October 7, 2026

ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് കുഞ്ചാക്കോ ബോബന്‍

ഒരു സിനിമയുടെ പ്രമോഷന്‍ നല്‍കാത്തതിനാല്‍ അതു പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാനും മാത്രം സെന്‍സില്ലാത്ത ആളല്ല താനെന്ന് കുഞ്ചാക്കോ ബോബന്‍. തന്റേതല്ലാത്ത സിനിമകള്‍ക്ക് പോലും പ്രമോഷന്‍ നല്‍കാന്‍ മടി കാണിക്കാറില്ലെന്നും സിനിമ കാണാന്‍ തിയേറ്ററില്‍ ആളെത്തിയാല്‍ എല്ലാവര്‍ക്കും ഗുണമാണെന്നും കുഞ്ചാക്കോബോബന്‍ പറയുന്നു. പദ്മിനി സിനിമയുടെ പ്രമോഷന് പങ്കെടുക്കാത്തതിനെപ്പറ്റി ഒരു ചാനല്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ. ‘സിനിമയിലെ കാര്യങ്ങള്‍ എല്ലാം മുന്‍കൂട്ടി നിശ്ചയിക്കുന്നതുപോലെയല്ല പലപ്പോഴും നടക്കുന്നത്. പ്രമോഷനും മറ്റും പെട്ടെന്ന് തീരുമാനിക്കുന്നതാണ്. ആ സമയത്തു ഞാന്‍ വിദേശത്തായിരുന്നു, ആരോഗ്യ പ്രശ്നങ്ങള്‍ […]

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ശ്രീകുമാരന്‍ തമ്പിക്ക്

തിരുവനന്തപുരം: ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പിക്ക്. ശ്രീകുമാരന്‍ തമ്പിയുടെ ‘ജീവിതം ഒരു പെന്‍ഡുലം’ എന്ന ആത്മകഥയാണ് അവാര്‍ഡിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. വയലാര്‍ രാമവര്‍മയുടെ ചരമവാര്‍ഷിക ദിനമായ ഒക്ടോബര്‍ 27നാണ് 47-ാമത് വയലാര്‍ അവാര്‍ഡ് സമ്മാനിക്കുക. മൂവായിരത്തിലധികം ഗാനങ്ങള്‍ ശ്രീകുമാരന്‍ തമ്പി രചിച്ചിട്ടുണ്ട്. ആയിരക്കണക്കിന് സിനിമകള്‍ക്ക് ഗാനങ്ങളും 85 സിനിമകള്‍ക്ക് തിരക്കഥയും എഴുതിയിട്ടുണ്ട്. പ്രേം നസീര്‍ എന്ന പ്രേമഗാനം എന്ന കൃതിയുടെ രചയിതാവാണ്. തിരക്കഥാകൃത്ത്, ചലച്ചിത്ര […]

കൗമാര കായിക മാമാങ്കത്തിനൊരുങ്ങി കുന്നംകുളം സിന്തറ്റിക് ട്രാക്ക്

ഒന്നര പതിറ്റാണ്ടിനു ശേഷം ജില്ലയിലെത്തുന്ന 65-ാം മത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനായി കുന്നംകുളം അന്താരാഷ്ട്ര സിന്തറ്റിക് ട്രാക്ക് തയ്യാറായിരിക്കുകയാണ്. ജൂനിയര്‍, സീനിയര്‍ (ആണ്‍/പെണ്‍) എന്നീ ആറു വിഭാഗങ്ങളിലായി മൂവായിരത്തോളം കൗമാര പ്രതിഭകളാണ് സിന്തറ്റിക് ട്രാക്കില്‍ മാറ്റുകയ്ക്കുക. 98 ഇനങ്ങളിലാണ് മത്സരം നടക്കുന്നത്. ഇതില്‍ 88 വ്യക്തിഗത മത്സരങ്ങളും പത്ത് റിലേ മത്സരങ്ങളും ഉള്‍പ്പെടും. 17 ന് രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കും. ട്രാക്കിലെ കൊടും ചൂടിനെ അകറ്റാന്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ ഇത്തവണയും പകലും രാത്രിയുമായി മത്സരങ്ങള്‍ […]

