October 9, 2026

മല്ലു ട്രവാലര്‍ക്കെതിരെ പോക്സോ കേസ്

കൊച്ചി: മല്ലു ട്രാവലര്‍ എന്നറിയപ്പെടുന്ന വ്ലോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ പോക്സോ കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധര്‍മ്മടം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവര്‍ ധര്‍മ്മടം പോലീസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഈ പരാതിയിലാണ് ഇപ്പോള്‍ പോലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശൈശവ വിവാഹം, ഗാര്‍ഹിക പീഡനം എന്നിവയാണ് പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പ്രായപൂര്‍ത്തിയാകും മുന്‍പ് വിവാഹം കഴിച്ചു, 15ാം വയസില്‍ ഗര്‍ഭിണിയായിരിക്കെ അതിക്രൂരമായി പീഡിപ്പിച്ചു, ഗര്‍ഭച്ഛിദ്രം നടത്തിച്ചു തുടങ്ങിയവയാണ് ആദ്യഭാര്യ ഷാക്കിറിനെതിരെ ആരോപിക്കുന്നത്. ഇവര്‍ ധര്‍മ്മടം പോലീസില്‍ […]

മൊബൈല്‍ ആപ്പിലൂടെ 1000 രൂപയ്ക്ക് ലൈവ് സെക്സ് ഷോ; രണ്ട് നടിമാരും ഒരു നടനും പിടിയില്‍

മുംബൈ: മൊബൈല്‍ ആപ്പിലൂടെ ലൈവ് സെക്‌സ് ഷോ നടത്തിയ സംഘം പിടിയിലായി. അശ്ലീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന രണ്ട് സ്ത്രീകളടക്കം മൂന്നുപേരെയാണ് മുംബൈ പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ ‘പിഹു’ എന്ന ആപ്പിന്റെ ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ലൈംഗിക ദൃശ്യങ്ങള്‍ ലൈവായി ലഭിക്കുന്നതിനായി ഉപയോക്താക്കളില്‍ നിന്ന് 1000 മുതല്‍ 10,000 രൂപ വരെയാണ് ഇവര്‍ ഈ ആപ്പ് ഈടാക്കിയിരുന്നത്. പോലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയിലാണ് മൂന്നുപേരെയും പിടികൂടിയത്. തനിഷ രാജേഷ് കനോജിയ (20), രുദ്ര […]

മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെ കേസ്

കൊച്ചി: പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ കേസെടുത്തു. യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ മുന്‍ സെക്രട്ടറി ലസിത പാലക്കല്‍, ആര്‍ ശ്രീരാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കളമശ്ശേരി സ്ഫോടനത്തിന് പിന്നാലെ മഅ്ദനിക്കെതിരെ അദ്ദേഹത്തിന്റെ ചിത്രം പങ്കുവെച്ച് ലസിത പോസ്റ്റിട്ടിരുന്നു. വിദ്വേഷ പ്രചാരണം നടത്തിയതിന് ആര്‍ ശ്രീരാജിനെതിരെയും കേസെടുത്തിട്ടുണ്ട്. Also Read; തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഎ റെയ്ഡ് പിഡിപി എറണാകുളം ജില്ലാ പ്രസിഡന്റ് അഷ്റഫ് വാഴക്കാലയുടെ പരാതിയില്‍ കേരള പൊലീസ് ആക്ട് 120 ഒ, ഐപിസി […]

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും എന്‍ഐഎ റെയ്ഡ്

ചെന്നൈ: ബംഗ്ലാദേശില്‍ നിന്നുള്ള മനുഷ്യക്കടത്തില്‍ രാജ്യവ്യാപക റെയ്ഡുമായി എന്‍ഐഎ. 10 സംസ്ഥാനങ്ങളിലാണ് എന്‍ഐഎ പരിശോധന നടത്തുന്നത്. പരിശോധനയെ തുടര്‍ന്ന് ചെന്നൈയില്‍ 3 ബംഗ്ലാദേശി പൗരന്മാരെ അറസ്റ്റു ചെയ്തു.ഷബാബുദ്ദീന്‍,മുന്ന, മിയാന്‍ എന്നിവരാണ് പിടിയിലായത്. Also Read; വരുന്നു മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫിന് നിയന്ത്രണം ത്രിപുരയിലെ മേല്‍വിലാസത്തിലുള്ള വ്യാജ ആധാര്‍ കാര്‍ഡുകളും കണ്ടെടുത്തു. ബംഗ്ലാദേശില്‍ നിന്ന് അനധിക്യതമായി എത്തുന്ന പലര്‍ക്കും നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധം ഉണ്ടെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലാണ് എന്‍ഐഎ രാജ്യവ്യാപക പരിശോധന നടത്തുന്നത്.

വരുന്നു മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫിന് നിയന്ത്രണം

തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ്‌ലൈഫില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. തുടര്‍ച്ചയായ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഈ നീക്കം. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി തവണ മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായിരുന്നു. കേരളീയം പരിപാടിയുടെ സമാപന ദിവസമായ ഇന്നലെയും മാനവീയം വീഥിയില്‍ സംഘര്‍ഷമുണ്ടായി. തുടര്‍ന്ന് പോലീസിന് നേര്‍ക്ക് കല്ലേറുമുണ്ടായി. കല്ലേറില്‍ നെട്ടയം സ്വദേശിയായ സ്ത്രീക്ക് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങളോടെ നൈറ്റ്‌ലൈഫ് തുടരുന്നതിനുള്ള സംവിധാനങ്ങള്‍ പോലീസ് ആലോചിക്കുന്നത്. സ്റ്റേജ് പരിപാടികള്‍ക്കും ഉച്ചഭാഷിണികള്‍ക്കും കര്‍ശന നിയന്ത്രണം […]

ഗവര്‍ണര്‍ക്കെതിരെ വീണ്ടും ഹര്‍ജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വീണ്ടും ഹര്‍ജിയുമായി കേരള സര്‍ക്കാര്‍. നിയമസഭ പാസാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലാണ് ഗവര്‍ണര്‍ക്കെതിരെ പ്രത്യേക അനുമതി ഹര്‍ജി സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണറെ കക്ഷിചേര്‍ക്കണമെന്ന ആവശ്യവുമായി ഒരാഴ്ചയ്ക്കിടെ ഫയല്‍ ചെയ്യുന്ന രണ്ടാമത്തെ ഹര്‍ജിയാണിത്. സംസ്ഥാന ചീഫ് സെക്രട്ടറിയും, സംസ്ഥാന നിയമ സെക്രട്ടറിയുമാണ് പ്രത്യേക അനുമതി ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്നതിലൂടെ ജനങ്ങളോടും നിയമസഭ അംഗങ്ങളോടും ഗവര്‍ണര്‍ കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറയുന്നു. Also […]

സൗരജ്വാലയുടെ തീവ്രത രേഖപ്പെടുത്തി ആദിത്യ എല്‍-1

ന്യൂഡെല്‍ഹി: ആദിത്യ-എല്‍1-ന്റെ പഠനവിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. സൗരജ്വാലയുടെ തീവ്രതയെക്കുറിച്ചുള്ള എക്‌സ്-റേ പഠന വിവരങ്ങളാണ് ഐഎസ്ആര്‍ഒ പുറത്തുവിട്ടത്. പേടകത്തിന്റെ ഹൈ എനര്‍ജി എല്‍1 ഓര്‍ബിറ്റിംഗ് എക്‌സ്-റേ സ്‌പെക്ട്രോമീറ്റര്‍ (HEL1OS) എന്ന പേലോഡാണ് സൗരജ്വാലയുടെ തീവ്രത അളന്നത്. ഒക്ടോബര്‍ 29-ന് നടത്തിയ നിരീക്ഷണത്തിലാണ് ഒരു സൗരജ്വാലയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയത്. സൗരജ്വാലയിലെ ഉയര്‍ന്ന അളവിലുള്ള ഊര്‍ജത്തിന്റെ എക്സ്-റേ പ്രവര്‍ത്തനം നിരീക്ഷിക്കുന്നത്തിനായി രൂപകല്പന ചെയ്തെടുത്ത പേലോഡാണ് എച്ച്ഇഎല്‍1ഒഎസ്. സൂര്യന്റെ അന്തരീക്ഷത്തില്‍ നിന്ന് ക്ഷണനേരം കൊണ്ട് സ്‌ഫോടനാത്മകമായി പ്രകാശം പ്രവഹിക്കുന്നതിനെയാണ് സൗരജ്വാല എന്ന് […]

ബീഹാറിലെ ജാതി സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

പട്ന: ബീഹാറില്‍ 80 ലക്ഷത്തോളം ബിരുദധാരികളുണ്ടെന്നും ഇത് മൊത്തം ജനസംഖ്യയുടെ 6.11 ശതമാനമാണെന്നും ബിഹാര്‍ നിയമസഭയില്‍ വെച്ച ജാതി സര്‍വേ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജനറല്‍ വിഭാഗത്തില്‍ നിന്നുള്ള 26,95,820 ബിരുദധാരികളുണ്ട്. ഇത് അവരുടെ മൊത്തം എണ്ണത്തിന്റെ 13.41 ശതമാനമാണ്, മൊത്തത്തില്‍ 7,83,050 പട്ടികജാതി ബിരുദധാരികളുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു, ഇത് അവരുടെ മൊത്തം ജനസംഖ്യയുടെ 3.05 ശതമാനം മാത്രമാണ്. ആകെ ബിരുദാനന്തര ബിരുദധാരികളുടെ എണ്ണം 10,76,700 ആണ്, ഇത് ജനസംഖ്യയുടെ 0.82 ശതമാനമാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുള്‍പ്പെടെ […]

പേരിയയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ എറ്റുമുട്ടലില്‍ രണ്ടു പേര്‍ കസ്റ്റഡിയില്‍

വയനാട്: പേരിയയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ എറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കസ്റ്റഡിയിലായി. മൂന്ന് വനിതകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. രാത്രി 10 മണിയോടെയാണ് വെടിവെപ്പ് നടന്നത്. പേരിയ ചപ്പാരത്തെ പ്രദേശവാസി അജേഷിന്റെ വീട്ടിലെത്തിയ മാവോയിസ്റ്റുകളും തണ്ടര്‍ബോള്‍ട്ടും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. Also Read; പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍ കബനി ദളത്തിലെ മാവോയിസ്റ്റുകളായ ചന്ദ്രുവും ഉണ്ണിമായയുമാണ് പിടിയിലായത്. ലത സുന്ദരി എന്നിവരാണ് ഓടി രക്ഷപ്പെട്ടത്. അരമണിക്കൂറോളം വെടിവെപ്പ് നീണ്ടുനിന്നു. സ്ഥലത്ത് പൊലീസും തണ്ടര്‍ബോള്‍ട്ടും കൂടുതല്‍ പരിശോധന […]

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സിപിഎം നേതാവിന് സസ്‌പെന്‍ഷന്‍

മലപ്പുറം: ബസില്‍ വച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിലാണ് വേലായുധന്‍ വള്ളിക്കുന്നിനെതിരെ കേസ്. പോക്‌സോ കേസില്‍ പ്രതിയായ ജില്ലാ കമ്മിറ്റി ആംഗം വേലായുധന്‍ വള്ളിക്കുന്നിനെ പാര്‍ട്ടി ആംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. സിപിഎം പാര്‍ട്ടിയുടെ സല്‍പേരിനു കളങ്കമിണ്ടാക്കിയെന്ന ആക്ഷേപം ഉയര്‍ന്നതിനാലാണ് സസ്‌പെന്‍ഷനെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. Also Read; കണ്ടല സഹകരണ ബാങ്കില്‍ ഇ ഡി റെയ്ഡ് പോക്‌സോ കേസ് പോലുള്ള ആരോപണമിയര്‍ന്നവരെ സംരക്ഷിക്കില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസ് പറഞ്ഞു. കുറ്റക്കാരനെന്നു കണ്ടെത്തിയാല്‍ മറ്റു നടപടികളിലേക്ക് […]