October 6, 2026

വിപണിയില്‍ ഇന്ത്യയുടെ തന്ത്രം വിജയം കണ്ടു, സൗദി പ്രീമിയം കുറച്ചു

ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ കൂടുതലായി വാങ്ങാന്‍ തുടങ്ങിയതോടെ സൗദി വിപണിയില്‍ തന്ത്രപ്രധാനമായ തീരുമാനം കൈക്കൊണ്ടു. ഇന്ത്യയിലേക്കുള്ള കയറ്റുമതിയില്‍ ഈടാക്കിയിരുന്ന പ്രീമിയം വെട്ടിക്കുറച്ചു. കഴിഞ്ഞ വര്‍ഷം ഏകദേശം ബാരലിന് പത്ത് ഡോളറായിരുന്ന പ്രീമിയം തുക ഇപ്പോള്‍ 3.5 ഡോളറായാണ് കുറച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിംഗ് കണ്‍ട്രീസ് (ഒപെക്) ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് യഥാര്‍ഥ വില്‍പ്പന വിലയേക്കാള്‍ കൂടുതലായി ഈടാക്കുന്ന അധിക തുകയായ ഏഷ്യന്‍ പ്രീമിയമാണ് വെട്ടിക്കുറച്ചത്. 2023 സെപ്റ്റംബറിലെ ഇന്റര്‍നാഷണല്‍ […]

ഈ വിസയുണ്ടെങ്കില്‍ യു എ ഇയില്‍ വീട് വാങ്ങാം, അറിയാം വ്യത്യസ്ത വിസകളെ കുറിച്ച്

ദുബായ്: യുഎഇയില്‍ ജോലി ചെയ്യുന്നില്ലെങ്കിലും രാജ്യത്ത് താമസിക്കാന്‍ സാധിക്കുന്ന മൂന്ന് തരത്തിലുള്ള വിസകള്‍ ഉണ്ട്. ഈ വിസകള്‍ കൈവശമുള്ളവര്‍ക്ക് ദുബായില്‍ വീട് വാങ്ങാം, എമിറേറ്റ്‌സ് ഐഡി സ്വന്തമാക്കാം, കുടുംബാംഗങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാം. അറിയാം സെല്‍ഫ് സ്‌പോണ്‍സേര്‍ഡ് റസിഡന്‍സ് വിസകളെ കുറിച്ച്. 1. റിമോട്ട് വര്‍ക്ക് വിസ റിമോട്ട് വര്‍ക്ക് വിസയുണ്ടെങ്കില്‍ യുഎഇയില്‍ താമസിക്കാനും കുടുംബാംഗങ്ങളെ സ്പോണ്‍സര്‍ ചെയ്യാനും സാധിക്കും. യുഎഇക്ക് പുറത്ത് വിദൂരമായി ജോലി ചെയ്യുന്നവര്‍ ആയാല്‍ മതി. യുഎഇക്ക് പുറത്ത് ജോലി ചെയ്യുന്ന ആളുകള്‍ക്ക് സ്വയം […]

വിലപിടിപ്പുള്ള വസ്തുക്കള്‍ സൗദിയിലേക്ക് കൊണ്ടുന്നാല്‍ നികുതി ഈടാക്കും

റിയാദ്: വിദേശ രാജ്യങ്ങളില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങള്‍ സൗദിയിലേക്ക് കൊണ്ടുവരുന്നവരില്‍ നിന്ന് നികുതി ഈടാക്കാന്‍ തീരുമാനം. 3,000 റിയാലിന് (ഏകദേശം 66,000 രൂപ) മുകളില്‍ വിലവരുന്ന വസ്തുക്കള്‍ക്കാണ് നികുതി ചുമത്തുക. സൗദി പൗരന്‍മാര്‍ വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച് മടങ്ങുമ്പോള്‍ വിലപിടിപ്പുള്ള വസ്തുക്കള്‍ കൊണ്ടുവരുന്നത് വര്‍ധിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ആഭ്യന്തര വിപണിയെ ഇത് ദോഷകരമായി ബാധിക്കുമെന്നതിനിലാണ് നികുതി ചുമത്താന്‍ തീരുമാനിച്ചത്. 3,000 റിയാലില്‍ കൂടുതല്‍ വിലയുള്ള വസ്തുക്കള്‍ക്ക് നികുതി ചുമത്തുമെന്ന് സൗദി സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് […]

പ്രവാസി തൊഴിലാളികള്‍ യോഗ്യത തെളിയിക്കണം; പരിശോധനയ്ക്ക് തുടക്കമിട്ട് സൗദി

റിയാദ്: തൊഴില്‍ മേഖലയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതിനായി പുതിയ പദ്ധതികളുമായി സൗദി വിദേശകാര്യ മന്ത്രാലയം. സൗദിയില്‍ ഇതിന്റെ ഭാഗമായി പ്രവാസി തൊഴിലാളികളുടെ തൊഴില്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പരിശോധന ആരംഭിച്ചു. 62 രാജ്യങ്ങളില്‍ ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കാനാണ് തീരുമാനം. ഏകീകൃത പ്ലാറ്റ്‌ഫോം വഴിയായിരിക്കും പദ്ധതി നടപ്പിലാക്കുക. മാനവ വിഭവശേഷി മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ചാണ് ”പ്രൊഫഷണല്‍ വെരിഫിക്കേഷന്‍” നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ഏതെല്ലാം രാജ്യങ്ങളിലുള്ളവര്‍ക്കാണ് ഏതെല്ലാം തൊഴില്‍ മേഖലയില്‍പെട്ടവര്‍ക്കാണ് നിയമം ബാധകമായിരിക്കുക എന്ന […]

ഗള്‍ഫില്‍ 79.3 ലക്ഷം ഇന്ത്യക്കാര്‍, കണക്കുകള്‍ പുറത്ത്

ഗള്‍ഫില്‍ പോകുന്നവര്‍ക്ക് ഇപ്പോള്‍ വലിയ ടെന്‍ഷനില്ല. സ്വന്തം ഭാഷ ഇനി എങ്ങനെ പറയും, നാട്ടിലെ ഫുഡ് എങ്ങനെ കഴിക്കും ഇതൊക്കെയായിരുന്നു അവരുടെ ടെന്‍ഷനില്‍ ചിലത്. എന്നാല്‍ ഇന്നതില്ല കാരണം എവിടെ നോക്കിയാലും ഒരു ഇന്ത്യക്കാരനെക്കാണാം, ഇന്ത്യന്‍ ഫുഡ് കോര്‍ട്ടുകള്‍ കാണാം. അങ്ങനെ നമ്മുടെ നാടല്ലെന്ന് പറയാന്‍ പറ്റാത്ത അവസ്ഥ. ഇപ്പോള്‍ വരുന്ന കണക്കുകള്‍ പ്രകാരം യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലായി നിലവില്‍ 79.3 ലക്ഷം ഇന്ത്യക്കാരാണുള്ളത്. കഴിഞ്ഞ ദിവസം ലോക്സഭയില്‍ കേന്ദ്ര […]

പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ പിടി വീഴും

വാട്ട്സ് ആപ്പിലൂടെ ചുമ്മാ ഹാര്‍ട്ട് ഇമോജികള്‍ അയക്കാറുണ്ടോ? നിങ്ങള്‍ കുവൈത്തിലോ സൗദിയിലോ ആണോ എങ്കില്‍ പണി വരുന്നത് ശ്രദ്ധിച്ചോളൂ. വാട്സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജികള്‍ അയച്ചാല്‍ കുവൈത്തിലും സൗദി അറേബ്യയിലും അത് കുറ്റകൃത്യമായി കണക്കാക്കുമെന്ന് കുവൈത്ത് അഭിഭാഷകര്‍ പറയുന്നു. വാട്സാപ്പിലൂടെയോ മറ്റേതെങ്കിലും സാമൂഹികമാധ്യമങ്ങളിലൂടെയോ പെണ്‍കുട്ടികള്‍ക്ക് ഹാര്‍ട്ട് ഇമോജി അയയ്ക്കുന്ന കുറ്റത്തിന് രണ്ട് വര്‍ഷം വരെ തടവും 2000 കുവൈത്ത് ദിനാര്‍ പിഴയുമാണ് ശിക്ഷയെന്ന് കുവൈത്ത് അഭിഭാഷകന്‍ ഹയാ അല്‍ ഷലാഹി പറഞ്ഞു. ഇതുപോലെ സൗദിയിലും വാട്സാപ്പിലൂടെ പെണ്‍കുട്ടികള്‍ക്ക് […]

ഭാര്യ പറഞ്ഞത് കേട്ടിരുന്നെങ്കില്‍, ഓണം ബമ്പറടിച്ചിട്ടും ദുരിതത്തിലായ അനൂപിന്റെ വെളിപ്പെടുത്തല്‍ !

മറ്റൊരു ഓണം ബമ്പറിന്റെ നറുക്കെടുപ്പ് ആഘോഷത്തിലാണ് കേരളം. എല്ലാ വര്‍ഷവും ലോട്ടറി വകുപ്പ് ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഓണം ബമ്പര്‍ നറുക്കെടുപ്പ് ഏവരും ആകാംഷയോടെയാണ് കാത്തിരിക്കാറുള്ളത്. ഭാഗ്യം പരീക്ഷിക്കാനായി ലോട്ടറിയെടുത്തവര്‍ ഇത്തവണ ബമ്പര്‍ നറുക്കെടുപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പേ കാത്തിരിപ്പ് തുടങ്ങിയിരുന്നു. 25 കോടി രൂപയാണ് ഇക്കുറിയും ഒന്നാം സമ്മാനത്തിന് നല്‍കുന്ന തുക. അതേസമയം, രണ്ടാം സമ്മാനത്തിന്റെ ഘടന മാറ്റിയത് സമ്മാനം ആകര്‍ഷകമാക്കിയിട്ടുണ്ട്. 1 കോടി രൂപ വീതം 20 പേര്‍ക്കാണ് രണ്ടാം സമ്മാനം. കഴിഞ്ഞ തവണ […]

രാം ചരണിനെ കടത്തിവെട്ടി മെഗാ സ്റ്റാറായി അല്ലു, കോടികളുടെ ആസ്തി

വ്യാഴാഴ്ച പ്രഖ്യാപിച്ച 69-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ ‘പുഷ്പ ദി റൈസ്’ എന്ന ചിത്രത്തിലെ വമ്പന്‍ പ്രകടനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച നടനെന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് തെലുങ്ക് നടനായ അല്ലു അര്‍ജുന്‍. മസാല സിനിമകളിലെ ഹീറോ എന്ന പേരില്‍ നിന്നും മികച്ച അഭിനേതാവ് എന്ന നിലയിലേക്ക് അല്ലു മാറുമ്പോള്‍ ആരാധകരും ആവശത്തിലാണ്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് നേടുന്ന ആദ്യ തെലുങ്ക് നടനെന്ന ബഹുമതിയും ഇനി അല്ലുവിന് സ്വന്തം. അല്ലുവിന് അഭിനയിക്കാനറിയില്ലെന്നും താരം വെറും മസാല സൂപ്പര്‍സ്റ്റാര്‍ […]

അടുത്ത അമേരിക്കന്‍ പ്രസിഡന്റ് മലയാളിയോ, ആരാണീ വിവേക് രാമസ്വാമി?

അന്താരാഷ്ട്ര മാധ്യമങ്ങളില്‍ കഴിഞ്ഞ ചില ദിവസങ്ങളായി നിറഞ്ഞുനില്‍ക്കുന്ന വിവേക് രാമസ്വാമി ആരാണെന്നറിയാനുള്ള ആകാംഷയിലാണ് ഇന്ത്യക്കാര്‍. അടുത്ത അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ വംശജനാണ് വിവേക്. ഇയാള്‍ മലയാളി കൂടിയാണെന്നത് കേരളീയര്‍ക്കെല്ലാം അഭിമാനകരമായ കാര്യമാണ്. ആദ്യത്തെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന് ശേഷം ഇന്ത്യന്‍ അമേരിക്കന്‍ സംരംഭകനായ വിവേക് രാമസ്വാമിയുടെ ജനപ്രീതി റേറ്റിംഗില്‍ വന്‍ ഉയര്‍ച്ചയാണുണ്ടായത്. കൂടാതെ ഓണ്‍ലൈന്‍ ധനസമാഹരണത്തിലും വിവേക് നേട്ടമുണ്ടാക്കി. സംവാദത്തിന് ശേഷം ആദ്യ മണിക്കൂറില്‍ തന്നെ 4,50,000 ഡോളറിലധികം സംഭാവന നേടാന്‍ വിവേകിന് […]

ജയസൂര്യ ഇനി സംഘി! മന്ത്രി പി രാജീവിന്റെ സംഘപരിവാര്‍ ബന്ധവും വ്യക്തം! വിവാദം ഏറ്റെടുത്ത് കോണ്‍ഗ്രസ്

കളമശേരിയിലെ പൊതുപരിപാടിയില്‍ വെച്ച് നെല്ലുകര്‍ഷകരുടെ ദയനീയാവസ്ഥ ചൂണ്ടിക്കാട്ടിയ നടന്‍ ജയസൂര്യക്ക് സൈബറിടത്തില്‍ പണി കിട്ടിത്തുടങ്ങി. സിനിമാ മേഖലയില്‍ നിന്നാണ് ജയസൂര്യക്ക് കനത്തിലുള്ള മറുപടി ലഭിച്ചത്. സംവിധായകന്‍ എം എ നിഷാദ് ജയസൂര്യയെ സംഘപരിവാറുകാരനാക്കിക്കൊണ്ട് ഫേസ്ബുക്ക് പോസ്റ്റിട്ടു. പേട്ട ജയന്റെ ഷോ ഓഫിനെ അര്‍ഹിക്കുന്ന ലാഘവത്തോടെ അവഗണിക്കുക. ചുമ്മ പബ്ലിസിറ്റിക്ക് വേണ്ടി തള്ളുന്ന ഒരു തള്ള് അത്ര തന്നെ. കര്‍ഷകര്‍ അനുഭവിക്കുന്ന യഥാര്‍ഥ പ്രശ്നമെന്താണെന്ന് ആ ചങ്ങായിയോട് ഒന്നു ചോദിച്ചാല്‍ വിവരക്കേട് ബോധ്യപ്പെടും. പ്രസംഗത്തില്‍ ജയസൂര്യ സൂചിപ്പിച്ച ആത്മമിത്രം […]