October 7, 2026

അരവിന്ദാക്ഷൻ സമർപ്പിച്ച ബാങ്ക് രേഖകളിലും വ്യാജൻ

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ സിപിഎം അത്താണി ലോക്കല്‍ കമ്മിറ്റിയംഗവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആര്‍.അരവിന്ദാക്ഷൻ അമ്മയുടെ പേരിൽ നൽകിയ ബാങ്ക് രേഖകൾ പലതും വ്യാജമാണെന്ന് ഇ.ഡി. യുടെകണ്ടെത്തൽ . 90വയസ്സുള്ള അമ്മ ചന്ദ്രമതിയുടെ പേരില്‍ പെരിങ്ങണ്ടൂര്‍ സഹകരണ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ബാങ്കിന്റെ സെക്രട്ടറി ഇഡിയെഅറിയിച്ചിരുന്നുഈ അക്കൗണ്ടിലൂടെ 63 ലക്ഷത്തിന്റെ ഇടപാട് നടന്നതിന് തെളിവായി ബാങ്ക് സ്റ്റേറ്റ്‌മെന്റും ഇഡി കോടതിയില്‍ നല്‍കി. ഇത് അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷന്‍ സമ്മതിച്ചെന്നും ഇഡി കോടതിയെ […]

അഫ്ഗാനിസ്ഥാനെ മഴ ചതിച്ചു; ക്രിക്കറ്റില്‍ ഇന്ത്യയ്ക്കു സ്വര്‍ണം

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ത്യക്ക് സ്വര്‍ണം.അഫ്ഗാനിസ്ഥാനെതിരായ ഫൈനല്‍ മത്സരം മഴ കാരണം ഉപേക്ഷിച്ചതോടെ റാങ്കിങ്ങിലെ മുന്‍തൂക്കം വച്ച് ഇന്ത്യയെ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ ആകെ സ്വര്‍ണ മെഡലുകളുടെ എണ്ണം 27 ആയി. നേരത്തേ വനിതാ ക്രിക്കറ്റിലും ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ ടോസ് നേടിയ ഇന്ത്യ അഫ്ഗാനിസ്ഥാനെ ബാറ്റിങ്ങിനു വിടുകയായിരുന്നു. അഫ്ഗാന്‍ 18.2 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സെന്ന നിലയിലുള്ളപ്പോഴാണു മഴയെത്തിയത്. അഫ്ഗാനിസ്ഥാനു വേണ്ടി ഷാഹിദുല്ല 43 പന്തില്‍ […]

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപിയും രാധികയും

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് ക്ഷണിച്ച് സുരേഷ് ഗോപി. ഡല്‍ഹിയില്‍ വച്ച് ഭാര്യ രാധികയ്ക്കും മകള്‍ ഭാഗ്യ സുരേഷിനുമൊപ്പമാണ് സുരേഷ് ഗോപി മകളുടെ വിവാഹക്ഷണക്കത്ത് നരേന്ദ്ര മോദിക്ക് കൈമാറിയത്. ജനുവരി പതിനേഴാം തീയതി ഗുരുവായൂരില്‍ വച്ചാണ് വിവാഹം. ക്ഷണക്കത്തിനൊപ്പം താമര രൂപത്തിലുള്ള ആറന്മുളകണ്ണാടിയും സുരേഷ് ഗോപിയും കുടുംബവും പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. കുടുംബാംഗങ്ങളുടെ നേതാവ് എന്ന അടിക്കുറിപ്പോടെ സുരേഷ് ഗോപി തന്നെ ഈ ചിത്രം തന്റെ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിരുന്നു. സുരേഷ് ഗോപി-രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. […]

നുണയെന്ന് ബോധ്യപ്പെട്ടാല്‍ മാപ്പ് പറയണം; ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി അഡ്വ. സി. ഷുക്കൂര്‍

കണ്ണൂര്‍: എംഎസ്എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ വിമര്‍ശനവുമായി സിനിമാ താരവും അഭിഭാഷകനുമായ അഡ്വ. സി. ഷുക്കൂര്‍. മുസ്ലിം ലീഗിലെ സ്ത്രീപ്രാധിനിത്യത്തെക്കുറിച്ച് ഷുക്കൂര്‍ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് ഫാത്തിമ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. ഇത് വസ്തുതാ വിരുദ്ധമാണെന്നാണ് ഷുക്കൂറിന്റെ വാദം. സത്യാവസ്ഥ മനസ്സിലാക്കി തന്നെ വ്യക്തിപരമായി അധിക്ഷേപിച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി ഷുക്കൂര്‍ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. ‘നിങ്ങള്‍ പോസ്റ്റില്‍ പറയുന്നതു പോലെ ലീഗിനെ കുറിച്ച് ഞാന്‍ […]

ഗഗന്‍യാന്‍ ദൗത്യത്തിന്റെ ഭാഗമായുള്ള ആദ്യ പരീക്ഷണത്തിന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ

തിരുവനന്തപുരം: ഗഗന്‍യാന്‍ മിഷന്റെ ഭാഗമായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിള്‍ മിഷന് തയ്യാറെടുത്ത് ഐഎസ്ആര്‍ഒ. മൂന്ന് പേരടങ്ങുന്ന സംഘത്തെ 400 കിലോമീറ്റര്‍ ഭ്രമണപഥത്തിലെത്തിച്ച് തിരികെ എത്തിക്കാന്‍ ലക്ഷ്യമിടുന്ന ദൗത്യമാണ് ഗഗന്‍യാന്‍. ഇതിന്റെ ഭാഗമായി ആദ്യം നടത്തുന്നത് ക്രൂ എസ്‌കേപ്പ് സിസ്റ്റം പരീക്ഷണമാണ്. ഫ്ളൈറ്റ് ടെസ്റ്റ് വെഹിക്കിള്‍ അബോര്‍ട്ട് മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ക്രൂ മോഡ്യൂള്‍ ശ്രീഹരിക്കോട്ടയില്‍ എത്തിയിട്ടുണ്ട്. ബഹിരാകാശ ഏജന്‍സിയുടെ ഗഗന്‍യാന്‍ സംരംഭത്തിന്റെ ഭാഗമായി വികസിപ്പിച്ച പരീക്ഷണ വാഹനം ഉപയോഗിച്ചാണ് പരീക്ഷണം നടത്തുന്നത്. എല്ലാ വാഹന സംവിധാനങ്ങളും […]

2000 രൂപയുടെ നോട്ടുകള്‍ ഇനിയും മാറിയില്ലേ; ഇനിയും മാറ്റാന്‍ അവസരം

ന്യൂഡല്‍ഹി: 2000 രൂപയുടെ നോട്ടുകള്‍ ബാങ്കില്‍ മാറ്റാനുള്ള അവസാന തിയതി ഇന്ന് അവസാനിക്കും. എന്നാലും റിസര്‍വ് ബാങ്കിന്റെ 19 റീജിയണല്‍ ഓഫീസുകള്‍ വഴി നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. നേരിട്ട് പോകാന്‍ കഴിയാത്തവര്‍ക്ക് പോസ്റ്റ് ഓഫീസ് വഴിയും നോട്ടുകള്‍ മാറാന്‍ കഴിയും. 3.43 ലക്ഷം കോടി രൂപയുടെ 2000 രൂപ നോട്ടുകളാണ് പ്രചാരണത്തിലുണ്ടായിരുന്നതെന്ന് ആര്‍ബിഐ ഗവര്‍ണര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 12,000 കോടി രൂപയുടെ നോട്ടുകളാണ് ഇനി തിരികെയെത്താനുള്ളത്. മെയ് 23 മുതലാണ് 2000 രൂപ നോട്ടുകള്‍ മാറ്റി വാങ്ങാനുള്ള […]

സൗദിയില്‍ 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ 20,000 റിയാല്‍ പിഴ

ജിദ്ദ: സൗദി അറേബ്യയില്‍ വീട്ടുവേലക്കാരികള്‍ ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്നതിന് പിതിയ നിയമം പുറത്തിറക്കി. 21 വയസ്സില്‍ കുറഞ്ഞ വീട്ടുവേലക്കാരികളെ വെച്ചാല്‍ തൊഴിലുടമയ്ക്ക് 20,000 റിയാല്‍ പിഴചുമത്തുമെന്ന് ഔദ്യോഗിക ഗസറ്റായ ഉമ്മുല്‍ഖുറാ പത്രത്തില്‍ പരസ്യപ്പെടുത്തിയ നിയമത്തില്‍ പറയുന്നു. ജോലിസമയം,വിശ്രമ സമയം എന്നിവ വേര്‍തിരിച്ച് നിശ്ചയിക്കുകയും ഗാര്‍ഹിക തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുമ്പോള്‍ പാലിക്കേണ്ട മറ്റു മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. ദിവസത്തില്‍ പത്തു മണിക്കൂറില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളെ കൊണ്ട് ജോലിചെയ്യിക്കരുതെന്നും വിശ്രമത്തിനും ഭക്ഷണത്തിനും ആരാധനാകര്‍മങ്ങള്‍ക്കും അര മണിക്കൂറില്‍ കുറയാത്ത ഇടവേള […]

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍ നേട്ടത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ

ഏഷ്യന്‍ ഗെയിംസിലെ മെഡല്‍നേട്ടത്തില്‍ സെഞ്ച്വറി തികച്ച് ഇന്ത്യ. വനിതാ കബഡി ടീം ഫൈനലില്‍ തായ്പേയ്ക്കെതിരായ നേട്ടമാണ് ഇന്ത്യയെ 100-ാം മെഡലിലേക്ക് എത്തിച്ചത്. വെള്ളിയാഴ്ച തന്നെ മെഡല്‍ പട്ടികയില്‍ ഇന്ത്യ സെഞ്ച്വറി പിന്നിടുമെന്ന് ഉറപ്പിച്ചിരുന്നു. അമ്പെയ്ത്തില്‍ ഇന്ത്യ ഇന്ന് നാല് മെഡലുകള്‍ കൂടി സ്വന്തമാക്കിയതോടെ, ചരിത്രത്തില്‍ ആദ്യമായി ഏഷ്യന്‍ ഗെയിംസില്‍ സെഞ്ച്വറി മെഡല്‍ നേട്ടം കൈവരിച്ചു. 25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യയുടെ മെഡല്‍ നേട്ടം 100 തികച്ചത്. ഇന്ത്യയുടെ ഈ ചരിത്ര നാഴികക്കല്ലിലേക്ക് നയിച്ച […]

വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി കൊലക്കേസിലെ പ്രതിയെ കാപ്പ ചുമത്തിജയിലടച്ചു. മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)ക്കാണ് കാപ്പ ചുമത്തിയത്. ഓപ്പറേഷന്‍ ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.ഏനാനല്ലൂര്‍ സ്വദേശിയായ ആന്‍സണ്‍ റോയ് മൂവാറ്റുപുഴ, വാഴക്കുളം പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. Also Read;ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടായത് ഗൂഢാലോചനയെന്ന് […]

ആരോഗ്യമന്ത്രിക്കെതിരെ ഉണ്ടായത് ഗൂഢാലോചനയെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: ആരോഗ്യ വകുപ്പിനും മന്ത്രി വീണാ ജോര്‍ജിനുമെതിരെ ഗൂഢാലോചന നടത്തിയവരെ കൈയോടെ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരോഗ്യ വകുപ്പും മന്ത്രിയും നടത്തുന്നത് മികച്ച പ്രവര്‍ത്തനമാണന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിനെതിരായി കൊണ്ടുവന്ന ഗൂഢാലോചനയ്ക്ക് പിന്നില്‍ മാധ്യമ സ്ഥാപനങ്ങളും വ്യക്തികളും പ്രവര്‍ത്തിച്ചതായും മുഖ്യമന്ത്രി ആരോപിച്ചു. ‘നല്ലനിലയില്‍ പ്രശ്നങ്ങള്‍ കൈകാര്യംചെയ്യാന്‍ ആരോഗ്യവകുപ്പിന് കഴിയുന്നുവെന്നതിന്റെ തെളിവാണ് നിപ. അതിന്റെ ഭാഗമായി നല്ല യശസ്സ് ആരോഗ്യമേഖലയ്ക്കാകെ നേടാനായി. ആരോഗ്യമന്ത്രി വഹിച്ച പങ്ക് നാട് അഭിനന്ദനാര്‍ഹമായി കണ്ടതാണെന്നും’ മുഖ്യമന്ത്രി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് […]