October 7, 2026

ഇസ്രായേൽ-ഹമാസ് യുദ്ധം: കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നു

ഇസ്രായേലിലെ ഏറ്റവും വലിയ നഗരമായ ടെൽ അവീവിൽ വ്യോമാക്രമണങ്ങൾ അറുതിയില്ലാതെ തുടരുകയാണ്. അതേസമയം ഇസ്രായേൽ- ഹമാസ് സംഘ‍ർത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1,500 കടന്നുവെന്നാണ് റിപ്പോർട്ട്. ഗാസയിൽ രാത്രി മുഴുവൻ വ്യോമാക്രമണം നടന്നു. ഇതുവരെ ഹമാസിൻ്റെ 1290 കേന്ദ്രങ്ങളിൽ ബോംബ് ഇട്ടതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. മരിച്ചവരിൽ 11 അമേരിക്കക്കാരും ഉൾപ്പെടുന്നു. 30 ലെറെ ഇസ്രായേൽ പൗരന്മാർ ബന്ദികളാണെന്നും ഇസ്രായേൽ സ്ഥിരീകരിച്ചു. ലെബനൻ അതിർത്തിയിലും ഏറ്റുമുട്ടൽ ആരംഭിച്ചു. ഹിസ്ബുല്ലയുടെ ഏഴ് പേരെ കൊലപ്പെടുത്തിയെന്നും ആറു ഇസ്രായേലികൾക്ക് പരിക്കേറ്റതായുമാണ് വിവരം. […]

രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമെന്ന് രാഹുല്‍ ഗാന്ധി, പ്രചാരണ വിഷയമാക്കാന്‍ പ്രമേയവുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ നന്മക്ക് ജാതി സെന്‍സസ് അനിവാര്യമാണെന്ന് രാഹുല്‍ ഗാന്ധി എം.പി. ജാതി സെന്‍സസുമായി മുന്നോട്ടു പോകാനാണ് കോണ്‍ഗ്രസിന്റെ തീരുമാനമെന്നും ഇക്കാര്യം കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗീകരിച്ചതായും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. Also Read; രണ്ട് ലക്ഷത്തിനായി പരാക്രമം, 10 മിനിറ്റില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം വരുന്ന തെരഞ്ഞെടുപ്പില്‍ ജാതി സെന്‍സസ് പ്രധാന പ്രചാരണ വിഷയമാക്കാന്‍ കോണ്‍ഗ്രസ് പ്രമേയം പാസാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ നന്‍മക്ക് അത് അനിവാര്യമാണ്. സെന്‍സസ് […]

രണ്ട് ലക്ഷത്തിനായി പരാക്രമം, 10 മിനിറ്റില്‍ ഒരു ലിറ്റര്‍ മദ്യം അകത്താക്കിയ യുവാവിന് ദാരുണാന്ത്യം

ബീജിങ്: ഒരു ലിറ്റര്‍ മദ്യം ഒറ്റയടിക്ക് കുടിച്ച ചൈനീസ് പൗരന്‍ മരിച്ചു. ചൈനയിലെ ഗ്വാങ്ഡോങ് പ്രവിശ്യയിലുള്ള ഷെന്‍ഷെനില്‍ ഴാങ് എന്ന യുവാവാണ് മരിച്ചത്. മദ്യപാന മത്സരത്തില്‍ ജയിക്കാനായി 10 മിനിറ്റു കൊണ്ടാണ് ഒരു ലിറ്റര്‍ മദ്യം അകത്താക്കിയതാണ് മരണത്തില്‍ കലാശിച്ചത്. മത്സരത്തിന് തുടക്കമിട്ടത് ഴാങിന്റെ മേലുദ്യോഗസ്ഥനാണ്. ഴാങിനെക്കാള്‍ മദ്യം കുടിക്കുന്ന വ്യക്തിക്ക് 5000 യുവാന്‍ സമ്മാനത്തുകയായി പ്രഖ്യാപിച്ചുകൊണ്ടായിരുന്നു മത്സരം ആരംഭിച്ചത്. ആരും മത്സരത്തിനായി ആദ്യം തയ്യാറായില്ല. പിന്നീട് സമ്മാനത്തുക ഉയര്‍ത്തി 2.31 ലക്ഷം രൂപ വരെയായതോടെ മറ്റു […]

ധനതത്വ ശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിനര്‍ഹയായി ക്ലോഡിയ ഗോള്‍ഡിന്‍

