October 7, 2026

ഗംഭീര ഓഫറുകള്‍, ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ ആരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഉത്സവകാല ആഘോഷമായ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2023 ആരംഭിച്ചു. പ്രൈം അംഗങ്ങള്‍ക്ക് 24 മണിക്കൂര്‍ നേരത്തേ പ്രവേശനം നല്‍കിക്കൊണ്ട് ഒക്ടോബര്‍ 8 മുതലാണ് ഓഫറുകള്‍ ആരംഭിച്ചത്. ആമസോണില്‍ ബിഗ് ഡീലുകള്‍, ബിഗ് സേവിംഗ്സ്, ബ്ലോക്ക്ബസ്റ്റര്‍ എന്റര്‍ടൈന്‍മെന്റ് വിഭാഗങ്ങളിലായി 5,000-ലധികം പുതിയ ഉല്‍പ്പന്നങ്ങളുടെ ലോഞ്ചുകള്‍ ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനായി ഒരുക്കിയിട്ടുണ്ട്. എസ്ബിഐ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, EMI ഇടപാടുകള്‍ എന്നിവയില്‍ 10% ഉടനടി നല്‍കുന്ന കിഴിവ്, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലെ […]

ഗൂഢാലോചന നടന്നെങ്കില്‍ അത് സിപിഎമ്മില്‍ നിന്നാകും, പിടിയിലായവരെല്ലാം ഇടത് ബന്ധമുള്ളവര്‍: വി.ഡി സതീശന്‍

ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെയുള്ള കൈക്കൂലി ആരോപണം ഗൂഢാലോചനയാണെന്നും ചില വ്യക്തികളും മാധ്യമങ്ങളുമാണ് ഇതിന് പിന്നില്‍ എന്നുമുള്ള മുഖ്യമന്ത്രിയുടെ ന്യായീകരണം അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. നിയമനത്തട്ടിപ്പും കൈക്കൂലി ഇടപാടും നടന്നിട്ടുണ്ടെന്ന് ഇതിനകം തന്നെ പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അത് സിപിഐഎമ്മില്‍ നിന്നും ഇടത് മുന്നണിയില്‍ നിന്നും ആകുമെന്നും വി.ഡി സതീശന്‍ ആരോപിച്ചു. ‘പിടിയിലായവരും ഒളിവിലുള്ളവരുമൊക്കെ മുഖ്യമന്ത്രിയുടെ പാര്‍ട്ടിയിലും മുന്നണിയിലുമൊക്കെ ഉള്ളവരാണ്. അല്ലാതെ മുഖ്യമന്ത്രി പറയുന്നത് പോലെ ചില വ്യക്തികളും മാധ്യമങ്ങളും അല്ല. മുഖ്യപ്രതിയെന്ന് പൊലീസ് പറയുന്ന […]

ശുചിത്വ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം

മാലിന്യ മുക്തം നവകേരളം ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷനില്‍ ഇന്റേണ്‍ഷിപ്പിന് അവസരം. ക്യാമ്പയിനിന്റെ ഭാഗമായുള്ള ഡോക്യുമെന്റേഷന്‍, കോര്‍ഡിനേഷന്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ അര്‍പ്പണ മനോഭാവത്തോടെ ഏറ്റെടുക്കാന്‍ സന്നദ്ധതരായവരെയാണ് പ്രതീക്ഷിക്കുന്നത്. ഒരുമാസമാണ് ഇന്റേണ്‍ഷിപ്പ് കാലാവധി. ആകെ 15 ഒഴിവാണുള്ളത്. മിനിമം യോഗ്യത ബിരുദമാണ്. (സോഷ്യല്‍ വര്‍ക്ക്, ജേര്‍ണലിസം ലോക്കല്‍ ഡെവലപ്പ്‌മെന്റ് എന്നിവയക്ക് മുന്‍ഗണന) ഇന്റേണ്‍ഷിപ്പ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ശുചിത്വ മിഷന്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്. രജിസ്‌ട്രേഷനു വേണ്ടി സന്ദര്‍ശിക്കുക: https://forms.gle/gP2pFudyQGBdvomk9   Also Read; ഇരുന്നൂറോളം മലയാളികള്‍ പലസ്തീനില്‍ […]

