്ഞോ. ഗാസയില്‍ ഇസ്രായേല്‍ നടത്തിയ ബോംബാക്രമണത്തില്‍ നിന്ന് രക്ഷപെടാന്‍ പലസ്തീനികളെയും ഇരട്ട പൗരത്വമുള്ള ആളുകളെയും വിട്ടുപോകാന്‍ അനുവദിച്ചുകൊണ്ട് റഫ അതിര്‍ത്തി ബുധനാഴ്ച തുറന്നു. ക്രോസിംഗ് വഴി 7,000 വിദേശികളെ ഒഴിപ്പിക്കാന്‍ സാധിച്ചെന്ന് ഈജിപ്ത് അറിയിച്ചു. Join with metro […]

ഡല്‍ഹി മലിനീകരണം: നവംബര്‍ 13-20 തീയതികളില്‍ ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കും

ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തെ വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഒറ്റ-ഇരട്ട നമ്പര്‍ പ്ലേറ്റുകള്‍ മാത്രമുള്ള കാറുകള്‍ ഓടിക്കാന്‍ അനുവദിക്കുന്ന വാഹനങ്ങള്‍ക്കായുള്ള ഒറ്റ-ഇരട്ട സ്‌കീം ഈ മാസം തിരിച്ചുവരും. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ‘ഗുരുതര’ വിഭാഗത്തില്‍ എത്തിയതിനെ തുടര്‍ന്നാണിത്. നവംബര്‍ 13 മുതല്‍ 20 വരെ പദ്ധതി നടപ്പാക്കുമെന്ന് ആം ആദ്മി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു. ദീപാവലിക്ക് ശേഷം നവംബര്‍ 12 ന് ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കും. Also Read; സംസ്ഥാനത്ത് നാളെ കെ.എസ്.യു […]

സംസ്ഥാനത്ത് നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. തൃശൂര്‍ കേരള വര്‍മ്മ കോളേജിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദുവിന്റെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിത പ്രവര്‍ത്തകരെ അടക്കം ക്രൂരമായി മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്യുന്നതായി കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ അറിയിച്ചു. Also […]

കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് ചായ നല്‍കി രാഹുല്‍ ഗാന്ധി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കേദാര്‍നാഥ് ക്ഷേത്രത്തില്‍ എത്തിയ തീര്‍ഥാടകര്‍ക്ക് ചായ നല്‍കി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്രയും ജനകീയനായ നേതാവ് പൊതുജനങ്ങളുമായി ഇടപഴകുന്നത് കണ്ട് അമ്പരന്ന ഭക്തര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫികള്‍ എടുക്കാന്‍ മത്സരിച്ചു. Also Read; സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്നത് മുന്‍ ഡ്രൈവര്‍ ഞായറാഴ്ച രാഹുല്‍ ഗാന്ധി കേദാര്‍നാഥ് ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിക്കുകയും ആരതിയില്‍ പങ്കെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ക്ഷേത്ര സന്ദര്‍ശനത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് എക്‌സില്‍ പങ്കുവെച്ചിരുന്നു. നവംബര്‍ ഏഴിന് ഛത്തീസ്ഗഡിലും മിസോറാമിലും തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് കോണ്‍ഗ്രസ് […]

സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കഴുത്തറുത്ത് കൊന്നത് മുന്‍ ഡ്രൈവര്‍

ബെംഗളൂരു: കര്‍ണാടകയിലെ സുബ്രഹ്മണ്യപോറയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കര്‍ണാടക സര്‍ക്കാര്‍ ഉദ്യോഗസ്ഥ പ്രതിമ കെഎസ് കൊല്ലപ്പെട്ട സംഭവത്തില്‍ ഡ്രൈവറെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥയായ പ്രതിമ കെഎസ് കൊല്ലപ്പെട്ടത്. പ്രതിമയുടെ മൃതദേഹം വീട്ടില്‍ കഴുത്തറുത്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ കുരുക്കിട്ട് മുറുക്കിയും കഴുത്തറുത്തുമായിരുന്നു ക്രൂരമായ കൊലപാതകം. കൊലയ്ക്ക് ശേഷം ബെംഗളൂരുവില്‍ നിന്ന് രക്ഷപ്പെട്ട കിരണിനെ ചാമരാജനഗറില്‍ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. Also Read; കേരള ബാങ്കില്‍ റിക്രൂട്ട്‌മെന്റ്; […]