സ്റ്റോക്ഹോം: ധനതത്വ ശാസ്ത്രത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ സമ്മാനം അമേരിക്കന്‍ ധനതത്വ ശാസ്ത്രജ്ഞ ക്ലോഡിയ ഗോള്‍ഡിന്. ക്ലോഡിയയെ നൊബേലിന് അര്‍ഹയാക്കിയത്‌തൊഴില്‍ മേഖലയില്‍ സ്ത്രീകളുടെ സ്വാധീനം സംബന്ധിച്ചുള്ള പഠനങ്ങളാണ്. ധനതത്വ ശാസ്ത്രത്തില്‍ പുരസ്‌കാരത്തിന് അര്‍ഹയാകുന്ന മൂന്നാമത്തെ സ്ത്രീയാണ് ക്ലോഡിയ ഗോള്‍ഡിന്‍. Also Read; പാടത്ത് പണിയെടുത്താല്‍ മാത്രം പോരാ, കാര്‍ഷിക മേഖലയിലെ അധികാര തലത്തിലേക്ക് സ്ത്രീകളുടെ ഉയര്‍ച്ച അനിവാര്യമാണ്: ദ്രൗപതി മുര്‍മു പുരസ്‌കാരം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ക്ലോഡിയ ഗോള്‍ഡിന്‍ പ്രതികരിച്ചു. ഒരു ദശലക്ഷം ഡോളറിനൊപ്പം 18 കാരറ്റ് സ്വര്‍ണമെഡലും ഡിപ്ലോമയുമാണ് […]

പാടത്ത് പണിയെടുത്താല്‍ മാത്രം പോരാ, കാര്‍ഷിക മേഖലയിലെ അധികാര തലത്തിലേക്ക് സ്ത്രീകളുടെ ഉയര്‍ച്ച അനിവാര്യമാണ്: ദ്രൗപതി മുര്‍മു

ന്യൂഡല്‍ഹി: കാര്‍ഷിക ഭക്ഷ്യ സംവിധാനത്തില്‍ സ്ത്രീകളുടെ സംഭാവനകള്‍ അംഗീകരിക്കപ്പെടുന്നില്ലെന്നും ഇതിന് മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണെന്നും പ്രസിഡന്റ് ദ്രൗപതി മുര്‍മു. കാര്‍ഷിക ഘടനയുടെ അടിത്തട്ടിലാണ് ഇന്നും സ്ത്രീകളുള്ളതെന്നും മുകള്‍ത്തട്ടിലേക്ക് ഉയര്‍ന്നുവരാനുള്ള അവസരങ്ങള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുകയാണെന്നും പ്രസിഡന്റ് പറഞ്ഞു. കാര്‍ഷിക മേഖലയിലെ ലിംഗ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രസിഡന്റ് ദ്രൗപതി മുര്‍മു. ജെന്‍ഡര്‍ ഇംപാക്ട് പ്ലാറ്റ്‌ഫോമും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചും (ഐസിഎആര്‍) കണ്‍സോര്‍ഷ്യം ഓഫ് ഇന്റര്‍നാഷണല്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് സെന്റര്‍സും(സിജിഐഎആര്‍) സംയുക്തമായാണ് നാലു ദിവസത്തെ […]

തിരുവനന്തപുരത്ത് അപൂര്‍വ ജന്തുജന്യരോഗം; അച്ഛനും മകനും ചികിത്സയില്‍, പാല്‍ കഴിക്കുന്നവര്‍ ജാഗ്രത കാണിക്കണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് അപൂര്‍വരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം സ്വദേശികളായ അച്ഛനും മകനുമാണ് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് ബാധിച്ചത്. ഇരുവരും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. Also Read; ‘ബാലഭാസ്‌കര്‍ വയലിനകത്ത് സ്വര്‍ണം കടത്തി’ ഇതല്ല ഇതിനുമപ്പുറം പ്രതീക്ഷിച്ചിരുന്നു; ബാലഭാസ്‌കറിന്റെ മരണവും കേസുമായ ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സഹോദരി പ്രിയ 2019 ലും ഈ വര്‍ഷം ജൂലായിലും ഈ രോഗം കേരളത്തില്‍ കണ്ടെത്തിയിരുന്നു. മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ബാക്ടീരിയ […]

‘ബാലഭാസ്‌കര്‍ വയലിനകത്ത് സ്വര്‍ണം കടത്തി’ ഇതല്ല ഇതിനുമപ്പുറം പ്രതീക്ഷിച്ചിരുന്നു; ബാലഭാസ്‌കറിന്റെ മരണവും കേസുമായ ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ച് സഹോദരി പ്രിയ

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം ഇന്നും മലയാളികള്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. അദ്ദേഹത്തിന്റെ മരത്തിലെ ദുരൂഹത ബന്ധുക്കള്‍ ആരോപിക്കാറുമുണ്ട്. ഇപ്പോള്‍ ബാലബാസ്‌കറിന്റെ അച്ഛന്റെ ഹര്‍ജിയില്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. ഇതിന് പിന്നാലെ ബാലബാസ്‌കറിന്റെ മരണവും കേസും അതുമായി ബന്ധപ്പെട്ട ഉയരുന്ന അഭ്യൂഹങ്ങളോടും തന്റെ ഫെയ്‌സ്ബുക്കിലൂടെ പ്രതികരിക്കുകയാണ് ബാലബാസ്‌കറിന്റെ സഹോദരി പ്രിയ. ഫേസ്ബുക്കിലൂടെയാണ് പ്രിയയുടെ പ്രതികരണം. പ്രിയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കള്ളക്കടത്തൊക്കെ തുടങ്ങിയതും നടത്തിച്ചതും ‘വയലിനില്‍ കിലോക്കണക്കിന് സ്വര്‍ണം’ കൊണ്ടുവന്നിരുന്നതും ബാലുച്ചേട്ടന്‍ നേരിട്ടായിരുന്നു എന്ന മട്ടിലൊക്കെ […]

വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം പുഴയിലെറിഞ്ഞ് പോലീസ്

പാട്ന: വാഹനാപകടത്തില്‍ മരിച്ചയാളുടെ മൃതദേഹം ആശുപത്രിയിലെത്തിക്കാതെ പുഴയിലേക്കെറിഞ്ഞ് ബീഹാര്‍ പോലീസ്. മുസഫര്‍നഗറിലെ ഫകുലിയില്‍ ദേശീയ പാത 22-ല്‍ ആയിരുന്നു സംഭവം. അജ്ഞാത വാഹനമിടിച്ച് മരണപ്പെട്ടയാളുടെ മൃതദേഹമാണ് പോലീസ് പുഴയിലേക്കെറിഞ്ഞത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംഭവം വിവാദമായതിന് പിന്നാലെ പോലീസ് മൃതദേഹം കരയ്ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. ട്രക്ക് ഇടിച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത് എന്നാണ് ലഭിച്ച വിവരം. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയോ പോസ്റ്റുമോര്‍ട്ടം നടത്തുകയോ […]

സംസ്ഥാനത്ത് റേഷന്‍ വ്യാപാരികള്‍ ഒക്ടോബര്‍ 16 ന് കടയടച്ച് സമരം നടത്തും

സംസ്ഥാനത്തെ റേഷന്‍ വ്യാപാരി സംഘടനകള്‍ സംയുക്തമായി ഒക്ടോബര്‍ 16ന് റേഷന്‍ കടകള്‍ അടച്ച് സമരം നടത്തും. കഴിഞ്ഞ രണ്ട് മാസമായി വിതരണം ചെയ്ത ഭക്ഷ്യധാന്യത്തിനുള്ള കമ്മീഷന്‍ തുക ഇതുവരെ ലഭിക്കാത്തതില്‍ പ്രതിഷേധിച്ചും വേതന പാക്കേജ് പരിഷ്‌കരിക്കണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളുമുന്നയിച്ചുമാണ് സമരം നടത്തുന്നത്. Also Read; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ റേഷന്‍ വ്യാപാരികളെ ഞെരുക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അതിനാല്‍ ഒക്ടോബര്‍ 16ന് സെക്രട്ടറിയേറ്റ് പടിക്കല്‍ ധര്‍ണ്ണ സംഘടിപ്പിക്കുമെന്നും റേഷന്‍ ഡീലേഴ്‌സ് […]

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ

കൊച്ചി: ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസില്‍ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. കൂടാതെ എം പി സ്ഥാനത്ത് ഫൈസലിന് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസല്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിച്ചാണ് സുപ്രീംകോടതി വിധി സ്റ്റേ ചെയ്തത്. കൂടാതെ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കുകയും ചെയ്തു. കേസിലെ വാദം നാലാഴ്ചക്ക് ശേഷം കേള്‍ക്കുമെന്ന് ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോള്‍ എന്നിവരടങ്ങിയ ബെഞ്ച് അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ […]