October 9, 2026

കേരള ബാങ്കില്‍ റിക്രൂട്ട്‌മെന്റ്; ഇന്നുതന്നെ അപേക്ഷിക്കൂ

കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ബാങ്കിന് കീഴില്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് അവസരം. കേരളത്തിലുടനീളം 150 ഓളം പോസ്റ്റുകളിലേക്കായി പി.എസ്.സി മുഖാന്തിരമാണ് നേരിട്ടുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പോസ്റ്റ് & കാറ്റഗറി അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്കാണ് നിയമനം. ജനറല്‍ കാറ്റഗറിക്കാര്‍ക്കാണ് ഇപ്പോഴുള്ള നിയമനം. 433/2023 ആണ് കാറ്റഗറി നമ്പര്‍. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ജോയിന്‍ ചെയ്യുന്ന ദിവസം മുതല്‍ രണ്ട് വര്‍ഷത്തേക്ക് പ്രൊബേഷന്‍ കാലാവധിയാണ്. 18 വയസ് മുതല്‍ 28 വയസ് വരെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. (02-01-1995 […]

പാലക്കാട് വീണ്ടും കാട്ടുപന്നി ആക്രമണം

പാലക്കാട്: കാട്ടുപന്നി ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്ക് പരിക്ക്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. മംഗലം ഡാം വീട്ടിക്കല്‍ കടവില്‍ മുരളീധരന്റെ ചെറുമകള്‍ അമേയ, സമീപവാസികളായ അയാന്‍, അനന്തകൃഷ്ണന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ റോഡിന്റെ എതിര്‍വശത്ത് നിന്നും പാഞ്ഞു വന്ന പന്നി ഗേറ്റ് ഇടിച്ചു തകര്‍ത്ത് കുട്ടികളെ ആക്രമിക്കുകയായിരുന്നു. കൈയ്ക്കും കാലിനും പരിക്കേറ്റ കുട്ടികളെ സമീപത്തെ ആശുപത്രിയില്‍ പ്രേവേശിപ്പിച്ചു. Also Read; മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത് സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ […]

ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിനെ മുഴുവന്‍ പുറത്താക്കി

ലോകകപ്പിലെ മോശം പ്രകടനത്തൊടൊപ്പം ഇന്ത്യക്കെതിരായ ദയനീയ തോല്‍വിയെയും തുടര്‍ന്ന് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനെ പിരിച്ചുവിട്ട് കായിക മന്ത്രി റോഷന്‍ റണതുംഗെ. ഇടക്കാല അദ്ധ്യക്ഷനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ അര്‍ജുണ രണതുംഗയെ നിയമിച്ചിട്ടുണ്ട്. ശ്രീലങ്കന്‍ കായിക മന്ത്രാലയമാണ് ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടത്. പുതിയ അംഗങ്ങളെ തീരുമാനിക്കുന്നതുവരെ പുതിയ ഇടക്കാല കമ്മറ്റിക്ക് ചുമതല നല്‍കി. ഏഴു പേരടങ്ങുന്ന കമ്മിറ്റിയില്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയും ബോര്‍ഡിന്റെ മുന്‍ പ്രസിഡന്റുമുണ്ട്. ഇന്ത്യക്കെതിരെ 55 റണ്‍സിന് തകര്‍ന്നടിഞ്ഞ ശ്രീലങ്ക ഏഴ് മത്സരങ്ങളില്‍ […]

മനീഷ് മല്‍ഹോത്രയുടെ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുത്ത് സല്‍മാന്‍ ഖാന്‍, ഐശ്വര്യ റായ് തുടങ്ങിയ പ്രമുഖ താരങ്ങള്‍

ന്യൂഡല്‍ഹി: സെലിബ്രിറ്റി ഡിസൈനര്‍ മനീഷ് മല്‍ഹോത്ര നടത്തിയ ദീപാവലി പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയത് ബോളിവുഡിലെ വമ്പന്‍ താരങ്ങള്‍. ഞായറാഴ്ച വൈകുന്നേരം മുംബൈയിലെ ഡിസൈനറുടെ വസതിയില്‍ പാര്‍ട്ടിക്കായി എത്തിയപ്പോള്‍ താരങ്ങള്‍ അണിഞ്ഞതും സൂപ്പര്‍ മോഡല്‍ വേഷങ്ങളുമായിരുന്നു. ചുവന്ന ഷരാരയില്‍ സുന്ദരിയായാണ് ഐശ്വര്യ റായ് ബച്ചന്‍ എത്തിയത്. നവംബര്‍ 12 ന് ദീപാവലി റിലീസിന് തയ്യാറെടുക്കുന്ന ടൈഗര്‍ 3 നായകന്‍ സല്‍മാന്‍ ഖാന്‍ എത്തിയത് കാഷ്വല്‍ ബെസ്റ്റ് ആയാണ്. Also Read; ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷം; അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം […]

ഡല്‍ഹിയിലെ വായുമലിനീകരണം രൂക്ഷം; അരവിന്ദ് കെജ്രിവാള്‍ അടിയന്തര യോഗം വിളിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഉന്നതതല യോഗം വിളിച്ചു. യോഗത്തില്‍ ഡല്‍ഹി പരിസ്ഥിതി മന്ത്രി ഗോപാല്‍ റായിയും ബന്ധപ്പെട്ട എല്ലാ വകുപ്പുകളിലെയും ഉദ്യോഗസ്ഥരും പങ്കെടുക്കും. എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് (എക്യുഐ) ‘അപകടകരമായ’ വിഭാഗത്തില്‍ തുടരുന്നതിനാല്‍, തിങ്കളാഴ്ച രാവിലെ തുടര്‍ച്ചയായി അഞ്ചാം ദിവസവും ഡല്‍ഹിയിലെ വായു ഗുരുതരമായി മലിനമായി. ദേശീയ തലസ്ഥാനത്ത് മൊത്തം എ.ക്യു.ഐ 488 ആണ് രേഖപ്പെടുത്തിയത്. ആര്‍കെ പുരം (466), ഐടിഒ […]

