October 6, 2026

കണ്ണിന് അടിയില്‍ കറുപ്പുണ്ടോ? എങ്കിലിതാ ഒരു സൂത്രപ്പണി

സ്ത്രീകള്‍ ഏറ്റവും അധികം ശ്രദ്ധ നല്‍കുന്ന ഒന്നാണ് ചര്‍മ്മ സൗന്ദര്യം. പക്ഷെ മിക്കപ്പോഴും ചര്‍മ്മത്തിന് ആവശ്യമായ രീതിയിലുള്ള പരിചരണം നല്‍കാറില്ല. മുഖത്തെ കരിവാളിപ്പ് പോലെ പലരെയും അലട്ടുന്ന ഒന്നാണ് കണ്ണിന് അടിയില്‍ വരുന്ന കറുപ്പ്. പ്രായം കൂടുനതിന് അനുസരിചും ക്ഷീണവും സമ്മര്‍ദ്ദവും കാരണവും പലപ്പോഴും ആളുകളുടെ കണ്ണിന് ചുറ്റും കറുപ്പ് വരാറുണ്ട്. ആവശ്യത്തിന് വെള്ളം കുടിക്കാത്തതും ഉറക്കകുറവും മറ്റൊരുകാരണമാണ്. തേന്‍ ആന്റി മൈക്രോബയല്‍ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുള്ളവയാണ് തേന്‍. ചര്‍മ്മത്തിലെ ചുളിവുകള്‍ അകറ്റാനും ചര്‍മ്മത്തിന് തിളക്കവും നല്ല […]

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരി

ആലുവയില്‍ കൊല്ലപ്പെട്ട അഞ്ച് വയസുകാരിയുടെ സംസ്‌കാരചടങ്ങ് നടത്തി വിവാദം സൃഷ്ടിച്ച രേവത് ബാബു മെട്രോപോസ്റ്റില്‍ സംസാരിക്കുന്നു. ആലുവയില്‍ രേവത് എങ്ങനെയാണ് വിവാദ കഥാപാത്രമായത്, ഇതെല്ലാം വെറുതെയങ്ങ് സംഭവിച്ചു പോയതാണോ? തന്നെ ചിലര്‍ ചതിച്ചെന്ന് അയാള്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ തനിക്കെതിരെ ചില മാഫിയാ കളികള്‍ നടക്കുന്നു, എന്നിങ്ങനെ പോകുന്നു രേവതിന്റെ പ്രതികരണങ്ങള്‍.. കാണാം വിവാദ പശ്ചാത്തലത്തിലുള്ള അഭിമുഖ സംഭാഷണം..

സോളാര്‍ വിവാദം

സോളാര്‍ വിവാദ കാലത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ കാറിനുനേരെ കല്ലെറിഞ്ഞ കേസില്‍ പ്രതിസ്ഥാനത്തായിരുന്ന സി ഒ ടി നസീര്‍ മനസ്സുതുറക്കുന്നു. സിപിഎം നേതാക്കളുടെ രാഷ്ട്രീയ പകപോക്കല്‍ നീക്കങ്ങളുടെ ഭാഗമായി നസീറിനെ കള്ളക്കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന ആരോപണം അന്നുതന്നെ ഉയര്‍ന്നിരുന്നു. പില്‍ക്കാലത്തത് ബോധ്യമാവുകയും ചെയ്തു. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ ഉമ്മന്‍ചാണ്ടി തനിക്ക് എല്ലാവിധ പിന്തുണയുമേകി സമാശ്വസിപ്പിക്കുകയായിരുന്നുവെന്ന നസീറിന്റെ തുറന്നുപറച്ചില്‍ ആണ് ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. സിഒടി നസീര്‍ മെട്രോപോസ്റ്റില്‍ മനസ്സുതുറക്കുന്നു.

മിമിക്രി കലാകാരനായിരുന്ന അശ്റഫ്

മിമിക്രി കലാകാരനായിരുന്ന അശ്റഫ് ഇപ്പോള്‍ ചായ വില്‍പ്പനക്കാരനാണ്. സൂപ്പര്‍ സ്റ്റാര്‍ ജയനെ അനുകരിച്ച് നൃത്തം വെച്ചും ഡയലോഗ് ഡെലിവറി നടത്തിയും അശ്റഫ് ചായക്കച്ചവടം മുന്നോട്ട് കൊണ്ടു പോകുന്നു… ഇരുപത് വര്‍ഷത്തോളം മിമിക്രി കലാകാരനായി സ്റ്റേജുകളില്‍ നിറഞ്ഞു നിന്ന അശ്റഫ് ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ മേഖലയൊന്ന് മാറ്റിപ്പിടിച്ചതിന് കാരണമുണ്ട്… സിനിമാലയിലൂടെ മിമിക്രി കരിയര്‍ ആരംഭിച്ചവര്‍ വലിയ ഉയരങ്ങളിലെത്തി. അശ്റഫിന് എന്താണ് സംഭവിച്ചത്… ആ കഥയറിയാം…

