October 9, 2026

ന്യൂസ്‌ക്ലിക്ക് സ്ഥാപകനെയും എച്ച്ആര്‍ മേധാവിയെയും ഡിസംബര്‍ 1 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ന്യൂസ്‌ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍ക്കയസ്തയെയും എച്ച്ആര്‍ വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിയെയും ഡിസംബര്‍ 1 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഡെല്‍ഹി കോടതി ജഡ്ജി ഹര്‍ദീപ് കൗര്‍ ആണ് ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയത്. ചൈനീസ് അനുകൂല പ്രചരണത്തിനായി വിദേശ ഫണ്ട് സ്വീകരിക്കുകയും, 2019 ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ പീപ്പിള്‍സ് അലയന്‍സ് ഫോര്‍ ഡെമോക്രാറ്റിക്സ് സെക്യുലറിസം ഗ്രൂപ്പുമായി ഗൂഢാലോചന നടത്തിയെന്നുമാണ് ഇരുവര്‍ക്കും എതിരായ എഫ്‌ഐആര്‍. ഒക്ടോബര്‍ 3 ന് പുരകായസ്തയെ അറസ്റ്റ് ചെയ്യുകയും ന്യൂസ് ക്ലിക്ക് ഓഫീസ് […]

‘ഐഫോണ്‍ ഹാക്കിംഗ്’: ഐടി മന്ത്രാലയം ആപ്പിളിന് നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: നിരവധി പ്രതിപക്ഷ എംപിമാര്‍ക്ക് ലഭിച്ച ആപ്പിള്‍ ഭീഷണി നോട്ടിഫിക്കേഷന്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ സൈബര്‍ സുരക്ഷാ ഏജന്‍സിയായ സിഇആര്‍ടി-ഇന്‍ അന്വേഷണം ആരംഭിച്ചതായും കമ്പനിക്ക് നോട്ടീസ് അയച്ചതായും ഐടി സെക്രട്ടറി എസ് കൃഷ്ണന്‍ അറിയിച്ചു. നോട്ടീസിന് ഉടന്‍ മറുപടി നല്‍കണമെന്നും മന്ത്രാലയം ആപ്പിളിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആക്രമണം സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്തതാണെന്ന നിഗമനത്തെക്കുറിച്ച് ഐടി മന്ത്രാലയം ആപ്പിള്‍ പ്രതിനിധികളോട് വിശദീകരണം ചോദിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. കോണ്‍ഗ്രസ് എംപി ശശി തരൂര്‍, ശിവസേന ഉദ്ദവ് താക്കറെ പക്ഷം എംപി പ്രിയങ്കാ ചതുര്‍വേദി, […]

അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ ‘ഏറ്റവും പ്രധാനപ്പെട്ട രാജ്യം’: അംബാസഡര്‍ എറിക് ഗാര്‍സെറ്റി

ന്യൂഡല്‍ഹി: യുഎസിന് ഇന്ത്യ ഏറ്റവും പ്രധാനപ്പെട്ട രാജ്യമാണെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമാണ് ഈ നൂറ്റാണ്ടിലെ ഏറ്റവും നിര്‍ണായകമായ ബന്ധമെന്നും ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി പറഞ്ഞു. ന്യൂഡല്‍ഹിയില്‍ ഗ്ലോബല്‍ എനര്‍ജി അലയന്‍സ് ഫോര്‍ പീപ്പിള്‍ ആന്‍ഡ് പ്ലാനറ്റ് (ജിഇഎപിപി) സംഘടിപ്പിച്ച ദി എനര്‍ജി ട്രാന്‍സിഷന്‍ ഡയലോഗിലാണ് ഗാര്‍സെറ്റി ഇക്കാര്യം പറഞ്ഞത്. ‘ഞാന്‍ ഇത് സ്വകാര്യമായി പറയുമായിരുന്നു, പക്ഷേ ഇപ്പോള്‍ എനിക്ക് അത് പരസ്യമായി പറയാന്‍ കഴിയും, ഇന്ത്യയിലെ അംബാസഡറുടെ പോസ്റ്റ് പരിഗണിക്കണമെന്ന് (യുഎസ്) പ്രസിഡന്റ് […]