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും വീശുന്ന കിഴക്കന്‍കാറ്റിന്റെ സ്വാധീനഫലമായി അഞ്ച് ദിവസം മഴ തുടരും. വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്-യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യപിച്ചിട്ടുണ്ട്. Also Read; അമേരിക്കയില്‍ കോട്ടയം സ്വദേശിനിയായ നഴ്‌സിനെ കുത്തിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം തടവ് വടക്കന്‍ തമിഴ്നാടിനും സമീപപ്രദേശത്തിനും മുകളിലായി ചക്രവാതച്ചുഴി ഭീഷണി തുടരുകയാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം ശക്തമായ […]

അമേരിക്കയില്‍ കോട്ടയം സ്വദേശിനിയായ നഴ്‌സിനെ കുത്തിക്കൊന്ന കേസ്: ഭര്‍ത്താവിന് ജീവപര്യന്തം തടവ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡയില്‍ മലയാളി നഴ്‌സിനെ ദാരുണമായി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. മോനിപ്പള്ളി ഊരാളില്‍ വീട്ടില്‍ മരങ്ങാട്ടില്‍ ജോയ്-മേഴ്‌സി ദമ്പതികളുടെ മകള്‍ മെറിന്‍ ജോയി (27) ആണ് ഭര്‍ത്താവിനാല്‍ അതി ദാരുണമായി കൊല്ലപ്പെട്ടത്. തന്നെ കുത്തിവീഴ്ത്തിയതും കാര്‍ കയറ്റിയതും ഭര്‍ത്താവ് ഫിലിപ്പ് മാത്യു തന്നെയാണെന്നാണ് മെറിന്‍ മരണമൊഴി നല്‍കിയിരുന്നു. മെറിനെ ഭര്‍ത്താവ് നിരന്തരം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി സഹപ്രവര്‍ത്തകരും പോലീസിന് മൊഴി നല്‍കിയിരുന്നു. മെറിനെ കുത്തിവീഴ്ത്തിയ ശേഷം കാര്‍ കയറ്റി കൊലപ്പെടുത്തുകയായിരുന്നു. ചങ്ങനാശേരി […]

കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലി മന്ത്രി ആര്‍ ബിന്ദു

തൃശൂര്‍ കേരളവര്‍മ്മ കോളജ് തെരഞ്ഞെടുപ്പില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഇടപെടല്‍ നടത്തിയെന്ന കെഎസ്യു ആരോപണം നിഷേധിച്ച് മന്ത്രി ആര്‍ ബിന്ദു. കോളേജ് തെരഞ്ഞെടുപ്പുകളില്‍ ഇടപെടുന്നതല്ല തന്റെ ജോലിയെന്ന് മന്ത്രി വ്യക്തമാക്കി. കേരളവര്‍മ്മയില്‍ പതിറ്റാണ്ടുകളായി എസ്എഫ്ഐ ജയിക്കുന്നത് എന്റെ സഹായം കൊണ്ടാണോയെന്ന് ചോദിച്ച മന്ത്രി ആര്‍ ബിന്ദു കേരളത്തിലെ നൂറുകണക്കിന് ക്യാമ്പസുകളില്‍ എസ്എഫ്ഐ ജയിക്കുന്നത് എന്റെ ഇടപെടലുകള്‍ കൊണ്ടാണോയെന്നും ചോദ്യം ഉന്നയിച്ചു. കെ.എസ്.യു എന്ത് ചെയ്യുന്നു എന്ന് എനിക്ക് നോക്കേണ്ട കാര്യമില്ലെന്നും കോളേജ് തെരഞ്ഞെടുപ്പില്‍ തനിക്കൊരു ബന്ധവുമില്ലെന്നും […]

കളമശേരി സ്‌ഫോടനം; മരണം നാലായി

കൊച്ചി: കളമശേരി സ്‌ഫോടനത്തില്‍ മരണം നാലായി. കളമശേരി സ്വദേശി മോളി ജോയ് (61)ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്ന മോളി ഇന്ന് രാവിലെ 6.30 നായിരുന്നു മരിച്ചത്. അതേസമയം, കളമശ്ശേരി സ്‌ഫോടന കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജി ഇന്ന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. 10 ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. സ്‌ഫോടന കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതിലടക്കം വ്യക്തത വരുത്തുകയാണ് ലക്ഷ്യം. Also Read; കേരളവര്‍മ വോട്ടെണ്ണല്‍ […]

കേരളവര്‍മ വോട്ടെണ്ണല്‍ വിവാദം; കെ.എസ്.യു ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

തൃശൂര്‍: തൃശൂര്‍ കേരളവര്‍മ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിലെ തന്റെ വിജയം അട്ടിമറിച്ചെന്നും അതിനാല്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും ആവശ്യപ്പെട്ട് കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. റീ കൗണ്ടിംഗ് നടത്തിയത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്നും റീ കൗണ്ടിംഗ് സമയത്ത് ബോധപൂര്‍വ്വം വൈദ്യുതി തടസ്സപ്പെടുത്തിയെന്നും അട്ടിമറിയുണ്ടായെന്നും കെഎസ് യു സ്ഥാനാര്‍ത്ഥി ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം കേരളവര്‍മ കോളേജില്‍ വീണ്ടും യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു സമരം കടുപ്പിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്. കൂടാതെ ഇന്ന് […]