October 9, 2026

കന്യാസ്ത്രീകളുടെ അറസ്റ്റ്; ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം

പട്‌ന: കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. തുടര്‍ന്ന് രണ്ട് മണിവരെ ലോക്‌സഭ നിര്‍ത്തിവെച്ചു. Also Read: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകള്‍ക്കെതിരായ കേസ് ഇരുസഭകളിലും വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ എംപിമാര്‍ അടിയന്തര പ്രമേയ നോട്ടിസ് നല്‍കിയിട്ടുണ്ട്. കേസ് പൂര്‍ണമായി പിന്‍വലിക്കണമെന്നാണ് ആവശ്യം. ബിഹാറില്‍ 65 ലക്ഷം വോട്ടര്‍മാരെ നീക്കം ചെയ്‌തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണവും ലോക്‌സഭയില്‍ ചര്‍ച്ചാവിഷയമായി.

മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

ന്യൂഡല്‍ഹി: മുന്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവുമായ ഷിബു സോറന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മകനും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ ഹേമന്ത് സോറന്‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്റര്‍ സംവിധാനത്തില്‍ തുടരുകയായിരുന്നു. കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ജൂണ്‍ അവസാന വാരമാണ് ഷിബു സോറനെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ജാര്‍ഖണ്ഡ് മുക്തി […]

അസ്വാഭാവിക മരണങ്ങളുടെ രേഖകളില്ല; ധര്‍മസ്ഥലയില്‍ പൊലീസിന്റെ ഗുരുതര വീഴ്ച

ധര്‍മസ്ഥല: ധര്‍മസ്ഥല കേസില്‍ 2000 മുതല്‍ 2015 വരെയുള്ള അസ്വാഭാവിക മരണങ്ങളുടെ രേഖകള്‍ നശിപ്പിച്ചു. തിരിച്ചറിയാത്ത മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഉപയോഗിച്ച പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകള്‍, ഫോട്ടോകള്‍, നോട്ടീസുകള്‍ എന്നീ രേഖകള്‍ നശിപ്പിക്കപ്പെട്ടത്. 2023 നവംബര്‍ 23ന് ആണ് രേഖകള്‍ നശിപ്പിച്ചതെന്നാണ് വിവരാവകാശരേഖകള്‍ പ്രകാരമുള്ള ചോദ്യത്തിന് പൊലീസ് നല്‍കിയ മറുപടി. Also Read: പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍ കാലഹരണപ്പെട്ട കേസ് രേഖകള്‍ നശിപ്പിക്കാമെന്ന നിയമം അനുസരിച്ചാണ് എല്ലാം നശിപ്പിച്ചതെന്നാണ് പൊലീസിന്റെ മറുപടി. […]

പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റു; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കൊച്ചി: പ്രസവിച്ച് ആറ് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വിറ്റ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റിലായി. ശനിയാഴ്ചയാണ് സംഭവം. ഭര്‍ത്താവില്‍ നിന്നും അകന്നുകഴിയുന്ന രണ്ടു മക്കളുടെ മാതാവായ സ്ത്രീ ഗര്‍ഭിണിയായ വിവരം സ്വന്തം കുടുംബത്തില്‍ നിന്നും മറച്ചുവെച്ചിരുന്നു. ആണ്‍ സുഹൃത്ത് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമാണ്. Also Read; നിമിഷപ്രിയയുടെ വധശിക്ഷ; ഒത്തുതീര്‍പ്പിനില്ലെന്ന് തലാലിന്റെ സഹോദരന്‍ കുട്ടികള്‍ ഇല്ലാത്ത കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ 55കാരിക്കാണ് കുഞ്ഞിനെ വില്‍ക്കാനായി ശ്രമം നടത്തിയത്. കുഞ്ഞിന്റെ മാതാവിന്റെ പരിചയക്കാരിയാണ് ഇവര്‍. പോലീസ് പിടിയിലായ മാതാപിതാക്കളെ വിശദമായി […]

നിമിഷപ്രിയയുടെ വധശിക്ഷ; ഒത്തുതീര്‍പ്പിനില്ലെന്ന് തലാലിന്റെ സഹോദരന്‍

സന: നിമിഷപ്രിയയുടെ വധശിക്ഷ ഉടനെ നടപ്പിലക്കാണമെന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍. ഒത്തുതീര്‍പ്പിനില്ലെന്നും ഒരുതരത്തിലുള്ള മധ്യസ്ഥതയ്ക്കും തയാറല്ലെന്നും പറഞ്ഞുകൊണ്ട് തലാലിന്റെ സഹോദരന്‍ അറ്റോര്‍ണി ജനറലിന് കത്തയച്ചു. ദയാധനം സ്വീകരിക്കില്ലെന്നും ഉടന്‍ തന്നെ വധശിക്ഷ നടപ്പിലാക്കണമെന്നും തലാലിന്റെ സഹോദരന്‍ മെഹദി ആവശ്യപ്പെട്ടു. Also Read: കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ല: മന്ത്രി വി ശിവന്‍കുട്ടി മെഹദിയുടെ രണ്ടാമത്തെ കത്താണിത്. ഇതോടെ നിമിഷപ്രിയയുടെ മോചനസാധ്തകള്‍ക്കും മധ്യസ്ഥത ചര്‍ച്ചകള്‍ക്കും മങ്ങലേല്‍ക്കുകയാണ്. ദയാധനം നല്‍കി വധശിക്ഷ റദ്ദാക്കിയെന്ന വാര്‍ത്ത കാന്തപുരം എ.പി.അബൂബക്കര്‍ […]

കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ല: മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഛത്തീസ്ഗഢില്‍ അറസ്റ്റ് ചെയ്യപ്പെട്ട കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിച്ചത് ആരുടെയും സഹായം കൊണ്ടല്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കള്ളക്കേസായതുകൊണ്ടാണ് അവരെ കോടതി പുറത്തുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീകളായാലും അച്ചന്‍മാരായാലും അവരുടെ തിരുവസ്ത്രമണിഞ്ഞ് ഏത് അര്‍ധരാത്രിയിലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം കേരളത്തിലുണ്ട്. കേരളമൊഴികെ മറ്റ് സംസ്ഥാനങ്ങളിലൊന്നും ഇങ്ങനെ സാധിക്കില്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയണമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… യാക്കോബായ സഭാദ്ധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി തലസ്ഥാനത്തെത്തിയ ബസേലിയോസ് ജോസഫ് […]

സാനുമാഷിന് അന്ത്യനിദ്ര; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ നിരൂപകനുമായ പൊഫ എം.കെ.സാനുവിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മലയാളത്തിന്റെ സാനുമാഷിന് വിടനല്‍കാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. Also Read: ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ജനപ്രതിനിധികളും ശിഷ്യഗണങ്ങളും എം.കെ സാനുവിന് പ്രണാമം അര്‍പ്പിക്കാനെത്തി. ദീര്‍ഘകാലം കോളേജ് അധ്യാപകനായിരുന്ന എംകെ സാനു കേരള നിയമസഭാംഗവുമായിരുന്നു. 1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളി മംഗലത്താണ് എം.കെ.സാനു ജനിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള […]

ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍

ധര്‍മസ്ഥല: പതിനഞ്ചുവയസുകാരിയെ പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ധര്‍മസ്ഥലയില്‍ സംസ്‌കരിച്ചെന്ന പുതിയ വെളിപ്പെടുത്തലുമായി ആക്ഷന്‍ കമ്മിറ്റി അംഗവും ഇച്ചലംപാടി സ്വദേശിയായുമായ ടി ജയന്ത്. Also Read: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു പതിനഞ്ചുവര്‍ഷങ്ങള്‍ക്ക് ദൂരൂഹമായൊരു സംസ്‌കാരത്തിന് താന്‍ സാക്ഷിയാണെന്നും തന്റെ അനന്തിരവളുടെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജയന്ത് പറഞ്ഞു. ഇതൊരു തുടക്കമാണെന്നും കൂടുതല്‍ ആളുകള്‍ ഇനിയും പരാതി നല്‍കുമെന്നും ജയന്ത് പറഞ്ഞു. ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. 1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍വെച്ച് […]

തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു

ചെന്നൈ: തമിഴ് ഹാസ്യ നടന്‍ മദന്‍ ബോബ് അന്തരിച്ചു. ഇന്നലെ ചെന്നൈ അഡയാറിലായിരുന്നു അന്ത്യം. മകന്‍ ആണ് മരണവിവരം അറിയിച്ചത്. കാന്‍സര്‍ ബാധിതനായ മദന്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. Also Read: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന് സഹനടനായും ഹാസ്യനടനായും വിവിധ ഭാഷകളിലായി 600 സിനിമകളിലധികം അഭിനയിച്ചിട്ടുണ്ട്. രജനീകാന്ത്, കമല്‍ഹാസന്‍, അജിത്ത്, സൂര്യ, വിജയ് തുടങ്ങിയ താരങ്ങളോടൊപ്പം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. സെല്ലുലോയ്ഡ്, ഭ്രമരം എന്നീ മലയാള ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വാനമേ […]

ഏഷ്യാ കപ്പ് ടൂര്‍ണമെന്റ്; ഇന്ത്യ – പാക് പോരാട്ടം സെപ്തംബര്‍ 14ന്

ന്യൂഡല്‍ഹി: ഏഷ്യാ കപ്പ് ടൂര്‍ണമെന്റ് സെപ്തംബര്‍ 9 മുതല്‍ 28 വരെ നടക്കും. ദുബായ്, അബുദാബി എന്നിവിടങ്ങളിലായാണ് വേദികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഏഷ്യാ കപ്പ് പാകിസ്ഥാനില്‍ വെച്ച് നടത്തുന്നതില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതിന് പിന്നാലെയാണ് ദുബായിലും അബുദാബിയിലും മത്സരം നടത്താന്‍ തീരുമാനിച്ചത്. ആറ് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ 19 മത്സരങ്ങളാണ് ഉണ്ടാവുക. സെപ്തംബര്‍ 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ മൂന്ന് തവണയായിരിക്കും മത്സരം എന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ വ്യക്തമാക്കി. Also Read: താല്‍ക്കാലിക വി സി […]