ഗാസയില്‍ നിന്ന് 7,000 വിദേശികളെ ഒഴിപ്പിക്കാന്‍ ഈജിപ്ത് റഫ അതിര്‍ത്തി വീണ്ടും തുറന്നു

കെയ്റോ: യുദ്ധത്തില്‍ തകര്‍ന്ന ഗാസ മുനമ്പില്‍ നിന്ന് ഏകദേശം 7,000 വിദേശികളെയും പൗരന്മാരെയും ഒഴിപ്പിക്കാന്‍ ഈജിപ്ത് സഹായിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രായേലും പലസ്തീന്‍ പോരാളികളും തമ്മില്‍ ആഴ്ചകളോളം നീണ്ടുനിന്ന പോരാട്ടത്തിന് ശേഷം ഗാസയില്‍ നിന്ന് ആളുകളെ കടത്തിവിടാന്‍ റഫ അതിര്‍ത്തി ബുധനാഴ്ച തുറന്നു. ‘റഫ ക്രോസിംഗ് വഴി ഗാസയില്‍ നിന്ന് വിദേശ പൗരന്മാരെ സ്വീകരിക്കുന്നതിനും ഒഴിപ്പിക്കുന്നതിനും ഈജിപ്ത് തയ്യാറെടുക്കുന്നുവെന്ന്’ വിദേശ നയതന്ത്രജ്ഞരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രി […]

കേരളത്തിലെ രാത്രികാല ട്രെയിനുകള്‍ നാല് മണിക്കൂറോളം വൈകും

കൊച്ചി: തലശേരി – മാഹി ബൈപ്പാസില്‍ അഴിയൂരില്‍ റെയില്‍വേ മേല്‍പ്പാലത്തില്‍ ഗര്‍ഡറുകള്‍ സ്ഥാപിക്കുന്നതിനാല്‍ രാത്രികാല ട്രെയിന്‍ സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ട്രെയിനുകള്‍ നാല് മണിക്കൂറോളം വൈകുമെന്നാണ് റെയില്‍വേ അറിയിച്ചിരിക്കുന്നത്. 10 ട്രെയിന്‍ സര്‍വീസുകളുടെ സമയക്രമത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു. ഇന്ന് മുതല്‍ നവംബര്‍ 9 വ്യാഴാഴ്ചവരെയാണ് നിയന്ത്രണം. ചെന്നൈ സെന്‍ട്രലില്‍ നിന്നും രാത്രി 11:45ന് പുറപ്പെട്ടിരുന്ന ട്രെയിന്‍ നമ്പര്‍ 22638 മംഗളൂരു സെന്‍ട്രല്‍ – ഡോ. എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ് […]

അച്ഛന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താനൊരു അവാര്‍ഡ് അങ്ങനെയൊരു വിശ്വാസം എനിക്കില്ലെന്ന് മുരളി ഗോപി

അഭിനേതാവായും സംവിധായകനായും മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന നിരവധി സിനിമകള്‍ സമ്മാനിച്ച അതുല്യ കലാകാരനാണ് ഭരത് ഗോപി. അച്ഛന്റെ പിറന്നാള്‍ ദിനത്തില്‍ അച്ഛന്റെ ഫോട്ടോക്കൊപ്പം മുരളി ഗോപി പങ്കുവെച്ച പോസ്റ്റാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ‘ഇന്ന് അച്ഛന്റെ ജന്മദിനം. ഒരുപാട് അവസരങ്ങളില്‍ ഒരുപാട് പേര്‍ എന്നോട് ചോദിക്കാറുള്ള ഒരു ചോദ്യമാണ് ‘അച്ഛന്റ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍’ ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തിക്കൂടെ എന്ന്. ഓര്‍മ്മകള്‍ പുരസ്‌കാരവിതരണത്തിലൂടെയാണ് നിലനിര്‍ത്തേണ്ടത് എന്ന ആംഗലേയ സങ്കല്‍പ്പത്തില്‍ നിന്ന് ഉടലെടുക്കുന്നതാണ് ഈ ചോദ്യം. Also Read; അരവിന്ദ് കെജ്രിവാള്‍, ഇഡിക്ക് […]

തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ അന്തരിച്ചു

ചെന്നൈ: തമിഴ് ചലചിത്രതാരം ജൂനിയര്‍ ബാലയ്യ എന്നറിയപ്പെടുന്ന രഘു ബാലയ്യ അന്തരിച്ചു. ശ്വാസതടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ വളസരവാക്കത്തെ വസതിയില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 2021ല്‍ പുറത്തിറങ്ങിയ ‘യെന്നങ്ങാ സാര്‍ ഉങ്ക സത്തം’ ആണ് അദ്ദേഹം അഭിനയിച്ച അവസാന ചിത്രം. നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ നടന് അനുശോചനം അറിയിച്ചു. പ്രമുഖ നടന്‍ ടി എസ് ബാലയ്യയുടെ മകനായതിനാലാണ് അദ്ദേഹത്തെ സിനിമാ ലോകം ജൂനിയര്‍ ബാലയ്യ എന്ന് വിശേഷിപ്പിച്ചത്. 1975ല്‍ പുറത്തിറങ്ങിയ ‘മേല്‍നാട്ടു മരുമകള്‍’ ആണ് അദ്ദേഹത്തിന്റെ ആദ്യ ചിത്രം. […]

അരവിന്ദ് കെജ്രിവാള്‍, ഇഡിക്ക് മുന്നില്‍ ഹാജരാകില്ല

ന്യൂഡല്‍ഹി: എക്സൈസ് നയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുമ്പാകെ ഹാജരാകില്ല. രാവിലെ 11 മണിയോടെയാണ് അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ ഹാജരാകേണ്ടിയിരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം കെജ്രിവാളും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനായി മധ്യപ്രദേശിലേക്ക് പോകും. നോട്ടീസ് നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ഇഡിക്ക് അയച്ച കത്തില്‍ കെജ്രിവാള്‍ ആരോപിച്ചു. ബിജെപിയുടെ നിര്‍ദ്ദേശപ്രകാരമാണ് നോട്ടീസ് അയച്ചത്. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് മാറ്റിനിര്‍ത്താനാണ് നോട്ടീസെന്ന് ആരോപിച്ച കെജ്രിവാള്‍ […]

ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍

സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അറിയിച്ചു. പതിനെട്ട് മാസം വരെ ക്ഷേമപെന്‍ഷന്‍ മുടങ്ങിയ കാലമുണ്ടായിട്ടുണ്ട്. അടുത്ത ഗഡു ഉടന്‍ തന്നെ വിതരണം ചെയ്യുമെന്നും ക്രിസ്മസ് വരെ നീളില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്ഷേമപെന്‍ഷന്‍ കഴിഞ്ഞ് നാല് മാസമായി മുടങ്ങിക്കിടക്കുകയാണ്. 6400 രൂപ വീതമാണ് പെന്‍ഷന്‍ തുക പെന്‍ഡിങിലുള്ളത്. Also Read; മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍  

മുഖ്യമന്ത്രിക്ക് വധഭീഷണിയുമായി ഏഴാം ക്ലാസുകാരന്‍

മുഖ്യമന്ത്രി പിണറായി വിജയന് ഏഴാം ക്ലാസുകാരന്റെ വധഭീഷണിയെ തുടര്‍ന്ന് തിരുവനന്തപുരം പോലീസ് കേസെടുത്തു. മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പുറമേ ഫോണിലൂടെ അസഭ്യവര്‍ഷവും നടത്തിയെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇന്നലെ വൈകിട്ട് അഞ്ചിനാണ് പോലീസ് ആസ്ഥാനത്തേയ്ക്ക് ഭീഷണി കോള്‍ വന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന് പിന്നില്‍ ഏഴാംക്ലാസുകാരനാണെന്ന് കണ്ടെത്തിയത്. എറണാകുളം സ്വദേശിയായ പന്ത്രണ്ടുകാരനാണ് ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് പോലീസ് പറഞ്ഞു. Also Read; മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ലോകസഭാ എത്തിക്സ് കമ്മിറ്റിക്കുമുന്നില്‍ ഹാജരാകും കേസെടുത്ത പോലീസ് പിന്നീട് വിദ്യാര്‍ഥിയുടെ […]