October 10, 2026

സ്‌കൂളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി വേണം; പുതിയ നിര്‍ദേശവുമായി സിബിഎസ്ഇ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി സ്‌കൂള്‍ പരിസരത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ശബ്ദമുള്‍പ്പെടെ റെക്കോര്‍ഡ് ചെയ്യുന്ന സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സിബിഎസ്ഇ) നിര്‍ദേശം നല്‍കി. Also Read; മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുതിയ നിര്‍ദേശപ്രകാരം ക്ലാസ് മുറികള്‍, ഇടനാഴികള്‍, ലൈബ്രറികള്‍, പടിക്കെട്ടുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കണം. ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങളും ശബ്ദങ്ങളും കുറഞ്ഞത് രണ്ടാഴ്ചത്തേക്കെങ്കിലും സൂക്ഷിക്കണം. തിങ്കളാഴ്ച പുറപ്പെടുവിച്ച വിജ്ഞാപനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാര്‍ത്ഥികളുടെ സുരക്ഷയും […]

മഴ തുടരും; ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടാണ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍ ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. Join with metro […]

വിഎസിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; കാസര്‍കോട് സ്വദേശിക്കെതിരെ കേസെടുത്ത് പോലീസ്

കാസര്‍കോട്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസ്. കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നീലേശ്വരം, കുമ്പള, ബേക്കല്‍ സ്റ്റേഷനുകളിലാണ് കേസുകള്‍. Also Read; കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച് മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്‌മദ് കബീര്‍ കുന്നംകുളം […]

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

മലപ്പുറം: കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദോഹയിലേക്ക് പുറപ്പെട്ട IX 375 നമ്പര്‍ വിമാനമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തിരിച്ചിറക്കിയത്. സാങ്കേതിക തകരാര്‍ കാരണമാണ് തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. എസി തകരാറായി എന്നാണ് വിശദീകരണം. Also Read; വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു ഇന്നലെ ഹോങ്കോങ്ങില്‍ നിന്ന് ഡല്‍ഹിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് തീപിടിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ ഇറങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. എ.ഐ 315 നമ്പര്‍ […]

വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു

ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിച്ചു. ഇന്നലെ രാത്രിയോടെ വീട്ടിലെത്തിക്കാനാകുമെന്നായിരുന്നു പ്രതീക്ഷയെങ്കിലും 22 മണിക്കൂര്‍ നീണ്ട വിലാപയാത്രയ്ക്കൊടുവിലാണ് വി എസ് തന്റെ വസതിയിലേക്ക് അവസാനമായി എത്തിയത്. Also Read; അഭൂതപൂര്‍വമായ തിരക്ക്; വിഎസിന്റെ സംസ്‌കാര സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍ വലിയ ജനക്കൂട്ടമാണ് വി എസിനെ കാണാന്‍ വീട്ടിലൊഴുകിയെത്തിയത്. വി എസിന്റെ ഭൗതികശരീരം ആലപ്പുഴയുടെ അതിര്‍ത്തി കടന്നത് മുതല്‍ മുദ്രാവാക്യം വിളികളാല്‍ മുഖരിതമായിരുന്നു ആലപ്പുഴ. കഴിഞ്ഞ […]

അഭൂതപൂര്‍വമായ തിരക്ക്; വിഎസിന്റെ സംസ്‌കാര സമയക്രമത്തില്‍ മാറ്റം വരുത്തേണ്ടി വരുമെന്ന് എംവി ഗോവിന്ദന്‍

ആലപ്പുഴ: അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ സംസ്‌കാര സമയക്രമത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. അഭൂതപൂര്‍വമായ ജനക്കൂട്ടമാണ് വിഎസിനെ അവസാനമായി ഒരു നോക്ക് കാണാന്‍ കാത്തുനില്‍ക്കുന്നത്. അതുകൊണ്ടുതന്നെ സംസ്‌കാരത്തിന്റെ അടക്കമുള്ള സമയക്രമത്തില്‍ മാറ്റം ഉണ്ടാകുമെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. വിഎസ് അച്യുതാനന്ദന്റെ പുന്നപ്രയിലെ വേലിക്കകത്ത് വീട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദന്‍. അതേസമയം, ഡിസിയിലെ പൊതുദര്‍ശനം അരമണിക്കൂറായി ചുരുക്കി. Also Read; വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം […]

വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യും

തിരുവനന്തപുരം: ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി വിപഞ്ചികയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യും. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് റീ പോസ്റ്റ്മോര്‍ട്ടം ചെയ്യാനൊരുങ്ങുന്നത്. പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായ ശേഷം മൃതദേഹം കൊല്ലത്തെ വീട്ടിലേക്ക് കൊണ്ടുപോകും. കഴിഞ്ഞ ദിവസം തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം നിലവില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ ആണ്. Also Read;മഴ: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് വിപഞ്ചികയുടെ അമ്മയും ബന്ധുക്കളും നാട്ടിലെത്തിയിട്ടുണ്ട്. നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വരും ദിവസങ്ങളില്‍ തുടര്‍നടപടികള്‍ ഉണ്ടായേക്കും. […]

മഴ: ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലീമീറ്റര്‍ മുതല്‍ 115.5 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് കാലാവസ്ഥാ വകുപ്പ് […]

വി എസ് കേരള വികസനത്തില്‍ വലിയ പങ്ക് വഹിച്ച നേതാവ്: ഡോ. തോമസ് ഐസക്

തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്‍ കേരളത്തിന്റെ വികസനത്തില്‍ വലിയ പങ്ക് വഹിച്ച നേതാവെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക്. ലോകത്തുതന്നെ ആദ്യമായി സ്വതന്ത്ര സോഫ്റ്റ്വെയറിന് ഒരു അന്താരാഷ്ട്ര ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് വിഎസിന്റെ കാലത്താണ്. അത് കേരളത്തിലാണ്. എറണാകുളത്തുവെച്ചുകണ്ട ചെറുപ്പക്കാരോട് ഒരു മണിക്കൂര്‍ നേരമാണ് വിഎസ് സ്വതന്ത്ര സോഫ്റ്റ്വെയറിനെക്കുറിച്ച് ചോദിച്ചറിഞ്ഞത്. ഐ ടി നയമുണ്ടാക്കിയപ്പോഴും അന്ന് വിഎസുമായി സംസാരിച്ച പലരുമായിരുന്നു പിന്നിലെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു. Also Read; സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ നീതിക്കായി ഏതറ്റംവരെയും പോരാടുന്ന നേതാവായിരുന്നു വിഎസ് […]

ജഗദീപ് ധന്‍കറിന്റെ രാജി: ഉപരാഷ്ട്രപതിക്കസേരയിലേക്ക് ഇനിയാര്? ജെഡിയു നേതാവ് ഹരിവംശ് സിങിന് മുന്‍തൂക്കം

ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചതിനുപിന്നാലെ പിന്‍ഗാമിയാര് എന്ന ചോദ്യം സജീവമായി ഉയരുന്നു. രാജ്യസഭാ ഉപാധ്യക്ഷനായ ബിഹാറില്‍നിന്നുള്ള ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) നേതാവ് ഹരിവംശ് സിങ്ങിന്റെ പേരിനാണ് മുന്‍തൂക്കം. സര്‍ക്കാരിന്റെ വിശ്വസ്ത സഖ്യകക്ഷി എന്നതിനു പുറമേ ബിഹാര്‍ തിരഞ്ഞെടുപ്പ് അടുത്തതിനാല്‍ ഹരിവംശിന് പദവി നല്‍കുന്നത് ഗുണം ചെയ്യുമെന്ന വിലയിരുത്തലും ബിജെപി പക്ഷത്തുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Also Read; വി.എസ് കേരളത്തിനും രാജ്യത്തിനും നല്‍കിയ സംഭാവനകള്‍ വരുംകാലങ്ങളില്‍ ഓര്‍മിക്കപ്പെടും പ്രിയങ്കാ ഗാന്ധി അതേസമയം, സംസ്ഥാന ഗവര്‍ണര്‍ പദവി അലങ്കരിച്ചിരുന്ന […]