വന്ദേഭാരതിന് സമാനമായി നോണ്‍ എസി ട്രെയിനുകള്‍ വരുന്നു

വന്ദേ ഭാരത്തിന് സമാനമായ ട്രെയിന്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ റെയില്‍വേ. നോണ്‍ എസി സ്ലീപ്പര്‍ കോച്ചുകള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ട്രെയിന്‍ ഒരുക്കുന്നത്. നിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയായ നോണ്‍ എ.സി ട്രെയിന്‍ ഈ മാസം അവസാനത്തോടെ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വന്ദേ ഭാരത്തിന് സമാനമായ യാത്ര സാധാരണക്കാര്‍ക്ക് ചുരുങ്ങിയ ചിലവില്‍ സാധ്യമാകുമെന്ന് ചെന്നൈ ഐസിഎഫ് ജനറല്‍ മാനേജര്‍ ബി.ജി മല്ലയ്യ സ്വകാര്യ ചാനലിനോട് പറഞ്ഞു. അടുത്തിടെ റെയില്‍വേ അവതരിപ്പിച്ച വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് രാജ്യവ്യാപകമായി വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും […]

നാല് ദേശീയപാതാ പദ്ധതികള്‍ ഒരുങ്ങുന്നു.

തിരുവനന്തപുരം: ദേശീയപാത 66ന്റെ ഭാഗമായ മുക്കോല കാരോട് ഉള്‍പ്പെടെ സംസ്ഥാനത്തെ നാല് പദ്ധതി അടുത്തയാഴ്ച നാടിന് സമര്‍പ്പിക്കും. ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി എത്തിയേക്കും. നീലേശ്വരം റെയില്‍വേ മേല്‍പ്പാലം,ചെറുതോണി പാലം, നവീകരിച്ച മൂന്നാര്‍-ബോഡിമെട്ട് ദേശീയപാത എന്നിവയാണ് മറ്റ് പദ്ധതികള്‍. തിരുവനന്തപുരത്ത് ആയിരിക്കും ചടങ്ങ് നടക്കുക. 43 കിലോമീറ്ററുള്ള കഴക്കൂട്ടം-കാരോട് ബൈപാസിലെ 16.05 കിലോമീറ്ററിലുള്ള കോണ്‍ക്രീറ്റ് പാതയാണിത്. 780 മീറ്റര്‍ നീളവും 45 മീറ്റര്‍ വീതിയുമുള്ള പാലം 64.44 കോടി രൂപ ചെലവിലാണ് നിര്‍മിച്ചത്. ധനുഷ് കോടി ദേശീയപാതയുടെ […]

മിന്നല്‍ പ്രളയം: കാണാതായ 62 പേരെ ജീവനോടെ കണ്ടെത്തി

ദില്ലി: സിക്കിമിലെ മിന്നല്‍ പ്രളയത്തില്‍ കാണാതായ 142 പേരില്‍ 62 പേരെ ജീവനോടെ കണ്ടെത്തി. ഇപ്പോഴും തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം അറിയിച്ചു. ഇനിയും 81 പേരെ കണ്ടെത്താനുണ്ടെന്ന് സിക്കിം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് അതോറിറ്റി (എസ്എസ്ഡിഎംഎ) അറിയിച്ചു. അതേസമയം, സിക്കിം പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു. ഏഴ് സൈനികരുടെയടക്കം 29 മൃതദേഹം കൂടി കണ്ടെടുത്തതോടെ മരണം 73 ആയി. രക്ഷാപ്രവര്‍ത്തനത്തിന് പ്രതികൂല കാലാവസ്ഥ വെല്ലുവിളിയാകുകയാണെന്നും അധികൃതര്‍ ആവര്‍ത്തിച്ചു. സംസ്ഥാനത്ത് പ്രളയത്തില്‍ 1173 വീടുകളാണ് തകര്‍ന്നത്. സിക്കിം മുഖ്യമന്ത്രി പ്രേം […]

