October 9, 2026

പലസ്തീന്‍ റാലിയിലേക്ക് മുസ്ലീം ലീഗിനെ ക്ഷണിച്ചത് സിപിഎമ്മിന്റെ തൊരപ്പന്‍ പണി: കെ മുരളീധരന്‍

കോഴിക്കോട്: പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് യുഡിഎഫിനെ ദുര്‍ബലപ്പെടുത്താന്‍ സിപിഎം നടത്തുന്ന തൊരപ്പന്‍ പണിയെന്ന് കെ മുരളീധരന്‍. പലസ്തീന്‍ വിഷയത്തില്‍ ആദ്യം നിരുപാധിക പിന്തുണ നല്‍കിയത് പ്രമേയം പാസാക്കിക്കൊണ്ട് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയാണ്. പലസ്തീനോട് ഇപ്പോഴാണ് സിപിഎമ്മിന് സ്‌നേഹം വന്നത്. യുഡിഎഫില്‍ തര്‍ക്കമുണ്ടാക്കിയിട്ട് രക്ഷപ്പെടാനാണ് സിപിഎമ്മിന്റെ ശ്രമം. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തലകുത്തി നിന്നാലും ഒരു സീറ്റ് പോലും കിട്ടില്ല. മുസ്ലീം ലീഗ് ഒരിക്കലും സിപിഎം ക്ഷണം സ്വീകരിച്ച് പരിപാടിയില്‍ […]

സി.പി.എമ്മിന്റെ പലസ്തീന്‍ റാലിയില്‍ ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ല: എം.കെ മുനീര്‍

തിരുവനന്തപുരം: സി.പി.എമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതിനെ കുറിച്ച് പാര്‍ട്ടി ഇതുവരെ ആലോചന നടത്തിയിട്ടില്ലെന്ന് എം.കെ മുനീര്‍. ഇ.ടി മുഹമ്മദ് ബഷീറിന്റെ പ്രതികരണം ഏത് സാഹചര്യത്തിലാണ് എന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ വിഷയത്തില്‍, യുഡിഎഫ് എന്നുള്ള നിലയ്ക്കുമല്ല ഓരോ പ്രസ്ഥാനവും അവരുടേതായിട്ടുള്ള ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത് സ്വാഗതാര്‍ഹമാണെന്നും, മുനീര്‍ കൂട്ടിച്ചേര്‍ത്തു. പാര്‍ട്ടി യുഡിഎഫിന്റെ ഭാഗമാണെങ്കിലും മുസ്ലിം ലീഗാണ് ഈ വിഷയത്തില്‍ തീരുമാനമെടുക്കുന്നതെന്ന് പറഞ്ഞ എംകെ മുനീര്‍, പാര്‍ട്ടിയില്‍ കൂടിയാലോചന നടന്നിട്ടില്ലെന്നും വ്യക്തമാക്കി. […]

പട്ടാമ്പിയില്‍ യുവാവിനെ കൊന്നത് ഉറ്റസുഹൃത്ത്: നിര്‍ണ്ണായകമായത് യുവാവിന്റെ മരണമൊഴി

പാലക്കാട്: കാറിലെത്തിയ അജ്ഞാത സംഘം യുവാവിനെ വെട്ടിക്കൊന്ന കേസില്‍ വന്‍ വഴിത്തിരിവ്. തൃത്താല കണ്ണന്നൂരിലെ കരിമ്പനക്കടവില്‍ വച്ചാണ് ആക്രമണം നടന്നത്. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം ഓങ്ങല്ലൂര്‍ കൊണ്ടൂര്‍ക്കര സ്വദേശി അന്‍സാറാണ് മരിച്ചത്. ആക്രമണം നടന്ന സ്ഥലത്തിനു സമീപം കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. കഴുത്തിനു മുറിവേറ്റ നിലയില്‍ കണ്ടെത്തിയ അന്‍സാറിനെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. തന്റെ ഉറ്റ സുഹൃത്ത് മുസ്തഫയാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചതെന്ന് അന്‍സാര്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ […]

തൂത്തുക്കുടിയില്‍ നവദമ്പതികളെ വെട്ടിക്കൊന്നു

തൂത്തുക്കുടി: വീട്ടുകാരുടെ എതിര്‍പ്പിന് പിന്നാലെ വീട്ടില്‍ നിന്ന് ഒളിച്ചോടി വിവാഹിതരായ ദമ്പതികളെ വീട്ടില്‍ കയറി വെട്ടികൊന്നു. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസമാണ് കൊലപാതകം. മാരിസെല്‍വം(24), കാര്‍ത്തിക(20) എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച്ച വൈകിട്ട് തൂത്തുക്കുടി ടൗണിലെ മുരുഗേശന്‍ നഗറില്‍ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം പിന്നോക്ക സമുദായത്തില്‍പ്പെട്ട (തേവര്‍) ദമ്പതികള്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി […]

കള്ളപ്പണം വെളുപ്പിക്കല്‍: രാജസ്ഥാനിലെ 25 സ്ഥലങ്ങളില്‍ ഇഡി റെയ്ഡ്

ന്യൂഡല്‍ഹി: ജല്‍ ജീവന്‍ മിഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ ഒരു ഉന്നത ഐഎഎസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഇന്ന് റെയ്ഡ് നടത്തി. പിഎച്ച്ഇ വകുപ്പിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി സുബോധ് അഗര്‍വാളിന്റെ വീട് ഉള്‍പ്പെടെ ജയ്പൂരിലെയും ദൗസയിലെയും 25 ലധികം സ്ഥലങ്ങളില്‍ അന്വേഷണ ഏജന്‍സി റെയ്ഡ് നടത്തി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പിഎംഎല്‍എ) അഴിമതിയുമായി ബന്ധപ്പെട്ട മറ്റ് ആരോഗ്യ ഉദ്യോഗസ്ഥരുടെ വിവരങ്ങളും ഇഡി അന്വേഷിക്കുന്നുണ്ട്. സെപ്തംബറിലും സംസ്ഥാനത്ത് […]

വൈദ്യുതി നിരക്കിന് പിന്നാലെ ജനത്തിന്റെ നടുവൊടിച്ച് വെള്ളക്കരവും കൂട്ടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെ വെള്ളക്കരവും കൂട്ടുന്നു. ഇത് സംബന്ധിച്ച് ജല അതോറിറ്റി ഫെബ്രുവരിയില്‍ സര്‍ക്കാറിന് ശുപാര്‍ശ നല്‍കും. കടമെടുപ്പ് പരിധി ഉയര്‍ത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വച്ച വ്യവസ്ഥ പ്രകാരമാണ് പുതിയ തീരുമാനം. 5 % നിരക്കാണ് വര്‍ധിപ്പിക്കുക. ഏപ്രില്‍ 1 മുതലാകും പുതിയ നിരക്ക് വര്‍ധന. Also Read; ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത 2021 ഏപ്രില്‍ മുതല്‍ അടിസ്ഥാന താരിഫില്‍ 5 % വര്‍ധന വരുത്തുന്നുണ്ട്. ഓരോ വര്‍ഷവും ഇത് […]

ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ തൃശ്ശൂര്‍ അതിരൂപത

തൃശൂര്‍: ബി.ജെ.പിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി തൃശൂര്‍ അതിരൂപത. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മണിപ്പൂര്‍ സംഘര്‍ഷം മറക്കില്ലെന്ന് ആഞ്ഞടിച്ചു. മണിപ്പൂര്‍ കലാപത്തെ കേരളത്തില്‍ മറച്ചുപിടിക്കാന്‍ കേന്ദ്രത്തില്‍ വീണ്ടും അധികാരത്തില്‍ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷി പ്രത്യേക താല്‍പര്യമെടുക്കുന്നെന്നും വിമര്‍ശിച്ച അതിരൂപത മണിപ്പൂര്‍ കലാപ സമയത്തെ പ്രധാനമന്ത്രിയുടെ മൗനം ജനാധിപത്യബോധമുള്ളവര്‍ക്ക് മനസ്സിലാവുമെന്നും ചൂണ്ടിക്കാട്ടി. സഭ മുഖപത്രമായ ‘കത്തോലിക്കാസഭ’യുടെ നവംബര്‍ ലക്കം മുഖലേഖനത്തിലാണ് വിമര്‍ശനം. മണിപ്പൂരിലും യുപിയിലും നോക്കിയിരിക്കേണ്ടെ അവിടെ കാര്യങ്ങള്‍ നോക്കാന്‍ ആണുങ്ങള്‍ ഉണ്ടെന്ന സുരേഷ്‌ഗോപിയുടെ പ്രസ്താവനക്കും മുഖപത്രത്തില്‍ വിമര്‍ശനമുണ്ട്. മണിപ്പൂര്‍ […]

ലങ്കയെത്തകര്‍ത്ത് വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍

മുംബൈ: ലോകകപ്പില്‍ വമ്പന്‍ ജയവുമായി ഇന്ത്യ സെമിയില്‍. 358 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്കയെ 19.4 ഓവറില്‍ 55 റണ്‍സിന് എറിഞ്ഞിട്ട് 302 റണ്‍സിന്റെ വിജയവുമായാണ് ഇന്ത്യ സെമിയിലേക്ക് ചുവടുവെച്ചത്. അതോടെ ഇന്ത്യ സെമിയിലെത്തുന്ന ആദ്യ ടീമായി മാറി. ഇന്ത്യക്കായി അഞ്ചോവറില്‍ 18 റണ്‍സിന് അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് ഷമിയും 16 റണ്‍സിന് മൂന്ന് വിക്കറ്റെടുത്ത മുഹമ്മദ് സിറാജും ഒരു വിക്കറ്റ് വീതമെടുത്ത ജസ്പ്രീത് ബുമ്രയും രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് ലങ്കയെ എറിഞ്ഞിട്ടത്. ഏഴ് മത്സരങ്ങളില്‍ […]

വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടി; കെ എസ് യു ഹൈക്കോടതിയിലേക്ക്

കേരളവര്‍മ കോളജ് തിരഞ്ഞെടുപ്പില്‍ അട്ടിമറി ആരോപിച്ച് കെ എസ് യു ഹൈക്കോടതിയിലേക്ക്. കോളജില്‍ വീണ്ടും യൂണിയന്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കെ എസ് യുവിന്റെ ആവശ്യം. റീ കൗണ്ടിങ്ങിനിടെ വൈദ്യുതി നിലച്ച സമയത്ത് ബാലറ്റിന്റെ എണ്ണം കൂടിയതായി കെ എസ് യു ആരോപിച്ചു. കെ എസ് യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന്‍ നേടിയ ഒരു വോട്ടിന്റെ വിജയം സംഘടന ആഘോഷിക്കുന്നസമയത്താണ് റീ കൗണ്ടിങ്ങിലൂടെ എസ് എഫ് ഐയിലെ അനിരുദ്ധനെ വിജയിയായി പ്രഖ്യാപിച്ചത്. കേരള വര്‍മ കോളജിലെ തിരഞ്ഞെടുപ്പു […]

ഹറമില്‍ ആകെ 13 മിനാരങ്ങള്‍, ഒരു ചന്ദ്രക്കലയുടെ ഉയരം ഒമ്പത് മീറ്റര്‍

ജിദ്ദ: മക്കയിലെ മസ്ജിദുല്‍ മിനാരങ്ങളില്‍ പുതിയ ചന്ദ്രക്കലകള്‍ സ്ഥാപിച്ചു. ആകെ 13 മിനാരങ്ങളാണ് ഹറമില്‍ ഉള്ളത്. മിനാരത്തിന് 130 മീറ്ററിലേറെ നീളമുണ്ട് ഇതില്‍ ഒമ്പത് മീറ്ററാണ് ചന്ദ്രക്കലയുടെ ഉയരം. ചന്ദ്രക്കലയുടെ അടിഭാഗത്തിന്റെ വീതി രണ്ട് മീറ്ററാണ്. അല്‍ഫത്ഹ് കവാടത്തിലെ മിനാരത്തിലാണ് അവസാനമായി ചന്ദ്രക്കല സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഹറമിലെ എല്ലാ മിനാരങ്ങളിലും ചന്ദ്രക്കല സ്ഥാപിക്കുന്ന പണികള്‍ പൂര്‍ത്തിയായി. ഇരുഹറം പരിപാലന ജനറല്‍ അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. എല്ലാം മിനാരങ്ങളുടെയും മുകളില്‍ സുവര്‍ണ ചന്ദ്രക്കലകള്‍ സ്ഥാപിച്ച് […]