ഇന്നും കേരളത്തില്‍ അയിത്തം

തൊട്ടൂകൂടായ്മയും തീണ്ടിക്കൂടായ്മയും എന്നേ അവസാനിപ്പിച്ച നാടാണ് നമ്മുടേത്, എക്കാലത്തും നവോത്ഥാനമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരാണ് നമ്മള്‍ കേരളീയര്‍… തേച്ചുമിനുക്കി തിളക്കം വെച്ച വാക്കുകള്‍ ഈ വിധത്തില്‍ ഏറെയാണ്. സാംസ്‌കാരിക പ്രബുദ്ധര്‍ എന്ന് അഭിമാനിക്കുന്ന കേരളത്തില്‍ ഇന്നും അയിത്തം നിലനില്‍ക്കുന്നുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമായിരിക്കും. എന്നാല്‍ വിശ്വസിച്ചേ പറ്റൂ…പൊള്ളുന്ന യാഥാര്‍ത്ഥ്യമാണ്. പട്ടിക ജാതി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്നതിനാല്‍ ഉന്നതകുലജാതരെന്ന് വിശ്വസിക്കുന്നവര്‍ തങ്ങളുടെ മക്കളെയൊന്നും ഈ വിദ്യാലയത്തിലേക്ക് അയക്കുന്നില്ല, പകരം മറ്റു സ്‌കൂളിലേക്ക് അവര്‍ അവരെ പറഞ്ഞയക്കുന്നു. ജാതീയത തേര്‍വാഴ്ച നടത്തുന്ന […]

ശരീരത്തിന്റെ അവശതകളെ തോല്‍പ്പിച്ച പ്രീത

ശരീരത്തിനെ ബാധിച്ച അവശതകള്‍ മനസിനെ തളര്‍ത്തിയില്ല. തൃശൂര്‍ ചൂലിശ്ശേരി തോട്ടപുറത്ത് വീട്ടില്‍ പ്രീത താന്‍ കണ്ട സ്വപ്നം സാഫല്യമാക്കാന്‍ ഇച്ഛാശക്തിയെ കാലുകളിലണിഞ്ഞു. ഗുരുവായൂരപ്പന് മുന്നില്‍ അരങ്ങേറി.. നൃത്തച്ചുവടുകളില്‍ ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി മാറി…. ജന്മനാ വാതരോഗം ബാധിച്ച് നടക്കാന്‍ പോലും കഴിയാത്ത കുട്ടിയായിരുന്നു പ്രീത, കൂട്ടുകാര്‍ ഓടി നടക്കുമ്പോള്‍ അതെല്ലാം ഒരു നിരാശാബോധത്തോടെ കണ്ടു നിന്ന ബാല്യത്തിനുടമ. നിരന്തരമായ ചികിത്സകള്‍ക്കൊടുവില്‍ നാലാം വയസ്സില്‍ നടന്നു തുടങ്ങി, മനസിലെ ഇരുട്ടകന്നു.. കാലിന് ബലം വെച്ചപ്പോല്‍ ഉള്ളില്‍ നാമ്പിട്ടൊരു മോഹമായിരുന്നു നൃത്തം […]

മലയാളി നഴ്സുമാരടക്കം മുപ്പത് ഇന്ത്യക്കാര്‍ കുവൈറ്റില്‍ അറസ്റ്റില്‍

കുവൈറ്റ്സിറ്റി: കുവൈറ്റില്‍ പത്തൊന്‍പത് മലയാളി നഴ്‌സുമാര്‍ ഉള്‍പ്പെടെ മുപ്പത് ഇന്ത്യക്കാരെ ജയിലില്‍ അടച്ചു. സ്വകാര്യ ക്ലിനിക്കില്‍ നടത്തിയ സുരക്ഷാ പരിശോധനയിലാണ് മലയാളി നഴ്സുമാര്‍ പിടിയിലായത്. ഇറാനി പൗരന്റെ ഉടമസ്ഥതയില്‍ മാലിയയില്‍ പ്രവര്‍ത്തിക്കുന്ന ക്ലിനിക്കിലെ ജീവനക്കാരെയാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരില്‍ അഞ്ച് മലയാളികള്‍ കൈക്കുഞ്ഞുങ്ങളുളള അമ്മമാരാണ്. കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ ഇടപെടലിനെ തുടര്‍ന്ന് ജയിലില്‍ കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിഷയത്തില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും കുവൈറ്റിലെ ഇന്ത്യന്‍ എംബസിയും നോര്‍ക്ക റൂട്‌സും ഇടപെടല്‍ നടത്തിവരികയാണ്. സ്‌പോണ്‍സറും ഉടമയുമായുള്ള […]

ആനക്കൊമ്പ് കേസ്: മോഹന്‍ലാലിനെതിരെ തുടര്‍നടപടികള്‍ക്ക് സ്റ്റേ

കൊച്ചി: ആനക്കൊമ്പ് കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെയുള്ള തുടര്‍നടപടികള്‍ക്ക് സ്റ്റേ. പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടികളാണ് ആറ് മാസത്തേക്ക് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തടഞ്ഞത്. മോഹന്‍ലാലിന് എതിരായ കേസ് അവസാനിപ്പിക്കാന്‍ അനുമതി തേടി പ്രോസിക്യൂഷന്‍ നല്‍കിയ അപേക്ഷ നേരത്തെ മജിസ്ട്രേറ്റ് കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മോഹന്‍ലാല്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രോസിക്യൂഷന് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയായിരുന്നു നേരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. മോഹന്‍ലാലിനെതിരായ കുറ്റം നിസാരമായി കാണാനാവില്ലെന്നും കേസ് പിന്‍വലിക്കുന്നത് […]

ഐ സി യു പീഢനക്കേസ്; അതിജീവിതയുടെ പരാതി തള്ളി അന്വേഷണ റിപ്പോര്‍ട്ട്

കോഴിക്കോട്: ഐസിയു പീഢനക്കേസില്‍ അതിജീവിതയുടെ പരാതി തള്ളി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളജ് എസിപി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് അതിജീവിതയുടെ പരാതി തള്ളുന്നത്. ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയുടെ റിപ്പോര്‍ട്ടില്‍ വീഴ്ചയില്ലെന്ന് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൈനക്കോളജിസ്റ്റ് രേഖപ്പെടുത്തിയത് അവരുടെ നിഗമനങ്ങളാണ്. അന്വേഷണം അട്ടിമറിച്ചുവെന്നാരോപിച്ചായിരുന്നു ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്‌ക്കെതിരെ അതിജീവിത പരാതി നല്‍കിയിരുന്നത്. വൈദ്യപരിശോധന നടത്തിയ കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും അതിജീവിതയുടെ പരാതി മുഴുവന്‍ രേഖപ്പടുത്തിയില്ലെന്നുമാണ് പരാതി. കെ വി പ്രീതയുടെ ഉള്‍പ്പടെ […]

തമിഴ്നാട്ടില്‍ എന്‍ ഡി എ പിളരുന്നു, ബി ജെ പിയുമായുള്ള സഹകരണം അവസാനിപ്പിക്കാന്‍ എ ഐ എ ഡി എം കെ

ചെന്നൈ: തമിഴ്‌നാട്ടില്‍ ബിജെപി സഖ്യം ഉപേക്ഷിക്കുന്നുവെന്ന സൂചന നല്‍കി മുതിര്‍ന്ന എഐഎഡിഎംകെ നേതാവ് ഡി ജയകുമാര്‍. ബിജെപിയുമായി സഖ്യമില്ലെന്നും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ധാരണകള്‍ സംബന്ധിച്ച തീരുമാനം വേണമെങ്കില്‍ തിരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുമെന്നുമായിരുന്നു ഡി ജയകുമാറിന്റെ പ്രസ്താവന. നേരത്തെ ജയലളിത അടക്കമുള്ള എഐഡിഎംകെ നേതാക്കളെക്കുറിച്ച് അണ്ണാമലൈ നടത്തിയ പ്രസ്താവനകളെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ എഐഎഡിഎംകെ-ബിജെപി ബന്ധം വഷളാക്കിയിരുന്നു. തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയും എഐഎഡിഎംകെ നേതൃത്വവും തമ്മിലുള്ള അഭിപ്രായ ഭിന്നത രൂക്ഷമായ സാഹചര്യത്തിലാണ് എന്‍ഡിഎ മുന്നണിയുടെ ഭാഗമായ എഐഎഡിഎംകെ ബിജെപി […]