മലപ്പുറത്തെ യുവാവിന്റെ പരാതി; നീലേശ്വരത്തെ ശൗചാലയത്തിന്റെ പൂട്ട് പൊളിച്ച് പോലീസ്

നീലേശ്വരം: മലപ്പുറത്തുനിന്നൊരു യുവാവ് നീലേശ്വരത്തെത്തിയത് വ്യത്യസ്തമായ പരാതിയിലാണ്. നീലേശ്വരം ബസ് സ്റ്റാന്‍ഡിലെ ശൗചാലയത്തെപ്പറ്റിയായിരുന്നു പരാതി. ഈ ശൗചാലയത്തില്‍ തന്റെ ഉമ്മയുടെ നമ്പര്‍ ആരോ എഴുതിയിട്ടിട്ടുണ്ടെന്നും അത് മായ്ക്കണമെന്നുമായിരുന്നു യുവാവിന്റെ ആവശ്യം. ഒരു വര്‍ഷത്തോളമായി പലരും തന്റെ ഉമ്മയെ വിളിച്ച് മോശമായി സംസാരിക്കുന്നുണ്ടെന്നുമായിരുന്നു യുവാവ് പരാതി നല്‍കിയത്. അടുത്തദിവസം ഗള്‍ഫിലേക്ക് പോകേണ്ടതിനാല്‍ മറ്റ് വഴികളില്ലാതെ മലപ്പുറത്തുനിന്ന് നീലേശ്വരത്തേക്ക് ബസ് കയറുകയായിരുന്നെന്നും യുവാവ് പറഞ്ഞു. വെള്ളിയാഴ്ച രാത്രി നീലേശ്വരം ബസ് സ്റ്റാന്റിലെ ശൗചാലയത്തിന്റെ പൂട്ടാണ് പോലീസ് പൊളിച്ചത്. യുവാവെത്തിയപ്പോള്‍ രാത്രി […]

ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 500 ലധികം

ടെല്‍ അവീവ്: ഇസ്രായേല്‍-ഹമാസ് യുദ്ധത്തില്‍ മരണം 500 കടന്നു. ഇസ്രായേലിനെതിരായ ഹമാസ് ആക്രമണത്തില്‍ 300 ലധികം പേരും ഹമാസിനെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ 250 ലധികം പേരും കൊല്ലപ്പെട്ടിട്ടുണ്ട്. ഇസ്രായേലിന്റെ തിരിച്ചടിയില്‍ 1610 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗാസയിലെ രണ്ട് ആശുപത്രികളും ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ന്നു. ഒരു നഴ്‌സും ആംബുലന്‍സ് ഡ്രൈവറും കൊല്ലപ്പെട്ടതായി മെഡിക്കല്‍ എയ്ഡ് ഓര്‍ഗനൈസേഷന്‍ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് അറിയിച്ചു. ഇസ്രായേലില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗസാമുനമ്പില്‍ നിന്ന് റോക്കറ്റുകളുടെ ആക്രമണം അഴിച്ചുവിട്ടാണ് ഹമാസിന്റെ ആക്രമണം. ഇതുവരെ […]

‘സുരേഷ് ഗോപിക്ക് വേണ്ടി ഇഡി ഇലക്ഷന്‍ ഡ്യൂട്ടി നടത്തുന്നു’: എ സി മൊയ്തീന്‍

കരുവന്നൂര്‍: സുരേഷ് ഗോപിക്ക് വേണ്ടി തൃശ്ശൂരില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുന്നുവെന്ന് മുന്‍മന്ത്രി എ സി മൊയ്തീന്‍. ഒരു സന്ദര്‍ഭം കിട്ടിയപ്പോള്‍ തൃശൂര്‍ ജില്ലയെ അവര്‍ എടുത്തതല്ല, അമിത് ഷായുടെ മുന്നില്‍ സ്വയം പ്രഖ്യാപിത സ്ഥാനാര്‍ഥിയായ സുരേഷ് ഗോപിക്ക് വേണ്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അരങ്ങൊരുക്കുകയായിരുന്നുവെന്നും എ സി മൊയ്തീന്‍ പറഞ്ഞു. ‘സുരേഷ് ഗോപിയുടെ പദയാത്ര തെരഞ്ഞെടുപ്പിനായുള്ള അരങ്ങൊരുക്കലിന്റെ ഭാഗമായിരുന്നു. പദയാത്രയുടെ പേരില്‍ സുരേഷ് ഗോപി വീണ്ടും മറ്റിടങ്ങളിലേക്ക് പോകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി പദയാത്ര നടത്തുന്നെങ്കില്‍ നടത്തട്ടെ, എന്തിനാണ് […]

കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ തീപിടിത്തം

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഭട്ട് റോഡിലെ മാലിന്യ സംസ്‌കരണകേന്ദ്രത്തിലാണ്  തീപിടിത്തമുണ്ടായത്. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് സ്ഥലത്ത് എത്തി തീയണക്കാനുള്ള പരിശ്രമത്തിലാണ്. കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴിലെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന് രാവിലെ 9.45 ഓടെയാണ് തീപിടിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. Also Read; അരവിന്ദാക്ഷൻ സമർപ്പിച്ച ബാങ്ക് രേഖകളിലും വ്യാജൻ