October 7, 2026

സാനിറ്ററി പാഡിനകത്ത് 29 ലക്ഷം രൂപയുടെ സ്വര്‍ണം, യുവതിയെ കസ്റ്റംസ് പിടിച്ചു

കൊച്ചി : നെടുമ്പാശേരിയില്‍ സാനിറ്ററി പാഡിനകത്ത് ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 29 ലക്ഷം രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ദുബായില്‍ നിന്ന് എത്തിയ തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഗ്രീന്‍ചാനലിലൂടെ സ്വര്‍ണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് യുവതി പിടിയിലായത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇവരെ ദേഹപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് സാനിറ്ററി പാഡിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയത്.

യുട്യൂബില്‍ ട്രെന്‍ഡിങ്ങായ പേളി മാണിയുടെ വീട്ടില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്

ഹേറ്റേര്‍സ് ഇല്ലാത്ത താരം എന്ന് പറയുമ്പോള്‍ എല്ലാവര്‍ക്കും പെട്ടന്ന് മനസ്സില്‍ വരുന്ന ഒരാളാണ് പേളി മാണി.  ഡി ഫോര്‍ ഡാന്‍സ് എന്ന ഡാന്‍സ് റിയാലിറ്റി ഷോയുടെ അവതാരകയായ് രംഗപ്രവേശം നടത്തിയ പേളി തന്റെ തനത് ശൈലിയിലൂടെ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം പിടിക്കുകയായിരുന്നു. പിന്നീട് ബൈക്കര്‍ ഗേള്‍ ആയിട്ടാണ് കേരളം പേളിയെ ഏറ്റെടുത്തത്. മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ വണ്ണിലൂടെ ലോകമെമ്പാടുമുള്ള  പ്രേക്ഷകരുടെ സ്വീകരണമുറിയിലൂടെ അവരുടെ ഹൃദയത്തിലേക്കാണ് […]

ടൈറ്റാനിക് ദുരന്തം പോലെ ദുരന്തമായി ടൈറ്റനും

1912 ല്‍ നോര്‍ത്ത് അറ്റ്ലാന്റിക് സമുദ്രത്തില്‍ വെച്ച് നടന്ന ടൈറ്റാനിക് ദുരന്തം ആരും മറക്കാനിടയില്ല. 1500 ല്‍ പരം ജീവനെടുത്ത ദുരന്തം നടന്നിട്ട് നൂറ്റാണ്ട് പിന്നിട്ടിട്ടും ടൈറ്റാനിക്കിനോടുള്ള കൗതുകം അവസാനിച്ചിട്ടില്ല എന്ന് വേണം പറയാന്‍. ടൈറ്റാനിക് ദുരന്തത്തിന്റെ പുനരാവിഷ്‌കരണമായ് പറയാവുന്ന ഒരു സിനിമയാണ് 1997 ല്‍ ജെയിംസ് കാമറൂണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ടൈറ്റാനിക്ക് എന്ന ചിത്രം. ദുരന്തത്തിന്റെ തീവ്രത പറഞ്ഞ ബെഞ്ചമിന്‍ ബെക്കേയ്ത്തിന്റെ ദി റെക്ക് ഓഫ് ടൈറ്റാനിക് എന്ന കവിതയും പ്രശസ്തമാണ്. മഞ്ഞ് മലയില്‍ ഇടിച്ച് […]

ആരാണ് പ്രോതിമ ബേദി

ഒരു കാലത്ത് മുംബൈ ഗ്ലാമര്‍ ലോകത്തെ നിറസാന്നിധ്യമായിരുന്ന പ്രശസ്ത മോഡല്‍. യാദൃശ്ചികമായ് കണ്ടൊരു നൃത്ത രൂപം തന്റെ ആത്മാവിനെ തൊട്ടുണര്‍ത്തിയെന്ന് പറഞ്ഞ നര്‍ത്തകി, പ്രോതിമ ബേദി. ബെംഗളൂരു നഗരത്തില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ഹാസരഘട്ട എന്ന കൊച്ചുഗ്രാമം. അവിടെ ഇന്ത്യയിലെ ആദ്യത്തെ ഫ്രീ ഡാന്‍സ് ഗുരുകുലം, നൃത്യഗ്രാം. 1975 ഓഗസ്റ്റ് മാസത്തിലെ മഴയാണ് പ്രോതിമയുടെ മനസ്സില്‍ ഒഡീസി എന്ന നൃത്തരൂപത്തിനോട് ആഴത്തില്‍ വേരൂന്നിയ ഒരിഷ്ടം മുളപൊട്ടിച്ചതെന്ന് പറയാം. മഴയില്‍ നിന്ന് രക്ഷപ്പെടാന്‍ അന്ന് ബുലാഭായ് […]

പൂക്കളും പൂമാലയും സ്വീകരിക്കാതെ പുസ്തകം സ്വീകരിക്കുന്ന എംപി

പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണമായ മന്‍കിബാത്തില്‍ ഒരിക്കല്‍ അദ്ദേഹം പറഞ്ഞു പൂക്കളും പൂമാലയും സ്വീകരിക്കാതെ പുസ്തകം വാങ്ങുന്ന നല്ല മാതൃക നമുക്കിടയില്‍ തുടങ്ങിയിട്ടുണ്ട്. മറ്റുള്ളവര്‍ക്കും ഈ മാതൃക അനുകരിക്കാവുന്നതാണെന്ന്. ഈ മാതൃക ആരെന്ന് പറഞ്ഞില്ലെങ്കിലും പലരും തിരിച്ചറിഞ്ഞിരുന്നു അത് തൃശ്ശൂര്‍ എംപി ടിഎസ് പ്രതാപനായിരുന്നെന്ന്. 2019 ജൂണ്‍ 19 ന് ലോക്സഭയിലെ സത്യപ്രതിജ്ഞ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ടിഎന്‍ പ്രതാപന്‍ മറ്റൊരു പ്രതിജ്ഞ കൂടി എടുത്തിരുന്നു എംപിയെന്ന നിലയില്‍ പങ്കെടുക്കുന്ന ഒരു ചടങ്ങിലും പൂക്കളും ഷാളും മൊമന്റോകളും വാങ്ങില്ല, […]

ഒളിമ്പിക് അത്ലറ്റ് ടോറി ബൗവിയുടെ മരണകാരണം എക്ലാംപ്‌സിയ

മൂന്ന് ഒളിമ്പിക് മെഡല്‍ സ്വന്തമാക്കിയ ലോകത്തിലെ ഏറ്റവും വേഗത കൂടിയ താരങ്ങളില്‍ ഒരാള്‍ എന്ന വിശേഷണത്തിന് ഉടമയായ ഒളിമ്പിക് അത്ലറ്റ് ടോറി ബൗവി മെയ് രണ്ടിനാണ് മരണപ്പെട്ടത്. സംഭവം നടന്ന് ഒന്നര മാസം പിന്നിടുമ്പോഴിതാ ഇതിന് പിന്നാലെ മുപ്പത്തിരണ്ടുകാരിയായ ടോറിയുടെ മരണത്തിന്റെ കാരണം പുറത്തു വന്നിരിക്കുകയാണ്. ഫ്ലോറിഡയിലെ ഓറഞ്ച് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസാണ് വിവരം പുറത്തുവിട്ടത്. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ടോറി എട്ടുമാസം ഗര്‍ഭിണിയായിരുന്നു. തന്റെ അവസാന നിമിഷങ്ങളില്‍ പ്രസവവേദനയിലൂടെ കടന്നുപോയിരുന്നു എന്നാണ് പോസ്റ്റ്മോര്‍ട്ടം […]

വനിതകള്‍ക്ക് പ്രതിമാസം 1000 രൂപ, തമിഴ്നാട്ടിലെ ഏറ്റവും വലിയ സാമൂഹികക്ഷേമ പദ്ധതിക്ക് തുടക്കം

വനിതകള്‍ക്ക് 1000 രൂപ വീതം ലഭ്യമാക്കുന്ന തമിഴ്നാട് സര്‍ക്കാരിന്റെ സാമൂഹ്യ ക്ഷേമ പദ്ധതിക്ക് തുടക്കം. സ്ത്രീകളുടെ അവകാശ ഗ്രാന്റ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതി വെള്ളിയാഴ്ച കാഞ്ചീപുരത്ത് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കുള്ള ഡെബിറ്റ് കാര്‍ഡുകളും കൈമാറി. ഈ സ്‌കീമിന് കീഴില്‍, അര്‍ഹരായ എല്ലാ സ്ത്രീ ഗുണഭോക്താക്കളുടെയും അക്കൗണ്ടുകളിലേക്ക് പ്രതിമാസം 1,000 രൂപ വീതം സര്‍ക്കാര്‍ നിക്ഷേപിക്കും. സ്ത്രീകള്‍ക്കുള്ള സാമ്പത്തിക പിന്തുണ ഉറപ്പാക്കുന്ന പദ്ധതിയാണ്. വീട്ടമ്മമാര്‍ക്കുള്‍പ്പെടെ മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ […]

ആകാശയില്‍ നിന്ന് പൈലറ്റുമാര്‍ കൊഴിഞ്ഞു പോകുന്നു,

ആകാശ എയര്‍ലൈന്‍സില്‍ നിന്ന് പൈലറ്റുമാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു. 43 പൈലറ്റുമാരാണ് കൂട്ടത്തോടെ ഇപ്പോള്‍ എയര്‍ലൈന്‍ വിട്ടിരിക്കുന്നത്. ഓഗസ്റ്റില്‍ കമ്പനി 700 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. സെപ്റ്റംബറില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പുതുതായി ആരംഭിച്ച കമ്പനി പ്രതിസന്ധിയിലാണെന്നും എയര്‍ലൈന്‍ അടച്ചുപൂട്ടുമെന്നും സൂചനകളുണ്ട്. എയര്‍ലൈന്‍ ചൊവ്വാഴ്ച ഈ വിവരം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ കൂട്ടത്തോടെ പെട്ടെന്ന് രാജി വെച്ചതോടെ സെപ്റ്റംബറില്‍ പ്രതിദിനം 24 വിമാനങ്ങള്‍ റദ്ദാക്കാന്‍ വിമാനക്കമ്പനിയെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. എന്നാല്‍ അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ നേരിടാന്‍ കമ്പനി തയ്യാറാണെന്നും […]

ശ്രീലങ്ക ശാന്തം, തിരിച്ചടി കൊച്ചി തുറമുഖത്തിന്

ശ്രീലങ്കയിലെ ആഭ്യന്തര രാഷ്ട്രീയ, സാമ്പത്തിക പ്രശ്നങ്ങള്‍ കൊച്ചി തുറമുഖത്തിന് വലിയ ആശ്വാസമായിരുന്നു! കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) കൊച്ചി തുറമുഖത്തെ മൊത്തം ചരക്കുനീക്കം 32.25 മില്യണ്‍ ടണ്‍ എന്ന സര്‍വകാല റെക്കോഡ് രേഖപ്പെടുത്തിരുന്നു. ഇതിന് കാരണം, ശ്രീലങ്കയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലം നിരവധി ചരക്കുകള്‍ കൊളംബോ തുറമുഖത്തിന് പകരം കൊച്ചി തുറമുഖത്തേക്ക് എത്തിയതായിരുന്നു. കൊളംബോയെ ആശ്രയിച്ചിരുന്ന ഇടപാടുകാര്‍ ശ്രീലങ്കന്‍ പ്രതിസന്ധി അയഞ്ഞതോടെ അങ്ങോട്ടേക്ക് തന്നെ തിരികെപ്പോയത് പിന്നീട് കൊച്ചിക്ക് വലിയ തിരിച്ചടിയായി. ഇതിനെല്ലാം പുറമെ വിഴിഞ്ഞം തുറമുഖം […]

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം പലിശ നിരക്ക് വര്‍ധിപ്പിച്ചു, ദിവസവും വരുമാനം!

മുതിര്‍ന്ന പൗരന്മാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച സമ്പാദ്യ പദ്ധതിയായ സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീമിന്റെ (എസ്സിഎസ്എസ്) പലിശ നിരക്ക് ഈ വര്‍ഷം വര്‍ധിപ്പിച്ചിരുന്നു. 2023 ഏപ്രില്‍ – ജൂണ്‍ സാമ്പത്തിക പാദത്തിലേക്കായിരുന്നു 8 ശതമാനത്തില്‍ നിന്നും 8.2 ശതമാനമായി സര്‍ക്കാര്‍ പലിശ നിരക്ക് ഉയര്‍ത്തിയത്. തുടര്‍ന്ന് ജൂലൈ – സെപ്റ്റംബര്‍ ത്രൈമാസ കാലയളവിലേക്കും ഇതേ പലിശ നിരക്ക് സര്‍ക്കാര്‍ നിലനിര്‍ത്തി. നടപ്പ് സാമ്പത്തിക വര്‍ഷം മുതല്‍ എസ്സിഎസ്എസിലേക്ക് മുതിര്‍ന്ന പൗരന്മാര്‍ക്ക് നിക്ഷേപിക്കാവുന്ന തുകയും വര്‍ധിപ്പിച്ചിരുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പരമാവധി […]