ഇരുന്നൂറോളം മലയാളികള്‍ പലസ്തീനില്‍ കുടുങ്ങിക്കിടക്കുന്നു

ബെത്ലഹേം: പലസ്തീനില്‍ കൂടുതല്‍ മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ ബെത്ലഹേമിലെ ഒരു ഹോട്ടലില്‍ മാത്രം കുടുങ്ങിക്കിടക്കുന്നത് 200 ഓളം മലയാളികളാണ്. നിലവില്‍ ഇവിടെയുള്ള ആളുകളെല്ലാം സുരക്ഷിതരാണെന്ന് തീര്‍ഥാടന സംഘത്തിലുള്ളവര്‍ പറയുന്നു. ഞായറാഴ്ച രാവിലെ ഏഴുമണിക്ക് കുര്‍ബാന നടക്കുന്ന സമയത്താണ് അപായ സൈറണ്‍ കേള്‍ക്കുന്നത്. ഉടന്‍ തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം വന്നതിനെ തുടര്‍ന്ന് ബെത്ലഹേമിലെ ഹോട്ടലിലേക്ക് എല്ലാവരും തിരിച്ചെത്തുകയായിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചിരിക്കുന്ന യാത്രാ പദ്ധതികളെല്ലാം മുടങ്ങി. സംഘത്തിന്റെ ഇനിയുള്ള യാത്ര ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം […]

ഓടുന്ന കാറിനുള്ളില്‍വെച്ച് യുവതിയെ ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ചു, ക്ഷമാപണം നടത്തി ഊബര്‍ അധികൃതര്‍

ജയ്പൂര്‍: ഊബര്‍ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ ഡ്രൈവര്‍ കടന്നു പിടിക്കാന്‍ ശ്രമിച്ച ദുരനുഭവം പങ്കുവെച്ച് യുവതി. രാജസ്ഥാനിലെ ജയ്പൂര്‍ സ്വദേശിയായ മണാലി ഗുപ്തയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ഊബര്‍ ടാക്‌സിയില്‍ വെച്ച് തനിക്കുണ്ടായ മോശം അനുഭവം പങ്കുവെച്ചത്. ഡിജിറ്റല്‍ കണ്ടന്റ് ക്രിയേറ്റര്‍ ആയ യുവതി കാറില്‍ നിന്നും താന്‍ രക്ഷപെട്ടശേഷം ഊബര്‍ അധികൃതര്‍ക്ക് പരാതിയും നല്‍കി. ശ്യാം സുന്ദര്‍ എന്ന് പേരുള്ള ഡ്രൈവറാണ് ഇത് ചെയ്തതെന്നും ഇതില്‍ ഊബര്‍ അധികൃതര്‍ നടപടിയെടുക്കുമെന്ന പ്രതീക്ഷയുണ്ടെന്നും യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ […]

ഇസ്രായേല്‍ ഹമാസ് യുദ്ധം: ഇസ്രായേലിലേക്കുള്ള വിമാന സര്‍വ്വീസ് റദ്ദാക്കി എയര്‍ ഇന്ത്യ

ദില്ലി: ഇസ്രായേല്‍ ഹമാസ് യുദ്ധം തുടരുന്നതിനിടെ എയര്‍ ഇന്ത്യ ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കി. ടെല്‍ അവീവിലേക്കുള്ള എയര്‍ ഇന്ത്യ സര്‍വീസാണ് റദ്ദാക്കിയിട്ടുള്ളത്. ഈ മാസം 14 വരെയുള്ള സര്‍വീസുകളാണ് നിര്‍ത്തിവച്ചത്. തിങ്കള്‍, ചൊവ്വ, വ്യാഴം, ശനി, ഞായര്‍ എന്നീ ദിവസങ്ങളിലായിരുന്നു എയര്‍ ഇന്ത്യ ഇസ്രായേലിലേക്ക് സര്‍വീസുകള്‍ നടത്തിയിരുന്നത്. അതേസമയം, ഇസ്രായേലിലെ സാഹചര്യം ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം രൂക്ഷമാകുന്നുണ്ടെങ്കിലും ഒഴിപ്പിക്കല്‍ തല്‍ക്കാലം വേണ്ടെന്നുള്ള നിലപാടിലാണ് ഇന്ത്യ. എങ്കിലും ഒഴിപ്പിക്കല്‍ വേണ്ടിവന്നാല്‍ അതിനുള്ള തയ്യാറെടുപ്പുകള്‍ […]

മയക്കുമരുന്നുപയോഗിച്ച് കറങ്ങിനടന്നാലും ഇനി പിടിവീഴും, പുതിയ സംവിധാനവുമായി പോലീസ്

മദ്യപിച്ച് വാഹനമോടിച്ചാല്‍ മാത്രമല്ല മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് സഞ്ചരിച്ചാലും ഇനി പിടിവീഴും. ഇവരെ പൂട്ടാനായി ഉമിനീര്‍ പരിശോധനാ യന്ത്രവുമായി പോലീസ് രംഗത്തിറങ്ങിയിരിക്കുകയാണ്. പരീക്ഷണാടിസ്ഥാനത്തില്‍ തലസ്ഥാന നഗരത്തില്‍ നടത്തിയ പരിശോധനയില്‍ പലരും കുടുങ്ങി. ബ്രീത്ത് അനലൈസറിലൂടെയാണ് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നത്. എന്നാല്‍ ലഹരി മരുന്നുപയോഗിക്കുന്നവരെ ഇതിലൂടെ കണ്ടെത്താന്‍ സാധിക്കില്ല. സംശയമുണ്ടെങ്കില്‍ ഒരാളെ കൊണ്ടുപോയി വൈദ്യ പരിശോധന നടത്തി ഫലം ലഭിക്കുന്നത് വരെ കാത്തിരിക്കണം. പുതിയ യന്ത്രം വരുന്നതിലൂടെ ഇതിനുള്ള പരിഹാരമാവുകയാണ് സംശയമുള്ള ഒരാളുടെ ഉമിനീരെടുത്ത് മെഷീനില്‍ […]

അഫ്ഗാനിസ്ഥാനില്‍ തുടര്‍ച്ചയായ ഭൂചലനം; മരണസംഖ്യ 1000 കടന്നു

കാബൂള്‍: പടിഞ്ഞാറന്‍ അഫ്ഗാനിസ്ഥാനിലെ തുടര്‍ച്ചയായ ഭൂചലനങ്ങളില്‍ മരിച്ചവരുടെ എണ്ണം ആയിരം കടന്നു. ശനിയാഴ്ചയാണ് വീണ്ടും 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. തലസ്ഥാനമായ ഹെറാത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ആദ്യത്തെ ഭൂചലനമുണ്ടായത്. തുടര്‍ന്ന് വീണ്ടും എട്ട് ശക്തമായ തുടര്‍ചലനങ്ങളും ഉണ്ടാവുകയായിരുന്നു. ഗ്രാമങ്ങളിലെ വീടുകളാകെ തകര്‍ന്ന് പരിഭ്രാന്തരായ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തേക്ക് ഓടുകയും ചെയ്തു. ഡെപ്യൂട്ടി സര്‍ക്കാര്‍ വക്താവ് ബിലാല്‍ കരിമി പറയുന്നത് ഭൂചലനത്തില്‍ വളരെയധികം നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടെന്നാണ്. ഭൂചലനം സാരമായി ബാധിച്ചത് ഇവിടുത്തെ 12 വില്ലേജുകളെയാണ്. […]

അപേക്ഷകള്‍ ക്ഷണിക്കുന്നു

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിര്‍ഭയ സെല്‍ സ്‌പെഷ്യല്‍ ഹോം എന്ന സ്ഥാപനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. വനിതകള്‍ക്ക് മാത്രം അപേക്ഷിക്കാം. ജോലിയില്‍ മുന്‍പരിചയമുള്ളവര്‍ക്കും തൃശൂര്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കുമാണ് മുന്‍ഗണന. അപേക്ഷകള്‍ ഒക്ടോബര്‍ 20 നകം വുമണ്‍ ആന്റ് ചില്‍ഡ്രന്‍ ഹോം, പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷന്‍, രാമവര്‍മപുരം, തൃശൂര്‍, 680631 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍ : 9495817696,8594012517 Also Read; പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് […]

പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തു

ജയ്പൂര്‍: പീഢനത്തെത്തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികള്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത ഒരു ആണ്‍കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ ചേര്‍ന്നാണ് ഇവരെ പീഢിപ്പിച്ചത്. രാജസ്ഥാനിലെ പ്രതാപ്ഗഢ് ജില്ലയിലാണ് സംഭവം. വിഷം ഉള്ളില്‍ ചെന്ന പെണ്‍കുട്ടികളെ ആശുപത്രിയിലെത്തിച്ചാണ് മരണം സ്ഥിരീകരിച്ചത്. പീപ്പാല്‍ ഖൂന്ദിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ അച്ഛന്റെ പരാതിയില്‍ മൂന്നു പേര്‍ക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. Also Read; ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത […]